വിചാരണയും, ശിക്ഷ നടപ്പാക്കുന്നതും എല്ലാം മാഷ് ആണ്.
മിക്ക കേസുകളും മാഷ് ഫാസ്റ്റ് ട്രാക്കിൽ ആണ് ഡിസ്പോസ്സ് ചെയ്യുന്നത്.
ചോദ്യവും പറച്ചിലും ഒന്നും ഇല്ല.
വാദിക്കും പ്രതിക്കും ചൂരൽ കൊണ്ട് രണ്ട് പെട..
2/
മര്യാദക്ക് ക്ലാസ്സിൽ പോയിരിയെട അമുക്കേ
അതിനാൽ മിക്കകേസുകളും വാദിയുംപ്രതിയും ചേർന്ന് കോടതിക്ക് പുറത്ത് കൂട്ടുകാരുടെ അദാലത്തിൽ ആണ് പരിഹരിച്ചിരുന്നത്
എന്നാൽ ചില കാര്യങ്ങളിൽ സ്കൂൾ സ്വമേധയാ കേസ്സ് എടുക്കുകയും അത് മാഷിന്റെകോടതിയിൽ എത്തുകയും ചെയ്തിരുന്നു.
3/
"ഇതാ വീണ്ടും പെട്രോൾ ഡീസൽ വില കൂട്ടിയിരിക്കുന്നു. മോദി സർക്കാർ വെറും തള്ളൽ മാത്രമേ ഉള്ളു." KSUകാരൻ കാദർ പറഞ്ഞു.
ഇത് കേട്ട അലി പറഞ്ഞു..
4/
കാദർ പറഞ്ഞു "അപ്പോൾ നിങ്ങൾ കാളവണ്ടി വലിച്ച് പ്രതിഷേധിച്ചല്ലോ ..ഇപ്പോൾ എന്ത് കൊണ്ട് പ്രതിഷേധിക്കുന്നില്ല?"
അലി പറഞ്ഞു " അന്ന് ജനങ്ങളുടെ പർച്ചേസിംഗ് പവർ കുറവായിരുന്നു. സാധങ്ങളുടെ വില കൂടുമ്പോൾ ജനജീവിതം ദുസ്സഹമാകും..
5/
അതിനാൽ ഈ ചെറിയ വില വർദ്ധന ജനങ്ങളെ കാര്യമായി ബാധിക്കില്ല
ഇതാണ് മോദിനോമിക്‌സിസ് അഥവാ മോദിയുടെ സാമ്പത്തികശാസ്ത്രം"
കാദർ "ഹ ഹ, സ്കൂളും കോളേജും കാണാത്ത ചായക്കടക്കാരന്റെ സാമ്പത്തിക ശാസ്ത്രം എന്ന് പറ"
അലി ദേഷ്യത്തോടെ " എന്തായാലും
6/
ഇതോടെ ഡിബേറ്റ് കൂടുതൽചൂടായി.
മലയാളം നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതും ആയ പദാവലികളാൽ ഡിബേറ്റ് ഒരു ചാനൽ ചർച്ചയുടെ നിലവാരത്തിൽ എത്തി.
ഈ സമയം HM ലൈല ടീച്ചർ
7/
ഇംഗ്ലീഷിൽ അല്ലെങ്കിലും തന്റെ കുട്ടികളുടെ പദസമ്പത്ത് ശശി തരൂരിനെക്കാൾ എത്രയോ മുകളിൽ ആണെന്ന് ഓർത്ത് ഒരുനിമിഷം അവർ അഭിമാനംകൊണ്ടു
എന്നാൽ കുട്ടികൾ പ്രായത്തിൽ കവിഞ്ഞ പദസമ്പത്ത് സമ്പാദിച്ചതിന് HM സ്വമേധയാ കേസ്സ്എടുക്കുകയും അത് കോയമാഷിന്റെ അതിവേഗ കോടതി
8/
കോയമാഷ് ലഞ്ച്കഴിഞ്ഞു സ്റ്റാഫ്‌റൂമിൽ ദേശാഭിമാനിപത്രം വായിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു
ഏതോ മസാലവാർത്ത വായിച്ച് നല്ലമൂഡിൽ ആയിരുന്നു മാഷ്.
കുട്ടികളോട് കാര്യംതിരക്കി
വിഷയം രാഷ്ട്രീയം ആണെന്ന് അറിഞ്ഞപ്പോൾ മാഷിന് ഉത്സാഹമായി.
വിശദമായ വിചാരണ
9/
വിശദമായി ചോദിച്ച്‌അറിഞ്ഞു.
കാര്യം ഇത്രയേഉള്ളൂ.
കഴിവുള്ള പ്രധാനമന്ത്രി ആരുടേതാണ് ?
കോൺഗ്രസ്സിന്റേയോ അതോ BJP യുടെയോ?
ഒരുനിമിഷം മാഷ് ചിന്തിച്ചു,നമ്മുടെ SFI പിള്ളേർ ഭാഗ്യം ഉള്ളവരാണ്.
ഈ ഒരു കാര്യം പറഞ്ഞ് ആരുമായും
10/
എന്തായാലും ഇവരുടെ അടിപിടി ഒന്ന് ആസ്വദിക്കാം.
മാഷ് പറഞ്ഞു "കാദർ 2014 ലെയും അലി 2019ലെയും സ്ഥിതിവിവര കണക്കുകൾ പറയുക.
ഞമക്ക് അത് ബിശകലനം ചെയ്തു തീരുമാനത്തിൽ എത്താം"
രണ്ട് പേരും സമ്മതിച്ചു.
അലി പറഞ്ഞു
11/
കോയമാഷ് "പെട്രോളിനെപ്പറ്റി പറയൂ പഹയാ"
അലി "മാഷേ റോഡ് ഉണ്ടെങ്കിൽ അല്ലേ പെട്രോളിന് പ്രയോജനം ഉള്ളു .
നല്ല റോഡ് ഉണ്ടെങ്കിൽ മാത്രമേ രാജ്യത്ത് പുരോഗതി ഉണ്ടാവു.
ചരക്ക് നീക്കവും പൗരന്മാരുടെ യാത്രാ സൗകര്യങ്ങളും ആണല്ലോ സാമ്പത്തിക അഭിവൃദ്ധി
12/
മാഷ് "ശരി നിങ്ങളുടെ കണക്കുകൾ പറയൂ"
കുട്ടികൾ കണക്ക് പറഞ്ഞു കഴിഞ്ഞപ്പോൾ മാഷ് കാൽക്കുലേറ്ററിൽ എന്തോ കണക്കുകൂട്ടി.
പിന്നെ മാഷ് പറഞ്ഞു "നിങ്ങൾ പറഞ്ഞത് അനുസരിച്ചു 2014ൽ റോഡുകളുടെ വികസനം 5.29% ആയിരുന്നെങ്കിൽ 2019 അത് 8.25%ആയിരുന്നു. അതായത് 1.55 മടങ്ങ് വർദ്ധന
13/
വ്യോമ ഗതാഗത്തിൽ മോദിയുടെ സമയത്ത് മൻമോഹനേക്കാൾ 1.66 മടങ്ങ് വർദ്ധന ഉണ്ടായി.
ഇനി അടുത്ത ഇനം പറയൂ"
അലി " ഇനി നമുക്ക് വിദേശ നാണ്യ കരുതൽ ശേഖരം നോക്കാം"
മാഷ് " പെട്രോളിന്റെ കാര്യം പറയുമ്പോൾ എന്താ പഹയാ ഒരു ബിദേശ നാണ്യ കരുതൽ ?"
അലി "മാഷേ ക്രൂഡ് ഓയിൽ
14/
നമുക്ക് ഡോളർ കിട്ടുന്നത് കയറ്റുമതിയിൽ നിന്നാണ്.
അപ്പോൾ നമ്മുടെ കയ്യിൽ ഡോളർ മിച്ചം ഉണ്ടെങ്കിൽ ഒന്നുകിൽ നമ്മൾ ഓയിൽ വാങ്ങുന്നില്ല,
അല്ലെങ്കിൽ നമ്മുടെ സാമ്പത്തികനില മെച്ചമായിരിക്കും
മാഷ് ' അതിന് ഞമ്മൾ ഓയിൽ ബാങ്ങുന്നുണ്ടല്ലോ
15/
കാദർ " 2014 ൽ 304.2 ബില്യൺ ഡോളർ"
അലി " 2019 ൽ 411.9 ബില്യൺ ഡോളർ "
മാഷ് കണക്ക് കൂട്ടിയിട്ട് പറഞ്ഞു " വിശ്വസിക്കാൻ പറ്റുന്നില്ല 2019 ൽ 35% വർദ്ധനവ് !! അപ്പോൾ മോദിയുടെ കുടുക്കയിൽ കുറേ ഡോളർ ഉണ്ടാരുന്നല്ലോ ?
മാഷ് " ഇനി അടുത്ത് എന്താണ് ?"
16/
കാദർ ..ദേഷ്യത്തിൽ " ഇതെന്താണ് പെട്രോളിന്റെ കാര്യം ചോദിക്കുമ്പോ പണപ്പെരുപ്പത്തിന്റെ കാര്യം പറയുന്നു"
അലി " പണപ്പെരുപ്പം കൂടിയാൽ ജങ്ങളുടെ പർച്ചേസിംഗ് പവർ(ക്രയ ശേഷി )കുറയും. ജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും.
17/
അതായത് UPA സർക്കാരിലും കൂടുതൽ ഇപ്പോൾ പെട്രോൾ വില ഉണ്ടെങ്കിലും പണപ്പെരുപ്പം കുറവാണെകിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടില്ല"
കുട്ടികൾ കണക്ക് പറഞ്ഞു.
മാഷ് പിന്നീട് പറഞ്ഞു "പണപ്പെരുപ്പം 2014ൽ 5.8%വും 2019ൽ 4.54%വും ആയിരുന്നു.
മൻമോഹന്റെ
18/
അർത്ഥം ജനങ്ങളുടെ പർച്ചേസ്പവർ കുറവായിരുന്നു.അതല്ലേ അലീ ശരി?"
അലി തലയാട്ടി.
കാദർ "എക്കെ സംഘികളുടെ സ്ഥിരം നമ്പരാ"
ജനങ്ങൾക്ക് എന്തെങ്കിലും ഗുണമുള്ള കാര്യം പറയിൻ"
അലി " ജനങ്ങളുടെ വരുമാനം കൂടി"
കാദർ "എങ്ങനെ ?"
19/
അതായത് 134% വർദ്ധനവ്.
എന്തായാലും ജനസംഖ്യ അത്രയും കൂടിയിട്ടില്ല.
അപ്പോൾ മൻമോഹൻ സർക്കാർ സാമ്പത്തികമായി മികച്ചതെന്ന് കരുതിയാലും സർദാറിന്റെ കഴിവ് കേടിൽ 4.85 കോടി ജനങ്ങൾ ആദായനികുതി
20/
അല്ലെങ്കിൽ ജനങ്ങളുടെ വരുമാനം കുറവായിരുന്നു .ഇതിൽ ഏത് ശരി എന്ന് കാദർന് തീരുമാനിക്കാം"
മാഷ് "കാദർ എന്തെങ്കിലും പറയാനുണ്ടോ?"
കാദർ ഒന്നുംപറയാതെ കുനിഞ്ഞുനിന്നു.
അപ്പോൾ അലിചോദിച്ചു" മാഷേ ആരാണ് BEST PM ?മൻമോഹനോ അതോ മോദിയോ?
മോദി എന്ന് പറയണമെന്നുണ്ടായിരുന്നു
21/
ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം മാഷ് ഒറ്റ അലറൽ ആയിരുന്നു "പോയിരിക്കിനെടാ അമുക്കുകളെ മര്യാദക്ക് ക്ലാസ്സിൽ"
മാഷിന്റെ കയ്യിൽ ചൂരൽ കിട്ടുന്നതിന് മുൻപ് കുട്ടികൾ ഓടി ക്ലാസ്സിലേക്ക് പോയി
അവർ പോയി
22/
മാഷ് ആലോചിച്ചു " ശരി ആണല്ലോ , കൊറോണക്കാലത്ത് ജൂബ്ബാ സഗാവ് ശമ്പളം കൊള്ളയടിച്ചു.
എല്ലാ മാസവും 300 രൂപ കറന്റ് ചാർജ് അടച്ചുകൊണ്ടിരുന്ന ഞമ്മൾ ഈ മാസ്സം 2800 രൂപ കറന്റ് ബില്ല് അടച്ചു.
എല്ലാ ആഴ്ചയും വണ്ടിയിൽ
23/
400 രൂപയുണ്ടായിരുന്ന വിദേശമദ്യം ഇപ്പോൾ 900 രൂപക്ക് വാങ്ങി കഴിക്കുന്നു.
മൂത്ത സഗാവിന്റെ മകളുടെ രണ്ടാം നിക്കാഹിന്റെ സംഭാവനാ നിധിയിൽ ഈ മാസ്സം 500 രൂപാ കൊടുത്തു
എന്നിട്ടും ഒരു ഞെരുക്കവും അനുഭവപ്പെടുന്നില്ല
അള്ളാ പടച്ചോനേ...
24/
ഓർക്കുന്തോറും കോയ മാഷിന് മോദിയോട് കൂടുതൽ ബഹുമാനം തോന്നിത്തുടങ്ങി.
പരിപൂർണ്ണ സംതൃപ്‌തനായ കോയ മാഷ് മേശപ്പുറത്തിരുന്ന ദേശാഭിമാനി പത്രം ചുരുട്ടി വെയിസ്റ് ബോക്സിലേക്ക് വലിച്ചറിഞ്ഞു.
ഒരു ...കോപ്പ് ..
😀😀😀