ആദ്യമേ ധരിക്കേണ്ടത്, തൃശൂർ പൂരത്തില്‍ ദൈവീകമായ യാതൊരു ചടങ്ങുമില്ല എന്നതാണ്. ആനപ്പുറത്ത് ദേവിയെ എഴുന്നള്ളിച്ചിരുത്തും എന്നതൊഴിച്ചാല്‍ അത് കേവലം ഒരു പ്രദർശനമാണ്. സംഘപരിവാർ പറയുന്നതുപോലെ അത് ഒരു ക്ഷേത്രോത്സവമല്ല. 1.
തൃശൂർ പൂരത്തിലെ വെടിക്കെട്ടു സംബന്ധിച്ച് സംഘപരിവാറുകാർ ഹാലിളകിയത് ഓർക്കുക. സാധാരണ ക്ഷേത്രങ്ങളില്‍ കാണുന്ന വേല, പൂരം എന്ന അർത്ഥത്തിലും തൃശൂർ പൂരം, പൂരവുമല്ല. ഇതില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളുടെ ഉത്സവവുമല്ല തൃശൂർ പൂരം. അവരുടെ ഉത്സവത്തിലെ ഒരു പ്രധാനദിനം മാത്രമാണെന്നും അറിയണം. 2.
ഒരു ക്ഷേത്രത്തിലെ ഉൽസവം മറ്റൊരു ക്ഷേത്രാങ്കണത്തിൽവച്ചു നടത്താറില്ല. തൃശൂർ പൂരത്തിൽ പാറമേക്കാവും തിരുവമ്പാടിയും മറ്റ് ക്ഷേത്രങ്ങളും മറ്റൊരു ക്ഷേത്രനടയിൽ ചെന്ന് ഉൽസവം കൊണ്ടാടുക എന്നത് തെറ്റുദ്ധാരണയാണ്. ഭഗവതിയും ശാസ്താവുമാണ് പൂരത്തില്‍ പങ്കെടുക്കുന്ന ദേവതകള്‍. 3.
തൃശൂർ പൂരത്തില്‍ പാറമേക്കാവ് ഭഗവതിയോടൊപ്പം തിരുവമ്പാടി 'കൃഷ്ണ'നും പങ്കെടുക്കുന്നു എന്നത് തെറ്റാണ്. കൃഷ്ണന്‍ പൂരത്തില്‍ പങ്കെടുക്കാറില്ല. തിരുവമ്പാടിയില്‍ നിന്നും വരുന്നത് ഭഗവതിയാണ്. പഴയകാലത്ത് തിരുവമ്പാടി ഭഗവതി ക്ഷേത്രമായിരുന്നു. കണ്ടന്‍കാവ് എന്നായിരുന്നു പേര്. 4.
വടക്കുന്നാഥന്‍റെ മുന്നിൽവച്ചാണ് പൂരമെങ്കിലും വടക്കുന്നാഥന് ഈ പരിപാടിയിൽ ഒരു പങ്കുമില്ല. എന്നുമല്ല, വടക്കുന്നാഥന് മറ്റു ക്ഷേത്രങ്ങളില്‍ കാണുന്നതുപോലെയുള്ള ഉത്സവവുമില്ല എന്നറിയണം. തൃശൂർ പൂരം പ്രധാനമായും പാറമേക്കാവ്-തിരുവമ്പാടിക്കാരുടെ ഒരു പ്രദർശനം മാത്രമാണു. 5.
പഴയ കണക്കിൽ പറഞ്ഞാൽ തൃശൂരിലെ നായന്മാർ നേതൃത്വം നല്കുന്ന ഒരു പ്രദർശനമഹാമഹം. ആചാരാനുഷ്ഠാനപരമോ മതപരമോ ആയ ഒരു ചടങ്ങും തൃശൂർ പൂരത്തിലില്ല. പുരാതനമായ ആറാട്ടു പുഴ പൂരത്തിനോടുള്ള കലിപ്പ് തീർക്കാൻ വേണ്ടി ശക്തന്‍ തമ്പുരാന്‍ രൂപകല്പന ചെയ്തതാണ് തൃശൂർ പൂരം. 6.
ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറു തൃശൂർപൂരം നടത്താം എന്നായിരുന്നു പഴയകാലത്തെ ചൊല്ലുതന്നെ.
പഴയകാല തൃശൂർ പൂരം ചടങ്ങുകൾ കേട്ടാൽ നാം നാണിച്ചു തലകുനിക്കും. പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയുടേയും പേരിൽ ആളുകൾ തല്ലും കൊള്ളയും കൊലയും വരെ നടത്താറുണ്ടായിരുന്നത്രെ. 7.
തിരുവമ്പാടി-പാറമേക്കാവ് ആളുകൾ പൂരനാളുകളിൽ പരസ്പരമുള്ള സംബന്ധമര്യാദകൾ പോലും പുലർത്തിയിരുന്നില്ല. വാണക്കുറ്റികൾ തെക്കേഭാഗക്കാർ വടക്കോട്ടും വടക്കു ഭാഗക്കാർ തെക്കോട്ടും തിരിച്ചു വെച്ച് കത്തിച്ച് വിട്ട് അനർത്ഥങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടാക്കാറുണ്ടായിരുന്നു. 8.
കൂട്ടവെടിക്ക് തീകൊളുത്തിയാൽ ഇടയ്ക്കു കയറി കതിന വാരുന്ന സാഹസം വരെ നടന്നിരുന്നു. ഒടുവിൽ അനിയന്ത്രിതമായ ഈ ആഭാസത്തരം നിർത്താൻ സർക്കാരിനു ഇടപെടേണ്ടി വന്നു. ആന-15, കൂട്ടവെടി ഓരോരിക്കല്‍ 100 വീതം മാത്രം, വാണം വിടല്‍ വേണ്ടേ വേണ്ട എന്നിങ്ങനെ നിയമം നടപ്പാക്കി(പുത്തേഴത്ത് രാമമേനോന്‍).
9.
1093-94 കൊല്ലവർഷങ്ങളിൽ തൃശൂരിലെ ഈഴവർ പൂരത്തിന്റെ പേരിൽ ഗവണ്മന്റുദ്യോഗസ്ഥരാൽ പീഡിപ്പിക്കപ്പെടുകയും അവരെ വീടുകളിൽ ഇറക്കി വിടുകയും വരെ ചെയ്തിട്ടുണ്ടെന്നു പി.കെ.മാധവൻ എഴുതിയ ടി.കെ.മാധവന്റെ ജീവചരിത്രത്തിൽ പരാമർശിക്കുന്നു.
10
ചുരുക്കിപ്പറഞ്ഞാല്‍, ഫോർട്ടുകൊച്ചിയില്‍ നടക്കുന്ന കാർണിവലിന്‍റെ ദൈവികതയേ തൃശൂർ പൂരത്തിനുമുള്ളു. അത് ത്രേതായുഗത്തില്‍ പരശുരാമന്‍ ഉണ്ടാക്കിയതാണെന്ന ഗീർവാണം അടുപ്പില്‍ പൂഴ്ത്തിയാല്‍ മതി. 11. #മമ #thrissurpooram #pooram
• • •
Missing some Tweet in this thread? You can try to
force a refresh
ബലരാമൻ ഹിന്ദുത്വവാദികൾക്ക് എന്നും അനഭിമതനാണ്. കാരണം, അദ്ദേഹം യുദ്ധത്തിനെതിരാണ്. ചതിയ്ക്കും കാപട്യത്തിനുമെതിരാണ്. മഹാഭാരതയുദ്ധത്തിൽ കൃഷ്ണനും യാദവസൈന്യവും പങ്കെടുത്തപ്പോൾ, യാദവ രാജാവായ ബലരാമൻ സർവനാശം വരുത്തുന്ന യുദ്ധം ബഹിഷ്കരിച്ച് തീർഥയാത്ര പോവുകയാണ്.
2/8
ഭാരതയുദ്ധത്തിൻ്റെ അവസാനം സുയോധനനും വൃകോദരനും തമ്മിൽ ഗദായുദ്ധം നടത്തുന്നു എന്നറിഞ്ഞ് ബലരാമൻ തിരിച്ചുവരുന്നു. ഇരുവരേയും ഗദപ്രയോഗം പഠിപ്പിച്ചത് ബലരാമനായിരുന്നു. യുദ്ധത്തിനിടെ, നിയമം ലംഘിച്ച് ഭീമൻ, ദുര്യോധനനൻ്റെ തുടയ്ക്കടിച്ച് (ഊരുഭംഗം) കൊന്നു.
3/8
കൗസല്യാ സുപ്രജാ രാമ...
---
ശ്രീമതി എം.എസ്. സുബ്ബലക്ഷ്മി പാടി അനശ്വരമാക്കിയ ഗീതമാണ് വെങ്കടേശസുപ്രഭാതം. തിരുപ്പതി ദേവനാണ് വെങ്കടേശൻ. പഴയ കാലത്തെ ആന്ധ്ര, വേങ്കടം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പഴയ ദ്രാവിഡദേശം(സൌത്ത് ഇന്ത്യ), കുമരി മുതൽ വേങ്കടം വരെ എന്നായിരുന്നു കണക്ക്.
1/8
വെങ്കടേശ സുപ്രഭാതം തുടങ്ങുന്നത് ഇപ്രകാരമാണ്:
"കൗസല്യാ സുപ്രജാ രാമ
പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠ നരശാര്‍ദൂല
കര്‍ത്തവ്യം ദൈവമാഹ്നികം"
യഥാർഥത്തിൽ ഈ വരികൾ വാല്മീകി രാമായണത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്.
2/8
രാമന് 16 വയസ്സു തികയാത്ത കാലത്തിൽ, വിശ്വാമിത്ര മഹർഷി തന്റെ യാഗരക്ഷയ്ക്കുവേണ്ടി രാമകുമാരനെ വിട്ടുതരണമെന്ന് ദശരഥനോട് അഭ്യർഥിക്കുന്നു. മനസ്സില്ലാ മനസ്സോടെ ദശരഥൻ യാഗരക്ഷയ്ക്കു രാമനേയും അനുജൻ ലക്ഷ്മണനേയും വിട്ടുകൊടുക്കുകയും അവർ .യാത്ര പുറപ്പെടുകയും ചെയ്തു.
3/8
മണ്ഡല-മകരവിളക്കു കാലത്താണ് ശബരിമലയിൽ നടതുറക്കുകയെന്ന ധാരണ ഇക്കാലത്ത് എത്രമാത്രം അബദ്ധമാണ്?
(8️⃣ ഭാഗങ്ങൾ)
മലയാളം വർഷം വൃശ്ചികം, ധനു, മകരം എന്നീ മാസങ്ങൾ ഒഴിച്ച് മാസം 5️⃣ ദിവസം എന്ന കണക്കിനു മൊത്തം 4️⃣5️⃣ ദിവസങ്ങളായി മാസാദ്യം ശബരിമലയിൽ നടതുറക്കുന്നുണ്ട്. കൂടാതെ മീനമാസത്തിലെ ഉത്സവത്തിന് 1️⃣0️⃣ ദിവസം നടതുറക്കും. മേടമാസത്തിൽ വിഷുമഹോത്സവത്തിന് 2️⃣ ദിവസം അധികമുണ്ടാകും.
1️⃣
എടവമാസത്തിൽ പ്രതിഷ്ഠാദിനത്തിനു 2️⃣ ദിവസം. ചിങ്ങമാസത്തിൽ ഓണത്തിനു 5️⃣ ദിവസം. തുലാമാസത്തിൽ ചിത്തിരതിരുനാൾ ആട്ടവിശേഷത്തിനു ഒരു ദിവസം. മണ്ഡലപൂജയ്ക്ക് 4️⃣1️⃣ ദിവസം. മകരവിളക്കിനു 2️⃣2️⃣ ദിവസം.
ഇപ്രകാരം ആകെക്കൂടി 1️⃣2️⃣9️⃣ ദിവസം. ഇതിൻ്റെ ഭാഗമായി 1️⃣5️⃣ ദിവസം കൂടി നടതുറക്കേണ്ടിവരുന്നുണ്ട്.
2️⃣
നമ്പൂതിരിമാർ വാണരുളുന്ന ക്ഷേത്രങ്ങളില്‍ പുരുഷന് ഷർട്ട് ധരിച്ച് പ്രവേശനമില്ല.
ശബരിമലയില്‍ ഷർട്ട്, ബർമുഡ, പാന്‍റ്, ലുങ്കി, ട്രൗസര്‍ എന്നിവ ധരിച്ച് പ്രവേശിക്കുന്നതിന് തടസ്സവുമില്ല. എന്താണ് കാര്യം? ക്ഷേത്രകാര്യങ്ങളിലെ പൊള്ളത്തരത്തെക്കുറിച്ച് വായിക്കുക
ഒരുകാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ നമ്പൂരിക്കും നായർക്കുമല്ലാതെ പ്രവേശനമുണ്ടായിരുന്നില്ല. അക്കാലത്തിന്‍റെ പ്രത്യേകത, ഉടുതുണിക്ക് മറുതുണിയുണ്ടായിരുന്നില്ല എന്നതായിരുന്നു. നമ്പൂരിയുടെ വേഷം ഒറ്റമുണ്ടും കോണകവുമായിരുന്നു. നായരും അതുതന്നെ.
1.
മറ്റു ജാതികള്‍ തുണിയുടുക്കുന്നതേ വരേണ്യർക്ക് ഇഷ്ടവുമായിരുന്നില്ല.
കാലം മാറി. ക്ഷേത്രപ്രവേശന വിളംബരത്തോടെ നമ്പൂരിയും നായാടിയും അമ്പലത്തില്‍ ഒരുപോലെ കയറി. അപ്പോഴും തുണിയുടെ കാര്യത്തില്‍ പഴയ സമ്പ്രദായം തുടർന്നു. അരയില്‍ മുണ്ടുചുറ്റി കയറിയ പാരമ്പര്യം മാറ്റിയില്ല.
2.
അന്യത്ര പ്രസ്താവിച്ചത് എൻ്റെ വാക്കല്ല, പ്രൊഫ. എം.കൃഷ്ണൻ നായർ പറഞ്ഞതാണ്. ഇന്നത്തെ ഉഷയുടെ മാനസികാവസ്ഥയെക്കുറിച്ച് കാൽനൂറ്റാണ്ടിനുമുമ്പേ ആ നിരൂപണ പഞ്ചാസ്യൻ പറഞ്ഞുവച്ചിരുന്നു.
കൃഷ്ണൻ നായരുടെ വാക്കുകൾ: 1.
ഏതെങ്കിലും പ്രവർത്തിയോ സ്വഭാവമോ അവസ്ഥയോ അത്യന്തതയിലെത്തുമ്പോൾ അതിന്റെ വിപരീതാവസ്ഥ ഉണ്ടാകുമെന്നത് പ്രകൃതിനിയമമാണ്. അതിനാൽ അത്യന്തതയേയും അപരിമിതത്വവും ഒഴിവാക്കി വേണം നമ്മൾ ജീവിക്കാൻ. ഒരു പെൺകുട്ടി പലതവണ ഓടുമ്പോൾ അവൾ മാനസികമായും ശാരീരികമായും തളരുമെന്നതിൽ സംശയമില്ല. 2.
ഈ തളർച്ച താൽക്കാലികമല്ല, ശാശ്വതവുമാണ്. പി. ടി. ഉഷ ഓടിയോടി ഭാവിജീവിതത്തെ തകർക്കുന്നത് ശരിയല്ലെന്നു എനിക്കു തോന്നി. സഹാനുഭൂതിയിൽനിന്ന് ഉദ്ഭവിച്ചതാണ് ആ തോന്നൽ. സ്ത്രീ ഓടാൻ വിധിക്കപ്പെട്ടവളല്ല. പുരുഷനു സ്ത്രീയേക്കാൾ മുപ്പതുശതമാനം ഭാരം കൂടും.
3.
കേരളത്തിലെ പരിവാറുകാരുടേയും താങ്കളുടെയും സ്വരത്തിൻ്റെ സാമ്യത അത്ഭുതാവഹമാണ്.
ഗോകർണത്തുനിന്ന് കുമരിയിലേക്ക് മഴുവെറിഞ്ഞ് പരശുരാമൻ കേരളം സൃഷ്ടിച്ചുവെന്ന കള്ളക്കഥ, കേരളമെന്ന ഭൂപ്രദേശത്തിൻ്റെ ഉടമസ്ഥാവകാശം തങ്ങൾക്ക് അട്ടിപ്പേരായി ലഭിച്ചതാണെന്ന് വരുത്തിത്തീർക്കാൻ- 1.
ബ്രാഹ്മണസമൂഹം രചിച്ച നിർമിതചരിത്രമാണ്(Artificial History). ഈ കള്ളത്തെ രേഖപ്പെടുത്താനാണ് അവർ 'കേരളോല്പത്തി' എന്ന ഗ്രന്ഥം നിർമിച്ചത്. ഗുണ്ടർട്ടിനേയും വില്യം ലോഗനെപ്പോലെയുമുള്ളവർ കേരളോല്പത്തി, മലയാളക്കരയുടെ ആധികാരിക ചരിത്രമാണെന്ന് തെറ്റുദ്ധരിക്കപ്പെടുകയുണ്ടായി.
2.
പരശുരാമനെ കൊങ്കൺ തീരത്തും കേരളത്തിലും സജീവസാന്നിധ്യമായി നിലനിർത്തേണ്ടതിൻ്റെ ആവശ്യകത സംഘപരിവാറിനുണ്ട്. കാരണം, പരിവാറിൻ്റെ തലപ്പത്തിരിക്കുന്നവർ ചിത്പവൻ ബ്രാഹ്മണരാണ്. അവരുടെ രാഷ്ട്രീയാധികാരിയാണ് പരശുരാമൻ. കേരളത്തിൽ പരിവാറിനെ നയിക്കുന്ന കൊങ്കിണിമാർക്കും പരശുരാമൻ കൺകണ്ടദൈവമത്രെ.
3.