ഒരു വ്യക്തിയുടെ ഏതൊരവകാശത്തെയും സംരക്ഷിച്ചുനൽകാനുള്ള ബാധ്യതയോടുകൂടി പ്രവർത്തിക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ സുപ്രസിദ്ധമായ ശാന്തിമന്ത്രത്തിലെ സർവ്വേ ഭവന്തു സുഖിനഃ എന്ന പ്രഥമ പാദം ഔദ്യോഗിക ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്നു.
ശരീരമാദ്യം ഖലു ധർമസാധനം
കാളിദാസ മഹാകവിയുടെ കുമാരസംഭവത്തിലെ ശരീരമാദ്യം ഖലു ധർമസാധനം എന്ന സുപ്രസിദ്ധമായ ശ്ലോകപാദമാണ് ആതുരചികിത്സാരംഗത്തെ പ്രമുഖരായ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആപ്തവാക്യം.
സ്വാധ്യായാന്മാ പ്രമദഃ
സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്- എസ്.സി.ഇ.ആർ.ടി.യുടെ (ഡൽഹി) മുദ്രയിലാകട്ടെ സ്വാധ്യായാന്മാ പ്രമദഃ എന്ന തൈത്തിരീയോപനിഷത്ത് ശിക്ഷാവല്ലിയിലെ
‘സത്യത്തിന്റെ മുഖം എല്ലായ്‌പ്പോഴും കനകപാത്രംകൊണ്ട് മൂടപ്പെട്ടിരിക്കുന്നു’ എന്ന ഉപനിഷദ്‌ദർശനം പ്രസിദ്ധമാണ്. അജ്ഞാതമായ ആ സത്യത്തെ നീ തുറന്നുകാട്ടേണമേ എന്ന് ആത്മജ്യോതിസ്സിനോട് അകമഴിഞ്ഞുപ്രാർഥിക്കുന്ന ഈശാവാസ്യത്തിലെ തത്ത്വം പൂഷൻ അപാവൃണു എന്ന സൂക്തഭാഗമാണിത്.
സാങ്കേതിക വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന് സ്ഥാപിതമായ ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.) തങ്ങളുടെ ലക്ഷ്യം പ്രഖ്യാപിക്കുന്നതിനും ഭഗവദ്ഗീതയിൽനിന്നാണ് ആശയം കടംകൊണ്ടത്.
സർവകലാശാലാ വിദ്യാഭ്യാസത്തെ ഗുണനിലവാരമുള്ളതാക്കാൻ സ്ഥാപിച്ച യു.ജി.സി.
എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മിഷൻ ജ്ഞാന വിജ്ഞാനം വിമുക്തയേ എന്ന സൂക്തം ആദർശവാക്യമായി സ്വീകരിച്ചിരിക്കുന്നു.
മഹാഭാരതയുദ്ധത്തിൽ വിമുഖനായ അർജുനന് തത്ത്വോപദേശം നൽകുന്ന ശ്രീകൃഷ്ണൻ തന്റെ യോഗവും ക്ഷേമവും ഞാൻ നോക്കിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു.ഭഗവദ്ഗീതയിലെ യോഗക്ഷേമം വഹാമ്യഹം എന്ന ആ ശ്രീകൃഷ്ണവാക്യമാണ് എൽ.ഐ.സി.യുടെ മുഖവാക്യം.
നാല് മഹാവാക്യങ്ങളിൽപെട്ട പ്രജ്ഞാനം ബ്രഹ്മ എന്ന മഹാവാക്യമാണ് നവോദയ വിദ്യാലയസമിതിയുടെ ആദർശവാക്യം.
ലോകത്തിന്റെ നേത്രം വിശിഷ്ടമായ അറിവാണ്. ആ വിശേഷജ്ഞാനംതന്നെയാണ് ബ്രഹ്മം അഥവാ ഈശ്വരൻ എന്നെല്ലാം ഉദ്‌ഘോഷിക്കുന്ന ഐതരേയോപനിഷത് വാക്യവും
നമ്മുടെ സർവകലാശാലകളിൽ
നിർമ്മായ കർമ്മണാ ശ്രീഃ
കാലിക്കറ്റ് സർവകലാശാലയുടെ മുദ്രയിൽ മലയാളം ലിപിയിൽ ആലേഖനം ചെയ്യപ്പെട്ട നിർമ്മായ കർമ്മണാ ശ്രീഃ എന്ന ആപ്തവാക്യവും പ്രവൃത്തിയുടെ മഹത്ത്വത്തെ വ്യക്തമാക്കുന്നു. കളങ്കമില്ലാത്ത
കർമ്മണി വ്യജ്യതേ പ്രജ്ഞാ
വിടർന്ന താമരപ്പൂവിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂറിന്റെ രാജമുദ്രയായ വലംപിരിശംഖും വ്യാസപീഠത്തിൽ ചേർത്തുവെച്ച താളിയോലഗ്രന്ഥവും അടങ്ങിയ കേരള സർവകലാശാലയുടെ ഔദ്യോഗിക ചിഹ്നത്തിൽ
പഞ്ചതന്ത്രത്തിലെ മിത്രഭേദം എന്ന ഭാഗത്തിൽനിന്നും സ്വീകരിച്ചതാണ് ഈ സൂക്തം. ‘ഒരാളുടെ പ്രവൃത്തി, അയാളുടെ അറിവിനെ വ്യക്തമാക്കുന്നു’ എന്നാണ് ഈ സൂക്തത്തിന്റെ സാരം.
കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക ചിഹ്നത്തിലെ തമസോ മാ ജ്യോതിർഗമയ എന്ന സൂക്തം ബൃഹദാരണ്യകോപനിഷത്തിലുള്ളതാണ്.
അജ്ഞാനമാകുന്ന അന്ധകാരത്തിൽനിന്ന് എന്നെ അറിവിന്റെ പ്രകാശവീഥിയിലേക്ക് നയിച്ചാലും എന്നർഥം വരുന്ന ഈ പ്രകാശപ്രാർഥന പഞ്ചാബ് യൂണിവേഴ്‌സിറ്റി, ജമ്മു യൂണിവേഴ്സിറ്റി
വിദ്യയാ അമൃതമശ്നുതേ
മഹാത്മാഗാന്ധി (എം.ജി) യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക ചിഹ്നത്തിൽ ഈശാവാസ്യോപനിഷത്തിലെ പ്രസിദ്ധമായ വിദ്യയാ അമൃതമശ്നുതേ എന്ന മന്ത്രഭാഗമാണ് ആദർശവാക്യമായി സ്വീകരിച്ചിരിക്കുന്നത്.
നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.) എന്ന ദേശീയ വിദ്യാഭ്യാസ ഗവേഷണ-പരിശീലന സ്ഥാപനത്തിന്റെ മുദ്രയിലും വിദ്യയാ അമൃതമശ്നുതേ
ജ്ഞാനാദേവ തു കൈവല്യം
കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയുടെ ജ്ഞാനാദേവ തു കൈവല്യം എന്ന ആദർശസൂക്തം ശ്രീശങ്കരന്റെ ഭാഷ്യഗ്രന്ഥത്തിൽനിന്ന് ഉദ്ധരിക്കപ്പെട്ടതാണ്. സമസ്തദുഃഖങ്ങളിൽ നിന്നുമുള്ള മോചനം അറിവിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ
തേജസ്വി നാ വധീതമസ്തു
കേരളത്തിലെ ശാസ്ത്ര-സാങ്കേതിക സർവകലാശാലയായ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്) ഔദ്യോഗിക മുദ്രയിൽ വിശ്വപ്രസിദ്ധമായ ഉപനിഷദ് ശാന്തിമന്ത്രത്തിലെ
കഠോപനിഷത്തിലും തൈത്തിരീയോപനിഷത്തിലെ ബ്രഹ്മാനന്ദവല്ലിയിലും ആവർത്തിച്ചുകാണുന്ന, ഗുരുശിഷ്യബന്ധത്തിന്റെ ദൃഢതയെ ഉയർത്തിക്കാട്ടുന്ന ഈ മന്ത്രപാദത്തിന്റെ അർഥം ഞങ്ങൾ പഠിച്ചതെല്ലാം തെളിഞ്ഞുവരട്ടെ എന്നതാണ്.
യജുർവേദത്തിൽനിന്നെടുത്തതാണരവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവകലാശാലയുടെ യത്ര വിശ്വം ഭവത്യേക നീഡം എന്ന ആപ്തവാക്യം. ഇവിടെ ലോകം ഒരു പക്ഷിക്കൂടായി ഭവിക്കുന്നു എന്നാണ് ഈ വചനത്തിന്റെ അർഥം.
കടപ്പാട് : മാതൃഭൂമി