My Authors
Read all threads
2002 ൽ ജയലളിത അധികാരത്തിൽ വന്നപ്പോൾ ഇതായിരുന്നു തമിഴ്നാട്ടിലെയും സ്ഥിതി. കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറണമെങ്കിൽ ഭരണ സംവിധാനങ്ങളിൽ അടിമുടി മാറ്റം വരുത്തണമെന്നും വികസന പ്രവർത്തനത്തിന് വൻ തോതിൽ ഉള്ള മുതൽമുടക്ക് സ്വകാര്യ സംരംഭകരെ കൊണ്ട് ഇറക്കണമെന്നും അവർ തീരുമാനമെടുത്തു.
ഇതിനായി സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാൻ പരിഷ്കാരങ്ങൾക്കുത്തരവായി. ഇത് സർക്കാർ ട്രേഡ്‌യൂണിയനുകളെ പ്രകോപിപ്പിച്ചു. മാറ്റങ്ങളെ എതിർത്തും ശമ്പള പരിഷ്ക്കരണം ഇനിയും നടത്തണമെന്നും മറ്റനേകം വിഷയങ്ങളുമായി അനിശ്ചിതകാല സമരം അദ്ധ്യാപകരും ഉദ്യോഗസ്ഥരും പൊടുന്നനെ ആരംഭിച്ചു.
ജോലി വേണ്ടാത്തവർക്കു രാജി വെയ്ക്കാമെന്നു ജയലളിത പറഞ്ഞെങ്കിലും, സർക്കാർ ജോലി പോലുള്ള ഒരു സൗകര്യമോ മറ്റേതെങ്കിലും ജോലിയോ ഒരിക്കലും ഇനി കിട്ടില്ല എന്നറിയുന്ന ഇവരിൽ ഒരാൾ പോലും രാജിവെച്ചില്ല. രണ്ടാഴ്ച സമരം നിന്നിട്ടും ഒരു ചർച്ചയ്ക്കും തയ്യാറാകാത്ത ജയലളിത സമരക്കാരെ പ്രകോപിപ്പിച്ചു.
അവശ്യ സർവീസുകൾ നിലനിർത്താനുള്ള ESMA, ഓർഡിനൻസ്വഴി ഭേദഗതി ചെയ്ത് TESMA കൊണ്ടുവന്നു. ഈ ആക്ട് ഒരു ചെറിയ സാമ്പത്തിക എമർജൻസിയുടെ രൂപത്തിലാണ് തയ്യാറാക്കിയതും നടപ്പിലാക്കിയതും. ആക്ട് പ്രകാരം സമര നേതാക്കളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായിനടത്തിയ റെയ്ഡുകളിൽ പിടിച്ചു ജയിലറയ്ക്കുള്ളിലാക്കി.
ഒരു ലക്ഷത്തി എഴുപതിനായിരം പേർക്ക് സർവീസിൽ നിന്നും സ്ഥിരമായി പുറത്താക്കിയതായി നോട്ടീസ് നൽകി. പകരം ജീവനക്കാരെ ഉടനടി നിയമിക്കുവാൻ വേണ്ടി തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങൾ നൽകി. ലക്ഷകണക്കിന് യുവാക്കൾ ജില്ലാ കേന്ദ്രങ്ങളിലേക്കൊഴുകി.
ഇതുകണ്ട സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ 70% അന്നുതന്നെ സമരം പിൻവലിച്ഛ് ജോലിക്ക് ഹാജരായി. പിറ്റേദിവസം പിരിച്ചു വിടാത്ത ഉദ്യോഗസ്ഥരും ഹാജരാവാൻ തുടങ്ങി. പിരിച്ചു വിടപ്പെട്ടവർ ഹൈ കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ നടത്തി. അണികൾ മിക്കവാറും എല്ലാവരും നേതാക്കൾക്ക് നേരെ തിരിഞ്ഞു.
നേതാക്കൾ ഒളിവിലായി. തുടക്കത്തിൽ ചില കോടതി വിധികൾ എതിരായെങ്കിലും എറ്റവും പ്രമുഖരായ വക്കീല്ന്മരെകൊണ്ട് സുപ്രീം കോടതിയിൽ തങ്ങൾക്കു പൂർണമായും അനുകൂലമായ വിധി സർക്കാർ നേടിയെടുത്തു. ജീവനക്കാർക്ക് സമരം ചെയ്യുവാൻ ഒരു അവകാശവുമില്ല എന്ന് സുപ്രധാനമായ ഒരു നിരീക്ഷണം സുപ്രീം കോടതി നടത്തി.
പിന്നീട് എങ്ങനെയെങ്കിലും തിരിച്ചെടുക്കണമെന്ന് യാചിച്ച് ആയിരങ്ങൾ ഓഫീസുകൾ കയറിയിറങ്ങി. ഒരിക്കലും സമരം ചെയ്യില്ല എന്നും തസ്തിക കുറവടക്കം, നിരവധി ഉപദ്രവകരമായ വ്യവസ്ഥകൾ ഒപ്പിട്ട ശേഷമാണ് ബാക്കിയുള്ളവരിൽ കുറച്ഛ് ആളുകളെ എങ്കിലും തിരിച്ചെടുത്തത്.
തമിഴ്നാട്ടിൽ ഇതിനു ശേഷം വലിയ രീതിയിൽ സംരംഭക ഇളവുകളും സ്വകാര്യ പ്രൊജക്ടുകൾക്കു പ്രോത്സാഹനവും കൊടുത്തു. ആ കാലയളവിൽ തമിഴ്നാട്ടിൽ മുൻപെവിടെയും കണ്ടിട്ടില്ലാത്ത അഭൂതപൂർവമായ വികസന പരമ്പരയാണ് പിന്നീടുണ്ടായത്. തമിഴ്നാടിന്റെ വളർച്ച നമ്മളെല്ലാം കണ്ടതാണ്.
പുതിയ സാമ്പത്തിക നയംമൂലം രണ്ടുവർഷം കൊണ്ട്തന്നെ ഏറ്റവും പാവപ്പെട്ടവന്റെ ദിവസക്കൂലി നാലിരട്ടിയോളമായി കൂടി. കേരളത്തിൽ കൂലിവേലക്കാരായിരുന്ന തമിഴർ മിക്കവവറും എല്ലാവരും തിരിച്ചു പോയി. അന്താരഷ്ട്ര കോർപ്പറേറ്റ് കമ്പനികളെ എല്ലാം തന്നെ നേരിട്ടു സർക്കാർ വിളിച്ചു വരുത്തി ചർച്ചകൾ നടത്തി.
ഒരു ചുവപ്പു നാടയും കോഴ കൊടുക്കലും കൂടാതെ സംരഭങ്ങൾ ആരംഭിക്കുവാൻ കരാർ ചെയ്തു. ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്ന ആയിരക്കണക്കിന് എക്കർ വിസ്‌തൃതിയുള്ള ഫാക്ടറി സമുച്ഛയങ്ങൾ തമിഴ് നാട്ടിൽ ഉടനീളം ഉയർന്നു.
കേരളത്തിലായിരുന്നു ആദ്യത്തെ ഐ ടി പാർക്ക് എങ്കിലും, ഉദ്യോഗസ്ഥ കെടുകാര്യസ്ഥത കാരണം പിന്നീടു വന്ന ലക്ഷക്കണക്കിന് തൊഴിൽ നൽകുന്ന ഐ ടി പാർക്കുകൾ ചെന്നൈക്ക് ചുറ്റും ഉയർന്നു. സർക്കാർ എറ്റവും വലിയ തൊഴിൽ ദാതാവായിരുന്നത് മാറി.
ഇതെല്ലം ജയലളിതയുടെ ജനകീയ പിന്തുണ വാനോളം ഉയർത്തി. മറ്റൊരു നേതാവും തന്നെ ഇന്ത്യയിൽ ചെയ്യാത്ത ഒരു കാര്യമാണ് അവർ സാധിച്ചെടുത്ത്. സമരത്തിനെക്കുറിച്ച് ആദ്യ കാലത്തിൽ അവർ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.....
"The government employees form only 2 per cent of the state's population. I can't cater to all the demands of this minority ignoring the interests of the other 98 per cent"
സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ വെറും രണ്ടു ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കുവാൻ ബാക്കിവരുന്ന 98 ശതമാനം വരുന്ന ജനതയെ തഴഞ്ഞുകൊണ്ട് എനിക്ക് ചെയ്യുവാൻ കഴിയില്ല എന്നായിരുന്നു!!
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with ഗൗതമൻ

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!