*ഒരു കട്ടില് പണിതു തരാന്‍ വിളിച്ചതാണ്. നല്ല പണിക്കാരനുമാണ്. എന്നാലും എങ്ങനെ സഹിക്കും? ചന്ദനപൊട്ടൊക്കെ തൊട്ടാണ് ആശാരി വന്നിരിക്കുന്നത്.~1
*പണിക്കനീ യേശുക്രിസ്തുവിനെ പറ്റി കേട്ടിട്ടുണ്ടോ?*
*പാസ്റ്റർ അടുത്ത് ചെന്നിരുന്നു ചോദിച്ചു.*
*നിങ്ങടെ ദൈവമല്ലേ?, ഞാന്‍ ആ പ്രതിഷ്ഠയൊക്കെ കണ്ടിട്ടുണ്ട്.~2
*കര്‍ത്താവ് നമ്മക്ക് വേണ്ടി കുരിശുമരണം വരിച്ചതാ എന്നറിയാമോ?*
*ആണോ?അതെനിക്കറിയാന്മേല!
*ആശാരി ഉളിയെടുത്ത് മരത്തിനു തുളയിടാന്‍ തുടങ്ങി.*
*കര്‍ത്താവ് നമ്മുടെ പാപങ്ങളൊക്കെ ഏറ്റുവാങ്ങി എന്നിട്ട് നമുക്ക് വേണ്ടി കുരിശില്‍ മരിച്ചു.*~3
*അലക്ഷ്യമായി ഇത്രയും പറഞ്ഞിട്ടു ആശാരി പിന്നെയും പണിയില്‍ തന്നെ ഫോക്കസ് ചെയ്തു.*
*ഇത്രയും കേട്ടിട്ട് പണിക്കന് കര്‍ത്താവിനെപ്പറ്റി കൂടുതല്‍ അറിയാന്‍ തോന്നുന്നില്ലേ?*
*ഇനിയിപ്പം നമ്മളറിഞ്ഞിട്ടെന്തിനാ? പുള്ളി ഏതായാലും മരിച്ചില്ലേ?*~4
*പാസ്റ്റർ നിരാശനായി. ക്രിസ്തു തന്റെ പാപങ്ങളൊക്കെ ഏറ്റുവാങ്ങി തനിക്കു വേണ്ടി മരിച്ചു എന്ന് കേട്ടിട്ടും ഈ കിഴങ്ങന് ആശാരിക്കു ഒരു കുലുക്കവുമില്ല.*
*യേശുവിന്റെ കുരിശു മരണത്തെ പറ്റി അറിഞ്ഞാല്‍ പണിക്കന് അങ്ങനെ പറയില്ല. ~5
*പാസ്റ്റർ ഒരു സെന്റിമെന്റല്‍ അപ്രോച് എടുത്തു.*
*കുരിശില്‍ തറച്ചല്ലേ? ആ പ്രതിഷ്ഠയോക്കെ ഞാന്‍ കണ്ടിട്ടുന്ടെന്നേ!*
*ആശാരിക്കു അത് വെറും നിസ്സാരം!*
*അങ്ങനെ ചുമ്മാ കുരിശില്‍ തറയ്കുകയല്ലായിരുന്നു. ~6
*അങ്ങനാണേല്‍ കുരിശിനു മൊത്തം ആറു കുബി മരം വേണ്ടി വന്നു കാണും.*
*ആശാരി ഉടനെ തന്നെ മരത്തിന്റെ കണക്കു കൂട്ടി.*
*പാസ്റ്ററുടെ കണ്ട്രോള് പോയി തുടങ്ങി എന്നിട്ടും പിടിച്ചു നിന്നു.*~7
*നല്ല ഭാരം വരും. തേക്കോ കരിമരുതോ ആണെങ്കില്‍ ഒരാളെക്കൊണ്ട് എടുക്കാന്‍ പറ്റുകേല. വല്ല പാഴ്തടിയനെങ്കില് കുഴപ്പമില്ല. ഈസിയായിട്ട് പൊക്കാം!*
*ആശാരിക്കു പിന്നെയും നിസ്സാര ഭാവം.*
*പാഴ്തടിയല്ല. നല്ല കാതലുള്ള ഇനം മരമാരുന്നു.~8
*ഇത് പറഞ്ഞു പാസ്റ്റർ ഒളികണ്ണിട്ടു നോക്കി, ആശാരിക്കു അനക്കമില്ല.*
*കര്‍ത്താവിന്റെ തലയില്‍ ഒരു മുള്‍ക്കിരീടം അടിച്ചു കയറ്റി.*~9
*കര്‍ത്താവിനെ തറയ്ക്കാന് വേണ്ടി ജൂതന്മാര് പ്രത്യേകം ആണികള്‍ തയാറാക്കി കൊണ്ട് വന്നിരുന്നു. അവര്‍ കര്‍ത്താവിനെ ബലമായി കുരിശില്‍ പിടിച്ചു കിടത്തി എന്നിട്ട് ആറിഞ്ചു വലിപ്പമുള്ള ഒരു ആണി എടുത്തു ഇടതു കൈയ്യില്‍ ~10
*അത് കേട്ടിട്ടും ആശാരിക്കു ഒരു കുലുക്കവുമില്ല.*
*അതുകഴിഞ്ഞ് അവര്‍ കര്‍ത്താവിന്റെ വലതു കൈ പിടിച്ചു കുരിശിലേക്കു വച്ച് അടുത്ത ആണി തറച്ചു കയറ്റി!*
*ആശാരിക്കു നിര്‍വികാരത മാത്രം.*
*ചോര വാര്‍ന്നു കര്‍ത്താവ് പിടയുകയാണ്. ~11
*ഇത് കേട്ടിട്ടും ആശാരിക്കു ഒരു ഭാവ വ്യത്യാസവുമില്ല!*~12
*അവസാനം ആ ദുഷ്ടന്മാര് പത്തിഞ്ചു നീളമുള്ള ഒരു വലിയ ആണിയെടുത്ത് കര്‍ത്താവിന്റെ നെഞ്ചില്‍ തറച്ചു കയറ്റി.*
*പെട്ടെന്ന് ആശാരിയുടെ കണ്ണില്‍ ഒരു താല്‍പ്പര്യം തെളിഞ്ഞു. ~13
*പതുക്കെ എഴുന്നേറ്റു പോയി വായില്‍ കിടന്ന മുറുക്കാന്‍ മുറ്റത്തിന്റെ
അരികില്‍ തുപ്പിയിട്ട് വന്ന ആശാരി ഉപദേശിയോടു ഇങ്ങനെ പറഞ്ഞു.*~14
*പാസ്റ്റർ ഭ്രാന്തനായി അലറി കടന്നുപോടാ നായിൻെറ മോനേ..!*~15/15
*കടപ്പാട്-🙏🙏