My Authors
Read all threads
"ഹിന്ദു സുഡാപ്പി"! ഈയിടെ കേട്ട ഒരു വാക്കാണ്!

ആരാണ് ഹിന്ദു സുഡാപ്പികൾ?

ഹിന്ദു മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അരുതുകൾ പറയുന്നവർ, ആചാരങ്ങൾ ഇന്നയിന്ന രീതിയിൽ വേണമെന്ന ശാഠ്യം വെച്ച് പുലർത്തുന്നവർ! ഇവരൊക്കെയാണത്രേ ഹിന്ദു സുഡാപ്പി! നല്ല പേരാണ്! ല്ലെ?
ഇനി,

ഒന്നും പേടിക്കണ്ട! സനാതന ധർമ്മത്തിന് മരണമില്ല!

ധർമ്മത്തിന് സംഭവിക്കുന്ന അപച്യുതിയെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ,പതിവായി കേൾക്കാറുള്ള ഒരുവാചകമാണിത്!

ശരിയാണ്. സനാതന ധർമ്മമെന്നാൽ ഏതൊരു
സാധാരണ വ്യക്തിക്കും സ്വപ്രയത്നത്തിലൂടെ കണ്ടെത്താവുന്ന ഒന്നാണ്. അതിനാലത് നശിക്കുന്നില്ല.
സനാതന ധർമ്മ ഗ്രന്ഥങ്ങളായ ഉപനിഷത്തിലേയും,ഗീതയിലേയും, വേദങ്ങളിലേയും അധ്യാത്മികാശയങ്ങളോട് നമുക്ക് അങ്ങേയറ്റത്തെ ബഹുമാനമാണ്.

പക്ഷെ,അനാദികാലങ്ങളായി അവയെയെല്ലാം ഇക്കാലമത്രയും ഒരു പാട് ബുദ്ധിമുട്ടുകൾ സഹിച്ച് നിലനിർത്തിപ്പോന്ന ചിലചങ്ങലകളുണ്ട്.
അതിനെക്കുറിച്ച് നാം പൂർണ്ണമായും അജ്ഞരാണ് .
ധർമ്മം നിലനിൽക്കാൻ ഹിന്ദു സ്വാഭിമാനം മാത്രം പോര.

ഇനി, ആരാണ് ഒരു ഹിന്ദു? എന്താണ് ഹിന്ദുയിസത്തിൻ്റെ സവിശേഷത?

നിയമ - ആചാര രാഹിത്യമാണ് ഹിന്ദുമതം എന്നൊരു ധാരണ പലർക്കുമുണ്ട് എന്നാണ് മനസ്സിലാക്കാനായത്.
ഒരു ഹിന്ദുവായതിൽ നിങ്ങൾക്കുണ്ടായ ഗുണം
എന്താണെന്ന ചോദ്യത്തിന് അവരുടെ ഉത്തരം ഹിന്ദു മതത്തിൽ യാതൊരു നിർബന്ധങ്ങളുമില്ല, നല്ല സുഖാണ് എന്നായിരിക്കും.

എന്നാലിത് ശരിയാണോ?

ഒരു നിഷ്ഠയുമില്ലാത്ത, നിയമങ്ങളില്ലാത്ത ജീവിതരീതിയാണോ ഹിന്ദുമതം മുമ്പോട്ടു വെക്കുന്ന സവിശേഷത?
ബ്രാഹ്മമുഹൂർത്തത്തിലുണർന്ന് കൈവെള്ളയിൽ നോക്കി ശ്ലോകം ചൊല്ലിയാരംഭിച്ച് ഉറങ്ങും നേരം അന്നേ ദിവസം ചെയ്തു പോയ തെറ്റുകൾക്കുള്ള ക്ഷമാപണ ശ്ലോകത്തിൽ അവസാനിക്കുന്നതല്ലേ ഒരു ഹിന്ദുവിൻ്റെ ദിവസം?
സ്നാനത്തിന് വിധി, ക്ഷേത്ര ദർശന വിധി, കുറി തൊടുന്നതിന് വിധി, ആഹാരം പാകം ചെയ്യുന്നതിന് വിധി, കഴിക്കാൻ തുടങ്ങുമ്പോൾ വേണ്ട വിധി, സംഭാഷണത്തിന് വേണ്ട വിധി, വിദ്യാഭ്യാസ വിധി, സന്ധ്യാവിധി എന്ന് തുടങ്ങി ഹിന്ദുവിൻ്റെ ജീവിതം അടിമുടി നിയമാവലികളുമായി, വിധികളുമായി, ബന്ധപ്പെട്ടു കിടക്കുന്നതാണ്.
ഇത്രയും സൂക്ഷ്മ വിധികളും നിയമങ്ങളുമുള്ള ഒരു മതവും വേറെയില്ല എന്ന സത്യത്തെ മറച്ച്, ഒക്കെ സ്വന്തം ഇഷ്ടം പോലെയാവാം എന്നൊരു നിർവചനത്തിൽ കൊണ്ടുവരുന്നത് എന്തക്രമമാണ് ?

പഞ്ചമഹായജ്ഞങ്ങൾ നിർബന്ധമായും ഹിന്ദുക്കൾ ദിവസേന അനുഷ്ഠിക്കേണ്ട കർമ്മങ്ങളാണ്.
ഷോടശ സംസ്ക്കാരങ്ങൾ ജനനം മുതൽ മരണം വരെ നിർബന്ധമായും അനുഷ്ഠിക്കേണ്ട കർമ്മ പദ്ധതിയാണ്. ഇവ രണ്ടും അനാദികാലം മുതൽക്കിങ്ങോട്ട് ഗുരു പരമ്പര ഹിന്ദുവിനായി കൈമാറിത്തന്നതാണ്. ഞാനും നിങ്ങളും ഹിന്ദു എന്നറിയപ്പെട്ടത് ഈ കർമ്മങ്ങളിൽ, ഈ ആചാരങ്ങളിൽ, വിശ്വസിച്ച ഒരു പൈതൃകത്തിൻ്റെ ഭാഗമായതിനാലാണ്.
ഒരാചാരവും ഇല്ലാത്തതാണ് ഹിന്ദുവിൻ്റെ മഹത്വമെന്നത് നമ്മോട് പറഞ്ഞതാരാണ്? ആചരിക്കാതെ ഹിന്ദുവാകാം എന്നാണെങ്കിൽ ഒരു രണ്ടുതലമുറയ്ക്ക് ശേഷമുള്ള ഹിന്ദുവിൻ്റെ അവസ്ഥയെക്കുറിച്ച് ഊഹിക്കാനാകുന്നുണ്ടോ? അവരെ ഹിന്ദുവാക്കി നിലനിർത്തുന്ന ഘടകം ഒരു നിഷ്ഠയുമില്ലാത്ത ഒരു പൈതൃകത്തിൽ ജനിച്ചു എന്നതാണോ?
ഹിന്ദുവിൻ്റെ ആചാരങ്ങൾ മാറിത്തുടങ്ങിയത് ജനാധിപത്യവുമായി, രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ശതാബ്ധങ്ങളോളം ഇത്രയധികം പീഡനങ്ങളനുഭവിച്ചതിന് ശേഷവും ഈ ജനത നിലനിൽക്കുന്നുണ്ടെങ്കിൽ അത് പൈതൃകാചാരങ്ങളെ മുറുകെ പിടിച്ചത് കൊണ്ട് മാത്രമാണ്.
ശബരിമലയിൽ, അഗസ്ത്യകൂടത്തിൽ, പേരറിയാത്ത നിരവധി ഗിരിപ്രദേശങ്ങളിൽ, എല്ലാം നടക്കുന്നത് ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് എന്നിരിക്കെ നമുക്കൊരാചാരവും ഇല്ല എന്ന പ്രഖ്യാപനം ആത്മഹത്യാപരമാകില്ലേ?
ശരിയാണ്. ഹിന്ദുമതം ഒന്നിനും നമ്മേ നിർബന്ധിക്കുന്നില്ല . ആചരിച്ചില്ലെങ്കിൽ പിടിച്ച് പൊരിക്കുമെന്ന് കണ്ണുരുട്ടുന്നുമില്ല. പക്ഷെ അതിന് ആചാരങ്ങൾ ഒന്നും വേണ്ട എന്നർത്ഥമില്ല. ആചരണങ്ങൾക്ക് യാതൊരു വിധിയില്ല എന്നും അർത്ഥമില്ല.
നമ്മേ ആചരിക്കാൻ നിർബന്ധിക്കാതിരിക്കുക എന്നാൽ ആചാരങ്ങളില്ല എന്നല്ല, നമ്മുടെ ആചാര രാഹിത്യത്തിൻ്റെ കർമ്മഫലം പൂർണ്ണമായി നമുക്കവകാശപ്പെട്ടതാണ് എന്ന് മാത്രമാണർത്ഥം.

ഹിന്ദുമത ആചാര്യന്മാരെല്ലാവരും ആചരിച്ചവരായിരുന്നു. സാമാന്യരെ ആചരിക്കാൻ പ്രേരിപ്പിച്ചവരായിരുന്നു. അതിനാണ് അവരവതരിച്ചത്.
ഹിന്ദു മതത്തിലൂടെ, അതനുശാസിക്കുന്ന ആചാര പദ്ധതികളിലൂടെ മാത്രമേ സനാതന ധർമ്മത്തിലേക്കെത്തൂ. സനാതന ധർമ്മത്തിലൂടെയെ അനശ്വരതയിലേക്കുയരു. ഒരു ഹിന്ദുവിന് ആചാരങ്ങളിൽ അവബോധം ആവശ്യമാണ്. നമ്മുടെ മക്കൾ ഹിന്ദുവായിത്തുടരണമെങ്കിൽ, കര വന്ദനം മുതൽ സന്ധ്യാ വന്ദനം വരെ നിർബന്ധിച്ച് ആചരിപ്പിക്കണം.
ഇങ്ങനെയൊക്കെയാണെങ്കിലും ആചരിക്കാത്തവർ ആരും ഹിന്ദുക്കളല്ല എന്ന് പറയില്ല. ആചരിക്കാത്തവനും ആചരിക്കാത്തവളും ഹിന്ദുവാണ്. പക്ഷെ കർമ്മം കൊണ്ടല്ല. ജന്മം കൊണ്ട് മാത്രം. എന്നാൽ ആചരിക്കുന്നവനും ആചരിക്കുന്നവളും ജന്മം കൊണ്ടും കർമ്മം കൊണ്ടും ഹിന്ദുവാണ്. അവരുടെ മക്കളും അങ്ങിനെത്തന്നെ തുടരും.
സനാതനത്വത്തിലേക്കുള്ള ആദ്യപടി ആചരണങ്ങളാണ്. യുക്തിഭദ്രമായ ആചാരങ്ങളുടെ ആകെത്തുകയാണ് ഹിന്ദു മതം. അതിനാൽ വരും തലമുറയ്ക്ക് വേണ്ടി ആചരിക്കുക ! ആചരിക്കുക ! ആചരിക്കുക!
ജന്മം കൊണ്ടും കർമ്മം കൊണ്ടും ഹിന്ദുവാകുക!

(കൃഷ്ണപ്രിയ)
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with ഗൗതമൻ

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!