Discover and read the best of Twitter Threads about #hinduculture

Most recents (24)

പാദപ്പലക
#hinduculture

ഹിന്ദുക്കളിലെ ചില വിഭാഗങ്ങളിൽ മുതിർന്നവർ മരിച്ചാൽ മരിച്ചയാളുടെ പേരും ജനന-മരണവിവരങ്ങളും രേഖപ്പെടുത്തി വീട്ടിൽ സൂക്ഷിക്കുന്ന പലകയാണ് പാദപ്പലക. നമ്മുടെ അച്ഛനോ അമ്മയോ മരിച്ചാൽ മരിച്ച ദിവസം (നാൾ) കടലാസിലോ ഡയറിയിലോ എഴുതി സൂക്ഷിക്കുന്ന പതിവൊന്നും 1
പണ്ടുണ്ടായിരുന്നില്ല. ആണ്ടുശ്രാദ്ധങ്ങൾ കൃത്യമായി ഓർത്ത് ചെയ്യാൻ ഈ പലക സഹായകമായിരുന്നു. ഇന്നും വിശ്വകർമ്മജർ ഉൾപ്പെടെ അപൂർവ്വം ചില സമുദായങ്ങൾക്കിടയിൽ ഈ സമ്പ്രദായം നിലനിൽക്കുന്നു.

സംസ്കാരകർമ്മങ്ങൾക്ക് മുമ്പായുള്ള ചടങ്ങുകളുടെ അവസാനഭാഗത്ത് പിണ്ഡകർത്താവ് (മൂത്ത പുത്രൻ) 2
അരിയും പൂവുമിട്ട് കഴിഞ്ഞാൽ തയ്യാറാക്കിവച്ച പാദപ്പലകയുടെ പേരും വിവരവും കൊത്താത്ത മറുവശത്ത് കളഭം പുരട്ടിയ പാദമുദ്ര പതിപ്പിക്കും. രണ്ടു ആൺമക്കൾ ഉണ്ടെങ്കിൽ ഒരാൾ പാദങ്ങൾ ചേർത്തു പിടിക്കും. മറ്റേയാൾ വെള്ളം ചേർത്ത് ചാലിച്ച കളഭം/ചന്ദനം പാദത്തിൽ പുരട്ടിയിട്ട് പലക അമർത്തിപ്പിടിച്ച ശേഷം 3
Read 7 tweets
ഏകാദശി -ഭാഗം 2

#hinduculture

മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ (കര്‍ക്കിടകം) മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി 1
ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.ഒരു വര്‍ഷത്തെ ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ ഉല്‍പ്പന്ന ഏകാദശി മുതല്‍ക്കാണ് വ്രതമാരംഭിക്കുക. മുരാസുരനെ നിഗ്രഹിക്കുന്നതിന് ശ്രീ മഹാവിഷ്ണുവിന്റെ ദേഹത്തുനിന്നും ഏകാദശിദേവി ആവിര്‍ഭവിച്ചത് ഈ പുണ്യദിനത്തിലാണെന്നാണ് ഐതിഹ്യം.2
ഏകാദശിവ്രത മഹാത്മ്യത്തിന് ഉത്തമ ഉദാഹരണമാണ് അംബരീക്ഷ മഹാരാജാവിന്റെ ഒരുവര്‍ഷത്തെ കഠിനവ്രതാനുഷ്ഠാനം. അംബരീക്ഷ മഹാരാജാവ് ഏകാദശി വ്രതാനുഷ്ഠാനത്തിന് യമുനാനദീതീരത്തെ മധുവനത്തിലെത്തി. ശുക്ലപക്ഷ ഏകാദശികൂടി അനുഷ്ഠിച്ചാല്‍ രാജാവ് ഒരുവര്‍ഷത്തെ 24 ഏകാദശിവ്രതങ്ങള്‍ പൂര്‍ത്തിയാക്കും. 3
Read 10 tweets
ഏകാദശി -ഭാഗം 1

#hinduculture

ജന്മ ജന്മാന്തരങ്ങളില്‍ ഏറ്റവും മഹത്വരമാണ് മനുഷ്യജന്മമെന്നും നരനെ നാരായണനാക്കുന്ന ആത്മീയ മാര്‍ഗ്ഗരേഖയാണ് വ്രതാനുഷ്ഠാനങ്ങളെന്നും ഹിന്ദുധര്‍മ്മശാസ്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. വ്രതങ്ങള്‍ മനുഷ്യന് ആത്മീയവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയും ഐശ്വര്യവും 1
പ്രദാനം ചെയ്യുന്നതോടൊപ്പം മഹാവിഷ്ണു പ്രീതിയ്ക്ക് വളരെ ഉത്തമവുമാണ്. വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശിതന്നെയാണ്.ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ 2
ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്. 3
Read 9 tweets
*ജയ് ശ്രീരാം*

#hinduculture

ഞായറാഴ്ച ഭാരതദേശം മുഴുവൻ ശ്രീരാമനവമി...ആഘോഷിക്കുകയാണ് ..വീടുകളിൽ പ്രാർത്ഥനയും വൃതവുമായി കഴിയേണ്ട പുണ്യ നാൾ ...ഈ അവസരത്തിൽ ശ്രീരാമനവമി വ്രതത്തെ പറ്റി ഈ കുടുംബത്തിലെ അംഗങ്ങൾക്കായി ചെറിയ വിവരണം സമർപ്പിക്കുന്നു.1
ശ്രീരാമനവമി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. ശരീരശുദ്ധി വരുത്തി ഗൃഹത്തില്‍ നിലവിളക്ക് കത്തിച്ച് രാമനാമം ജപിക്കണം. ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു രാമനാമമെന്ന് പുരാണങ്ങള്‍ പറയുന്നു. രാമനാമം സദാനേരവും ജപിക്കുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും ഇടയാക്കും. 2
ഈ കലിയുഗത്തില്‍ രാമനാമം ജപിച്ചാല്‍ എല്ലാ കഷ്ടതകളില്‍ നിന്നും മുക്തി നേടാന്‍ കഴിയും.ഭക്തിയോടും സമര്‍പ്പണത്തോടും വിശ്വാസത്തോടും കൂടി രാമായണം പാരായണം ചെയ്യുന്നത് സര്‍വ ഐശ്വൈര്യങ്ങള്‍ക്കും കാരണമാകും.ശ്രീരാമനവമി ദിവസം ശ്രീരാമനവമി വ്രതമായും ആചരിക്കുന്നു. അന്നേ ദിവസം ഉപവാസവും 3
Read 15 tweets
ഹിന്ദുസ്ഥാൻ-അറിവിന്റെ വെളിച്ചം

#hinduculture

പ്രകാശം സഞ്ചരിക്കുന്നു എന്ന്  കണ്ടെത്തിയതും *സർ ഐസക്ന്യൂട്ടൺ* അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം  കൊണ്ട് 2022 യോജന വേഗത്തിൽ  പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന  സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം  സാമ്രാജത്തിലെ 1
ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ *"സയണാചാര്യൻ"* ആണ്.

ന്യൂട്ടൻ* ഗ്രാവിറ്റി  കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ  ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക്  'ഡഫനിഷൻ' ഉണ്ടായിരുന്നു . *ആകാശത്തിലുള്ള സോളിഡ്  മെറ്റിരിയൽസ്‌നെ ഭൂമി അതിനെ  ശക്തികൊണ്ട് ആകർഷിക്കുന്നു. ഇതൊന്നിനെയാണോ 2
ആകർഷിക്കുന്നത് അത് താഴെ  വീഴുകതന്നെ ചെയ്യും. തുല്യ  ശക്തികൊണ്ട് ആകർഷിക്കുന്ന  ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല  "ഭാസ്കരാചാര്യ "* (1114–1185) എഴുതിയ ഈ വരികൾ *സിദ്ധാന്തശിരോമണി* എന്ന  പുസ്തകത്തിൽ *"ഭുവനകോശം "* എന്ന ഭാഗത്തിൽ ആറാം  അധ്യായത്തിൽ നിങ്ങൾക്ക്  വായിക്കാൻ ആകും..3
Read 16 tweets
മാതൃ പഞ്ചകം - അമ്മയുടെ മഹത്വം
#hinduculture

ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം*,
 "ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം".
 എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.
 "*എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. 1
ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം*".
 അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.
 മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.
 അതാണ് '*മാതൃപഞ്ചകം*' .2
ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെ;
 "നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാലം,
ഏറുംചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ,മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും നോക്കുമ്പോള്‍,
ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിക്കും തീര്‍ക്കാവല്ലെത്രയോഗ്യന്‍ മകനും 3
Read 12 tweets
ഊണു നിയമങ്ങള്‍
#hinduculture

 1. ചൂടോടെ ഉണ്ണണം –

ചൂടുചോറിനേ രുചിയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ഉണ്ടത് ശരിയായി ദഹിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. വയറില്‍ നിന്നുള്ള വായുവിനെ നേര്‍വഴിക്കാക്കുകയും ദേഹത്തില്‍ കഫം കൂടിപ്പോകാതെ നോക്കുകയും ചെയ്യുന്നു.
2. മയമുള്ളതുണ്ണണം –

മയമുള്ളതിനെ രുചിയുണ്ടാവുകയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുള്ളവയാക്കുകയും ശരീരബലം വര്‍ദ്ധിപ്പിക്കുകയും ദേഹത്തിന് സ്വാഭാവിക കാന്തിയുമുണര്‍ത്തുകയും ചെയ്യുന്നു.
3. അളവറിഞ്ഞുണ്ണണം -

അളവറിഞ്ഞ് ഭക്ഷണം കഴിച്ചാല്‍ ദേഹത്തില്‍ വാത-പിത്ത കഫങ്ങളുടെ തുലനാവസ്ഥ തകരാറിലാവാതെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദഹനശക്തിയെ കാക്കുകയും ചെയ്യും.
Read 10 tweets
പ്രണവവേദം

#hinduculture #veda

തികച്ചും ശാസ്ത്ര സാങ്കതിക വിദ്യയാണ് പ്രണവ വേദം, BC ഏഴാം നൂറ്റാണ്ടിൽ മാമുനിമയാചാര്യൻ ധ്യാനത്തിലൂടെ നേടിയെടുത്ത അറിവ് പ്രാചീന തമിഴ് ലിപിയിൽ (സെന്തമിഴ്) ക്രോഡീകരിച്ചു, 15 വാല്യങ്ങളും നാലര ലക്ഷം ഋചകളും പതിനായിരം ഭാഗങ്ങളുമായാണ് പ്രണവ വേദത്തെ 1
മയാചാര്യൻ ചിട്ടപ്പെടുത്തിയത്.വാസ്തുതച്ചുശാസ്ത്ര പ്രകാരമുള്ള നിർമ്മാണ പ്രക്രിയകൾ, ലോഹങ്ങളുടെ കണ്ടുപിടിത്തം, പലതരം യന്ത്രങ്ങളുടെ നിർമ്മാണം, ഈശ്വരാംശം ഉള്ള ദൈവവിഗ്രഹ നിർമ്മാണം, ക്ഷേത്ര നിർമ്മാണം എന്നിവയാണ് വിശ്വകർമ്മജരുടെ അടിസ്ഥാന വേദമായ പ്രണവവേദത്തിലെ ഉള്ളടക്കം, 2
BC2378ൽ കടലെടുത്തു പോയ പാണ്ഡ്യ തലസ്ഥാനമായിരുന്ന തെൻ മധുരയിലെ പണ്ഡിത സദസ്സായ ആദ്യസംഘത്തിൽ പ്രണവ വേദം ആദ്യമായി അവതരിപ്പിച്ചു.എന്നാണ് തമിഴ് പണ്ഡിതൻമാരുടെ അഭിപ്രായം, പ്രാചീന വിശ്വകർമ്മജർ ജീവനു തുല്യം കാത്തുസൂക്ഷിച്ച പ്രണവ വേദത്തെ കൈ മറിഞ്ഞുപ്പോയി കാലപ്പഴക്കത്താൽ അത് 3
Read 10 tweets
പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത്?

#hinduculture

ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേരുണ്ട്. ഹൃദയ ഭാഗത്ത് ആണ് (ഇടതു വശത്ത്‌ ഉള്ള ഹൃദയം അല്ല 1
നെഞ്ചിന്റെ വലതു വശത്ത്‌) "ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മസ്ഥാനം.ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ", "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു "ഞാൻ" എന്ന് പറയാറില്ല. വയറിൽ തൊട്ടും പറയാറില്ല. ലോകം മുഴുവൻ ഞാൻ എന്നാൽ 2
നെഞ്ചിന്റെ വലതു വശം ആണ്. അവിടെ ആണ് ഋഷിമാർ പറയുന്ന "ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം.

കണ്ണ് ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മനസ്സിലാവുന്നത്. മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് 3
Read 8 tweets
27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങളെ സൂചിപ്പിക്കുന്ന ഒരു ഭാഷാ ശ്ലോകം

#hinduculture

അശ്വതി കാലത്ത് കാഞ്ഞിരക്കമ്പിനാൽ
നെല്ലിക്ക തല്ലി ഭരണിക്കുളളിൽ
കാർത്തികയാർത്തിയോടത്തി കുലുക്കി
രോഹിണി ഞാവലിൻ കാപെറുക്കി
ദാഹത്തോടോടി മകയിരമെത്തിക്കരിങ്ങാലി വെളളം കുടിച്ചു പിന്നെ 1
തിരുവാതിരക്കളിയാടുവാനോടി കരിമരച്ചോട്ടിൽ പോയിനിന്നു
മുളയെപ്പുണർന്നതിലേറെച്ചിരിച്ചരയാലിനെ പൂയം തൊഴുതു വന്നു
കയ്യുള്ളൊരായില്യം നാരകം നട്ടൂ
പേരാലിനെക്കണ്ടു മകം തൊഴുതു
പ്ലാശിലെ പൂരം കഴിഞ്ഞത്തിയുത്രത്തിലത്തത്തിനമ്പഴങ്ങ പെറുക്കി
കൂവളത്തിൽ തൊട്ടു ചിത്തിര 2
ചോദിക്കു നീർമരുതെന്നവൾ ചൊല്ലിപ്പോയി
വയ്യങ്കതയ്ക്കു വിശാഖമുണ്ടായെന്നിലഞ്ഞിയനിഴത്തോടോതി വന്നു കേട്ടതു വെട്ടിത്തിരുത്തിയ മൂലമോരേഴെട്ടു വയനിയുണങ്ങി നിന്നു.
വഞ്ചി തുഴഞ്ഞുവരുന്ന പൂരാടത്തിനുത്രാടം പ്ലാവിലത്തൊപ്പി വെച്ചു
തിരുവോണസദ്യയ്ക്കിരിക്കുമിഞ്ചിക്കറി വഹ്നില്ല തിന്നാനവിട്ടത്തിലും3
Read 6 tweets
ക്ഷേത്ര വാദ്യം -ഇടയ്ക്ക

#hinduculture

ഒരേസമയം തന്ത്രിവാദ്യമായും തുകൽവാദ്യമായും കുഴൽവാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്. 1 Image
പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപാടിസേവഎന്നിവയിൽ ‍ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്.അമ്പലങ്ങളുടെ ഗർഭഗൃഹ പരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം കൂടി വലിപ്പം ഉണ്ട്. 2 Image
കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ.ശബ്ദനിയന്ത്രണത്തിന്‌‍ അറുപത്തിനാല്‌‍ പൊടിപ്പുകളുലള്ള നാല്‌‍ ഉരുൾ മരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി 3 Image
Read 6 tweets
ഗുരുപൂർണിമ

#Gurupurnima #hinduculture

ഭാരതം ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കപ്പുറം സംസ്കൃതിയുടെ മഹനീയത നിറയുന്ന മനോഹരമായ രാഷ്‌ട്രം. മറ്റൊരു രാഷ്‌ട്രത്തിനും അവകാശപ്പെടാൻ കഴിയാത്ത ആത്മത്യാഗത്തിന്റെ ഊർജ്ജമണ്ഡലങ്ങൾ പ്രഭ ചൊരിയുന്ന നാട് .

നൂറുകണക്കിന് ജനപദങ്ങളുടെ, ഭാഷകളുടെ 1
ആയിരക്കണക്കിന് മതങ്ങളുടെ,  ലക്ഷക്കണക്കിന് ദൈവങ്ങളുടെ നാട്. മനുഷ്യരാശിയുടെ കളിത്തൊട്ടിൽ, ചരിത്രത്തിന്റെ മാതാവ്, ഐതിഹ്യങ്ങളുടെ മാതാമഹി...

പണ്ഡിതനേയും പാമരനേയും വിഡ്ഢിയേയും മനീഷിയേയും രാജാവിനേയും സേവകനേയും ഒരു പോലെ അത്ഭുതപ്പെടുത്തിയ സൂര്യന് കീഴിലുള്ള ഒരേയൊരു നാട്..2
ലോകപ്രശസ്തകരായ ചിന്തകരും സഞ്ചാരികളും അത്ഭുതത്തോടെ അവളുടെ വാങ്മയ ചിത്രങ്ങൾ വരച്ചു. അവളുടെ സാംസ്കാരിക സവിശേഷതകളെപ്പറ്റി എഴുതി. വിചാര വൈവിദ്ധ്യത്തെപ്പറ്റി വാചാലരായി. ആയിരക്കണക്കിനാണ്ടുകൾ പഴക്കമുള്ള ആ സംസ്കാരത്തിന്റെ മഹിമയിൽ അഭിമാനം കൊണ്ടു. ആ തനിമയിൽ ആവേശ ഭരിതരായി.3
Read 9 tweets
അക്ഷഹൃദയമന്ത്രവും അശ്വഹൃദയമന്ത്രവും

#hinduculture

ചൂതുകളിയിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിക്കുവാനും, ഒരു വൃക്ഷത്തിൽ എത്ര ഇല, എത്ര പൂവ്, എത്ര കായ മുതലായവ ഉണ്ടെന്ന് എണ്ണാതെ കൃത്യമായി പറയാൻ കഴിയുന്ന മന്ത്രമാണ് അക്ഷഹൃദയമന്ത്രം. ചൂതുകളിയുടെ നിഗൂഢ രഹസ്യങ്ങൾ ഈ മന്ത്രവിദ്യകൊണ്ട് അനായാസം 1
മനസ്സിലാക്കിയ നളൻ തന്റെ രാജ്യം ശത്രുക്കളുടെ കൈയ്യിൽ നിന്നും തിരിച്ചു പിടിച്ചു. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മഹാഭാരതത്തിൽ നള-ദമയന്തിമാർക്ക് അനുഭവിക്കേണ്ടിവന്ന കഥകൾ വിശദികരിക്കുന്നവസരത്തിൽ ഈ മന്ത്രത്തെക്കുറിച്ച് 2
പ്രതിപാദിക്കുന്നുണ്ട്. ഈ മന്ത്രം അറിയുന്നവർ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ട്.കുതിരകളെ തന്റെ നിയന്ത്രണത്തിലാക്കുവാനും, അതിവേഗത്തിൽ അവയെ പായിക്കനും കഴിയുന്ന മന്ത്രമാണ് അശ്വഹൃദയമന്ത്രം. മഹാഭാരതത്തിൽ നളോപഖ്യാനത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.3
Read 10 tweets
ലക്ഷദീപം

#hinduculture

ക്ഷേത്രത്തിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിച്ചു വയ്ക്കുന്ന ചടങ്ങാണ് 'ലക്ഷദീപ സമർപ്പണം ത്രിസന്ധ്യയിൽ ലക്ഷദീപം തെളിയിച്ച് ചടങ്ങ് നടത്തുന്നു. ചടങ്ങ് തുടങ്ങുന്നതോടെ ക്ഷേത്ര പരിസരം പ്രഭാപൂരിതമാകുകയും കണ്ണിനും മനസ്സിനും ഒരുപോലെ 1
ഭക്‌തിയുടെ പരമാനന്ദം നൽകുകയും ചെയ്യും.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സർവ്വശ്വൈര്യമാണ് ലക്ഷദീപ സമർപ്പണം കൊണ്ട് ലക്ഷ്യമിടുന്നത്. പുതുതലമുറയെ ക്ഷേത്രാചാരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഓരോ ഭക്‌തകുടുംബത്തിൽ 2
നിന്നുള്ള എല്ലാ അംഗങ്ങളുടേയും പേരിൽ ഓരോ വിളക്ക് തെളിയിക്കുന്നതാണ് ചടങ്ങ്.

ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾക്ക് പുറമേ, പ്രത്യേക ചിരാതുകൾ പല തട്ടുകളിലായി ക്രമീകരിച്ച് വിളക്കു കൊളുത്തുന്നു. 3
Read 4 tweets
നാരദരുടെ ജന്മത്തെ കുറിച്ചുള്ള കഥ
#hinduculture

ബ്രഹ്മാവിന്റെ പുത്രനായ നാരദന്റെ ജനനം ബ്രഹ്മാവിന്റെ മടിയിൽ നിന്നാണ്‌.നാരദന് പ്രധാനമായി ഏഴ് ജന്മങ്ങളാണ്‌‍ പുരാണങ്ങളിൽ കാ‍ണുന്നത്. ആദ്യം ബ്രഹ്മപുത്രനായിരുന്നു. അതിനു ശേഷം ബ്രഹ്മശാ‍പമേറ്റ് ഉപബർഹണൻ എന്ന ‍ഗന്ധർവനായി ജനിച്ചു. 1 Image
പിന്നീട് ദ്രുമിള ചക്രവർത്തിയുടെ മകനായി നാരദൻ എന്ന പേരിൽ ജനിച്ചു. ഇപ്രകാരം നാരദന്റെ ജന്മത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അനവധി കഥകൾ പുരാണങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നു.
നാരനെപ്പറ്റിയുള്ള ഒരു പൂർവ്വജന്മകഥ ഇപ്രകാരമാണ്. നാരദന്‍ തന്റെ പൂർവ്വജന്മത്തിൽ "ബര്‍ഹണന്‍" എന്ന പേരോടു കൂടിയ 2
ഒരു ഗന്ധര്‍വ്വനായിരുന്നു. സദാ കാമവികാരത്തോടെ നടന്നിരുന്ന ഒരു ഗന്ധര്‍വ്വന്‍. സുന്ദരിമാരായ തരുണിമാരെ ബലാല്‍ക്കാരേണപോലും പ്രാപിച്ചിരുന്നു അദ്ദേഹം.

തന്റെ പാപപ്രവര്‍ത്തികളുടെ ഫലമായി അടുത്തജന്മം ബർഹണൻ ഒരു ബ്രാഹ്മണ ഗൃഹത്തിൽ ദാസ്യവേല ചെയ്തിരുന്ന  ശൂദ്രസ്ത്രീയുടെ പുത്രനായിട്ടാണ് 3
Read 9 tweets
വിഷു--പരമ്പര ഭാഗം 3
#hinduculture

വിഷുക്കണി
ॐ➖➖➖➖ॐ➖➖➖➖ॐ
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, 1
കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയുംവെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. 2
ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. 3
Read 16 tweets
വിഷു--പരമ്പര ഭാഗം 2

#hinduculture

അയനാന്തങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ(ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. അയനാന്തങ്ങൾ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും ആണ്.

1
പുരസ്സരണം
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വ ആകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന്‌ പുറമേ 26,000 വർഷം കൊണ്ട്‌ പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്‌. ഇത്‌ പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നു.2
ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വർഷവും 50.26‘’ (50.26 ആർക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 71 വർഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. 3
Read 11 tweets
വിഷു--പരമ്പര ഭാഗം 1

#hinduculture #vishu

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ 1
ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌.

പേരിനു പിന്നിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ 2
സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ 3
Read 12 tweets
ഹനുമാൻ ചാലിസയുടെ ചരിത്രം
#hinduculture

പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി 1
അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു.
ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ്‌ അക്ബറിനെ അറിയിച്ചു. ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ 2
കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ്‌ അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്.
പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. 40 ഖണ്ഡങ്ങൾ ആയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത് , 3
Read 6 tweets
തൈപ്പൂയം

#hinduculture

മകരമാസപ്പൂയം നക്ഷത്രം തൈപ്പൂയം എന്ന് പ്രസിദ്ധമാണ്. സുബ്രഹ്മണ്യ സ്വാമിയുടെ ജന്മദിനമായാണ് ഭക്തര്‍ തൈപ്പൂയം കൊണ്ടാടുന്നത്.ഓം നമഃശിവായ മഹാദേവനെ പ്രതിനിധാനം ചെയ്യുന്നതുപോലെ ഓം ശരവണ ഭവഃ എന്ന മന്ത്രം ജ്ഞാനമൂര്‍ത്തിയായ മുരുകന്‍ എന്ന 1 Image
സുബ്രഹ്മണ്യനെ പ്രതിനിധീകരിക്കുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ ജ്ഞാനമാകുന്ന പ്രകാശത്തെ ഉദ്ദീപിപ്പിക്കുന്ന മന്ത്രമായാണ് ഇതെവിടെയും അറിയപ്പെടുന്നത്. ഈ ഷഡാക്ഷര മന്ത്രത്തിലെ ഓരോ അക്ഷരത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം.2 Image
ശ – ധ്യാനത്തിലിരുന്ന് സര്‍വ ജീവജാലങ്ങള്‍ക്കും സുഖത്തെ നല്‍കുന്നത്. ശ എന്ന ബീജാക്ഷരം യഥാര്‍ത്ഥത്തില്‍ ശങ്കരനെ പ്രതിനിധീകരിക്കുന്നതുകൊണ്ടുതന്നെ ഭഗവാന്‍ മുരുകന്‍ ശിവസുബ്രഹ്മണ്യന്‍ എന്നറിയപ്പെടുന്നു.

ര – അഗ്നിബീജമാണ്. ഗുരുപദം ജ്ഞാനാഗ്നിയെ പ്രതിനിധീകരിക്കുന്നതുകൊണ്ട് 3 Image
Read 8 tweets
പഞ്ചദേവിമാർ
#hinduculture

1. ദുർഗ്ഗാ ദേവി

ദുർഗ്ഗ, തന്നെ ശരണം പ്രാപിക്കുന്നവരുടെ ദീനതകളെയും ആർത്തികളേയും ഇല്ലാതാക്കുന്നവളും, അതി തേജസ്സുളളവളും, ശ്രേഷ്ഠയും, സർവ്വ ശക്തി സ്വരൂപിണിയും, സിദ്ധേശ്വരിയും, സിദ്ധിരൂപിണിയും, ബുദ്ധി, വിശപ്പ്, നിദ്ര, ദാഹം, ദയ, ഓർമ്മ, ക്ഷമ, ഭ്രമം, ശാന്തി, 1
കാന്തി, ചേതന, സന്തുഷ്ടി, പുഷ്ടി, വൃദ്ധി, ധൈര്യം, മായ എന്നീ ഭാവങ്ങളോടു കൂടിയവളും, പരമാത്മാവിൻ്റെ ശക്തി സ്രോതസ്സുമാകുന്നു. ഭഗവാൻ ഗണേശൻ്റെ മാതാവും, ശിവരൂപിണിയും, ശിവപ്രിയയും, വിഷ്ണുമായയായ നാരായണിയും, പരിപൂർണ്ണ ബ്രഹ്മ സ്വരൂപിണിയും, ബ്രഹ്മാവ് ആദിയായ ദേവന്മാരാൽ പൂജിക്കപ്പെടുന്നവളും, 2
സർവ്വതിനും അധിപയും സത്യാത്മികയും, പുണ്യം, കീർത്തി, യശസ്സ്, മംഗളം, സുഖം, മോക്ഷം, സന്തോഷം ഇവ കൊടുക്കുന്നവളുമാണ് ദുർഗ്ഗാ ദേവി.

2. ലക്ഷ്മീ ദേവി

വൈകുണ്ഠത്തിൽ മഹാലക്ഷ്മിയായി സദാ ഭർത്തൃശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നവളും, സതിയും, സ്വർഗ്ഗത്തിൽ സ്വർഗ്ഗശ്രീയായുംരാജധാനിയിൽ രാജലക്ഷ്മിയായും3
Read 14 tweets
മോക്ഷ പത്രം

#hinduculture

പതിമൂന്നാം നൂറ്റാണ്ടിൽ ഗ്യാൻ ദേവ് എന്ന സന്യാസി നിർമ്മിച്ച "മോക്ഷ പത്രം" ബ്രട്ടീഷുകൾ പേര് മാറ്റി.. ഇന്ന് കുട്ടികൾ കളിക്കുന്ന ഏണിയും പാമ്പുമാക്കി.

യഥാർത്ഥത്തിൽ മോക്ഷ പത്രത്തിന് നൂറ് കളങ്ങൾ ഉണ്ട്. അതിൽ

12 മത്തെ കളം = വിശ്വാസം.

1
51 മത്തെ കളം = വിശ്വാസ്യത.
57 മത്തെ  കളം = മഹാ മനസ്കത.
76 മത്തെ  കളം = അറിവ്.
78 മത്തെ  കളം = ജന്മനക്ഷത്രം.

ഈ  5 ചതുരങ്ങളിലൊക്കെ ഏണിയുണ്ട്. കളിക്കുന്നവർക്ക് പെട്ടെന്ന് മുന്നേറാം.

ഇനി ...

41 മത്തെ  കളം = അനുസരണ ഇല്ലായ്മ.
44 മത്തെ  കളം = അഹങ്കാരം.
49  മത്തെ  കളം = അശ്ലീലം.2
52 മത്തെ  കളം = മോഷണം.
58 മത്തെ  കളം = കള്ളം പറയുക.
62  മത്തെ  കളം = മദ്യപാനം.
69 മത്തെ  കളം = കടം വരുത്തൽ.
73 മത്തെ  കളം = കൊലപാതകം.
84 മത്തെ  കളം = കോപം.
92  മത്തെ  കളം = അത്യാഗ്രഹം.
95 മത്തെ  കളം = ദുരഭിമാനം.
99  മത്തെ  കളം =  കാമം.3
Read 6 tweets
പഞ്ചപക്ഷി ശാസ്ത്രം

#hinduculture

പഞ്ചപക്ഷി ശാസ്ത്രത്തെക്കുറിച്ചുളള വിവരണങ്ങൾ നമുക്ക് തമിഴ് ഗ്രന്ഥങ്ങളിലാണ് ലഭ്യമാകുന്നത്. ഭോഗർ മഹർഷിയാണ് ഈ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. മഹർഷി ഭോഗരുടെ ചില പാടലുകളെ സംഗ്രഹിച്ചുള്ള പഞ്ചപക്ഷി ശാസ്ത്രം എന്ന ലഘു പുസ്തകത്തിലാണ് 1
ഇതിനെപ്പറ്റിയുള്ള വിവരണം ലഭിക്കുന്നത്. പൊതുവേയുള്ള ജ്യോതിഷ സിദ്ധാന്ത വിഷയങ്ങളെയെല്ലാം മാറ്റി നിർത്തിയിട്ട് പഞ്ചപക്ഷി സിദ്ധാന്തം മനുഷ്യനെ നിയന്ത്രിക്കുന്ന പ്രപഞ്ചശക്തിയെ മാത്രമാണ് സഹായകമായി എടുക്കുന്നത്.

പഞ്ചപക്ഷി സിദ്ധാന്തത്തെ ചുരുക്കമായി ഇങ്ങനെ അവതരിപ്പിക്കാം. മനുഷ്യൻ 2
പ്രപഞ്ചശക്തിയുടെ (cosmic energy)
അംശമായതുകൊണ്ട് അയാളുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രപഞ്ചശക്തി നിയന്ത്രിക്കുന്നു. മനുഷ്യരെ നിയന്ത്രിക്കുന്ന
ഈ പ്രപഞ്ചശക്തി ലോകത്തിൽ അഞ്ചുതരത്തിൽ നിരന്തരം പ്രസരിച്ചു കൊണ്ടിരിക്കുന്നു.3
Read 6 tweets
അമാസോമവാരം

#hinduculture

മംഗല്യസിദ്ധിക്കും ദീർഘ ദാമ്പത്യത്തിനും ജാതകത്തിലെ വൈധവ്യദോഷ പരിഹാരത്തിനും ജാതകത്തിലെ ചന്ദ്രന്റെ ദോഷം അകറ്റുന്നതിനും ഏറ്റവും നല്ലതാണ് തിങ്കളാഴ്ചവ്രതം.സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് ഉണർന്ന് ദേഹശുദ്ധി വരുത്തി നല്ല വസ്ത്രം ധരിച്ച് ഭസ്മക്കൂറിയണിയണം. 1
കഴിയുമെങ്കിൽ രുദ്രാക്ഷം ധരിക്കണം. ശിവക്ഷേത്രദർശനവും പ്രദക്ഷിണവും നിവേദ്യവും പഞ്ചാക്ഷര മന്ത്രജപവും പകൽ മുഴുവൻ ഉപവാസവും വ്രതനിഷ്ഠയിൽ അത്യാവശ്യമാണ്. പകൽ ഉറങ്ങാതെ ശിവകഥകൾ വായിച്ച് കഴിയണം. സന്ധ്യക്ക് വീണ്ടും ശിവക്ഷേത്രദർശനവും പ്രദക്ഷിണവും വഴിപാടുകളും നടത്തണം.2
സതീദേവിയുടെ ദേഹത്യാഗം മൂലം ആകെ തകർന്ന ശ്രീ പരമേശ്വരനെ ഭർത്താവായി കിട്ടാൻ പാർവ്വതി നടത്തിയ വ്രതത്തെ ഓർമ്മിപ്പിക്കുന്നതാണ് തിങ്കളാഴ്ചവ്രതം. സീമന്തിനിയുടെ വൈധവ്യം മാറിപ്പോയതും ഈ വ്രതാനുഷ്ഠാനം കൊണ്ടാണ്.3
Read 5 tweets

Related hashtags

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!