My Authors
Read all threads
താമരയും തുളസിയും.

താമര എങ്ങിനെയാണ് ചെളിയിൽ വളരാൻ ഇടവന്നത് എന്നറിയാമോ?

ആദ്യമെല്ലാം സ്വച്ഛമായ ശുദ്ധജലത്തിലായിരുന്നു താമര വളർന്നിരുന്നത്. ചതുർഭുജനായ ശ്രീഹരിയുടെ ഒരു കയ്യിൽ താമരപ്പൂ ഉണ്ടാവും. ശംഖ്, ഭഗവാന്റെ ആഗമനത്തെ അറിയിക്കാനും ഗദയും ചക്രവും ദുഷ്ട നിഗ്രഹത്തിനും വേണ്ടിയാണ്.
എന്നാൽ ഭക്തവാത്സല്യത്തിന്റെ ചിഹ്നമായാണ് ഭഗവാൻ താമരപ്പൂ കയ്യിൽ വച്ചിരിക്കുന്നത്. അത് താമരയ്ക്ക് മനസ്സിലായീല്ല. ഭഗവാന് ഒരു ഉപയോഗവും ഇല്ലാത്ത തന്നെ സദാ കയ്യിൽ പിടിച്ചിരിക്കുന്നത് തന്റെ സൌന്ദര്യം കാരണമാണ് എന്ന് താമരയ്ക്ക് അഭിമാനം തോന്നി.
താമര നോക്കുമ്പോൾ ഒരു ഭംഗിയുമില്ലാത്ത തുളസിയില ഭഗവാന്റെ കാൽക്കൽ കിടക്കുന്നു. താമരയ്ക്ക് തുളസിയോട് പരിഹാസം തോന്നി. ഒട്ടും സൌന്ദര്യമില്ലാത്തെ നീ ഭഗവാന്റെ കാലു പിടിച്ചാലും ഭഗവാൻ നിന്നെ ഒന്നു കാണുന്നതുപോലുമില്ല എന്നു പറഞ്ഞു കളിയാക്കി.
തുളസി ഒന്നും മിണ്ടിയില്ല. കാരണം താനനുഭവിക്കുന്ന ആനന്ദം ഈ താമരയ്ക്ക് എങ്ങിനെ അറിയുവാനാവും? എത്രയെത്രയോ ഭക്തവൃന്ദങ്ങൾ അവരുടെ ഭക്തി ഈ തൃപ്പാദങ്ങളിലാണ് സമർപ്പിക്കുന്നത്. അതിന്റെ മാധുര്യം ഒരല്പം നുകരാനായത് ഈ പാദസേവ ചെയ്തതുകൊണ്ടല്ലേ?
ഭക്തിയുടെ മാധുര്യം അറിയാനായി ഭഗവാൻ തന്നെ ഒരുണ്ണിയായി തന്റെ കാൽവിരൽ നുണഞ്ഞതല്ലേ? ശ്രീശുകൻ തുടങ്ങിയ ഋഷീശ്വരന്മാർ പ്രേമത്തോടെ ഭഗവാന്റെ കാരുണ്യത്തെ വർണ്ണിക്കുമ്പോൾ അവരുടെ അവരുടെ നേത്രങ്ങളിൽ നിന്ന് ഒഴുകിവരുന്ന ആനന്ദാശ്രുക്കൾ ഈ തൃപ്പാദങ്ങളിലാണ് പതിക്കുന്നത്.
ആ അശ്രുവിൽ നിന്ന് തെറിക്കുന്ന ഒരംശം ഈ പാദതുളസിയുടെ ശരീരത്തെ പുളകം കൊള്ളിക്കുന്നു. സാക്ഷാൽ ശ്രീഭഗവതി ഭഗവാന്റെ കാലിലെ പാദസരമായി ഉൾപ്പുളകത്തോടെ തന്റെ കാതിൽ "പദഭജനം ശ്രേയ പദഭജനം ശ്രേയ" എന്നു മന്ത്രിക്കുന്നത് കേൾക്കാൻ ഭാഗ്യം ലഭിച്ചത് ഈ തൃക്കാലുകളെ ആശ്രയിച്ചതുകൊണ്ടല്ലേ?
ഭഗവാൻ എന്നെ കാണുന്നില്ലെങ്കിൽ വേണ്ട, എനിക്കെന്നും ഈ പാദസേവ മാത്രം മതി! തുളസി മൗനത്തിലൂടെ പറഞ്ഞത് താമരയ്ക്ക് മനസ്സിലായീല്ല. പക്ഷേ ഭഗവാനറിഞ്ഞു.

ഭഗവാൻ പ്രതികരിച്ചു.

"സ്വച്ഛമായ ശുദ്ധജലത്തിൽ വളർന്നെങ്കിലും നിന്റെ ഉള്ള് നിറയെ മാലിന്യം നിറഞ്ഞതാണ്. അതിനാൽ നീ ഇനി ചെളിയിൽ വളരാൻ ഇടവരട്ടെ"
താമരയ്ക്ക് പശ്ചാത്താപമായി. തന്റെ മനോഹാരിതയും ഭഗവാൻ പകർന്നു നൽകിയതാണ് എന്ന വാസ്തവം താൻ മറന്നുപോയി. ഭഗവാന്റെ കാരുണ്യം കൊണ്ടാണ് തന്നെ ചേർത്തുപിടിച്ചത് എന്ന് മനസ്സിലാക്കാതെ അഹങ്കരിച്ചു. താമര ഭഗവാന്റെ കാലിൽ വീണു മാപ്പു ചോദിച്ചു.

ഭഗവാൻ പറഞ്ഞു........
"ചളിയിൽ വളർന്നാലും നിന്റെ ശ്രേഷ്ഠത ഒരിക്കലും നശിക്കില്ല. ഒരിക്കൽ എന്റെ ഭക്തനായ ഗജേന്ദ്രൻ പ്രേമത്തോടെ എനിക്കായി നിന്നെ സമർപ്പിക്കുമ്പോൾ നീ വീണ്ടും എന്റെ കയ്യിൽ എത്തിച്ചേരും. എന്റെ സാമീപ്യം നിനക്ക് ലോകത്തിൽ എന്നോടൊപ്പം സ്ഥാനം നേടിത്തരും."
ഭഗവാന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ് എന്നതാണ് ഇവിടെ മനസിലാക്കാൻ കഴിയുന്ന തത്വം. നമ്മുടെ ഓരോ നേട്ടവും ഭഗവാന്റെ കാരുണ്യമാണ് എന്നതും🙏🏼
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with ഗൗതമൻ

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!