ഞങ്ങളുടെ പിന്നാമ്പുറത്തെ വീട്ടുമുറ്റത്ത് ദിവസവും രണ്ട് കാക്കകൾ വരും. മുത്തശ്ശി മീൻ മുറിക്കുന്ന കൃത്യസമയം കാക്കയ്ക്കറിയാം. വന്ന് അടുത്തുള്ള കൊമ്പിലിരിക്കും.
മുത്തശ്ശി മീനിന്റെ അവശിഷ്ടം ഓരോന്നായ് കാക്കകൾക്ക് നൽകും. കാലം കുറെ കഴിഞ്ഞു.
ഒരു ദിവസം പതിവുപോലെ മുത്തശ്ശി അരിവാളും വൃത്തിയാക്കേണ്ട മീനുമായ് മുറ്റത്തിറങ്ങി മീൻ വൃത്തിയാക്കാൻ തുടങ്ങി. അന്ന് പതിവുപോലെ കാക്കകൾ കൃത്യമായ് ഹാജരായി.
അപ്രതീക്ഷിതമായ കാക്കയുടെ പെരുമാറ്റത്തിൽ ദേഷ്യം പിടിച്ച മുത്തശ്ശി അടുത്തിരുന്ന ഒരു മരക്കഷ്ണം കാക്കയെ നോക്കി എറിയുകയും കാക്ക താഴെ വീഴുകയും ചെയ്തു.
"എത്ര കാലമായ് നിനക്ക് ഞാൻ ഭക്ഷണം തരുന്നു, ചിലപ്പോൾ കളയേണ്ടതല്ലാത്ത ഭാഗം കൂടി നിനക്ക് തന്നത് ഓർമ്മയില്ലെ. നീ അനുസരണക്കേട് കാണിച്ചതു കൊണ്ടല്ലെ ഞാൻ അങ്ങനെ ചെയ്തത്? അത് നിനക്ക് ക്ഷമിക്കാവുന്ന കാര്യമല്ലെ"
ശബ്ദം കേട്ട് മുത്തശ്ശൻ ഓടിയെത്തി. ഊന്നുവടിയെടുത്തും കല്ലെടുത്തും കാക്കകളെ അകറ്റി മുത്തശ്ശിയെ ഒരു വിധം രക്ഷിച്ചെടുത്തു.
കാക്കകൾ സംഘടിതരാണ്. കൂടെയുള്ള ഒന്നിനെ തൊട്ടാൽ എത്ര സൗഹൃദമുള്ളവരെ ആയാലും അത് നിർദ്ദാക്ഷിണ്യം അക്രമിച്ചിരിക്കും.
ഗുണ പാഠം 2
കൂടെയുള്ള ഒരു കാക്ക എന്ത് വൃത്തികേട് കാണിച്ചാലും അതിനെ ജീവൻ കൊടുത്തും മററുള്ളവ സംരക്ഷിക്കും.
കാക്കയെ നിങ്ങൾ എത്ര സ്നേഹിച്ചാലും, പരിഗണിച്ചാലും, അതിന് വേണ്ടതെന്ത് കൊടുത്താലും അത് തിരിച്ച് നിങ്ങളോട് സൗമനസ്യമോ സൗഹൃദമോ കാണിച്ചെന്ന് വരില്ല.
കാരണം നിങ്ങൾ ഒരു കാക്കയല്ല!!