കേരളത്തിന്റെ അതിർത്തി പങ്കിടുന്ന കർണ്ണാടക തമിഴ്നാട് ജില്ലകളായ മംഗലാപുരം, കോയമ്പത്തൂർ, തെങ്കാശി, കന്യാകുമാരി എന്നീ ജില്ലകളുടെ വികസനം നിങ്ങൾ ഒന്ന് ശ്രദ്ധിക്കുക. കോയമ്പത്തൂരും മംഗലാപുരവും പ്രൊഫഷണൽ കോളേജുകളുടെ ദക്ഷിണേന്ത്യയിലെ ഹബ്ബുകളാണ് എന്നതാണ് സത്യം.
രണ്ടിടത്തായി 60 നടുത്ത് പ്രൊഫഷണൽ കോളേജുകളും ഡസൻ കണക്കിന് ആശുപത്രികളും വർഷങ്ങളായി നല്ല രീതിയിൽ നടക്കുന്നു. ഒപ്പം വൻകിട തുണി, ജ്വല്ലറി, മെഷീനറി തുടങ്ങിയവയുടെ നീണ്ടനിര ബിസിനസ്സ് സ്ഥാപനങ്ങളും. നമ്മൾ പുച്ഛത്തോടെ അധിക്ഷേപിക്കുന്നവർ സത്യം പറഞ്ഞാൽ വർഷങ്ങളായി ഊറിച്ചിരിക്കുന്നുണ്ടാകും.
ഇവിടെയാണ് കേരള സംസ്ഥാനത്തിലെ നെറികെട്ട രാഷ്ട്രീയ ഭരണ സംവിധാനത്തിന്റെ വർഷങ്ങളായുള്ള അധ:പതനം മനസ്സിലാക്കേണ്ടത്. ഗൾഫ്, പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും വൻതോതിൽ വരുന്ന വിദേശ പണത്തിനെ ശരിയായി എങ്ങനെ കൈക്കലാക്കാം എന്ന് നിങ്ങൾ അധിക്ഷേപിക്കുന്ന പാണ്ടിക്കും കന്നഡക്കാരനും ശരിക്കറിയാം.
കേരളത്തിൽ ഒരു വിവാഹം നടന്നാലും ഷോപ്പിംഗ് നടക്കുക കോയമ്പത്തൂരിൽ, നടുവ് ഒടിഞ്ഞാലും പായുക കോയമ്പത്തൂരിൽ. എന്നാൽ സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ വാളയാർ വരെ എത്താന്‍ മലയാളി ഏങ്ങി വലിഞ്ഞ് മണിക്കൂറുകൾ നരകിക്കുന്ന കുതിരാൻ കയറ്റത്തിന് ഒരു മാറ്റം കൊണ്ടുവരാൻ No.1 തള്ളലിന് സാധിച്ചിട്ടില്ല.
ആരാ ഉത്തരവാദി? UP ചാണകങ്ങളാണോ? രണ്ട് മാസം മുമ്പ് 4000 കോടി മുതൽ മുടക്കുള്ള ഇന്ത്യയിലെ ഏറ്റവും നൂതന ടയർ ഫാക്ടറി കോട്ടയം മനോരമ ശൃഖലയുമായി ബന്ധപ്പെട്ട മലയാളി സംരംഭം MRF ഗുജറാത്തിലെ ഓഖയ്ക്കടുത്ത് പണി തുടങ്ങി. എന്താണവർ കേരളത്തെ ഉപേക്ഷിച്ചത്? 15000 തൊഴിൽ ആണ് പ്രതീക്ഷിക്കുന്നത്.
അതും പോട്ടെ, കേരള മുഖ്യൻ ശ്രീ പിണറായിയുടെ മകൾ 150 കോടി മുടക്കിയ IT കമ്പനി ബാംഗ്ലൂരിൽ. ഭാരത് ബന്ദ് കേരളത്തിൽ മാത്രം. നൂറോളം ശാഖകളിൽ 3000 ത്തോളം ജീവനക്കാരുടെ അത്താണിയായ മുത്തൂറ്റ് സ്ഥാപന ഉടമയുടെ തലയിൽ മീൻ വെള്ളം ഒഴിച്ച നീചൻമാരുടെ നാട്ടിൽ ഭക്ഷണം കൊടുത്താലും ജീവൻ ഉള്ളവർ വരുമോ?
ഗൾഫിൽ നടുവൊടിഞ്ഞ കാശിൽ കണ്ണൂരിൽ പണിത ഓഡിറ്റോറിയത്തിൽ ഒരു പ്രവാസിയെ കയറിൽ തൂക്കിയതും ഈ No.1 തള്ളലുകാരാണ്. കേരളത്തിനെ എല്ലാ രീതിയിലും ദ്രോഹിച്ച പാർട്ടി നിങ്ങൾ മാത്രമാണ്. കംപ്യൂട്ടർ വന്നാൽ ജോലി പോകും എന്ന് പറഞ്ഞ് കേരളത്തെ സ്തംഭിപ്പിച്ച സഖാക്കളെല്ലാമിന്ന് ലാപ്ടോപ്പ്മായാണ് നടപ്പ്.
നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്നത് എന്റെ നെഞ്ചിലൂടെയാകും എന്ന് അട്ടഹസിച്ച നേതാവ് MLA ആയപ്പോൾ എയർപോർട്ട് ഉദ്യോഗ നിയമനത്തിൽ ലക്ഷങ്ങൾ അഴിമതിനടത്തി മൂലയിലായി. 30വർഷം ബംഗാൾ ഭരിച്ച ഈ പാർട്ടിയുടെ ഗുണംകൊണ്ട് അന്നത്തെ ലോക്കൽ സെക്രട്ടറിമാരുൾപ്പെടെ ഇന്ന് കേരളത്തിലെത്തി പൊറോട്ടയടിക്കുന്നു.
ഈ പണി കേരളത്തിൽ ചെയ്യുന്ന ഒരു ഗുജറാത്തിയേയോ രാജസ്ഥാനിയേയോ കണ്ടിട്ടില്ല. ഉണ്ടെങ്കിൽ അവർ വൻകിട വ്യവസായികൾ മാത്രം. കേരളത്തിലെ 90% മാർബിൾ ബിസിനസ്സും അവരാണ്. ഇപ്പോൾ ചില്ലിച്ചിക്കൻ കിട്ടിയില്ല എന്ന് പറഞ്ഞ് ഈ ബംഗാളികളുടെ ഇടിയും തൊഴിയും പേടിച്ച് കേരള സഖാക്കൾ ഉറങ്ങാതെ കാവൽ ഇരിക്കുന്നു.
ഇന്ത്യയിൽ തന്നെ ഒരു വിഷക്കമ്പനിയുടെ ദുരിതം പേറുന്ന ബലിമൃഗതുല്യരായ ആയിരങ്ങളുള്ള ഒരു ജില്ലയാണ് കാസർഗോഡ്. അനേകർ ശാരീരിക രോഗങ്ങളാൽ വലയുന്ന ഒരു ജില്ല എന്ന നിലയിൽ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഒരുക്കേണ്ട ഒരു ജില്ല.
ഒരു നല്ല ഗവ ആശുപത്രി പോട്ടെ, അവിടെ ഒരു വൻകിട സ്വകാര്യ ആശുപത്രി പണിയാന്‍ തുടങ്ങിയപ്പോൾ കൂലി പ്രശ്നത്തിൽ കൊടികുത്തിയവരാണ് ഇവിടുത്തെ ഇടതൻമാർ. ആശുപത്രി ഉണ്ടാക്കിയില്ലെങ്കിലും നിങ്ങൾ ഒരു കോടിയോളം കാസർഗോഡ് ജില്ലയിൽ ഇറക്കി. എന്തിനാണെന്നറിയുമോ??
ഓല കൂരയിൽ ജീവിച്ച രണ്ട് യുവാക്കളെ നിങ്ങളുടെ രാഷ്ട്രീയത്തിനെതിര് എന്നതുകൊണ്ട് വെട്ടിയരിഞ്ഞപ്പോൾ, അതിന് കാരണക്കാരായ പാർട്ടി നേതാക്കളെ രക്ഷിക്കാൻ സുപ്രീം കോടതിയിൽ നിന്ന് വക്കിലൻമാരെ ഇറക്കുമതി ചെയ്യാൻ. ഇതാണ് നിങ്ങളുടെ തനിനിറം.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വൈറൽ രോഗങ്ങൾ പടർന്നു പിടിക്കുന്ന കേരളത്തിൽ അത് ഉറപ്പിക്കണമെങ്കിൽ ഇന്നും രക്തവും ശരീര ശ്രവങ്ങളുമായി പോകേണ്ടത് സംഘികളുടെ ശക്തികേന്ദ്രമായ (നിങ്ങളുടെ ഭാഷയിൽ) മഹാരാഷ്ട്ര പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ്.
ഇവിടെയൊരു കേന്ദ്രം ആരംഭിക്കാൻ കേന്ദ്രം അനുവദിച്ച പണം നിങ്ങൾ പുട്ടടിച്ചു തീർത്തു എന്നോർക്കണം. എന്നാൽ നാടു മുഴുവൻ ബാറ് തുറക്കാൻ നിങ്ങൾ കാട്ടിയ ഉത്സാഹം മാതൃകാപരം.

ഇനി നാണം കെട്ട "ലോകോത്തര ചികിത്സ" എന്ന ആരോഗ്യത്തള്ളൽ.....
അന്താരാഷ്ട്ര ഏജൻസികൾ എല്ലാ വർഷവും പുറത്തിറക്കുന്ന ലോകോത്തര മെഡിക്കൽ കോളേജുകൾ /ആശുപത്രികൾ ഉൾപ്പെടുന്ന പട്ടികയിൽ ഇടം നേടുന്ന ഇന്ത്യൻ സ്ഥാപനങ്ങളിൽ ഒന്നെങ്കിലും ഇടതു വലതു മുന്നണികൾ മാത്രം ഭരിക്കുന്ന കേരളത്തിൽ നിന്നുണ്ടോ?
( AlMS ഡൽഹി, GIPMER പോണ്ടിച്ചേരി, മണിപ്പാൽ കർണ്ണാടക, PGIMER ചണ്ഡീഗ്ഡ്, സഞ്ജയ് ഗാന്ധി മെഡിക്കൽ ഇൻസ്റ്റിറ്യൂട്ട് ലക്നൗ, CMC വെല്ലൂർ, സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് അഹമ്മദാബാദ്, ടാറ്റാ മെമ്മോറിയൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ബോംബെ , നാരായണ ഹൃദയാലയ ( ബാംഗ്ലൂർ) etc )
ഇനി എഞ്ചിനീയറിംഗ് രംഗത്തെ ഏതെങ്കിലും ഒരു ലോകോത്തര ഇന്ത്യൻ സ്ഥാപനങ്ങൾ കേരളത്തിലുണ്ടോ?
IIT ചെന്നൈ, കാൺപൂർ, ഖരഖ്പൂർ, ബോംബെ, കൽക്കട്ട , BlTS രാജസ്ഥാൻ, IIS ബാംഗ്ലൂർ, VIT ചെന്നൈ etc

ഇനി മാനേജ്മെന്റ് സ്ഥാപനങ്ങൾ

llM അഹമ്മദാബാദ്, ബാംഗ്ലൂർ, കൽക്കട്ട, ബോംബെ, സിംബയോസിസ് പൂനെ
ഇതുപോലെ മറ്റു രംഗങ്ങളിലും പ്രശസ്തമായ ഏതെങ്കിലും സ്ഥാപനങ്ങൾ ഈ കേരളത്തിൽ ഉണ്ടോ? ആരാണ് ഉത്തരവാദികൾ? പക്ഷെ ഒരു സ്ഥാപനം വന്നേനെ? കൊച്ചിൻ യൂണിവേഴ്സിറ്റി. പക്ഷെ തകർത്തു. നശിച്ച വിദ്യാർത്ഥി രാഷ്ട്രീയം. SFI ഗുണ്ടകൾ മദ്യവും കഞ്ചാവുമായി രാത്രി ഹോസ്റ്റലുകൾ വരെ താവളമാക്കി അതിനെ നശിപ്പിച്ചു.
പക്ഷെ ഇതിനിടയിലും ഒരു ലോകോത്തര ചികിത്സാ കേന്ദ്രം ആദ്യമായി കേരളത്തിൽ വന്നു. അത് നിങ്ങൾ കടപ്പുറം സുധാമണി എന്ന് അധിക്ഷേപിക്കുന്ന മാതാ അമൃതാനന്ദമയിയായിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ആസാദ് മൂപ്പനും,രാജഗിരിയും, കിംസും ഒക്കെ മുൻകൈയ്യെടുത്ത് കേരളത്തിൽ മികച്ച സ്ഥാപനങ്ങൾ കൊണ്ടുവന്നത്.
എന്നും തള്ളി ജനത്തിനെ പറ്റിക്കാൻ കഴിയില്ല. ഒരിക്കൽ ജനം മനസ്സിലാക്കും. കക്ഷത്തിലെ കുരുകരിക്കാനും അമേരിക്കയിൽ പോകുന്നതിന്റെ പിന്നാമ്പുറം. പാർട്ടി ക്ലാസിലെ വിഷം ഏറ്റ് അടിമപ്പണി ചെയ്യുന്ന ലോക്കലുകൾ ഇതൊന്നും ചിന്തിക്കില്ല. സത്യത്തിന്റെ മുഖം വികൃതമാണ് 😊

കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with ഗൗതമൻ

ഗൗതമൻ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Purusho92480129

Jan 31
പഴക്കടയിലെത്തിയ ഒരാൾ ആപ്പിളിന്റെ വില ചോദിച്ചു. "200 രൂപ"യെന്നു കടക്കാരൻ പറഞ്ഞു. അയാൾ ആപ്പിൾ വാങ്ങിച്ചു പോകാനൊരുങ്ങുമ്പോൾ ഒരു വയോധിക അവിടെയെത്തി. ആപ്പിളിന്റെ വില ചോദിച്ചു.

കടക്കാരൻ പറഞ്ഞു "150 രൂപ"

കുറച്ച് ആപ്പിളുകൾ വാങ്ങി അവർ പോയി.
താൻ കബളിപ്പിക്കപെട്ടതിന്റെ ദേഷ്യത്തിൽ ആദ്യം വന്നയാൾ കടക്കാരനോടു തട്ടിക്കയറി.

കടക്കാരൻ പറഞ്ഞു: "ഞാൻ താങ്കളോടു വില കൂട്ടി വാങ്ങിയതല്ല, ആ സ്ത്രീക്ക് വില കുറച്ചു കൊടുത്തതാണ്. അവർ നാലു അനാഥകുട്ടികളെ വളർത്തുന്നുണ്ട്. .
പല തവണ ഞാൻ അവരെ സാമ്പത്തികമായി
സഹായിക്കാൻ ശ്രമിച്ചെങ്കിലും ആരുടെയും ഔദാര്യം സ്വകരിക്കില്ല എന്നതിനാൽ അവർ അതു നിരസിച്ചു. അവരുടെ സദ്കർമ്മത്തിൽ ഇങ്ങനെ പങ്കാളിയാകാം എന്നു ഞാൻ കരുതി. അത്രമാത്രം."
പരമാവധി വിലയേക്കാൾ അധികം വാങ്ങുന്നില്ല എന്നത് നിയമനീതി.
Read 6 tweets
Aug 14, 2021
പേര്: സഖാവ് സർദ്ദാർ ഗോപാലകൃഷ്ണൻ
സ്വദേശം: തൃപ്രയാർ
പാർട്ടി രക്തസാക്ഷി.
കാരണം : രാജ്യദ്രോഹം
രക്തസാക്ഷിത്വ വിപ്ലവ സമരം: ദേശീയപതാക വലിച്ചു താഴ്ത്തി കീറിയെറിഞ്ഞ് കരിങ്കൊടി ഉയർത്തി.
1950 ജനുവരി 26 : ആദ്യറിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശ പ്രകാരം തൃശൂർ ജില്ലയിലെ നാട്ടികയിൽ സർദാർ ഗോപാലകൃഷ്ണൻ എന്ന സഖാവ് ദേശീയ പതാക വലിച്ചു കീറിയെറിഞ്ഞ് പകരം കരിങ്കൊടി ഉയർത്തിയത്.
ദേശീയപതാക കീറുന്നതിന് ഇടയിൽ പോലീസിന്റെ അടിയേറ്റ് സർദാർ ഗോപാലകൃഷ്ണൻ ചത്ത് പടമായി. 1963 വരെ ആഗസ്റ്റ് 15, ജനുവരി 26 എന്നീ ദിവസങ്ങൾ കരിദിനം ആചരിച്ചു.
ചൈന ഇന്ത്യ പിടിച്ചടക്കി ഭരണം ഏൽപ്പിക്കുമെന്നും ചെങ്കോട്ടയിൽ ചെങ്കൊടി ഉയരുമെന്നും സ്വപ്നം കണ്ടു.
Read 4 tweets
Aug 13, 2021
പാടത്ത് പണിയിലേർപ്പെട്ട വേലു അണ്ണനെ ചാനലുകാരൻ ഇന്റർവ്യൂ ചെയ്യുകയാണ്......

താങ്കൾക്ക് രണ്ടു കാളകളാണുള്ളത് അല്ലേ?
അതെ.

എന്തു ഭക്ഷണമാണാവയ്ക്ക് കൊടുക്കുന്നത്?
കറുത്തതിനോ അതോ വെളുത്തതിനോ?

ഉത്തരം കേട്ട് ഒന്ന് അമ്പരന്നുവെങ്കിലും സമചിത്തത വീണ്ടെടുത്ത്.....

വെളുത്തതിന്?
പച്ചപ്പുല്ല്
കറുത്തതിനോ?
അതിനും പച്ചപ്പുല്ല് തന്നെ.

ശരി. ഇതുങ്ങളെ എന്തു വെള്ളത്തിലാണ് കുളിപ്പിക്കാറ്?
കറുത്തതിനെയോ അതോ വെളുത്തതിനെയോ?

കറുത്തതിനെ?_
പച്ചവെള്ളത്തിൽ

അപ്പോൾ വെളുത്തതിനെയോ?
അതിനെയും പച്ചവെള്ളത്തിൽത്തന്നെ.

രാത്രിയിൽ ഇവയെവിടെയാണുറങ്ങുന്നത്?
വെളുത്തതോ അതോ കറുത്തതോ?
നല്ല നീരസത്തോടെ എങ്കിലും ഒരൽപ്പം ചിരി വരുത്തി.....

വെളുത്തതിനെ?
അതിനെ പുറകിലത്തെ തൊഴുത്തിൽ.

അപ്പോൾ കറുത്തതിനെയോ?
അതിനെയും അവിടെത്തന്നെ.

ഇതോടെ കൺട്രോൾ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ :

താനെന്തൊരു ദുരന്തമാണെടോ? കറുത്തതിനോ വെളുത്തതിനോന്ന് ചോദിച്ച് താനെന്താ കളിക്കുകയാണോ?
Read 5 tweets
Jul 7, 2021
ക്യാപ്ഷനുകൾ തകർക്കുകയാണ്....

“മലയാളി പൊളിയാണ്....!!!!
ഏഴ് ദിവസം കൊണ്ട് 16 കോടി... !!!!
പക്ഷേ.... കേന്ദ്രസർക്കാർ ആറ് കോടി ജി എസ് ടി വാങ്ങി.... !!!
മോദിയുടെ ഇരട്ടത്താപ്പ് ... !!!
തുടർന്ന് സുഡാപ്പികളെയും തീവ്രവാദികളെയും സുഖിപ്പിക്കാൻ മേമ്പൊടിയായി കുറച്ച് സംഘപരിവാർ വിമർശനങ്ങൾ....”
എം.വി.രാഘവൻ എന്ന സമുന്നത നേതാവിൻ്റെ വിസർജ്യത്തിൻ്റെ ഗുണംപോലും കിട്ടിയിട്ടില്ലാത്ത നികേഷ്കുമാറിൻ്റെ ചാനലിൽ വന്ന വാർത്തയാണിത്.
രാഷ്ട്രീയ ഭേദമന്യേ സർവ്വസത് ജനങ്ങളും സർവ്വാത്മനാ പങ്കെടുത്ത് വിജയിപ്പിച്ച ഒരു ഉദ്യമം.... വളരെ കൗശലമായി രാഷ്ട്രീയ വൈരത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നു..
പ്രിയ സുഹൃത്ത് നികേഷ......
താങ്കൾക്ക് ഇപ്പോൾ ഇവിടെ വാർത്തയായ ഈ ഒരു കേസ് മാത്രമേ ഒരു പക്ഷേ അറിയുള്ളായിരിക്കും.... നാഡീകോശങ്ങളുടെയും മോട്ടോർ ന്യൂറോണുകളുടെയും നഷ്ടം മൂലം പേശി ക്ഷയിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗമുള്ള കുട്ടികൾ ഇനിയും ഈ മഹാരാജ്യത്ത് ചികിൽസക്കായി കേഴുന്നുണ്ട്.
Read 16 tweets
Jul 6, 2021
തമിഴ്‌ കവിത

ബഷീറിന് ആയിരം ജോലികളറിയാം
ഇളങ്കോ കൃഷ്ണൻ

മൊഴിമാറ്റം: എ കെ റിയാസ്‌ മുഹമ്മദ്‌

വൈക്കം മുഹമ്മദ് ബഷീര്‍
മലയാളത്തിന്റെ സൂഫി
അദ്ദേഹത്തിന് ആയിരം ജോലികളറിയാമത്രെ!
കുരങ്ങിന്റെ പേന്‍ നോക്കലായിരുന്നു
അദ്ദേഹത്തിന്റെ ആദ്യ ജോലി
ഭ്രാന്തു പിടിച്ച വലിയൊരു ആള്‍കുരങ്ങ്.
ചുമട്ടു കഴുതയെ മലകയറ്റലായിരുന്നു
മറ്റൊരു ജോലി
ബഷീര്‍ കഴുതയെ മലകയറ്റുന്ന ചിത്രം
കുരിശു ചുമക്കുന്ന ദേവകുമാരന് തുല്യമാണ്.
കുട്ടിച്ചാത്തന്‍മാരെ പിടിച്ചു കെട്ടലായിരുന്നു
വേറൊരുജോലി
ബഷീറൊരു കുട്ടിച്ചാത്തനെ പിടിച്ചു
മറ്റൊന്നിനെ തുരത്തിക്കൊണ്ടോടുമ്പോള്‍
ആദ്യംപിടിച്ച ചാത്തന്‍ ഓടിപ്പോകും.
നാലാമത്തെ ജോലി അല്പം കവിത്വമുള്ളത്
യക്ഷികളുമായി ശൃംഗരിച്ച് അവരെ
അരങ്ങിലേക്ക് കൂട്ടികൊണ്ട് വരിക.
ഇങ്ങനെ ബഷീര്‍,
തന്റെ ആയിരാമത്തെ ജോലിയില്‍ വ്യാപൃതനായി
നെടുവീര്‍പ്പിട്ടുകൊണ്ടിരിക്കുമ്പോള്‍
അല്ലാഹു അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
മോനേ ബഷീറേ!
എന്നെയറിയില്ലേ?
Read 4 tweets
Jul 6, 2021
മുണ്ട് മുറുക്കി ഉടുക്കുന്ന കേരളം!

കിറ്റ് വാങ്ങി ജീവിച്ച് പഠിച്ച ഒരു സമൂഹം ഭിക്ഷകരുടെ അവസ്ഥയിലാണെന്ന് പറഞ്ഞാൽ തെറ്റാവില്ല!

ചില കണക്കുകൾ

തമിഴ്നാട് 28000 കോടിയുടെ പുതിയ ബിസിനെസ്സ് സംരംഭങ്ങൾ ഒപ്പ് വെച്ചു.
സ്മാർട്ട് ഫോൺ ഇലക്ട്രിക്ക് വെഹിക്കിൾ തുടങ്ങിയ മേഖലയിൽ ആണ് നിക്ഷേപം വരുന്നത്.
Tata ഉൾപ്പടെ ഉള്ള വൻകിട കമ്പനികൾ ആണ് രംഗത്ത്. പ്രത്യക്ഷത്തിൽ തന്നെ 70000 തൊഴിൽ സൃഷ്ടിക്കപ്പെടും എന്നാണ് കണക്കുകകൾ പറയുന്നത്. Indirect ബിസിനസ്, തൊഴിൽ അവസരങ്ങൾ വേറെയും. 2021ലെ മാത്രം കാര്യമാണ് പറയുന്നത്.അതിന് മുന്നിൽ ഉള്ളതൊക്കെ നമ്മുക്ക് മറന്നേക്കാം.......
ചെന്നൈയിലും കോയമ്പത്തൂരും പോയി പണി എടുക്കുന്ന മലയാളികൾ അവിടെ വാർക്ക പണിക്ക് അല്ല, മറിച്ച് വൻകിട കമ്പനികളിൽ ആണെന്ന് അറിയുന്നത് കൊണ്ട് അതിൻ്റെ കണക്കുകൾ പറയേണ്ടുന്ന കാര്യം തന്നെ ഇല്ല.

കർണാടക

82,015 കോടിയുടെ നിക്ഷേപ പദ്ധതികൾ ആണ് ജനുവരിയിൽ കർണാടക ഒപ്പ് വെച്ചത്.
Read 10 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(