Aradhya 🐥 Profile picture
Jun 19, 2021 13 tweets 4 min read Read on X
തൃക്കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

#templehistory

ശബരിമലയിൽ എന്ന പോലെ സ്ത്രീ പ്രവേശന കാര്യത്തില് നിഷ്കർഷത വച്ചുപുലര്ത്തുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട്... അതും കോട്ടയം ജില്ലയുടെ ഏതാണ്ട് നഗരമധ്യത്തില് (കിടങ്ങൂർ) തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. 1
ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം 13 നമ്പൂതിരി ഇല്ലങ്ങള്ക്കാണ്.കിടങ്ങൂര്ക്ഷേത്രത്തിൽ സ്ത്രീകള്ക്ക് ഭഗവാനെ നേരിട്ട് ദര്ശനം നടത്താന് പാടില്ല... അതിന് ആ ക്ഷേത്രത്തിലെ താന്ത്രികവിധി അനുവദിക്കുന്നില്ല.2
ബ്രഹ്മചാരിഭാവത്തിലുള്ള ബാലമുരുകനാണ് അവിടത്തെ പ്രതിഷ്ഠ. ശില്പഭംഗികൊണ്ടും ഐതിഹ്യപ്പെരുമ കൊണ്ടും ഈ ക്ഷേത്രം വേറിട്ടുനില്ക്കുന്നു. ബ്രഹ്മചാരീഭാവത്തിലുള്ള ബാലമുരുകന്റെ പ്രതിഷ്ഠ ആയതുകൊണ്ടുതന്നെ നാലമ്പലത്തിനുള്ളിലേക്ക് സ്ത്രീകള്ക്ക് പ്രവേശനം സാധ്യമല്ല. ഒന്നാലോചിച്ചാല്‍ ശബരിമലയേക്കാള് 3
കടുത്ത നിഷ്ഠയാണിത്. ശബരിമലയില് 10 വയസ്സില് താഴെയുള്ള പെണ്കുട്ടികള്ക്കും അറുപത് വയസ്സ് പിന്നിട്ടവര്ക്കും പ്രവേശിക്കാം. പക്ഷെ തൃക്കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില് 10 വയസ്സില് താഴെ പ്രായമുള്ള പെണ്കുട്ടികള്ക്ക് മാത്രമേയുള്ളു പ്രവേശനം.4
പ്രായപൂര്ത്തിയായ സ്ത്രീജനങ്ങള് ബാലമുരുകന് അമ്മയുടെ സ്ഥാനത്താണ്. അവരെ ബഹുമാനിക്കേണ്ടതുണ്ട്. അതിനാല് തന്നെ അവര് മുരുകനെ ദര്ശിക്കാനെത്തുമ്പോള് എഴുന്നേറ്റ് നിന്നുവേണം ആദരവ് പ്രകടിപ്പിക്കാന്. ഇക്കാരണത്താലാണ് പത്ത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ മുരുകനെ നേരിട്ട് കാണാന് അനുവദിക്കാത്തത്.5
സ്ത്രീജനങ്ങള്ക്ക് ഭഗവാനെ നേരിട്ടല്ലെങ്കിലും ഒരു നോക്ക് കാണേണ്ടതുണ്ട്. വാസ്തുവിദ്യയുടെ സഹായത്താല് അതിനൊരു വഴിയും അവര്ക്ക് മുന്നിലുണ്ട്. വാസ്തുശാസ്ത്ര പാരമ്പര്യത്തിന്റെ ബലത്തില്, ക്ഷേത്ര ഇടനാഴിയില് നിന്ന് ഭഗവാനെ നേരില് കണ്ടു പ്രാര്ത്ഥിക്കുന്ന ഭക്തകളെ നേരിട്ടുകാണാന് 6
കഴിയാത്ത രീതിയില് ക്രമീകരിച്ചിരിക്കുകയാണ് ശ്രീകോവില് നിര്മാണത്തിന്റെ വാസ്തുഘടന.ഭക്തപ്രിയനാണ് ബാലമുരുകന്. സ്ത്രീകളെ നേരില് കാണാന് വിധിയില്ലെങ്കിലും അവരുടെ മനമറിയുന്നവനാണ് ശ്രീ ബാലമുരുകന്. അമ്മയാവാനുള്ള സ്ത്രീയുടെ ആഗ്രഹം സഫലമാകാന് തൃക്കിടങ്ങൂരപ്പനെ മുറുകെ പിടിച്ചാല് 7
മതിയത്രെ. ഇവിടത്തെ വിശേഷാല്വഴിപാടാണ് ബ്രഹ്മചാരിക്കൂത്ത്. ക്ഷേത്ര പ്രതിഷ്ഠ ബ്രഹ്മചാരീഭാവത്തിലുള്ളതിനാലാണ് ഈ വഴിപാടിന് പ്രാധാന്യം കല്പിക്കുന്നത്. ഇഷ്ടസന്താനലബ്ധി
ക്കായാണ് ഈ വഴിപാട് കൂടുതലും നടത്തിപ്പോരുന്നത്.
ആഗ്രഹം സഫലമായാലും ഈ സന്താനത്തെയും കൊണ്ട് സ്ത്രീകള്ക്ക് അകത്തേക്ക് 8
പ്രവേശിക്കാന് പാടില്ല. പകരം ബ്രഹ്മചാരിക്കൂത്തിന് ശേഷം കൂത്തു നടത്തുന്ന ചാക്യാര് കുഞ്ഞിനേയും കൊണ്ട് ദേവനെ ദര്ശിച്ച് അപ്പോള് തന്നെ പുറത്തുകടക്കും.മൂവായിരത്തിലേറെ വര്ഷം പഴക്കം കിടങ്ങൂര് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. സുബ്രഹ്മണ്യ സ്വാമിയ്ക്കൊപ്പം 9
തുല്യപ്രാധാന്യമുള്ള മറ്റൊരു പ്രതിഷ്ഠയാണ് മഹാവിഷ്ണുവിന്റേത്. വടക്കും തേവരെന്നാണ് ഇവിടെ വിഷ്ണു അറിയപ്പെടുന്നത്. ആദ്യം ഉണ്ടായതും വിഷ്ണുവിന്റെ പ്രതിഷ്ഠയാണെന്നാണ് വിശ്വാസം.

ശക്തിസ്വരൂപിണിയായ ശ്രീ ഭുവനേശ്വരിയുടെ സാന്നിധ്യമുള്ള കൂത്തമ്പലമാണ് മറ്റൊരു പ്രത്യേകത. പന്നിയൂര് ഗ്രാമത്തില് 10
നിന്ന് വന്ന ഊരാണ്മക്കാരാണ് ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചത്. തെക്കോട്ടാണ് ദേവിയുടെ പ്രതിഷ്ഠ. പെരുന്തച്ചനാല് നിര്മ്മിതമാണ് ഭഗവതിയുടെ സ്ഥാനം. എടുത്തുപറയേണ്ട മറ്റൊന്ന് കൂത്തമ്പലത്തെക്കുറിച്ചാണ്. വാസ്തുവിദ്യപ്രകാരം പകിടചാരി കണക്കനുസരിച്ചാണ് നിര്മാണം. രാഗമണ്ഡപത്തില് രാമായണമഹാഭാരത 11
കഥാഭാഗങ്ങള് കൊത്തിവച്ചിരിക്കുന്നു.
ലോകത്ത് ഒരുപക്ഷെ മറ്റൊരിടത്തും കുറുന്തോട്ടി തൂണ് എന്നൊന്ന് കാണാന് കഴിഞ്ഞെന്ന് വരില്ല. അങ്ങനെയൊന്ന് ഉണ്ടെന്ന് പറഞ്ഞാല് പോലും പലരും വിശ്വസിച്ചെന്നു വരില്ല. ഒരു കുറുന്തോട്ടി തൂണുപോലെ വളര്ന്ന് വലുപ്പം വയ്ക്കണമെങ്കില്‍ ഏതാണ്ട് 4200 വര്ഷം വേണ്ടിവരും12
ഉളിതൊടാതെ മഴുകൊണ്ട് ചെത്തിയെടുത്ത ഈ തൂണ് മഴുവന്നൂര് കുടുംബക്കാരാണ് നിര്മിച്ചതത്രെ. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് ശാസ്താവിന്റെ പ്രതിഷ്ഠ. ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂര് ഇല്ലത്തിനാണ് താന്ത്രികാധികാരം

ശുഭം
കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Aradhya 🐥

Aradhya 🐥 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @aradhya___

Sep 26, 2023
കോവിഡ് ലോകത്തെ ആകെ ഗ്രസിച്ചപ്പോള്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഭാരതം ചുടലപ്പറമ്പാകും എന്ന് കരുതി കാത്തുകെട്ടിയിരുന്ന കഴുകരുണ്ട്....

നമ്മളെ സ്നേഹിച്ചിരുന്നവര്‍ പോലും അങ്ങനെ ഭയന്നിരുന്നു....

ഭാരതത്തിന് സ്വന്തമായി വാക്സിന്‍ നിര്‍മ്മിക്കാനാകും എന്നാരും വിശ്വസിച്ചിരുന്നില്ല.... Image
പക്ഷേ ലോകത്തെ ഞെട്ടിച്ച്.... വെസ്റ്റേണ്‍ വേള്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ദരാക്കി ഭാരതം മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ മാസങ്ങള്‍ക്കകം ജനങ്ങളിലെത്തിച്ചു....

അതിന്‍റെ നിര്‍മ്മാണത്തിന്‍റെ ഓരോ പോയിന്‍റിലും കുത്തിത്തിരുപ്പും പരിഹാസവുമായ് വന്ന യെച്ചൂരിയും പപ്പുവും തുടങ്ങി
സര്‍വരേയും നാണിപ്പിച്ച് വാക്സിന്‍ സൗജന്യമായി നമ്മളിലേക്കെത്തി....

ചെറിയൊരു കഥയോ ചെറിയൊരു സംഭവമോ അല്ല....ഈ രാഷ്ട്രത്തിന്‍റെ പോരാട്ടത്തിന്‍റെയും സര്‍വൈവലിന്‍റെയും വിജയത്തിന്‍റെയും കഥയാണ്....

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്‍പ്പെടെ നമ്മള്‍ സഹായഹസ്തം നീട്ടിയ കഥയാണ്....
Read 4 tweets
Jan 31, 2023
കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെയും, നേതാക്കന്മാരുടെ ഭാര്യമാരുടെയും, കമ്മ്യൂണിസ്റ്റ്‌ അടിമകളായ അമൈരശിരസ്ക്കൻമാരുടേയുമൊക്ക ഗവേഷണ പ്രബന്ധങ്ങൾ വെറും തമാശ ആണെന്ന് എല്ലാവർക്കും അറിയാം.

പാർട്ടി കൊടുക്കുന്ന എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്ന അധ്യാപക സംഘടന നേതാവ് ആയിരിക്കും 1
ഇവരുടെയൊക്കെ ഗൈഡും മറ്റും.

ഏറ്റവും വലിയ കോമഡി എന്നത് ഇവരുടെയൊക്കെ ഗവേഷണ വിഷയമാണ്. 'കേരളത്തിലെ കയർ തൊഴിലാളികളുടെ വർഗ സമരത്തെ കുറിച്ച് പഠനം 1859 - 1980' എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ആളാണ് ഇവരുടെ സാമ്പത്തീക ശാസ്ത്രജ്ഞൻ 🤣🤣.

കേരളത്തിന്റെ സാമ്പത്തീക രംഗം കുത്തുപാള ആക്കിയ 2
മഹാനെ ആദ്യം തിരിച്ചറിഞ്ഞത് കെ ഭൂതൻ തന്നെയാണ്. അതാണ് ഗീത ഗോപിനാഥിനെ ഉപദേശക ആക്കിയതും, സ്വയം പ്രഖ്യാപിത സാമ്പത്തീക ശാസ്ത്രഞ്ജനെ പിന്നെ MLA പോലും ആക്കാതിരുന്നതും.

പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന യുവജന കമ്മീഷൻ നേതാവും പാർട്ടിയുടെ സ്വന്തം കുലസ്ത്രീയുമായ ഇപ്പോഴത്തെ വിവാദ നായിക 3
Read 9 tweets
Oct 16, 2022
പാദപ്പലക
#hinduculture

ഹിന്ദുക്കളിലെ ചില വിഭാഗങ്ങളിൽ മുതിർന്നവർ മരിച്ചാൽ മരിച്ചയാളുടെ പേരും ജനന-മരണവിവരങ്ങളും രേഖപ്പെടുത്തി വീട്ടിൽ സൂക്ഷിക്കുന്ന പലകയാണ് പാദപ്പലക. നമ്മുടെ അച്ഛനോ അമ്മയോ മരിച്ചാൽ മരിച്ച ദിവസം (നാൾ) കടലാസിലോ ഡയറിയിലോ എഴുതി സൂക്ഷിക്കുന്ന പതിവൊന്നും 1
പണ്ടുണ്ടായിരുന്നില്ല. ആണ്ടുശ്രാദ്ധങ്ങൾ കൃത്യമായി ഓർത്ത് ചെയ്യാൻ ഈ പലക സഹായകമായിരുന്നു. ഇന്നും വിശ്വകർമ്മജർ ഉൾപ്പെടെ അപൂർവ്വം ചില സമുദായങ്ങൾക്കിടയിൽ ഈ സമ്പ്രദായം നിലനിൽക്കുന്നു.

സംസ്കാരകർമ്മങ്ങൾക്ക് മുമ്പായുള്ള ചടങ്ങുകളുടെ അവസാനഭാഗത്ത് പിണ്ഡകർത്താവ് (മൂത്ത പുത്രൻ) 2
അരിയും പൂവുമിട്ട് കഴിഞ്ഞാൽ തയ്യാറാക്കിവച്ച പാദപ്പലകയുടെ പേരും വിവരവും കൊത്താത്ത മറുവശത്ത് കളഭം പുരട്ടിയ പാദമുദ്ര പതിപ്പിക്കും. രണ്ടു ആൺമക്കൾ ഉണ്ടെങ്കിൽ ഒരാൾ പാദങ്ങൾ ചേർത്തു പിടിക്കും. മറ്റേയാൾ വെള്ളം ചേർത്ത് ചാലിച്ച കളഭം/ചന്ദനം പാദത്തിൽ പുരട്ടിയിട്ട് പലക അമർത്തിപ്പിടിച്ച ശേഷം 3
Read 7 tweets
Oct 15, 2022
എന്തിനാണ് കീഴക്കാവിൽ ഗുരുതി കഴിഞ്ഞാൽ ഭക്തർ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിൽക്കരുത് എന്നു പറയുന്നത്?

ചോറ്റാനിക്കരഅമ്മയുടെ ക്ഷേത്രത്തിന്റെ രാത്രി യാമങ്ങൾ അത് ദേവന്മാർക്കു വേണ്ടി ഉള്ള സമയം ആണ്. ചോറ്റാനിക്കര ജേഷ്ഠത്തി മേൽക്കാവിൽ നട ഭഗവതിയും അനിയത്തി ഭദ്രകാളിയുടെ 12 പാത്രം വലിയ ഗുരുതി 1 Image
കാണാൻ കീഴക്കാവിൽ സേവക പുത്രനായ ശാസ്താവിനോപ്പം രാത്രി യാമങ്ങൾ കീഴക്കാവിൽ തങ്ങുന്നു. പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി സഹോദരിമാർ പരസ്പ്പരം യാത്ര പറഞ്ഞു അനിയത്തി ഭദ്രകാളിയോട് യാത്ര ചോദിച്ചു ശാസ്താവ് മുൻപേ നടന്നു മേൽക്കാവിൽ ഭഗവതിക്കു വഴിയൊരുക്കുന്നു. ശേഷം മേൽക്കാവിൽ ഭഗവതിയെ നടയിൽ 2 Image
ഇരുത്തി ശാസ്താവ് ദേവിയുടെ അനുവാദത്തോടെ പുറമേയുള്ള സ്വന്തം നടയിൽ വന്നിരിക്കുന്നു എന്നാണ് വിശ്വാസം..

ദേവന്മാർക്ക് പൂജ ചെയ്യാനുള്ള അവസരമാണ് ചോറ്റാനിക്കരയുടെ രാത്രി യാമങ്ങൾ. ഈ അവസരത്തിൽ മേൽക്കാവിൽ നടയിൽ ശിവ ശക്തി നടനം നടക്കുന്നു. അസമയത്തു വഴി തെറ്റി മേൽക്കാവിൽ നടയിൽ ഗോപുരത്തിൽ 3 Image
Read 6 tweets
Oct 12, 2022
തേക്ക്...
ആട് ....
മാഞ്ചിയം....
ജാപ്പനീസ് കിടക്ക....
എയ്ഡ്സ് നു മരുന്ന്
കുടവയർ കുറക്കാൻ ലവണ തൈലം....
നെറ്റ് വർക്ക് മാർക്കറ്റിംഗ് ....
മണി ചെയിൻ
സോളാർ തട്ടിപ്പ്...
പരീക്ഷാ തട്ടിപ്പ്...
പീ .എച്ച് .ഡീ....
ഹണി ട്രാപ്പ്.....
PIN നമ്പർ തട്ടിപ്പ്...
റൈസ് പുള്ളർ...
1
നാഗമാണിക്യം...
ഇരുതലമൂരി....
വെള്ളിമൂങ്ങ...
ശ്രീകൃഷ്ണന്റെ വെണ്ണക്കുടം....
തിരുകേശം....
മോശയുടെ അംശവടി....
യൂദായുടെ വെള്ളിക്കാശ്....

ഷുഗർ പൂർണ്ണമായും മാറ്റൽ...
മദ്യപാനം പൂർണ്ണമായും രോഗി അറിയാതെ മാറ്റൽ...
അങ്ങനെ ,
അങ്ങനെ എന്തെല്ലാം..........

2
ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല.

എന്നാലും നമ്മുടെ വിചാരമോ...

യൂപ്പീക്കാരൻ മണ്ടൻ...

ബംഗാളി മണ്ടൻ...

ഗുജറാത്തി മണ്ടൻ...

തമിഴൻ മണ്ടൻ...

3
Read 4 tweets
Jun 19, 2022
കഴിഞ്ഞ ദിവസം ലോക ചരക്ക് ഗതാഗതം മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്.
#hindustan

INSTC എന്ന ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിൽ ആദ്യമായി ഒരു ട്രയൽ ചരക്ക് നീക്കം തുടങ്ങി.

റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സിൽ നിന്നും 40 ടണ് ചരക്കുമായി ഒരു കപ്പൽ കാസ്പിയൻ 1
കടലിലിലെ astrakhan തുറമുഖം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
അവിടെ നിന്നും ആ ചരക്ക് കാസ്പിയൻ കടലിലെ ഇറാനിയൻ തുറമുഖം ആയ Anzali യിൽ എത്തും.

പിന്നിട്ട് ആ ചരക്കുകൾ റോഡ് മാർഗ്ഗം ഇറാനിലൂടെ, ഇറാന്റെ തന്നെ, പേർഷ്യൻ ഗൾഫിലെ തുറമുഖം ആയ ബന്ദർ അബ്ബാസ്സിൽ വന്നു ചേരും.

ബന്ദർ അബ്ബാസ് തുറമുഖത് 2
നിന്നും കപ്പലിൽ കയറുന്ന ചരക്ക് ഇന്ത്യൻ തുറമുഖം ആയ നവസേവ എന്ന ലക്ഷ്യ സ്ഥാനത്ത് എത്തും.
ഈ റൂട്ടിൽ വരുമ്പോൾ പരമ്പരാഗത സൂയസ് കനാൽ റൂട്ടിൽ എടുക്കുന്ന 40 ദിവസം എന്നത് 20 ദിവസം ആയി ചുരുങ്ങും.
അതിന് അനുസരിച്ച് ചരക്കു നീക്ക ചിലവും കുറയും.
വാജ്പേയ് ഭരണകാലത്ത് 2002 ഇൽ ഇങ്ങിനെ 3
Read 19 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(