തൃശൂർ പൂരം: ചില
അപ്രിയ സത്യങ്ങള്‍
(11 ഭാഗങ്ങൾ )
ആദ്യമേ ധരിക്കേണ്ടത്, തൃശൂർ പൂരത്തില്‍ ദൈവീകമായ യാതൊരു ചടങ്ങുമില്ല എന്നതാണ്. ആനപ്പുറത്ത് ദേവിയെ എഴുന്നള്ളിച്ചിരുത്തും എന്നതൊഴിച്ചാല്‍ അത് കേവലം ഒരു പ്രദർശനമാണ്. സംഘപരിവാർ പറയുന്നതുപോലെ അത് ഒരു ക്ഷേത്രോത്സവമല്ല.
1.
തൃശൂർ പൂരത്തിലെ വെടിക്കെട്ടു സംബന്ധിച്ച് സംഘപരിവാറുകാർ ഹാലിളകിയത് ഓർക്കുക. സാധാരണ ക്ഷേത്രങ്ങളില്‍ കാണുന്ന വേല, പൂരം എന്ന അർത്ഥത്തിലും തൃശൂർ പൂരം, പൂരവുമല്ല. ഇതില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളുടെ ഉത്സവവുമല്ല തൃശൂർ പൂരം. അവരുടെ ഉത്സവത്തിലെ ഒരു പ്രധാനദിനം മാത്രമാണെന്നും അറിയണം.
2.
ഒരു ക്ഷേത്രത്തിലെ ഉൽസവം മറ്റൊരു ക്ഷേത്രാങ്കണത്തിൽവച്ചു നടത്താറില്ല. തൃശൂർ പൂരത്തിൽ പാറമേക്കാവും തിരുവമ്പാടിയും മറ്റ് ക്ഷേത്രങ്ങളും മറ്റൊരു ക്ഷേത്രനടയിൽ ചെന്ന് ഉൽസവം കൊണ്ടാടുക എന്നത് തെറ്റുദ്ധാരണയാണ്. ഭഗവതിയും ശാസ്താവുമാണ് പൂരത്തില്‍ പങ്കെടുക്കുന്ന ദേവതകള്‍.
3.
തൃശൂർ പൂരത്തില്‍ പാറമേക്കാവ് ഭഗവതിയോടൊപ്പം തിരുവമ്പാടി 'കൃഷ്ണ'നും പങ്കെടുക്കുന്നു എന്നത് തെറ്റാണ്. കൃഷ്ണന്‍ പൂരത്തില്‍ പങ്കെടുക്കാറില്ല. തിരുവമ്പാടിയില്‍ നിന്നും വരുന്നത് ഭഗവതിയാണ്. പഴയകാലത്ത് തിരുവമ്പാടി ഭഗവതി ക്ഷേത്രമായിരുന്നു. കണ്ടന്‍കാവ് എന്നായിരുന്നു പേര്.
4.
വടക്കുന്നാഥന്‍റെ മുന്നിൽവച്ചാണ് പൂരമെങ്കിലും വടക്കുന്നാഥന് ഈ പരിപാടിയിൽ ഒരു പങ്കുമില്ല. എന്നുമല്ല, വടക്കുന്നാഥന് മറ്റു ക്ഷേത്രങ്ങളില്‍ കാണുന്നതുപോലെയുള്ള ഉത്സവവുമില്ല എന്നറിയണം. തൃശൂർ പൂരം പ്രധാനമായും പാറമേക്കാവ്-തിരുവമ്പാടിക്കാരുടെ ഒരു പ്രദർശനം മാത്രമാണു.
5.
പഴയ കണക്കിൽ പറഞ്ഞാൽ തൃശൂരിലെ നായന്മാർ നേതൃത്വം നല്കുന്ന ഒരു പ്രദർശനമഹാമഹം. ആചാരാനുഷ്ഠാനപരമോ മതപരമോ ആയ ഒരു ചടങ്ങും തൃശൂർ പൂരത്തിലില്ല. പുരാതനമായ ആറാട്ടു പുഴ പൂരത്തിനോടുള്ള കലിപ്പ് തീർക്കാൻ വേണ്ടി ശക്തന്‍ തമ്പുരാന്‍ രൂപകല്പന ചെയ്തതാണ് തൃശൂർ പൂരം.
6.
ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറു തൃശൂർപൂരം നടത്താം എന്നായിരുന്നു പഴയകാലത്തെ ചൊല്ലുതന്നെ.
പഴയകാല തൃശൂർ പൂരം ചടങ്ങുകൾ കേട്ടാൽ നാം നാണിച്ചു തലകുനിക്കും. പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയുടേയും പേരിൽ ആളുകൾ തല്ലും കൊള്ളയും കൊലയും വരെ നടത്താറുണ്ടായിരുന്നത്രെ.
7.
തിരുവമ്പാടി-പാറമേക്കാവ് ആളുകൾ പൂരനാളുകളിൽ പരസ്പരമുള്ള സംബന്ധമര്യാദകൾ പോലും പുലർത്തിയിരുന്നില്ല. വാണക്കുറ്റികൾ തെക്കേഭാഗക്കാർ വടക്കോട്ടും വടക്കു ഭാഗക്കാർ തെക്കോട്ടും തിരിച്ചു വെച്ച് കത്തിച്ച് വിട്ട് അനർത്ഥങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടാക്കാറുണ്ടായിരുന്നു.
8.
കൂട്ടവെടിക്ക് തീകൊളുത്തിയാൽ ഇടയ്ക്കു കയറി കതിന വാരുന്ന സാഹസം വരെ നടന്നിരുന്നു. ഒടുവിൽ അനിയന്ത്രിതമായ ഈ ആഭാസത്തരം നിർത്താൻ സർക്കാരിനു ഇടപെടേണ്ടി വന്നു. ആന-15, കൂട്ടവെടി ഓരോരിക്കല്‍ 100 വീതം മാത്രം, വാണം വിടല്‍ വേണ്ടേ വേണ്ട എന്നിങ്ങനെ നിയമം നടപ്പാക്കി(പുത്തേഴത്ത് രാമമേനോന്‍).
9.
1093-94 കൊല്ലവർഷങ്ങളിൽ തൃശൂരിലെ ഈഴവർ പൂരത്തിന്റെ പേരിൽ ഗവണ്മന്റുദ്യോഗസ്ഥരാൽ പീഡിപ്പിക്കപ്പെടുകയും അവരെ വീടുകളിൽ ഇറക്കി വിടുകയും വരെ ചെയ്തിട്ടുണ്ടെന്നു പി.കെ.മാധവൻ എഴുതിയ ടി.കെ.മാധവന്റെ ജീവചരിത്രത്തിൽ പരാമർശിക്കുന്നു.
10
ചുരുക്കിപ്പറഞ്ഞാല്‍, ഫോർട്ടുകൊച്ചിയില്‍ നടക്കുന്ന കാർണിവലിന്‍റെ ദൈവികതയേ തൃശൂർ പൂരത്തിനുമുള്ളു. അത് ത്രേതായുഗത്തില്‍ പരശുരാമന്‍ ഉണ്ടാക്കിയതാണെന്ന ഗീർവാണം അടുപ്പില്‍ പൂഴ്ത്തിയാല്‍ മതി.
11.
#മമ
#thrissurpooram
#pooram
Share this Scrolly Tale with your friends.
A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.