*പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.
*ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.
*ലുലു മാൾ ഉള്ള ഇടപ്പളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു ..
*ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര്
*കൊച്ചാഴി ആണ് കൊച്ചി ആയതു ..
*കായലിലെ മണ്ണ് കോരി യിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ്
*പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്.
*ആദ്യകാലത്ത് KSRTC Bus Stand ഇപ്പോഴത്തെ Boat Jetty ആയിരുന്നു.
*പെൻറാ മേനക ഒരു കാലത്ത് തിരക്കേറിയ സിനിമാ തീയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുഴിൽ , ഒരാൾ കൂടി കള്ളനായി - ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്.
*.ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമമായിരുന്നു. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലിയിലായിരുന്നു.
കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു.
*.MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്.
*.MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952 വിറ്റത് Rs 500/- .
*.പുത്തൻകുരിശ് - എറണാകുളം ദൂരം 20 km .
*.South , North ഓവർ ബ്രിഡ്ജ് കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു . ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്ത് നില്ക്കും .
*.1960 കളിൽ എറണാകുളത്തെ Roadകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു.
*.പഴയ റെയിൽവേ സ്റ്റേഷൻ ഇപ്പോഴത്തെ ഹൈക്കോടതിക്ക് പിന്നിലായിരുന്നു. ഇപ്പോൾ Goods station .
*.ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു.
*.AD ഒന്നാം ശതകത്തിൽ തൃപ്പൂണിത്തുറക്ക് പടിഞ്ഞാറ് യിരുന്നു. ( ടോളമിയുടെ ഭൂപടം) .
*.ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്
*.ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.
*.1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്)
കടപ്പാട്