ആദ്യമേ ധരിക്കേണ്ടത്, തൃശൂർ പൂരത്തില്‍ ദൈവീകമായ യാതൊരു ചടങ്ങുമില്ല എന്നതാണ്. ആനപ്പുറത്ത് ദേവിയെ എഴുന്നള്ളിച്ചിരുത്തും എന്നതൊഴിച്ചാല്‍ അത് കേവലം ഒരു പ്രദർശനമാണ്. സംഘപരിവാർ പറയുന്നതുപോലെ അത് ഒരു ക്ഷേത്രോത്സവമല്ല. 1.
തൃശൂർ പൂരത്തിലെ വെടിക്കെട്ടു സംബന്ധിച്ച് സംഘപരിവാറുകാർ ഹാലിളകിയത് ഓർക്കുക. സാധാരണ ക്ഷേത്രങ്ങളില്‍ കാണുന്ന വേല, പൂരം എന്ന അർത്ഥത്തിലും തൃശൂർ പൂരം, പൂരവുമല്ല. ഇതില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളുടെ ഉത്സവവുമല്ല തൃശൂർ പൂരം. അവരുടെ ഉത്സവത്തിലെ ഒരു പ്രധാനദിനം മാത്രമാണെന്നും അറിയണം. 2.
ഒരു ക്ഷേത്രത്തിലെ ഉൽസവം മറ്റൊരു ക്ഷേത്രാങ്കണത്തിൽവച്ചു നടത്താറില്ല. തൃശൂർ പൂരത്തിൽ പാറമേക്കാവും തിരുവമ്പാടിയും മറ്റ് ക്ഷേത്രങ്ങളും മറ്റൊരു ക്ഷേത്രനടയിൽ ചെന്ന് ഉൽസവം കൊണ്ടാടുക എന്നത് തെറ്റുദ്ധാരണയാണ്. ഭഗവതിയും ശാസ്താവുമാണ് പൂരത്തില്‍ പങ്കെടുക്കുന്ന ദേവതകള്‍. 3.
തൃശൂർ പൂരത്തില്‍ പാറമേക്കാവ് ഭഗവതിയോടൊപ്പം തിരുവമ്പാടി 'കൃഷ്ണ'നും പങ്കെടുക്കുന്നു എന്നത് തെറ്റാണ്. കൃഷ്ണന്‍ പൂരത്തില്‍ പങ്കെടുക്കാറില്ല. തിരുവമ്പാടിയില്‍ നിന്നും വരുന്നത് ഭഗവതിയാണ്. പഴയകാലത്ത് തിരുവമ്പാടി ഭഗവതി ക്ഷേത്രമായിരുന്നു. കണ്ടന്‍കാവ് എന്നായിരുന്നു പേര്. 4.
വടക്കുന്നാഥന്‍റെ മുന്നിൽവച്ചാണ് പൂരമെങ്കിലും വടക്കുന്നാഥന് ഈ പരിപാടിയിൽ ഒരു പങ്കുമില്ല. എന്നുമല്ല, വടക്കുന്നാഥന് മറ്റു ക്ഷേത്രങ്ങളില്‍ കാണുന്നതുപോലെയുള്ള ഉത്സവവുമില്ല എന്നറിയണം. തൃശൂർ പൂരം പ്രധാനമായും പാറമേക്കാവ്-തിരുവമ്പാടിക്കാരുടെ ഒരു പ്രദർശനം മാത്രമാണു. 5.
പഴയ കണക്കിൽ പറഞ്ഞാൽ തൃശൂരിലെ നായന്മാർ നേതൃത്വം നല്കുന്ന ഒരു പ്രദർശനമഹാമഹം. ആചാരാനുഷ്ഠാനപരമോ മതപരമോ ആയ ഒരു ചടങ്ങും തൃശൂർ പൂരത്തിലില്ല. പുരാതനമായ ആറാട്ടു പുഴ പൂരത്തിനോടുള്ള കലിപ്പ് തീർക്കാൻ വേണ്ടി ശക്തന്‍ തമ്പുരാന്‍ രൂപകല്പന ചെയ്തതാണ് തൃശൂർ പൂരം. 6.
ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറു തൃശൂർപൂരം നടത്താം എന്നായിരുന്നു പഴയകാലത്തെ ചൊല്ലുതന്നെ.
പഴയകാല തൃശൂർ പൂരം ചടങ്ങുകൾ കേട്ടാൽ നാം നാണിച്ചു തലകുനിക്കും. പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയുടേയും പേരിൽ ആളുകൾ തല്ലും കൊള്ളയും കൊലയും വരെ നടത്താറുണ്ടായിരുന്നത്രെ. 7.
തിരുവമ്പാടി-പാറമേക്കാവ് ആളുകൾ പൂരനാളുകളിൽ പരസ്പരമുള്ള സംബന്ധമര്യാദകൾ പോലും പുലർത്തിയിരുന്നില്ല. വാണക്കുറ്റികൾ തെക്കേഭാഗക്കാർ വടക്കോട്ടും വടക്കു ഭാഗക്കാർ തെക്കോട്ടും തിരിച്ചു വെച്ച് കത്തിച്ച് വിട്ട് അനർത്ഥങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടാക്കാറുണ്ടായിരുന്നു. 8.
കൂട്ടവെടിക്ക് തീകൊളുത്തിയാൽ ഇടയ്ക്കു കയറി കതിന വാരുന്ന സാഹസം വരെ നടന്നിരുന്നു. ഒടുവിൽ അനിയന്ത്രിതമായ ഈ ആഭാസത്തരം നിർത്താൻ സർക്കാരിനു ഇടപെടേണ്ടി വന്നു. ആന-15, കൂട്ടവെടി ഓരോരിക്കല്‍ 100 വീതം മാത്രം, വാണം വിടല്‍ വേണ്ടേ വേണ്ട എന്നിങ്ങനെ നിയമം നടപ്പാക്കി(പുത്തേഴത്ത് രാമമേനോന്‍).
9.
1093-94 കൊല്ലവർഷങ്ങളിൽ തൃശൂരിലെ ഈഴവർ പൂരത്തിന്റെ പേരിൽ ഗവണ്മന്റുദ്യോഗസ്ഥരാൽ പീഡിപ്പിക്കപ്പെടുകയും അവരെ വീടുകളിൽ ഇറക്കി വിടുകയും വരെ ചെയ്തിട്ടുണ്ടെന്നു പി.കെ.മാധവൻ എഴുതിയ ടി.കെ.മാധവന്റെ ജീവചരിത്രത്തിൽ പരാമർശിക്കുന്നു.
10
ചുരുക്കിപ്പറഞ്ഞാല്‍, ഫോർട്ടുകൊച്ചിയില്‍ നടക്കുന്ന കാർണിവലിന്‍റെ ദൈവികതയേ തൃശൂർ പൂരത്തിനുമുള്ളു. അത് ത്രേതായുഗത്തില്‍ പരശുരാമന്‍ ഉണ്ടാക്കിയതാണെന്ന ഗീർവാണം അടുപ്പില്‍ പൂഴ്ത്തിയാല്‍ മതി. 11. #മമ #thrissurpooram #pooram
• • •
Missing some Tweet in this thread? You can try to
force a refresh
അന്യത്ര പ്രസ്താവിച്ചത് എൻ്റെ വാക്കല്ല, പ്രൊഫ. എം.കൃഷ്ണൻ നായർ പറഞ്ഞതാണ്. ഇന്നത്തെ ഉഷയുടെ മാനസികാവസ്ഥയെക്കുറിച്ച് കാൽനൂറ്റാണ്ടിനുമുമ്പേ ആ നിരൂപണ പഞ്ചാസ്യൻ പറഞ്ഞുവച്ചിരുന്നു.
കൃഷ്ണൻ നായരുടെ വാക്കുകൾ: 1.
ഏതെങ്കിലും പ്രവർത്തിയോ സ്വഭാവമോ അവസ്ഥയോ അത്യന്തതയിലെത്തുമ്പോൾ അതിന്റെ വിപരീതാവസ്ഥ ഉണ്ടാകുമെന്നത് പ്രകൃതിനിയമമാണ്. അതിനാൽ അത്യന്തതയേയും അപരിമിതത്വവും ഒഴിവാക്കി വേണം നമ്മൾ ജീവിക്കാൻ. ഒരു പെൺകുട്ടി പലതവണ ഓടുമ്പോൾ അവൾ മാനസികമായും ശാരീരികമായും തളരുമെന്നതിൽ സംശയമില്ല. 2.
ഈ തളർച്ച താൽക്കാലികമല്ല, ശാശ്വതവുമാണ്. പി. ടി. ഉഷ ഓടിയോടി ഭാവിജീവിതത്തെ തകർക്കുന്നത് ശരിയല്ലെന്നു എനിക്കു തോന്നി. സഹാനുഭൂതിയിൽനിന്ന് ഉദ്ഭവിച്ചതാണ് ആ തോന്നൽ. സ്ത്രീ ഓടാൻ വിധിക്കപ്പെട്ടവളല്ല. പുരുഷനു സ്ത്രീയേക്കാൾ മുപ്പതുശതമാനം ഭാരം കൂടും.
3.
കേരളത്തിലെ പരിവാറുകാരുടേയും താങ്കളുടെയും സ്വരത്തിൻ്റെ സാമ്യത അത്ഭുതാവഹമാണ്.
ഗോകർണത്തുനിന്ന് കുമരിയിലേക്ക് മഴുവെറിഞ്ഞ് പരശുരാമൻ കേരളം സൃഷ്ടിച്ചുവെന്ന കള്ളക്കഥ, കേരളമെന്ന ഭൂപ്രദേശത്തിൻ്റെ ഉടമസ്ഥാവകാശം തങ്ങൾക്ക് അട്ടിപ്പേരായി ലഭിച്ചതാണെന്ന് വരുത്തിത്തീർക്കാൻ- 1.
ബ്രാഹ്മണസമൂഹം രചിച്ച നിർമിതചരിത്രമാണ്(Artificial History). ഈ കള്ളത്തെ രേഖപ്പെടുത്താനാണ് അവർ 'കേരളോല്പത്തി' എന്ന ഗ്രന്ഥം നിർമിച്ചത്. ഗുണ്ടർട്ടിനേയും വില്യം ലോഗനെപ്പോലെയുമുള്ളവർ കേരളോല്പത്തി, മലയാളക്കരയുടെ ആധികാരിക ചരിത്രമാണെന്ന് തെറ്റുദ്ധരിക്കപ്പെടുകയുണ്ടായി.
2.
പരശുരാമനെ കൊങ്കൺ തീരത്തും കേരളത്തിലും സജീവസാന്നിധ്യമായി നിലനിർത്തേണ്ടതിൻ്റെ ആവശ്യകത സംഘപരിവാറിനുണ്ട്. കാരണം, പരിവാറിൻ്റെ തലപ്പത്തിരിക്കുന്നവർ ചിത്പവൻ ബ്രാഹ്മണരാണ്. അവരുടെ രാഷ്ട്രീയാധികാരിയാണ് പരശുരാമൻ. കേരളത്തിൽ പരിവാറിനെ നയിക്കുന്ന കൊങ്കിണിമാർക്കും പരശുരാമൻ കൺകണ്ടദൈവമത്രെ.
3.
ലോമപാദ രാജാവ് ഭരിച്ചിരുന്ന അംഗരാജ്യത്ത് മഴപെയ്യാതിരുന്നതിൻ്റെ കാരണം, അദ്ദേഹം കാമത്താൽ മതിമറന്ന് ഒരു ബ്രാഹ്മണനെ കളവു പറഞ്ഞ് ചതിച്ചതുകൊണ്ടാണത്രെ. ഇക്കാരണം കൊണ്ട് ബ്രാഹ്മണർ അദ്ദേഹത്തെ ഉപേക്ഷിച്ചു. രാജപുരോഹിതനും നാടുവിട്ടു. അങ്ങനെ ദേവേന്ദ്രൻ അംഗരാജ്യത്ത് വരൾച്ചയുണ്ടാക്കി.
1.
ഋഷ്യശൃംഗൻ അംഗരാജ്യത്ത് കാലുകുത്തിയതോടെ അവിടെ മഴ വർഷിച്ചു.
മാൻപേട പ്രസവിച്ച മുനികുമാരനാണ് ഋഷ്യശൃംഗൻ. ശിരസ്സിൽ 'കൊമ്പു'ള്ളതുകൊണ്ടാണ് ആ മുനിക്ക് ഋഷ്യശൃംഗൻ എന്ന പേരുണ്ടായത്. ശൃംഗം എന്നാൽ കൊമ്പ് എന്നർഥം.
അപ്സരസ്സായ ഉർവശിയെക്കണ്ട് കാമാതുരനായ വിഭാണ്ഡകന് രേതസ്സ് സ്രവിച്ചു.
2.
ഈ രേതസ്സ് ചെന്നു വീണത് ഒരു നദിയിലാണ്. ദാഹിച്ചു വലഞ്ഞ ഒരു മാൻപേട ഈ നദിയിൽ നിന്ന് വെള്ളംകുടിച്ചു. വെള്ളത്തോടൊപ്പം വിഭാണ്ഡകൻ്റെ ശുക്ലവും വയറ്റിലായി. മാൻപേട ഗർഭിണിയായി. കൊമ്പുള്ള മുനികുമാരനെ പ്രസവിച്ചു.
ഋഷ്യശൃംഗനെ കൊണ്ടുവരാൻ ലോമപാദൻ വാരസ്ത്രീകളെ (ഗണികമാർ)യാണ് ഏർപ്പാടാക്കുന്നത്.
3.
വിഷു ഹിന്ദു ഉത്സവമാണെന്ന് പറയാൻ അസാധ്യമായ ചരിത്രജ്ഞാന വിഹീനതയുണ്ടാവണം. മലയാംനാട്ടിൽ(ഇന്നത്തെ കേരളം) ഹിന്ദുക്കൾ വരുന്നതിനുമുന്നേ(ആദ്യം ശൈവമതക്കാരും പിന്നീട് വൈഷ്ണവരും) ഇവിടുത്തെ തദ്ദേശീയ ജനത, തങ്ങളുടെ കാർഷിക സംസ്കാരത്തിന്റെ ഭാഗമായി പിന്തുടർന്നുവന്ന ഒരു ചടങ്ങാണ് വിഷു.
1.
മഞ്ഞനിറമുള്ള കൊന്നപ്പൂ വിഷുവിന്റെ ഒരു സൂചകമെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നും പഴയകാല ബൗദ്ധ സ്വാധീനവും ഈ ആഘോഷത്തിൽ ദർശിക്കാം.
കേരളത്തിലെ ബൗദ്ധ-ശൈവ സംസ്കാരത്തേയും അടയാളങ്ങളേയും നശിപ്പിച്ചാണ് വൈഷ്ണവമതം ഇവിടെ ആധിപത്യം സ്ഥാപിച്ചത്.
2.
അധിനിവേശമായിരുന്നു ശൈവ-വൈഷ്ണവ മതങ്ങളുടെ ആയുധം. ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്ന ബൗദ്ധവിഹാരങ്ങളെ ശൈവമതക്കാർ ശിവക്ഷേത്രമാക്കി പരിവർത്തിപ്പിച്ചു. വൈഷ്ണവമതത്തിൻ്റെ വരവോടെ ശൈവാലയങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്ത് വൈഷ്ണവക്ഷേത്രങ്ങളാക്കി.
ഇതിന്റെ വലിയ ഉദാഹരണമാണ് തൃക്കാക്കര ക്ഷേത്രം.
3.
ഭൂമി സർക്കാരിൻ്റേതാണ്. നാം ജീവിക്കുന്ന ഭൂമിയുടെ വാടകയാണ് കരം. സർക്കാരിന് ഇനിയൊരു മുന്നറിയിപ്പില്ലാതെ നമ്മുടെ ഭൂമി പിടിച്ചെടുക്കാം. നാം എങ്ങോട്ടുപോയി ജീവിക്കുന്നു എന്നത് സർക്കാരിൻ്റെ വിഷയമല്ല. കാരണം, സർക്കാർ വ്യക്തിനിക്ഷിപ്തമല്ല. അതുകൊണ്ടുതന്നെ.
1.
കേരളത്തിലെ വികസനത്തിന്റെ പേരിൽ കെ. റെയിൽ എന്നു പേരിട്ട് പാവപ്പെട്ടവൻ്റെ അടുക്കളയിൽ സർവേക്കുറ്റി സ്ഥാപിക്കുവാൻ സർക്കാരിന് അധികാരമുണ്ട്. പക്ഷെ അത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ചെയ്യുന്നതിൽ ഒരു നൈതിക വിരുദ്ധതയുണ്ട്. സത്യത്തിൽ കെ.റെയിൽ വരേണ്ടത് ആരുടെ ആവശ്യമാണ്?
2.
കൊച്ചി മെട്രോ പദ്ധതിയിൽ ജീവിതം താറുമാറായ കുടുംബങ്ങൾ അനവധിയാണ്. കൊച്ചിയിൽ മെട്രോ ഒരിക്കലും ഒരു പ്രായോഗിക പദ്ധതിയല്ലെന്ന് എക്സ്പെർട്ടുകൾ പലതവണ ഓർമപ്പെടുത്തിയതാണ്. നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് കൊച്ചി മെട്രോ.
3.
സുരത സമയത്ത്(Sexual Intercourse) പുരുഷന്മാരാല്‍ പ്രഹരിക്കപ്പെടുന്നതുകൊണ്ട് ഈ ഭാഗത്തിന് ജഘനം എന്ന് പേരുവന്നു.
This happens when having Sex in the Missionary Position(Men-On-Top).
-2
ജഘനഭാരംകൊണ്ട് ശകുന്തളയുടെ ഉപ്പൂറ്റിയുടെ ഭാഗം താണിരുന്നു എന്ന് കാളിദാസന്‍ ശാകുന്തളം നാടകത്തിന്‍റെ മൂന്നാമങ്കത്തില്‍ വിശദീകരിക്കുന്നു.
മുന്നിടമഭ്യുന്നതമായ്
സന്നതമായ് പിന്നിടം ജഘനഭാരാല്‍
പെണ്മണിയുടെ ചുവടിവിടേ
വെണ്മണലില്‍ കാണ്മതുണ്ടു...
(വിവ. കേരളവർമ വലിയകോയിത്തമ്പുരാന്‍)
-3