ഭാഗം 4
#hinduculture
മൂന്നാം വല്ലിയിൽ
സംസാര ജീവിത പ്രയാണവും , ബ്രഹ്മപദം നേടാനുള്ള മാർഗങ്ങളെ കുറിച്ചും ഉള്ള വിവിധ വിശദീകരണങ്ങൾ ആണ് ഉള്ളത് 1
(ആറാം വല്ലിയിലും ഇതേ ഉദാഹരണം ആവർത്തിക്കപ്പെടുന്നുണ്ട് )
4
ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ ച
ബുദ്ധിം തു സാരഥിം വിദ്ധി
മനഃ പ്രഗ്രഹമേവ ച .
ഇന്ദ്രിയാണി ഹയാനാഹുർ-
വിഷയംസ്തേഷു ഗോചരാൻ
ആത്മേന്ദ്രിയമനോയുക്തം
ഭോക്തേത്യാഹുർമനീഷിണഃ
5
മൂന്നാം വല്ലി ,ശ്ലോകം 3&4)
പദ്യ വിവർത്തനം :-
ആത്മാവെ രഥിയായ് കാണൂ
ശരീരം രഥമായുമേ
ബുദ്ധി തെളിക്കുമാളായി
മനസ്സെ കടിഞ്ഞാണുമായ്
ഇന്ദ്രിയങ്ങൾ കുതിരകൾ
വിഷയങ്ങൾ പോകും വഴി
ആത്മാവിന്ദ്രിയമാനസം
ചേർന്നാൽ ജീവിത സംഗ്രഹം
6
ജീവനെ രഥിയായ് സങ്കല്പിക്കൂ , ശരീരമാണ് രഥം. ഈ ശരീരത്തെ നയിക്കുന്ന സാരഥിയാണ് ബുദ്ധി. മനസ്സാകുന്ന കടിഞ്ഞാണിട്ടാണ് ശരീരത്തെ നയിക്കുന്നത്. ഈ രഥം വലിക്കുന്ന കുതിരകളാണ് ഇന്ദ്രിയങ്ങൾ. വിഷയങ്ങളിൽ കൂടിയാണ് ഇന്ദ്രിയങ്ങളാകുന്ന കുതിരകൾ വലിക്കുന്ന ഈ രഥം ഓടുന്നത്. 7
8
ഈ പൊരുളിനെ അറിയു. എഴുന്നേൽക്കു , ഉണരു എന്ന ഉദ്ബോധനവും , ഈ മാർഗം അത്യന്തം പ്രയാസ കരമാണെന്നും ഈ വല്ലിയിൽ പറയുന്നു.
ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യ വരാൻ നിബോധത!9
ദുർഗം പഥസ്തത് കവയോ വദന്തി.
അർത്ഥം :എഴുന്നേൽക്കു, പ്രമാദം വിട്ടുണരു, വരിഷ്ഠന്മാരെ പ്രാപിക്കൂ, അവരിൽ നിന്ന് ഉപനിഷത് പൊരുളിനെ അറിയൂ ക്ഷുരകന്റെ കത്തിയുടെ ധാരയിൽ നടക്കുന്നതു പോലെ പ്രയാസമാണ് ഈ മാർഗത്തിലൂടെ സഞ്ചരിക്കുന്നതെന്ന് സത്യം ദർശിച്ചവർ പറയുന്നു.10
11
12
തുടരും
കടപ്പാട് @bsarathcp