My Authors
Read all threads
താഴെ കൊടുത്തിരിക്കുന്ന ആയുധങ്ങൾ എന്തിന് വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്ന തെന്ന് അറിയാമോ? കൃസ്ത്യാനിയായി മതം മാറാത്ത ഹിന്ദുക്കളെ കൊല്ലാനും ദേഹ ഉപദ്രവം ഏൽപ്പിക്കാനും ഹിന്ദു സ്ത്രീകളുടെ മാറിടം പിഴിതെടുക്കുവാനുമാണ് ...
~1~
സ്പാനിഷ് ഇൻക്വസിഷൻ (സ്പാനിഷ് മത ദ്രോഹം ) നമ്മുടെ കുട്ടികളെ വിദ്യാലയങ്ങ ളിൽ പഠിപ്പിക്കുന്നു ( 15000 പേർ വധിക്കപ്പെട്ടു ) എന്നാൽ ഗോവ ഇൻക്വസിഷ നിൽ ഏകദേശം 1.5 ലക്ഷം പേർ വധിക്കപ്പെട്ടു...

ചരിത്രം ..

~2~
"ഇതുവരെ ഈ വിഗ്രഹങ്ങളെ ആരാധിച്ചിരു ന്ന അതേ ആളുകള്‍ തന്നെ അവയെ തള്ളി യിട്ട് തകര്‍ക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സന്തോഷം എങ്ങിനെ പറഞ്ഞറിയിക്ക ണമെന്ന് എനിക്കറിയില്ല. “

വി. ഫ്രാന്‍സിസ് സേവ്യര്‍.

അതെ പിന്നീട് വിശുദ്ധനാക്കപ്പെട്ട ഫ്രാന്‍സിസ് സേവ്യര്‍.....

~3~
“സാത്താന്റെ" ഉപാസകരായ തദ്ദേശീയരെ സത്യവിശ്വാ സത്തിലേക്ക് മാറ്റുന്നതിനോടൊ പ്പം തന്നെ വിശ്വാസത്തിൽ മാറാത്തവരെ കൊന്നും അവരുടെ ആരാധനാലയങ്ങളും പൂജാബിംബങ്ങളും തച്ചുടക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു..

~4~
(കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് യാദൃശ്ചികമായി 1956 ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകം കാണാനിടയായി. പഴമയുടെ കൗതുകം കൊണ്ട് കുറച്ചു വായിച്ചു. അതില്‍ "ശൗര്യാര്‍ പുണ്യാളന്‍" ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ക്കുന്നത് ചിത്ര സഹിതം വളരെ ആരാധനാഭാവത്തില്‍ വര്‍ണ്ണിച്ചിരുന്നു.
.

~5~
ഈ പോസ്റ്റിനെപ്പറ്റി ആലോചിച്ചപ്പോള്‍ ആ പുസ്തകം അന്വേഷിച്ചെന്കിലും കണ്ടെ ത്താനായില്ല. ഈ വി. ഫ്രാന്‍സിസ് സേവ്യര്‍ പിന്നെ വിശുദ്ധനായി വാഴ്ത്തപ്പെട്ടു... പിന്നെ ശൗര്യാർ പുണ്യാളനുമായി.)

ഐബീരിയൻ രാജ്യങ്ങളായ ( യൂറോപ്പിലെ സ്പെയിൻ പോർച്ചുഗൽ എന്നീ രാജ്യങ്ങളെ വിളിക്കുന്ന പേര്)

~6~
കാസിലെയും അരഗോണി ലെയും ഫെർഡിനാന്റും ഇസബെല്ലയും 1469 -ൽ വിവാഹിതരായപ്പോൾ ഉണ്ടായ ഐക്യ സ്പെയിൻ എന്ന ക്രൈസ്തവസാമ്രാജ്യ ത്തിൽ നിന്നും പോർച്ചുഗലിലും മതദ്രോഹവി ചാരണ വേണമെന്ന സമ്മർദ്ദത്തെ ആദ്യമാദ്യം പോർച്ചുഗൽ പ്രതിരോധിച്ചിരുന്നു.

~7~.
1492 -ഓടെ സ്പെയിൻ മൂറുകളെയും ജൂതന്മാരെ യും പുറത്താക്കുകയോ, നിർബന്ധിച്ച് മതംമാറ്റുകയോ കൊന്നുതീർക്കുകയോ ചെയ്തിരുന്നു.

1497 -ൽ പോർച്ചുഗൽ രാജാവായ മാനുവൽ സ്പാനിഷ് ചക്രവർത്തിമാരുടെ മൂത്തപുത്രി യായ ഇസബെല്ലയെ വിവാഹം കഴിച്ചു. (ഇസബെല്ലയുടെ മരണശേഷം അദ്ദേഹം അവളുടെ ഇളയ പെങ്ങളായ

~8~
മരിയയെയും വിവാഹം കഴിച്ചു). ഈ വിവാഹം നടക്കുന്നതി ന് സ്പാനിഷ് ചക്രവർത്തിമാർ വച്ച നിബന്ധ നകളിൽ ഒന്ന് മതദ്രോഹവിചാരണ പോർച്ചു ഗലിൽ നടപ്പാക്കണം എന്നതായിരുന്നു. സ്പെയിനിൽ വിചാരണ നേരിടുന്നതിൽ നിന്നും രക്ഷപ്പെട്ട് പോർച്ചുഗലിലേക്ക് നാടുവിട്ടവരടക്കം
~9~
എല്ലാ ജൂതന്മാരെയും ഒന്നുകിൽ നിർബന്ധിച്ച് മതംമാറ്റുകയോ അല്ലെങ്കിൽ നാടുകടത്തുകയോ ചെയ്യണമെന്നും വ്യവസ്ഥ വച്ചു പോർച്ചുഗൽ സമൂഹത്തോട് നല്ലവണ്ണം ഇഴുകിച്ചേർന്ന ഡോക്ടർമാരും പ്രിന്റർമാരും ബാങ്കുകാരും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുമെല്ലാമുള്ള ഒരു വലിയ സമ്പന്നജൂതസമൂഹംഅവിടെ ഉണ്ടായിരുന്നു.

~10~
(1497 -ൽ ഹീബ്രുവിൽ പ്രിന്റ് ചെയ്ത പെന്ററ്റ്യൂക് ആണ് പോർച്ചുഗലിൽ ആദ്യമായി അച്ചടിച്ച പുസ്തകം). ഇക്കാരണങ്ങളാൽ വിചാരണകൾക്കായി സ്പെയിനിൽനിന്നുമുണ്ടായ സമ്മർദ്ദങ്ങൾക്ക് അനുകൂലമായി പോർച്ചുഗീസ് രാജാവ് ഏതാനും വർഷങ്ങൾ കാര്യമായി പ്രതികരിച്ചില്ല.

~11~
സ്പെയിനിൽ നിന്നും സമ്മർദ്ദമേറിയപ്പോൾ പോർച്ചുഗീസ് രാജാവ് ജൂതന്മാരോട് നിർബന്ധിതമതപരിവർത്തനം ചെയ്യാൻ ആജ്ഞാപിച്ചു. ഇത്തരം പരിവർത്തനങ്ങളെ രണ്ടു വ്യാഴവട്ടത്തേക്ക് ചോദ്യം ചെയ്യാൻ പാടില്ലെന്നും നിയമം വച്ചു. 1506 -ൽ രണ്ടു സ്പാനിഷ് ഡൊമിനിക്കന്മാരുടെ മതപ്രസംഗത്താൽ ഉണ്ടായ
~12~
കലാപത്തിൽ ജൂതന്മാരിൽ നിന്നും പുതുതായി ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട നൂറുകണക്കിനു ആൾക്കാർ കൂട്ടക്കൊല ചെയ്യപ്പെടുകയുണ്ടായി. നിരവധി ജൂതന്മാർ ഇംഗ്ലണ്ടിലേക്കും ഫ്രാൻസിലേക്കും ആംസ്റ്റർഡാമിലേക്കും നാടുവിട്ടു. പലരും ഏഷ്യയിലേക്ക് വ്യാപാരികളായിപ്പോയി,
~13~
ഇന്ത്യയിൽ താമസമുറപ്പിച്ചു.

പതിനഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് കടൽമാർഗ്ഗത്തിനായി പര്യവേഷണം നടത്തിയ പോർച്ചുഗീസുകാർക്ക് ഏഷ്യയിൽ ക്രിസ്തുമതം പ്രചരിപ്പിക്കാനുള്ള അനുഗ്രഹവും രക്ഷാധികാരവും പോപ്പ് നിക്കോളാസിനാൽ ലഭിച്ചു.
~14~
എന്നു മാത്രമല്ല പുതുതായി കണ്ടെത്തുന്ന നാടുകളിലെ വ്യാപാരകുത്തകയും അവർക്ക് നൽകി

പുതുതായി രൂപം കൊണ്ട ജെസ്യൂട്ട് മതപ്രചാരകരെ ഗോവയിലേക്ക് അയച്ചു. ഗോവയിലെ കോളനി ഭരിക്കുന്ന പോർച്ചുഗീസുകാർ പുതുതായി ക്രിസ്താനികൾ ആകുന്നവർക്ക് പലവിധ പ്രോൽസാഹനങ്ങളും നൽകി.

~15~
സംഭാവനയായി പാവങ്ങൾക്ക് അരിയും, മധ്യവർഗ്ഗത്തിലുള്ളവർക്ക് നല്ല സ്ഥനമാനങ്ങളും നാട്ടുരാജാക്കന്മാർക്ക് സൈനികപിന്തുണയും നൽകി.പുതുതായി മതപരിവർത്തനം ചെയ്ത പലരും തന്താങ്ങളുടെ പഴയ മതം രഹസ്യമായി പിന്തുടർന്നുവന്നു.ഇത് ക്രിസ്തീയവിശ്വാസ ത്തിന്റെ പാവനതക്ക് ഭീഷണിയാകുമെന്ന് പുരോഹിതർ കരുതി.

~16~
1545 -ൽ പോർച്ചുഗലിലെ ജോൺ മൂന്നാമന് എഴുതിയ കത്തിൽ ഗോവയിൽ മതദ്രോഹവിചാരണ തുടങ്ങണമെന്ന് സെന്റ് ഫ്രാൻസിസ് സേവ്യർ ആവശ്യപ്പെട്ടു.

ബീജപ്പൂരിലെ അദിൽ ഷാ ഗോവയിൽ നിർമ്മി ച്ചിരുന്ന കൊട്ടാരത്തിൽ താമസിച്ചിരുന്ന പോർച്ചുഗീസ് വൈസ്രോയിയെ ചെറിയൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ച് ആദ്യത്തെ

~17~
വിചാരണ ക്യാംമ്പാക്കി മാറ്റി... അലക്സി യോ ഡയസ് ഫാൽക്കാവേ ഫ്രാൻസിസ്കോ മാർക്കോസ് എന്നി ക്രൂരൻമാരായ പാതിരി മാരായിരുന്നു ആദ്യ വിചാരണക്കാർ .. സ്പെയിനിലെ മതദ്രോഹവിചാരണകളിൽ നിന്നും രക്ഷപ്പെട്ട് ഗോവയിൽ ജീവിക്കുന്ന ജൂതന്മാരോ അവരു ടെ മുൻഗാമികളോ - പുറത്തുകാണിക്കാൻ വേണ്ടിമാത്രമാണ്

~18~
ക്രിസ്തീയമതം സ്വീകരിച്ചതെന്നു മനസ്സിലാക്കിയാൽ അവരെയാണ് ആദ്യമായി വിചാരണക്കാർ ലക്ഷ്യമിട്ടത്. ഡഫോൻസേ കയുടെ വിവരണങ്ങളിൽ നിന്നും വിചാരണ യുടെ ക്രൂരതയും പൈശാചികതയും മനസ്സിലാക്കാവുന്നതാണ്. കുറ്റാരോപിതരെ പാർപ്പിക്കാൻ നൂറുകണക്കിന് ജയിലറകളാ ണ് വേണ്ടിവന്നതെന്ന് കണക്കുകൾ പറയുന്നു.
~19~
1560 മുതൻ 1774 വരെ 160,172 ആൾക്കാ രെ വിചാരണ ചെയ്തു ശിക്ഷിക്കുകയോ കൊല്ലുകയോ ചെയ്തിട്ടുണ്ട്. പല ദേശക്കാ രും ഇവരിൽ ഉണ്ടെങ്കിലും മുക്കാൽ ഭാഗവും നാട്ടുകാർ തന്നെയായിരുന്നു, എതാണ്ട് പകുതി വീതം ക്രിസ്ത്യാനികളും പകുതി മറ്റുള്ളവരും.

~20~
ഗോവയുടെ അതിരുമുറിച്ചു കടന്ന് അവിടെ കൃഷി ചെയ്തു എന്നൊക്കെയായിരുന്നു പല വിചാരണകളു ടെയും കാരണങ്ങളായി കാണിച്ചത്.

7150 പരസ്യ ഏറ്റുപറച്ചിലുകളും തുടർന്ന് വധിക്കലും രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യവർഷങ്ങളിൽത്തന്നെ 40000 -നു മേലേ ആൾക്കാരെ തടവിലാക്കിയിട്ടുണ്ട്.

~21~
ആദ്യ നൂറ് വർഷങ്ങളിൽ 81570പേരെ ജീവനോടെയും 65004 പേരുടെ കോലം കെട്ടിയും കത്തിച്ചി ട്ടുണ്ട്, അതിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. മറ്റു ശിക്ഷകൾ കിട്ടിയ 40460 പേരിൽ 30340 പുരുഷന്മാരും 10120 സ്ത്രീകളും ഉണ്ടായിരുന്നു.

~22~
ക്രോണിക്കിൾസ് ഓഫ് Tiswadi ((Chronista de Tissuary (Chronicles of Tiswadi)) പ്രകാരം ഗോവയി ലെ അവസാന ഏറ്റുപറച്ചിലും വധിക്കലും നടന്നത് 1773 ഫെബ്രുവരി ഏഴാം തിയതിയാണ്.

ആൾക്കാർ ക്രിസ്തുമതത്തിലേക്ക് പരിവർ ത്തനം ചെയ്യുന്നത് പ്രോൽസാഹിപ്പിക്കാൻ

~23~
പോർച്ചുഗീസ് അധിനിവേശ സർക്കാർ ഹിന്ദു വിരുദ്ധനിയമങ്ങൾ നടപ്പിലാക്കി. ക്രിസ്ത്യാനി കൾ ഹിന്ദുക്കളെ തൊഴിലാളികളാക്കി വയ്ക്കുന്നതു വിലക്കിയതുകൂടാതെ ഹിന്ദുമ തക്കാർ പരസ്യമായി പ്രാർത്ഥിക്കുന്നതു നിയമവിരുദ്ധമാക്കി.

~24~
പള്ളിയിൽ പോകുന്ന തും മതപ്രസംഗങ്ങളും തങ്ങളുടെ മതകാര്യ ങ്ങൾ അബദ്ധമാണെന്നു വരുത്തുന്നതരത്തി ലുള്ള പ്രഘോഷണങ്ങൾ കേൾക്കുന്നതും നിർബന്ധമാക്കി. ഹിന്ദു പണ്ഡിതന്മാരും വൈദ്യന്മാരും തലസ്ഥാനത്തുപ്രവേശിക്കു ന്നത് വൈസ്രോയി വിലക്കി.
~25~
ക്രിസ്ത്യാ നിമാരായ പലക്കുചുമക്കുന്നവർ ഹിന്ദുക്കളെ പല്ലക്കിൽ കയറ്റുന്നത് നിയമവിരുദ്ധമാക്കി. ക്രിസ്തീയ ജോലിക്കാർ ഹിന്ദുക്കൾക്കുവേ ണ്ടി ജോലിചെയ്യുന്നതു നിരോധിച്ചു. അതു പോലെ ഹിന്ദുക്കൾ ക്രിസ്ത്യാനികളെ ജോലിക്കുനിർത്തുന്നതും നിയമവിരുദ്ധമാ ക്കി.

~26~
അങ്ങനെ ക്രിസ്തുമതക്കാരല്ലാതെ ഗോവയിൽ ജീവിക്കുന്നത് പലതരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ മതംമാറ്റത്തിന്റെ ഒരു തരംഗം തന്നെ ഗോവയിൽ ഉണ്ടായി. ഇതിൽ നിന്നും രക്ഷപ്പെടാൻ ഗോവയിൽ നിന്നും പലരും പല മുസ്ലീം പ്രദേശങ്ങളിലേക്കുപോലും നാടുവിട്ടു. മതനിന്ദ നടത്തിയവർക്കുള്ള ശിക്ഷ മരണമാ യിരുന്നു.
~27~
ആരും ഹൈന്ദവ ക്ഷേത്രങ്ങൾ ഉണ്ടാക്കാൻ പാടില്ല. ഉണ്ടാക്കിക്കഴിഞ്ഞവ എന്റെ അനുവാ ദമില്ലാതെ കേടുപാടുകൾ തീർക്കാൻ പാടുള്ളതും അല്ല. ഈ ആജ്ഞ ലംഘിക്കുന്ന പക്ഷം അത്തരം അമ്പലങ്ങൾ നശിപ്പിക്കുന്നതും ശിക്ഷയായി അതിലെ വസ്തുവകകൾ കണ്ടുകെട്ടുന്നതും

~28~
അവ ക്രൈസ്തവവൽക്കരണത്തിനായി ചെലവഴിക്കുകയും ചെയ്യുന്നതാണ്. ” എന്ന തിട്ടൂരം സെന്റ് ഫ്രാൻസിസ് ഇറക്കി.

1567 -ൽ ബാർഡേസിൽ അമ്പലങ്ങൾ തകർക്കാനുള്ള ശ്രമം വൻ വിജയം കണ്ടു. അത് അവസാനിക്കുമ്പോഴേക്കും 300 ഹൈ ന്ദവ ക്ഷേത്രങ്ങൾ തകർത്തുകഴിഞ്ഞിരുന്നു.

~29~
1567 ഡിസംബർ 4 മുതൽ ഹിന്ദു വിവാഹങ്ങൾക്കും ഉപനയനങ്ങൾക്കും ശവദാഹത്തിനും നിരോധനം ഏർപ്പെടുത്തി. 15 വയസ്സിനു മേലേയുള്ള എല്ലാവരും നിർബന്ധമായി ക്രിസ്തീയമതപ്രഘോഷണം കേട്ടിരിക്കണമെന്ന് നിയമമുണ്ടാക്കി. കേൾ ക്കാത്ത പക്ഷം അവരെ ശിക്ഷിച്ചിരുന്നു.

~30~
1583ൽ അസ്സോൾനയിലെയും കുൺകോ ളിമിലെയും ഹൈന്ദവക്ഷേത്രങ്ങൾ പട്ടാളത്തെ ഉപയോഗിച്ചു തകർത്തു.

1578 മുതൽ 1588 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന ഫിലിപ്പോ സസ്സേറ്റി ഇങ്ങനെ എഴുതി: “ഹിന്ദുക്കൾ അവരുടെ തന്നെ വിശുദ്ധഗ്ര ന്ഥങ്ങൾ വായിക്കുന്നതിനെ ക്രൈസ്ത വപാതിരിമാർ വിലക്കുകയും വലിയ പിഴ ചുമത്തുകയും

~31~
അവരുടെ മതാചാരങ്ങൾ ചെയ്യുന്നതിനെ തടയുകയും ചെയ്തു. അവരുടെ അമ്പലങ്ങൾ തകർക്കുകയും ജീവിതത്തിൽ വ്യാപകമായി ഇടപെടുകയും ചെയ്തതിനാൽ ആൾക്കാർ ധാരാളമായി നഗരം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് രക്ഷപ്പെട്ടു. എപ്പോൾ വേണമെങ്കിലും തടങ്കലിൽ ഇടാവുന്ന, തങ്ങൾക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലാത്ത,
~32~
തങ്ങളുടെ ദൈവത്തെ ആരാധിച്ചാൽ പീഡനവും മരണവും ലഭിക്കുന്ന ഇടങ്ങളിൽ നിന്നും നാടുവിടുകയല്ലാതെ അവർക്കു വേറേ മാർഗ്ഗമുണ്ടായിരുന്നില്ല. ”

1620 -ൽ ഹിന്ദുക്കൾ വിവാഹചടങ്ങ് നടത്തു ന്നതിനെ നിരോധിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറത്തിറക്കി. കൊങ്കണി ഭാഷ ഉപയോഗിക്കുന്നത് തടയുവാനും

~33~
പോർച്ചുഗീസ് ഭാഷ നിർബന്ധമായി ഉപയോഗിക്കുവാനും 1684 -ജൂണിൽ ഇറങ്ങി യ ഒരു ഉത്തരവ് പ്രകാരം നിയമം വന്നു. നാട്ടുഭാഷ ആരെങ്കിലും ഉപയോഗിച്ചാൽ കനത്ത ശിക്ഷ നൽകുന്നതായിരുന്നു ആ നിയമം. ആ നിയമത്തെ തുടർന്ന് അക്രൈസ്തവചിഹ്നങ്ങളും നാട്ടുഭാഷകളിൽ എഴുതിയ പുസ്തകങ്ങളും നശിപ്പിക്കാൻ ഉത്തരവായി.

~34~
മതദ്രോഹവിചാരകരുടെ ക്രൂരത നേരിട്ടു കണ്ടു ബോധ്യപ്പെട്ടയാളായിരു ന്നു ചാൾസ് ഡെല്ലൻ. തന്റെ ഗോവയിലെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം 1687 -ൽ L'Inquisition de Goa (ഗോവയിലെ മതദ്രോഹവിചാരണകൾ) എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കി.

~35~
തിരിച്ച് സ്വമതത്തിലേക്ക് പോകുന്നതു തടയാനാണ് പ്രധാനമായും മതദ്രോഹവി ചാരണകൾ നടത്തിയിരുന്നത്. ഇതിന് ദൂരവ്യാപകങ്ങളായ ഫലങ്ങളാണ് പലപ്പോഴും ഉണ്ടായത്. 1736 -ൽ ഉണ്ടാക്കിയ നിയമങ്ങൾ പ്രകാരം 42 -ലേറേ ഹിന്ദു മതാചാരങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.
~36~
അവയിൽ കുടുമ വയ്ക്കുന്നതും പൂണൂൽ ധരിക്കുന്നതും നമസ്തേ പറഞ്ഞു ഉപചാരം ചെയ്യുന്നതും, ചെരിപ്പിടുന്നതും, പള്ളിയിൽ കയറുമ്പോൾ ചെരിപ്പ് പുറത്ത് ഊരി വയ്ക്കുന്നതും വീടിന് മുൻപിൽ തുളസി നടുന്നതുമെല്ലാം ഉൾപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കിയിരുന്നത്,

~37~
പരമ്പരാഗതമായ സാംസ്കാരികരീതികളായ വ്രതമെടുക്കുന്നത്, വീട്ടുമുറ്റത്ത് തുളസി നടുന്നത്, ആഘോഷങ്ങൾക്കും അലങ്കാര ങ്ങൾക്കും പൂക്കൾ ഉപയോഗിക്കുന്നത്, വിവാഹം പോലുള്ള ചടങ്ങുകളിൽ അടക്കയും വെറ്റിലയും ഉപയോഗിക്കുന്നത് എന്നിവയെല്ലാം വേരോടെ പിഴുതെറിഞ്ഞു കൊണ്ട് ആയിരുന്നു നിയമങ്ങൾ,

~38~
അമ്പലങ്ങളും ആരാധനാല യങ്ങളും തകർക്കൽ, പുണ്യഗ്രന്ഥങ്ങൾ കത്തിക്കൽ, പിഴകൾ, അനാഥരെ നിർബന്ധമായി മതംമാറ്റൽ എന്നീ രീതികളെല്ലാം ഉപയോഗിച്ചിരുന്നു.

മുറ്റത്ത് ഹൈന്ദവാചാരപ്രകാരം തുളസി നട്ടുവളർത്തുന്നത് മതദ്രോഹവിചാരണകൾ പ്രകാരം തടഞ്ഞിരുന്നു.

~39~
ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന മറ്റു ചില നിയമങ്ങൾ പാരമ്പര്യസംഗീതം നിരോധിച്ചതും ആഘോഷാവസരങ്ങളിലുള്ള സംഗീതം നിരോധിച്ചതുമൊക്കെയാണ്. പകരം അവിടെ പാശ്ചാത്യസംഗീതമേ ഉപയോഗിക്കാൻ പാടുണ്ടായിരുന്നുള്ളൂ.

~40~
മതംമാറ്റപ്പെടുന്നവർക്ക് അവരുടെ പഴയ പേര് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഭക്ഷണശീലങ്ങളിലും നാടകീയമായ മാറ്റങ്ങൾ ഉണ്ടായി. ഒരു കാലത്ത് ഉപയോഗിക്കാനേ പാടില്ലാതിരുന്ന പന്നിമാംസവും പശുമാംസവും ഗോവയിലെ ഭക്ഷണശീലങ്ങളുടെ ഭാഗമായി. മദ്യവും ഭക്ഷണശീലങ്ങളിൽ എത്തി.

~41~
എങ്കിലും പല ഗോവക്കാരും തങ്ങളുടെ പഴയ ഹൈന്ദവാചാരങ്ങളെ വിട്ടുപോവാതെ മുറുകെപ്പിടിക്കുകയുണ്ടായി, അങ്ങനെയുള്ളവരെ മതംവിട്ടുപോയവരാ യിക്കരുതി വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിരുന്നു. അതിനാൽ ധാരാളം പേർ ഗോവ വിട്ടു പലായനം ചെയ്യുകയും അടുത്തുള്ള രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു.

~42~
ചെറിയൊരു ഭാഗം ഡെക്കാനിലേക്കും വലിയൊരു ഭാഗം കാനറയിലേക്കും രക്ഷപ്പെട്ടു. (ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗക്കാർ).
ഫ്രാൻസിസ്കന്മാരുടെ സമർദ്ദത്താൽ പോർച്ചുഗീസ് വൈസ്രോയി 1684 ജൂൺ 27 -ന് കൊങ്കണിഭാഷയുടെ ഉപയോഗം നിരോധിക്കുകയും മൂന്നു വർഷത്തിനുഌഇൽ നാട്ടുകാർ പോർച്ചുഗീസ് ഭാഷ ഉപയോഗിക്കണമെന്ന്

~43~
ആജ്ഞാപിക്കുകയും ചെയ്തു. പോർച്ചുഗീസ് അധിനിവേശ പ്രദേശത്തുള്ള എല്ലാ കത്തിടപാടുകൾക്കും കരാറുകൾക്കും പോർച്ചുഗീസ് ഭാഷ നിർബന്ധമാക്കി. ഇതുപാലിക്കാത്തപക്ഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരു മായിരുന്നു. 1687 മാർച്ച് 17 -ന് രാജാവ് ഈ വിധി സ്ഥിരീകരിച്ചു.

~44~
1731 -ൽ മതദ്രോഹവിചാരകനായ അന്റോണിയോ പോർച്ചുഗീസ് ചക്രവർത്തിക്ക് എഴുതിയ കത്തിൽ ഈ നിർദ്ദയമായ പരിഷ്കാരങ്ങൾ വിജയം കണ്ടില്ലെന്ന് എഴുതിയിട്ടുണ്ട്. 1739 -ൽ വടക്കേ പ്രവിശ്യകളായ വാസൈയും ചൗളും സാൽസെറ്റും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ മറാത്തക്കാരോടു യുദ്ധത്തിൽ നഷ്ടമായപ്പോൾ
~45~
പോർച്ചുഗീസുകാർ കൊങ്കണിയോടുള്ള പരാക്രമം ഒന്നുകൂടി കർശനമാക്കി. പുരോഹിതന്മാരാകാൻ താത്പര്യമുള്ളവർക്ക് നിർബന്ധമായും പോർച്ചുഗീസിൽ അറിവും സംസാരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണമെന്ന് 1745 നവമ്പർ 21 -ന് ആർച്ച്‌ബിഷപ്പ് ലൊറൻസൊ ഉത്തരവിറക്കി.

~46~
അവർക്കുമാത്രമല്ല അവരുടെ അടുത്ത ബന്ധുക്കൾക്കും ആ കഴിവ് ഉണ്ടായിരിക്കണമെന്ന കാര്യം കർശനമായ പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്തിയിരുന്നു. കൂടാതെ ബ്രാഹ്മണരിൽ നിന്നും ക്ഷത്രിയരിൽ നിന്നും മതംമാറ്റപ്പെട്ടവർ ആറു മാസത്തിനുള്ളിൽ പോർച്ചുഗീസ് പഠിക്കാത്തപക്ഷം
~47~
അവർക്ക് വിവാഹിതരാകാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. നാട്ടുകാരോടു സംവദിക്കാൻ കൊങ്കണി ഉപയോഗിക്കുന്നതാണ് നല്ലതെന്നു വാദിച്ചിരുന്നതിനാൽ കോളനിസർക്കാർ 1761 -ൽ ജെസ്യൂട്ടുകളെ പുറത്താക്കി. സ്കൂളിൽ കുട്ടികൾ കൊങ്കണി ഉപയോഗിക്കുന്നത് 1812 -ൽ ആർച്ച്‌ബിഷപ്പ് നിരോധിച്ചു.

~48~
1847 -ൽ ഈ നിയമം സെമിനാരികളിലേക്കുകൂടി വ്യാപിപ്പിച്ചു. 1869 -ൽ സ്കൂളുകളിൽ നിന്നും കൊങ്കണി പൂർണ്ണമായി നിരോധിച്ചു.

ഇക്കാരണങ്ങളാൽ ഗോവയിൽ കൊങ്കണി സാഹിത്യത്തിനു വികാസമുണ്ടായില്ല, കൊങ്കണിക്ക് ജനങ്ങളെ ഒരുമിപ്പിക്കാനുമായില്ല. കൊങ്കണി എഴുതാൻ [|ലത്തീൻ അക്ഷരമാല]],

~49~
ദേവനാഗരി, കന്നഡ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്. ഹിന്ദു ആഢ്യന്മാർ മറാത്തിയിലേക്കും ക്രൈസ്തവർ പോർച്ചുഗീസിലേക്കും മാറിയപ്പോൾ കൊങ്കണി സേവകരുടെ ഭാഷ (lingua de criados)യായി മാറി. 1961 -ൽ ഇന്ത്യ ഗോവ പിടിച്ചെടുത്തപ്പോൾ ഗോവക്കാരെയെല്ലാം മതത്തിനും ജാതിക്കും

~50~
സമ്പന്നതയ്ക്കുമെല്ലാം അതീതമായി ഒരുമിപ്പിച്ചത് കൊങ്കണി ആയിരുന്നു, അതിനാൽ സ്നേഹത്തോടെ കൊങ്കണിയെ കൊങ്കണിയമ്മ (Konkani Mai) എന്നു വിളിക്കുന്നു. 1987 -ൽ ഇന്ത്യൻ സർക്കാർ കൊങ്കണിയെ ഗോവയുടെ ഔദ്യോഗികഭാഷയാക്കി, പൂർണ്ണമായ നൽകി.

©ഭാസ്കരൻനായർ അജയൻ

51/51
നബി : മതേതര ജാതിയോളികൾ
ഇപ്പൊ എന്നെ കൊങ്കിണി ആക്കും.. 😋
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳⛳️

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!