, 23 tweets, 3 min read
My Authors
Read all threads
#മാപ്പിള_ലഹള ഭാഗം 2

പഠിപ്പിക്കാത്ത ചരിത്ര൦-Part-2

#TheUntold1921_Part2

*************/*//////***********
Bodhi Dutta writes.....
കഴിഞ്ഞ പോസ്റ്റിൽ ടിപ്പുവിന്റെ കേരളത്തിലെ പടയോട്ടവും അത് സൃഷ്‌ടിച്ച രാഷ്ട്രീയ സാമുദായിക പ്രശ്നവും പ്രതിപാദിച്ചിരുന്നു . വ്യവസ്ഥിതിയോടുള്ള 1
എതിർപ്പെന്നും ബ്രിട്ടീഷുകാരോടുള്ള യുദ്ധമെന്നൊക്കെ ഇടതു രാഷ്ട്രീയം എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും , ഇതിലൊക്കെ മതം എന്ന സുപ്രധാന ഘടകം ചരിത്രം സത്യസന്ധമായി പരിശോധിക്കുന്ന ആരുടേയും കണ്ണിൽ തറയ്ക്കും .അത് കണ്ടില്ലെന്നു നടിക്കാനാവുകയുമില്ല.ടിപ്പുവിന്റെ പടയോട്ടം എന്ന് ഓമനപ്പേരിട്ട് 2
വിളിക്കുന്ന മതഭ്രാന്തും ക്രൂരതയും വിശദമായി തന്നെ പറയേണ്ടതുണ്ട് . അതാവട്ടെ അയാളുടെ അച്ഛൻ ഹൈദരാലിയുടെ മൈസൂർ അധിനിവേശം പറയാതെ പൂര്ണമാവുകയുമില്ല .ഇവരുടെ ഭീകരത കേരളത്തിന് സമ്മാനിച്ച ഇസ്ലാമിക വൽക്കരണവും മത തീവ്രവാദവുമാണ് മാപ്പള ലഹള എന്ന കൂട്ടക്കൊലക്ക് ഇന്ധനമായതെന്ന് പറഞ്ഞിരുന്നല്ലോ.3
അതിന്നും , ബേക്കറി ലഹള മുതൽ അഭിമന്യു വരെ എത്തി നിൽക്കുന്നു .
പതിനെട്ടാം നൂറ്റാണ്ടിൽ (1772- 92)കാലഘട്ടത്തിലാണ് ഈ അച്ഛനും മകനും അശനിപാതങ്ങളായി കേരളത്തിൽ പതിച്ചത്.അതിനുമൊക്കെ മുൻപ് കച്ചവടത്തിനായി വടക്കൻ കേരളത്തിൽ എത്തിയ അറബികൾ തദ്ദേശീയരായ ഹിന്ദുക്കളുമായി ബന്ധം സ്ഥാപിക്കുകയും , 4
കുടുംബ ബന്ധങ്ങൾ നിലനിർത്തുകയും അങ്ങനെ അവരെ മതം മാറ്റുകയും ചെയ്തിരുന്നു. രാജ്യഭരണകാലത്തു പോലും ബഹുസ്വരതയും സഹിഷ്ണുതയും കാത്തുസൂക്ഷിച്ച ഹിന്ദു സമൂഹത്തിനു അതൊരു പ്രശ്നം ആയിരുന്നില്ല.കൊടുങ്ങല്ലൂരിൽ പള്ളിയുണ്ടായിരുന്നു.സാമൂതിരിയുടെ നാവിക സേനയിൽ വരെ മുസ്ലീങ്ങൾ ഉണ്ടായിരുന്നു 5
എന്നതൊക്കെ ഇതിനു തെളിവാണ്. ഇവിടെ പരിശോധിക്കുന്നത് രണ്ടു കാര്യങ്ങളാണ് . മതപരിവർത്തനം ലക്ഷ്യമാക്കിയ മൈസൂർ അധിനിവേശവും അതിനു മാപ്പിളമാരുടെ സംഭാവനയും അതിനോടൊപ്പം ഹിന്ദു ജനതയുടെയും രാജാക്കന്മാരുടെയും നിസ്സഹായതയും .ഇതൊക്കെയാവട്ടെ 1921ഇലേക്ക് തുറക്കുന്ന ജാലകങ്ങളും.

മൈസൂരിലെ വിജയനഗര 6
സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വോഡയാർ ഭരണത്തെ അട്ടിമറിച്ചാണ് ഹൈദരലി മൈസൂരിൽ സ്ഥാനമുറപ്പിക്കുന്നത്. കോലത്തിരി ഭരിച്ചിരുന്ന ചിറക്കൽ , കോട്ടയം രാജയുടെ കോട്ടയം ,കോലത്തിരി രാജാവിന്റെ സാമന്തരാജാക്കന്മാരായിരുന്ന നായന്മാരായ കടത്തനാട് രാജ ഭരിച്ചിരുന്ന കടത്തനാട് ,വള്ളുവക്കോനാതിരി 7
ഭരിച്ചിരുന്ന വള്ളുവനാട് , സാമൂതിരി ഭരണം കയ്യാളിയിരുന്ന കോഴിക്കോട് , പെരുമ്പടപ്പു സ്വരൂപം എന്ന കൊച്ചി രാജ്യം , തിരുവതാംകൂർ എന്നിങ്ങനെ ചെറിയ നാട്ടുരാജ്യങ്ങളാണ് ആ സമയം കേരളത്തിൽ ഉണ്ടായിരുന്നത്. ധാരാളം തുറമുഖങ്ങളും ധനസമ്പത്തും അവിശ്വാസികളും ഉള്ള മലബാറിനെ ലക്ഷ്യമിട്ടു നിന്നിരുന്ന 8
ഹൈദരലി 1766ഇൽ മലബാർ ലക്ഷ്യമാക്കി നീങ്ങി . അതിനു വഴി വെച്ചതാവട്ടെ അറക്കൽ അലി എന്ന അറക്കൽ രാജ്യവംശത്തിലെ ഭരണാധികാരിയും . കോലത്തിരിയുടെ കീഴിൽ കണ്ണന്നൂരിലെ (കണ്ണൂർ ) തുറമുഖങ്ങളും വ്യവസായവും നിയന്ത്രിച്ചിരുന്നത് അറക്കൽ അലിയായിരുന്നു . ചിറക്കൽ എന്ന 9
കോലത്തിരി കുടുംബത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ച അറയ്ക്കൽ ബീവി സ്ഥാപിച്ചതാണ് അറക്കൽ കുടുംബം . ഇസ്ലാമിന് വിരുദ്ധമായി മാതൃദായക സമ്പ്രദായം അവർ പിൻതുടർന്നിരുന്നു എന്നത് കൗതുകകരമായ ഒരു വസ്തുതയാണ് .അങ്ങനെ കേരളത്തിലെ ആദ്യ മുസ്ലിം ഭരണാധികാരികളായി അറക്കൽ കുടുംബം . കോലത്തിരിയുടെ 10
കീഴിലായിരുന്നെങ്കിലും , അവർക്ക് ഹൈദരാലിയോട് ആഭിമുഖ്യവും താല്പര്യവുമുണ്ടായിരുന്നു . കോലത്തിരിയോടും സാമൂതിരിയോടും കടുത്ത ശത്രുതയും . അങ്ങനെ കോലത്തിരിയേയും സാമൂതിരിയേയും കീഴ്പെടുത്തി ഭരണം കൈക്കലാക്കാനുള്ള മോഹത്തിൽ അറക്കൽ അലി , ഹൈദരാലിയെ മലബാറിലേക്ക് ക്ഷണിച്ചു . ആയാളും അയാളുടെ 11
കീഴിലുള്ള മാപ്പിള സൈന്യവും ഹൈദരാലിയുടെ ആജ്ഞാനുവർത്തികളായി .12
അവരുടെ പ്രചോദനവും ക്ഷണവും സ്വീകരിച്ച ഹൈദരലി ഫെബ്രുവരി 21ന് കോലത്തിരിയെ ആക്രമിച്ച ശേഷം ഒരു ക്ഷേത്രം പിടിച്ചടക്കി. ഹൈദരാലിയുടെ ഭീമമായ സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവില്ല എന്നുറപ്പുള്ള കോലത്തിരി കോട്ട ഒഴിയാൻ തയ്യാറായി . ഇതേ സമയം അറക്കൽ അലി തന്റെ മാപ്പിള സൈന്യത്തെ കൂട്ടി 13
നാടാകെ കൊള്ളയും കൊലയും നടത്തി , ചിറക്കൽ കൊട്ടാരത്തിനു തീയിട്ടു .ഗത്യന്തരമില്ലാതെ കോലത്തിരി തലശ്ശേരിയിലേക്ക് പലായനം ചെയ്തു,കൂടെ ധാരാളം ഹിന്ദുക്കളായ പ്രജകളും .ഹൈദരാലിയുടെ സൈന്യത്തേക്കാൾ അറക്കൽ അലിയുടെ മാപ്പിള സൈന്യത്തെ ആണ് ആളുകൾ ഭയന്നിരുന്നതെന്നു വില്യം ലോഗൻ മലബാർ മാന്വലിൽ 14 .
പറയുന്നു.കുടുംബത്തിന്റെ ചതിയാണ് കേരളത്തിൽ ഹൈദർ അലിയുടെ പടയോട്ടത്തിനു തുടക്കമിട്ടത്.ഒരേ കുടുംബമായിട്ടും കോലത്തിരിയോടുള്ള വിമുഖതയും ഹൈദരാലിയോടുള്ള ആഭിമുഖ്യവും കാണുമ്പോൾ ,മതമെന്ന ഘടകം മാറ്റി നിർത്താൻ ആവാത്ത ഒന്നാണെന്ന് ഈ ഭാഗം പരിശോധിക്കുമ്പോൾ തോന്നാം.

ഫെബ്രുവരി 26 നു കടത്തനാട് 15
ലക്ഷ്യമാക്കി നീങ്ങിയ അക്രമികളെ പക്ഷെ കാത്തിരുന്നത് മാഹി പുഴയും ,പുഴയുടെ തെക്കു ഭാഗത്തു നിലയുറപ്പിച്ച കടത്തനാട് രാജയുടെ നായർ സൈന്യവുമായിരുന്നു .അവർ ശക്തമായ പ്രതിരോധം തീർത്തു . നാവിക സേനയുമായി നായർ സൈന്യത്തെ നേരിട്ട് പ്രതിരോധിക്കുമോഴും ഹൈദരാലിയുടെ അശ്വസൈന്യം ചതിയിലൂടെ ,അവരുടെ 16
കണ്ണിൽപ്പെടാതെ പുഴ നീന്തി കടന്ന് മറുപുറത്തെത്തി . പതറിപ്പോയ നായർ സൈന്യം ഉൾവലിഞ്ഞെങ്കിലും ഹൈദരാലിയുടെ സൈന്യം കണ്ണിൽ കണ്ടവരെയെല്ലാം കൊന്നും , കൊള്ളയടിച്ചും , തടവിലാക്കിയും അക്രമം അഴിച്ചു വിട്ടു . നിരത്തിന്റെ രണ്ടുവശങ്ങളിലും ജഡങ്ങളും മുറിച്ചു മാറ്റിയ ശരീര ഭാഗങ്ങളും 17
മാത്രമാണുണ്ടായിരുന്നതെന്ന് ലോഗൻ തന്റെ പുസ്തകത്തിൽ വിവരിക്കുന്നു .ഹൈദരാലിയുടെ സൈന്യം മാത്രമല്ല അയാളുടെ അശ്വസൈന്യത്തെ അനുഗമിച്ച മാപ്പിളമാരും ഈ അക്രമത്തിൽ പങ്കാളികളായെന്നും കുറിച്ചിട്ടുണ്ട് .മാഹിയിലും തലശ്ശേരിയിലുമുള്ള ഫ്രഞ്ച് , ബ്രിട്ടീഷ് താവളങ്ങളിൽ അഭയം തേടിയവരെ പോലും തിരഞ്ഞു 18
പിടിച്ച അവർ സ്ത്രീകളെയും കുട്ടികളെയും വരെ ക്രൂരമായി വാളിനും അക്രമത്തിനും ഇരയാക്കി .

പിന്നീട് സാമൂതിരിയെ ലക്ഷ്യമാക്കി നീങ്ങിയ അക്രമികൾ ഭരണം നിലനിർത്താനായി ഭീമമായ കപ്പം സ്വർണമായി ആവശ്യപ്പെട്ടു . അതിനു സാധിക്കാതെ, ഹൈദറിന്റെ സൈന്യത്തെയും സൈന്യബലത്തെയും ചെറുത്ത് 19
തോൽപ്പിക്കാനാവില്ലെന്നു മനസ്സിലായ സാമൂതിരി തന്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി കോട്ടക്കലേക്കും പൊന്നാനിയിലേക്കും പറഞ്ഞയച്ചു .കൊട്ടാരത്തിലെത്തിയ അക്രമികൾ അദ്ദേഹത്തെ വീട് തടങ്കലിലാക്കി . ഭക്ഷണവും വെള്ളവും ഹൈന്ദവ ആചാരപ്രകാരമുള്ള പ്രാർത്ഥനകൾ പോലും ശക്തമായി വിലക്കി .മാനഹാനി സഹിക്ക 20
വയ്യാതെ , മതപരിവർത്തനത്തിന് ഇരയാകാൻ തയ്യാറാവാതെ തന്റെ ആയുധപ്പുരക്കും കൊട്ടാരത്തിനും തീയിട്ടു സാമൂതിരി രാജാവ് അഗ്നിയെ പുൽകി .തുടർന്ന് മുറതെറ്റിക്കാതെ ഹൈദരാലിയുടെ സൈന്യം മാപ്പിള സൈന്യത്തോടൊപ്പം ചേർന്ന് രാജ്യം കൊള്ളയടിച്ച് ഭരണം കൈക്കലാക്കി21
തുടരും

കടപ്പാട് ബോധിസത്ത

@Arakkal_unnii
Missing some Tweet in this thread? You can try to force a refresh.

Keep Current with Aradhya

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!