എത്രയോ മഹത്തുക്കളുടെ ജീവചരിത്രം ഞാൻ പൊളിച്ചെഴുത്ത് എന്ന എന്റെ പരിപാടിയിലൂടെ അനാവരണം ചെയ്തു! പക്ഷേ ഒരു മഹദ് വ്യക്തിമാത്രം എന്റെ പഠനത്തിന് വഴങ്ങിയില്ല - ത്യാഗരാജ സ്വാമികൾ! ഒന്നര വർഷം കഷ്ടപ്പെട്ടിട്ടും ഒരു നരേഷൻ തയ്യാറാക്കാൻ കഴിയാതെ നിരാശനായി.
1/10
ത്യാഗരാജ സംഗീതം എപ്പിസോഡാക്കാൻ വളരെ എളുപ്പം. പക്ഷേ അത് എത്രയോ പേർ എത്രയും ഭംഗിയായി ചെയ്യുന്നു! പ്രാഥമികമായ ശ്രുതി - താള ജ്ഞാനങ്ങൾ പോലുമില്ലാത്ത ഞാൻ അത് ചെയ്താൽ അപഹാസ്യമാകും. അതിനാൽ അത് വേണ്ട എന്ന് തീരുമാനിച്ചു. പക്ഷേ ത്യാഗരാജൻ മനസ്സിൽ നിന്ന് ഇറങ്ങിപ്പോയുമില്ല.
2/10
അന്ന് പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായിരുന്ന മനോജ് മനയിലിനോട് എന്റെ പ്രയാസം പറഞ്ഞു. മനോജ് പറഞ്ഞു - ശുദ്ധ സംഗീതം മാത്രമായിരുന്നോ ത്യാഗരാജന്റെ സംഭാവന? ജനങ്ങൾ വെറുതെ ഒന്ന് സന്തോഷിക്കട്ടെ എന്ന ലഘു വിചാരം മാത്രമായിരുന്നോ ആ സംഗീതത്തിന്റെ ലക്ഷ്യം? ആ വഴിക്ക് ഒന്ന് ചിന്തിക്കൂ...
3/10
അങ്ങനെ ഞാൻ വീണ്ടും അന്വേഷണം തുടങ്ങി. ത്യാഗരാജനെപ്പറ്റി, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ നിലനിന്നിരുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തെപ്പറ്റി, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മർദ്ദന ഭരണത്തെപ്പറ്റി, ഹിന്ദു സമാജത്തിന് നഷ്ടമായിക്കൊണ്ടിരുന്ന ആധ്യാത്മികതയെപ്പറ്റി...
4/10
അർത്ഥശൂന്യമായ ആചാരത്വരയെപ്പറ്റി, ഭാരതീയ സംസ്കൃതിയെ അതിന്റെ തനിമയിൽ നിലനിർത്താൻ ത്യാഗരാജനടക്കമുള്ളവർ തുനിഞ്ഞിറങ്ങിയതിനെപ്പറ്റി.. എല്ലാം അപഗ്രഥിക്കുന്ന ഒരു ഗവേഷണ പ്രബന്ധം കിട്ടി. പത്തെഴുപതു വർഷം മുൻപ് എഴുതിയത്!
5/10
ത്യാഗരാജന്റെ ഓരോ കീർത്തനത്തിനും ഒരു സാമൂഹ്യ സാംസ്കാരിക ലക്ഷ്യമുണ്ട് എന്ന് ഞാൻ മനസ്സിലാക്കി. വീരപാണ്ഡ്യ കട്ടബൊമ്മൻ രാഷ്ട്രീയ അധിനിവേശത്തിനെതിരെ ആയുധമെടുത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് പൊരുതിയപ്പോൾ...
6/10
ആധ്യാത്മിക നഷ്ടത്തിന്റെ വിടവിലൂടെ കടന്നു കയറുന്ന സാംസ്കാരിക അധിനിവേശത്തെ ശാസ്ത്രീയ സംഗീതത്തിലൂടെ ചെറുക്കുകയായിരുന്നു ത്യാഗരാജൻ!
വരികളുടെ അർത്ഥം മനസ്സിലായാൽ ഇന്നത്തെ പല പാട്ടുകാർക്കും ത്യാഗരാജ സംഗീതം പാടാൻ നാവ് പൊന്തില്ല. കേൾവിക്കാർക്ക് ആത്മനിന്ദയാൽ തല കുനിക്കേണ്ടിയും വരും!
7/10
നമ്മുടെ സ്വാതന്ത്ര്യ സമരം ദീർഘമായ ഒരു പ്രക്രിയയായിരുന്നു.. നൂറ്റാണ്ടുകളുടെ ദൈർഘ്യം! അതിൽ അഹിംസ ആയുധം ഭക്തി നൃത്തം കാവ്യം സംഗീതം ഭജന പ്രഭാഷണം ക്ഷേത്രം ഉത്സവം ആചാരം ഇതിഹാസം പുരാണം കൃഷി കച്ചവടം... ഇങ്ങനെയുള്ളതെല്ലാം നമുക്ക് ഇന്ധനമായിത്തീർന്നു.
8/10
അതിലേക്കായി തന്റെ സംഗീതാർച്ചനയാൽ സ്ഫുടം ചെയ്തെടുത്ത ഒരു സമാജ നിർമ്മിതി സാധ്യമാക്കിയവൻ ത്യാഗരാജൻ. ഭാരതമൊട്ടാകെ നിറഞ്ഞ ധർമ്മ വിഗ്രഹമായ രാമനെയായിരുന്നു ത്യാഗരാജൻ ആയുധമാക്കിയത്. പിൽക്കാലത്ത് മഹാത്മാഗാന്ധിയും രാമനെത്തന്നെ ആശ്രയിച്ചു..
9/10
തെലിസി രാമ ചിന്തന തോ നാമമു...
സേയവേ ഓ മനസാ...

മനസ്സേ... അറിഞ്ഞുകൊണ്ട് സ്ഥൈര്യപൂർവം രാമനാമം ജപിക്കൂ ... ഒരു നിമിഷം മതി 🙏
10/10

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

28 Sep
2019 ഡിസംബർ 6 ന്റെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ അഡ്വ ജയശങ്കർ ഒരു വെളിപ്പെടുത്തൽ നടത്തി. വാളയാർ കേസിലെ പ്രതികളെ പാലക്കാട് മുൻ എംപി @MBRajeshCPM ഉം അദ്ദേഹത്തിന്റെ ബന്ധുവായ നിഥിൻ കണിച്ചേരിയും ചേർന്ന് രക്ഷിച്ചെടുത്തു എന്നതായിരുന്നു വെളിപ്പെടുത്തൽ.
1/6
മറ്റെവിടെയോ ഇരുന്ന് ചർച്ച കണ്ട രാജേഷ് ക്ഷുഭിതനായി ഫോണിൽ ചർച്ചയിൽ കയറി. ജയശങ്കറിനെതിരെ നിയമ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പേടിപ്പിക്കണ്ടെന്നും ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു എന്നും ജയശങ്കർ വ്യക്തമാക്കി. തുടർന്ന് രാജേഷ് മാനനഷ്ടക്കേസിനുള്ള നോട്ടീസ് ജയശങ്കറിന് അയച്ചു
2/6
ഇവിടെ പ്രശ്നം അതല്ല. വാളയാർ കേസ് അട്ടിമറിച്ചവരുടെ പേരുകൾ ഒരു ഹൈക്കോടതി വക്കീൽ വിളിച്ചു പറഞ്ഞിരിക്കുന്നു! ഒരു കൊലപാതക - ബലാത്സംഗക്കേസിലെ പ്രതികളെ രക്ഷിക്കാൻ തെളിവുകൾ നശിപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കണം... അങ്ങനെ എന്തെല്ലാം ചെയ്യണം! ഇതിൽപരം കുറ്റകൃത്യം വേറെ എന്താണ്?
3/6
Read 6 tweets
27 Sep
അപമാനിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയും മറ്റും പ്രതികരിച്ച രീതി തെറ്റാണ് എന്ന് സാമൂഹ്യ നീതി വെച്ച് പറയാൻ പറ്റില്ല. പോലീസിൽ പരാതിപ്പെട്ടാലും പ്രയോജനമില്ലെങ്കിൽ ജനങ്ങൾ നിയമം കയ്യിലെടുക്കും. പക്ഷേ ഇതിന്റെ ഭവിഷ്യത്ത് ഏറ്റവും നല്ല തല്ലുകാർ പറയുന്നതാണ് നിയമം എന്ന അവസ്ഥ വരും എന്നതാണ്
1/9
ഈ അവസ്ഥ അത്ര നല്ലതല്ലല്ലോ? പോലീസും നിസ്സഹായരാണ്. കാരണം ഒരാൾ മറ്റൊരാളെ ചീത്ത പറയുന്നതൊന്നും നമ്മുടെ ഒരു നിയമത്തിലും അത്ര വലിയ കുറ്റമൊന്നുമല്ല. കുറ്റമാണെന്ന് വരുത്തിത്തീർത്ത് അറസ്റ്റൊക്കെ ചെയ്താൽ കോടതിയും police complaint authority യുമൊക്കെ ഇടപെടാൻ സാധ്യതയുമുണ്ട്
2/9
എന്നാൽ ചില സന്ദർഭങ്ങളിൽ പോലീസ് ഈ റിസ്ക് എടുക്കാറുമുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ പത്തനംതിട്ട ബസ് സ്റ്റാൻഡിന്റെ ഫോട്ടോ കാണിച്ച് എംഎൽഎയുടെ ശ്രദ്ധ ആകർഷിച്ചതിന് സൂരജ് ഇലന്തൂർ എന്ന ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തത് ഓർമ്മയില്ലേ?
3/9
Read 9 tweets
21 Sep
എനിക്കന്ന് 30 വയസ്സ്. നട്ടുച്ച. നടവഴിയിൽ തോടുണ്ട്. അഞ്ച് പടികൾ കയറി കൈവരിയില്ലാത്ത ഒരു സ്ലാബിട്ട പഞ്ചായത്ത് പാലവും. പാലത്തിൽ ഒരു വൃദ്ധൻ ഇറങ്ങാൻ ഭയന്ന് നിൽക്കുന്നു. വടി സ്റ്റെപ്പിലേക്ക് കുത്തുന്നു; തിരിച്ചെടുക്കുന്നു.. മാസങ്ങളായി അലക്കാത്ത വൃത്തികെട്ട മുണ്ട്.
1/6
ശരീരത്തിൽ മൂന്നാലിടത്ത് ഈച്ചയാർക്കുന്ന വ്രണങ്ങൾ.. ഞാൻ പിടിച്ചിറക്കാനായി കൈ നീട്ടി..

മോൻ പൊയ്ക്കോ... എന്നെ തൊടണ്ട...

ഞാൻ സമ്മതിച്ചില്ല. ഏകദേശം പൊതിഞ്ഞു പിടിച്ച മാതിരി താഴെ എത്തിച്ചു. വൃദ്ധൻ എന്റെ മുഖത്ത് നോക്കാതെ ആകാശത്തേക്ക് നോക്കി ഇടറിയ ശബ്ദത്തിൽ ദൈവമേ..! എന്ന് വിളിച്ചു
2/6
പീന്നീടെപ്പഴോ വാർധക്യം എന്നെയും ഗ്രസിച്ചു തുടങ്ങി.. ഒരു പുരസ്കാരദാനച്ചടങ്ങ്.. പത്തടിയെങ്കിലും പൊക്കമുള്ള സ്റ്റേജ്. പടികൾക്ക് കൈവരിയുമില്ല. കൈവരിയില്ലാതെ കയറിയാൽ ഞാൻ ഉറപ്പായും വീഴും.. നാണക്കേട്! എന്തു ചെയ്യും! സഹായം ചോദിക്കാൻ ഒരു മടി... പ്രായമായെന്നു സമ്മതിക്കുന്നതെങ്ങനെ? 😄
3/6
Read 6 tweets
20 Sep
അത്യാവശ്യം പള്ളിക്കാര്യങ്ങളും കൃത്യമായി ബാങ്ക് വിളിയുമൊക്കെയായി ജീവിച്ചു പോകുന്ന മൊല്ലാക്ക. പള്ളി അടയ്ക്കാൻ പറഞ്ഞു - അടച്ചു. സാമൂഹ്യ അകലം പാലിച്ച് പള്ളിയിൽ നിസ്കാരം നടത്താൻ പറഞ്ഞു - നടത്തി. ജീവിതം അങ്ങനെ നീങ്ങവേ ഒരു വലിയ പെട്ടിയിൽ ഖുറാനുമായി കുറച്ചു പേർ വരുന്നു
1/4
ഇബടെ ഖുറാനൊന്നും ആരും ചോദിച്ചില്ലല്ലോ.. പിന്നെ എന്തിനാണിത് - എന്ന് മൊല്ലാക്ക

ഇരിക്കട്ടേന്ന് ആർക്കെങ്കിലും കൊടുക്കാലോ - എന്ന് വന്നവർ

മൊല്ലാക്ക പെട്ടി തുറന്നു - ഹായ് നല്ല അസ്സൽ ഖുറാൻ.. നല്ല മണം...

പിന്നാലെ ഫോൺ വന്നു - ഖുറാൻ ആർക്കും കൊടുക്കണ്ട

ശ്ശെടാ! ഇതെന്ത് മുസീബത്ത്!
2/4
മൊല്ലാക്ക പെട്ടി അതുപോലെ വെച്ചു...

പിന്നെ ദേ പോലീസ്!
എൻഐഎ!
ഈഡി!!
കസ്റ്റംസ്!

ടിവിക്കാരുടെ വലിയ പട!! മൊല്ലാക്കയുടെ ഓരോ വാക്കും ബ്രേക്കിംഗ് ന്യൂസ്! ടിവിക്കാരുടെ ലൈറ്റ് അടിച്ച് കണ്ണ് കലങ്ങിയിരിക്കുന്നു. നിരന്തരമുള്ള ചോദ്യങ്ങൾ കൊണ്ട് മൊല്ലാക്ക വിഷമിച്ചിരിക്കുന്നു...
3/4
Read 4 tweets
15 Sep
പേര്യ കൊലക്കേസ്
----------------------------------
രണ്ടു ചെറുപ്പക്കാർ വെട്ടേറ്റു മരിക്കുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങുന്നു...

സിപിഎം പ്രതികളെ കൊടുക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കുന്നു

മരിച്ചവരുടെ പാരന്റ്സ് ഹൈക്കോടതിയിൽ വരുന്നു
1/6
സിംഗിൾ ബെഞ്ച് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി അന്വേഷണം സിബിഐക്ക് വിടുന്നു.

കേരള സർക്കാർ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നു. തൽക്കാലം നിങ്ങൾ ഒന്നും ചെയ്യണ്ട എന്ന് ഡിവിഷൻ ബെഞ്ച് സിബിഐയോട് വാക്കാൽ നിർദ്ദേശിക്കുന്നു. അന്വേഷണം നിശ്ചലം!

മാസം പത്ത് കടന്നു പോകുന്നു
2/6
പാരന്റ്സ് പിന്നെയും ഹൈക്കോടതിയിൽ... "ഇത്തരം കേസുകളിൽ ആറ് മാസത്തിനകം കേസ് ആ ബെഞ്ച് പരിഗണിച്ചില്ല എങ്കിൽ മറ്റൊരു ബെഞ്ചിലേക്ക് വിടണം എന്ന് സുപ്രീം കോടതി വിധിയുണ്ട്. അതിനാൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം"

ഹർജി ഫയൽ ചെയ്തപാടേ പഴയ ഡിവിഷൻ ബെഞ്ച് കേസ് വിളിപ്പിച്ച് തീർപ്പാക്കുന്നു
3/6
Read 6 tweets
29 Aug
വാർത്തകളിൽ വാചകപ്പിഴ വരുന്നത് ഏത് ചാനലിനും സംഭവിക്കുന്ന കാര്യമാണ്. പക്ഷേ @asianetnewstv ഏഷ്യാനെറ്റിൽ അത് വലിയൊരു സംഭവമാണ്. കാരണം.. വാർത്ത വായിച്ചപ്പോൾ വന്ന ഒരു നിസ്സാര തെറ്റിന് ഒരു സാധു പെൺകുട്ടിയെ നമ്മുടെ @sureshpg2013 ഒക്കെ ചേർന്ന് സ്ഥലം മാറ്റി ഒതുക്കി.
1/4
പിന്നെയാണ് ശ്രീകണ്ഠൻ നായരെ അനുകരിച്ച് @asianetnewstv@sureshpg2013 രാവിലെ ഏഴു മണിക്ക് നമസ്തേ കേരളം തുടങ്ങുന്നത്. സ്വാഭാവികമായും വെളുപ്പിനെയൊക്കെ ഉണർന്നു സംസാരിക്കുമ്പോൾ നാക്കുപിഴ വരുമല്ലോ. സുരേഷിനും അത് സംഭവിച്ചു.
2/4
ന്യൂനമർദ്ദം എന്നത് ന്യൂനപക്ഷം എന്നും റഫാൽ എന്നത് മിറാഷ് എന്നുമൊക്കെ ആയിപ്പോയി.. പെൺകുട്ടി ഇതൊക്കെ ചൂണ്ടിക്കാട്ടി നമ്മുടെ എംജി രാധാകൃഷ്ണന് കത്തയച്ചു. കാർന്നോർക്ക് അടുപ്പിലുമാകാം അനന്തിരവനു വളപ്പിലും പാടില്ല എന്ന ന്യായം പറഞ്ഞ് രാധാകൃഷ്ണൻ തടിതപ്പി
3/4
Read 4 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!