Aradhya 🐥 Profile picture
Columnist.National Member of Social Media Affairs.Proud Bharatiya🇮🇳 Born April 6

Jun 19, 2021, 13 tweets

തൃക്കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

#templehistory

ശബരിമലയിൽ എന്ന പോലെ സ്ത്രീ പ്രവേശന കാര്യത്തില് നിഷ്കർഷത വച്ചുപുലര്ത്തുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട്... അതും കോട്ടയം ജില്ലയുടെ ഏതാണ്ട് നഗരമധ്യത്തില് (കിടങ്ങൂർ) തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. 1

ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം 13 നമ്പൂതിരി ഇല്ലങ്ങള്ക്കാണ്.കിടങ്ങൂര്ക്ഷേത്രത്തിൽ സ്ത്രീകള്ക്ക് ഭഗവാനെ നേരിട്ട് ദര്ശനം നടത്താന് പാടില്ല... അതിന് ആ ക്ഷേത്രത്തിലെ താന്ത്രികവിധി അനുവദിക്കുന്നില്ല.2

ബ്രഹ്മചാരിഭാവത്തിലുള്ള ബാലമുരുകനാണ് അവിടത്തെ പ്രതിഷ്ഠ. ശില്പഭംഗികൊണ്ടും ഐതിഹ്യപ്പെരുമ കൊണ്ടും ഈ ക്ഷേത്രം വേറിട്ടുനില്ക്കുന്നു. ബ്രഹ്മചാരീഭാവത്തിലുള്ള ബാലമുരുകന്റെ പ്രതിഷ്ഠ ആയതുകൊണ്ടുതന്നെ നാലമ്പലത്തിനുള്ളിലേക്ക് സ്ത്രീകള്ക്ക് പ്രവേശനം സാധ്യമല്ല. ഒന്നാലോചിച്ചാല്‍ ശബരിമലയേക്കാള് 3

കടുത്ത നിഷ്ഠയാണിത്. ശബരിമലയില് 10 വയസ്സില് താഴെയുള്ള പെണ്കുട്ടികള്ക്കും അറുപത് വയസ്സ് പിന്നിട്ടവര്ക്കും പ്രവേശിക്കാം. പക്ഷെ തൃക്കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില് 10 വയസ്സില് താഴെ പ്രായമുള്ള പെണ്കുട്ടികള്ക്ക് മാത്രമേയുള്ളു പ്രവേശനം.4

പ്രായപൂര്ത്തിയായ സ്ത്രീജനങ്ങള് ബാലമുരുകന് അമ്മയുടെ സ്ഥാനത്താണ്. അവരെ ബഹുമാനിക്കേണ്ടതുണ്ട്. അതിനാല് തന്നെ അവര് മുരുകനെ ദര്ശിക്കാനെത്തുമ്പോള് എഴുന്നേറ്റ് നിന്നുവേണം ആദരവ് പ്രകടിപ്പിക്കാന്. ഇക്കാരണത്താലാണ് പത്ത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ മുരുകനെ നേരിട്ട് കാണാന് അനുവദിക്കാത്തത്.5

സ്ത്രീജനങ്ങള്ക്ക് ഭഗവാനെ നേരിട്ടല്ലെങ്കിലും ഒരു നോക്ക് കാണേണ്ടതുണ്ട്. വാസ്തുവിദ്യയുടെ സഹായത്താല് അതിനൊരു വഴിയും അവര്ക്ക് മുന്നിലുണ്ട്. വാസ്തുശാസ്ത്ര പാരമ്പര്യത്തിന്റെ ബലത്തില്, ക്ഷേത്ര ഇടനാഴിയില് നിന്ന് ഭഗവാനെ നേരില് കണ്ടു പ്രാര്ത്ഥിക്കുന്ന ഭക്തകളെ നേരിട്ടുകാണാന് 6

കഴിയാത്ത രീതിയില് ക്രമീകരിച്ചിരിക്കുകയാണ് ശ്രീകോവില് നിര്മാണത്തിന്റെ വാസ്തുഘടന.ഭക്തപ്രിയനാണ് ബാലമുരുകന്. സ്ത്രീകളെ നേരില് കാണാന് വിധിയില്ലെങ്കിലും അവരുടെ മനമറിയുന്നവനാണ് ശ്രീ ബാലമുരുകന്. അമ്മയാവാനുള്ള സ്ത്രീയുടെ ആഗ്രഹം സഫലമാകാന് തൃക്കിടങ്ങൂരപ്പനെ മുറുകെ പിടിച്ചാല് 7

മതിയത്രെ. ഇവിടത്തെ വിശേഷാല്വഴിപാടാണ് ബ്രഹ്മചാരിക്കൂത്ത്. ക്ഷേത്ര പ്രതിഷ്ഠ ബ്രഹ്മചാരീഭാവത്തിലുള്ളതിനാലാണ് ഈ വഴിപാടിന് പ്രാധാന്യം കല്പിക്കുന്നത്. ഇഷ്ടസന്താനലബ്ധി
ക്കായാണ് ഈ വഴിപാട് കൂടുതലും നടത്തിപ്പോരുന്നത്.
ആഗ്രഹം സഫലമായാലും ഈ സന്താനത്തെയും കൊണ്ട് സ്ത്രീകള്ക്ക് അകത്തേക്ക് 8

പ്രവേശിക്കാന് പാടില്ല. പകരം ബ്രഹ്മചാരിക്കൂത്തിന് ശേഷം കൂത്തു നടത്തുന്ന ചാക്യാര് കുഞ്ഞിനേയും കൊണ്ട് ദേവനെ ദര്ശിച്ച് അപ്പോള് തന്നെ പുറത്തുകടക്കും.മൂവായിരത്തിലേറെ വര്ഷം പഴക്കം കിടങ്ങൂര് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. സുബ്രഹ്മണ്യ സ്വാമിയ്ക്കൊപ്പം 9

തുല്യപ്രാധാന്യമുള്ള മറ്റൊരു പ്രതിഷ്ഠയാണ് മഹാവിഷ്ണുവിന്റേത്. വടക്കും തേവരെന്നാണ് ഇവിടെ വിഷ്ണു അറിയപ്പെടുന്നത്. ആദ്യം ഉണ്ടായതും വിഷ്ണുവിന്റെ പ്രതിഷ്ഠയാണെന്നാണ് വിശ്വാസം.

ശക്തിസ്വരൂപിണിയായ ശ്രീ ഭുവനേശ്വരിയുടെ സാന്നിധ്യമുള്ള കൂത്തമ്പലമാണ് മറ്റൊരു പ്രത്യേകത. പന്നിയൂര് ഗ്രാമത്തില് 10

നിന്ന് വന്ന ഊരാണ്മക്കാരാണ് ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചത്. തെക്കോട്ടാണ് ദേവിയുടെ പ്രതിഷ്ഠ. പെരുന്തച്ചനാല് നിര്മ്മിതമാണ് ഭഗവതിയുടെ സ്ഥാനം. എടുത്തുപറയേണ്ട മറ്റൊന്ന് കൂത്തമ്പലത്തെക്കുറിച്ചാണ്. വാസ്തുവിദ്യപ്രകാരം പകിടചാരി കണക്കനുസരിച്ചാണ് നിര്മാണം. രാഗമണ്ഡപത്തില് രാമായണമഹാഭാരത 11

കഥാഭാഗങ്ങള് കൊത്തിവച്ചിരിക്കുന്നു.
ലോകത്ത് ഒരുപക്ഷെ മറ്റൊരിടത്തും കുറുന്തോട്ടി തൂണ് എന്നൊന്ന് കാണാന് കഴിഞ്ഞെന്ന് വരില്ല. അങ്ങനെയൊന്ന് ഉണ്ടെന്ന് പറഞ്ഞാല് പോലും പലരും വിശ്വസിച്ചെന്നു വരില്ല. ഒരു കുറുന്തോട്ടി തൂണുപോലെ വളര്ന്ന് വലുപ്പം വയ്ക്കണമെങ്കില്‍ ഏതാണ്ട് 4200 വര്ഷം വേണ്ടിവരും12

ഉളിതൊടാതെ മഴുകൊണ്ട് ചെത്തിയെടുത്ത ഈ തൂണ് മഴുവന്നൂര് കുടുംബക്കാരാണ് നിര്മിച്ചതത്രെ. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് ശാസ്താവിന്റെ പ്രതിഷ്ഠ. ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂര് ഇല്ലത്തിനാണ് താന്ത്രികാധികാരം

ശുഭം
കടപ്പാട്

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling