My Authors
Read all threads
കഞ്ഞി വിശേഷങ്ങൾ (അഥവാ കഞ്ഞി റെസിപ്പി)
xxxxxxxxxxxxxxxxx

1970 കളാണ് കാലം. വീട്ടിൽ ജോലിഭാരം കൂടുതലാണെന്നു പറഞ്ഞ്
ഒരു മകൻ അച്ഛനോട് പിണങ്ങി ഭാര്യവീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചു.

സ്നേഹനിധിയായിരുന്നാലും കർക്കശ സ്വഭാവക്കാരനായ അച്ഛൻ മകനോട് ഒരു കാര്യം മാത്രം പറഞ്ഞു.

~1~
മകനേ നീ പോകുന്നതൊക്കെ കൊള്ളാം പക്ഷെ കഴുക്കോൽ കണ്ടുതുടങ്ങുമ്പോൾ തിരികെ വരാൻ മടിക്കരുത്. മകന് ഒന്നും മനസ്സിലായില്ല .പഴയ കാലമാണെന്ന് ഓർക്കണം, എല്ലാ വീടുകളും ഓലമേഞ്ഞ തോ ഓടിട്ടതോ ആണ് . എന്തായാലും ഭാര്യവീട്ടിലെ താമസം പരമസുഖം തന്നെയായതു കൊണ്ട് മകൻ അത് മറന്നു.

~2~
എല്ലാ വീടുകളിലും അരി തന്നെയാണ് മുഖ്യ ആഹാരം, ഗോതമ്പ് ഇന്നത്തെപ്പോലെ പ്രയോഗത്തിലായിട്ടില്ല. വൈകുന്നേരം കഞ്ഞിയാണ് ഭക്ഷണം. അത് ഏകദേശം സന്ധ്യ കഴിയുമ്പോൾ തന്നെ ചൂടോടെ വിളമ്പിക്കഴിച്ച് ഏവരും നേരത്തേ തന്നെ കിടക്കുകയും ചെയ്യും.

~3~
കേരളത്തിന്റെ കാലാവസ്ഥയിൽ ചൂടു കൂടുതലായതു കൊണ്ടുള്ള അമിത വിയർപ്പും അതുമൂലമുള്ള ശരീരത്തിന്റെ ദ്രവനഷ്ടവും ഒഴിവാക്കാൻ കഞ്ഞി ഒരു നല്ല രാത്രി ഭക്ഷണം തന്നെ .

നല്ല കൊഴുത്ത കഞ്ഞിയോടൊപ്പം കിട്ടിയിരുന്ന അനുസാരികൾ ( അച്ചാറുകൾ മുതലായവ) എണ്ണത്തിൽ കുറഞ്ഞു വന്നത്

~4~
മകന്റെ ശ്രദ്ധയിൽപ്പെട്ടില്ല എങ്കിലും കഞ്ഞിയുടെ കട്ടി കുറഞ്ഞു തുടങ്ങിയപ്പോൾ അയാൾക്ക് സാഹചര്യം മാറുന്നത് മനസ്സിലായി .

കുറച്ചു കാലം കൂടി മുന്നോട്ടു പോയി. ഒരു ദിനം വൈകിട്ട് കഞ്ഞി കുടിക്കാനിരുന്നപ്പോൾ പാത്രത്തിൽ വെള്ളം കുടുതലും ചോറ് വളരെ കുറവും ,

~5~
മുകളിലെ കഴുക്കോലിന്റെ പ്രതിബിംബം പാത്രത്തിലെ വെള്ളത്തിൽ തെളിഞ്ഞു കാണുന്നു .

അച്ഛൻ പറഞ്ഞ വാക്കിന്റെ പൊരുൾ തിരിച്ചറിഞ്ഞ മകൻ പിറ്റേന്നു തന്നെ അച്ഛനെക്കണ്ട് മാപ്പു പറഞ്ഞു തിരികെ വീട്ടിൽ കയറി .

ശിഷ്ടകാലം അധ്വാനിയായ കർഷകനായി ജീവിച്ചു .

~6~
എന്റെ സുഹൃത്ത് ഡോക്ടർ ശ്യാമപ്രസാദ് ഒരിക്കൽ പങ്കുവച്ചതാണ് ഈ കഥ

ശരീരത്തെ മാത്രമല്ല നല്ല സാരോപദേശകഥകളിലൂടെ മനസ്സിനേയും മയക്കാനറിയാവുന്ന അദ്ദേഹത്തിന്റെ കഥയിലെ കഞ്ഞിയുടെ ശാസ്ത്രീയ നിർമ്മാണ രീതിയും ഭേദങ്ങളിലേക്ക് കടക്കാം.

~7~
യവാഗു
------------
നാഴി അരി ആറു നാഴി വെള്ളത്തിൽ പാകം ചെയ്ത് എടുക്കുന്ന കഞ്ഞിക്ക് യവാഗു എന്നു പറയുന്നു. ഇതു തന്നെ അരനാഴി അരി ,കാൽ നാഴി പയർ ,കാൽ നാഴി എള്ള് ഇവ ചേർത്ത് കഞ്ഞിയാക്കിയാൽ കൃസര എന്നു പറയും .

~8~
യവാഗുവും, കൃസരയും കൊഴുത്തതും , വാതത്തെ ശമിപ്പിക്കുന്നതും ,

ശരീര ധാതുക്കൾക്ക് തുഷ്ടി തരുന്നതുമാണ്.

യവാഗു മലംപിടുത്തം ഉണ്ടാക്കും.

~9~
വിലേപി
-------------

അരി നാഴി തന്നെ ,വെള്ളം പക്ഷെ നാലുനാഴിമതി. അതു കൊണ്ടു തന്നെ കൊഴുത്ത കഞ്ഞിയാണ്, മധുരമുള്ളതും പിത്തത്തെ നശിപ്പിക്കുന്നതുമായ ഇത് ഹൃദ്യമായ ഒന്നാണ്

~10~
പേയ
---------
നാഴിയരി പതിനാല് നാഴി വെള്ളത്തിൽ തിളപ്പിച്ച് അല്പം കൊഴുപ്പോടെ ഉള്ള കഞ്ഞിയാണ് പേയ എന്നറിയപ്പെടുന്നത് . ഇത് വേഗത്തിൽ ദഹിച്ച് ദേഹത്തിലെ ധാതുക്കൾക്ക് ബലം നൽകുന്നത് ആയതിനാൽ പനി മുതലായ ശാരീരിക രോഗങ്ങളിൽ കൂടുതൽ ഗുണം ചെയ്യും.

~11~
നല്ല പൊടിയരി ഈ പേയാ വിധിയിൽ ഉണ്ടാക്കി നൽകിയാൽ വയറിളക്കരോഗങ്ങളിൽ ഫലപ്രദമാണ് .

ഇത് അൽപ്പം കൂടുതൽ കൊഴുത്താൽ യൂഷമായി , യൂഷം കണ്ഠത്തിന് വിശേഷിച്ച് ഹിതമാണ് ശരീരത്തിലെ കഫത്തിനെ കുറയ്ക്കും എന്നതാണ് യൂഷം എന്ന ഈ കഞ്ഞിയുടെ ഗുണം.

~12~
കഞ്ഞി പൊതുവെ മധുരമായതിനാൽ പ്രമേഹരോഗികൾക്ക് നല്ലതല്ല എന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ
എന്നാൽ പ്രായം ചെന്ന ചില പ്രമേഹരോഗികൾ ഉണ്ട്. കഞ്ഞിയോ ചോറോ രാത്രിയിൽ കഴിച്ചില്ലെങ്കിൽ ശരീരം കിലുകിലുക്കുന്നവർ .

~13~
അവർക്ക് ഒരു ചെറിയ കഷണം വേങ്ങക്കാതൽ കൂടി ഈ 14 നാഴി (മൂന്നര ലിറ്റർ) വെള്ളത്തിൽ ഇട്ട് തിളപ്പിച്ച കഞ്ഞി (യൂഷം) കുടിക്കാൻ അനുവാദം കൊടുക്കാറുണ്ട് ഞാൻ . പരീക്ഷിക്കാൻ താത്പര്യം ഉള്ളവർ സ്വന്തം റിസ്ക്കിൽ പരീക്ഷിച്ച് നോക്കാം .

~14~
പരീക്ഷിക്കുന്നവർ 3 ആഴ്ച്ചയ്ക്ക് ശേഷം ഷുഗർ നില പരിശോധിച്ച് ഫലം നല്ലതായാലും ചീത്തയായാലും ഈ പോസ്റ്റിന് താഴെ കമന്റിടണം. 9656030352 എന്ന എന്റെ നമ്പരിൽ വാട്സ് ആപ്പ് മെസേജിടാം.

~15~
എന്തായാലും ഇത്രയും കാലം നാം കുടിച്ചത് ശാസ്ത്രീയമായ രീതിയിൽ ഉണ്ടാക്കിയ കഞ്ഞിയായിരുന്നില്ല എന്ന് മനസ്സിലായല്ലോ.

പനിക്കാലമാണ്
കഞ്ഞി പോലെ വേഗം ദഹിക്കുന്ന ആഹാരങ്ങൾ കഴിക്കേണ്ട കാലം.
ഔഷധക്കഞ്ഞികളുമായി വീണ്ടും കണ്ടുമുട്ടാം .

~16~
സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, മാസ്ക്ക് ഉപയോഗിക്കുക
സുരക്ഷിതരായിരിക്കുക.

ആശംസകളോടെ

ഡോക്ടർ ശ്രീനി രാമചന്ദ്രൻ

17/17
Missing some Tweet in this thread? You can try to force a refresh.

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳⛳️

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!