My Authors
Read all threads
ഒരു ദിവസം രാത്രി കേരളത്തിന്റെ ആകാശത്ത് ഉച്ചത്തിൽ ഒരു അശരീരി മുഴങ്ങി ; "എല്ലാവരും വീടിന് പുറത്തേക്കിറങ്ങി വരിക" അശരീരി കേട്ട് മലയാളികൾ മുഴുവൻ വീടിന് പുറത്തെത്തി. അവർ എന്താണ് സംഭവം എന്നറിയാതെ അന്തം വിട്ട് ആകാശത്തേക്ക് നോക്കി. ~1
പെട്ടെന്ന് അടുത്ത അശരീരി ശബ്ദം ഉയർന്നു ; "നിങ്ങളിൽ മുസ്ലിംകൾ മുഴുവൻ കൈ ഉയർത്തുക" അടുത്ത നിമിഷം കേരളത്തിലെ മുസ്ലിംകൾ മുഴുവൻ കൈ ഉയർത്തി.

വീണ്ടും അശരീരി ശബ്ദം ഉയർന്നു ; "നിങ്ങളിൽ ക്രിസ്ത്യാനികൾ മുഴുവൻ കൈ ഉയർത്തുക" ഉടൻ കേരളത്തിലെ ക്രിസ്ത്യാനികൾ മുഴുവൻ കൈ ഉയർത്തി.~2
പിന്നെയും അശരീരി ഉയർന്നു ; "നിങ്ങളിൽ ഹിന്ദുക്കൾ മുഴുവൻ കൈ ഉയർത്തുക"

അടുത്ത നിമിഷം കേരളത്തിലെ ഹിന്ദുക്കളിൽ നിന്നും അശരീരിക്ക് നേരെ മറുചോദ്യം ഉയർന്നു ; "അല്ല ഹിന്ദുക്കൾ എന്ന് പറയുമ്പോൾ ഏത്‌ വിഭാഗത്തിൽ പെട്ട ഹിന്ദുക്കൾ ആണ് കൈ ഉയർത്തേണ്ടത്?"~3
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അശരീരി വീണ്ടും ഉയർന്നു ; "മനസിലായില്ല!"

ഉടൻ ഹിന്ദുക്കളുടെ ഇടയിൽ നിന്നും ഏതാനും സമുദായ നേതാക്കളും, ചില സംഘടനാ ഭാരവാഹികളും, കുറെ രാഷ്ട്രീയക്കാരും മുന്നോട്ട് നീങ്ങി നിന്നു. അവർ ഒരേസ്വരത്തിൽ പറഞ്ഞു ;~4
"ഞങ്ങൾ ഹിന്ദുക്കൾ ഒരു വിഭാഗം മാത്രമല്ല ഉള്ളത്.. നായർ ഹിന്ദു, ഈഴവ ഹിന്ദു, ദളിത് ഹിന്ദു, കോൺഗ്രസ്‌ ഹിന്ദു, കമ്മ്യൂണിസ്റ്റ്‌ ഹിന്ദു, ബിജെപി ഹിന്ദു, യുക്തിവാദി ഹിന്ദു, ഹിന്ദു വിരുദ്ധ ഹിന്ദു, മതേതര ഹിന്ദു അങ്ങനെ പല വിഭാഗം ഉണ്ട്.. അതിൽ ഏത്‌ വിഭാഗമാ കൈ പൊക്കേണ്ടത് എന്നാ ചോദിച്ചത്."~5
അശരീരി ; "മുസ്ലിംസിലും, ക്രിസ്ത്യൻസിലും ഇതുപോലെ തന്നെ പല വിഭാഗങ്ങൾ രാഷ്ട്രീയമായും, സംഘടനാപരമായും, ആശയപരമായും ഒക്കെ വെവ്വേറെ ഇല്ലേ.. എന്നിട്ടും അവർ മുസ്ലിം എന്നും ക്രിസ്ത്യൻ എന്നും ഉള്ള ഒറ്റ ലേബലിൽ ഒരുമിച്ച് കൈ ഉയർത്തിയില്ലേ.. പിന്നെ ഹിന്ദുക്കൾ ആയ നിങ്ങൾക്ക് മാത്രം എന്താ ~6
ഇങ്ങനെയൊരു നയം?"അശരീരി ചോദിച്ചത് ശരിയാണല്ലോ എന്ന അർത്ഥത്തിൽ ഹിന്ദുക്കൾ പരസ്പരം നോക്കി. അത് കണ്ടു നിന്ന ഹിന്ദു സമുദായ / സംഘടനാ / രാഷ്ട്രീയ നേതാക്കൾ ഞെട്ടി. കഞ്ഞിയിൽ മണ്ണ് വീഴാതിരിക്കാനായി അവർ തങ്ങളുടെ അനുയായികളോടായി എന്തോ പറയാൻ തുടങ്ങിയതും അതുവരെ എല്ലാം കണ്ടു നിന്ന '~7
മുസ്ലിം ഷഖോതരങ്ങളും' ക്രിസ്ത്യൻ ബുർതേസും' ഒരേ സ്വരത്തിൽ ഹിന്ദുക്കളെ നോക്കി നിലവിളിക്കാൻ തുടങ്ങി ; "അയ്യോ അരുത് ഷഖോതരങ്ങളെ.. അയ്യോ അരുത് ബുർതേസെ.. അരുതരുത്.. നിങ്ങൾ വർഗീയവാദികൾ ആകരുത്.. ആ അശരീരി സംഘിയാണ്.. വർഗീയ വാദിയാണ്.. ~8
അവൻ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു നമ്മളെ തമ്മിൽ തല്ലിക്കാൻ വന്നതാണ്.. നമ്മുടെ കേരളം മതേതരമാണ്.. നമ്മൾ മതേതരന്മാരാണ്.. നമ്മൾ ഒരമ്മ പെറ്റ മക്കളാണ്.. നമുക്ക് മതമില്ല.. നമ്മളിൽ ഹിന്ദു ഇല്ല.. ക്രിസ്ത്യാനി ഇല്ല.. മുസ്ലിം ഇല്ല.. നമ്മൾ എല്ലാം മനുഷ്യർ ആണ്.. നമ്മൾ മലയാളികൾ ആണ്."~9
ക്രിസ്ത്യാനിക്കും, മുസ്ലിമിനും ഒപ്പം ഹിന്ദു സമുദായ /സംഘടന / രാഷ്ട്രീയ നേതാക്കളും ഒറ്റകെട്ടായി ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു ; "ശരിയാണ്.. അവർ പറയുന്നത് ശരിയാണ്.. നമുക്ക് മതമില്ല.. ജാതിയില്ല.. നമ്മൾ മനുഷ്യരാണ്.. നമ്മൾ മലയാളികൾ ആണ്.. നമ്മൾ ഒറ്റക്കെട്ടാണ്."~10
ഇതുവായിക്കുന്ന ഹിന്ദുക്കളോട് ; "ജാതിക്കും, രാഷ്ട്രീയത്തിനും ഉപരിയായി 'ഹിന്ദു' എന്ന ലേബലിൽ നാം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കണ്ണ് തുറന്നു ചുറ്റും കാണുക.. കാത് തുറന്നു ചുറ്റും കേൾക്കുക.. മനസിരുത്തി ചിന്തിക്കുക.. ഉറച്ച ചുവടുകളോടെ സധൈര്യം മുന്നോട്ട് നീങ്ങുക.. ~11
ഹിന്ദുവിന് വേണ്ടി ചെയ്യാനാകുന്നത് അത് വളരെ ചെറിയൊരു കാര്യം ആണെങ്കിൽ പോലും ആത്മാർത്ഥമായി ചെയ്യുക."~12/12

കടപ്പാട്🙏🙏🙏
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with 🌸 𝔐𝔞𝔫𝔦𝔨𝔞𝔯𝔫𝔦𝔨𝔞🚩

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!