(പൂർണ്ണമായ ജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും രൂപത്തിലുള്ളതും താരതമ്യം ചെയ്യാൻ പറ്റാത്തതും സമയത്തിനും വാനത്തിനും അപ്പുറത്തുള്ളവനും നിർമ്മലനും 100,000 വേദ വാക്യങ്ങളാൽ സ്തുതിക്കപ്പെടുന്നെങ്കിലും വിവരണത്തിന് അതീതനുമായവൻ.
ഈ ബ്രഹ്മം കാണുമ്പോൾ ഒരുവൻ നാലു പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ) ഇവിടെ ഗുരുവായൂരിനു മുൻപിൽ വിളങ്ങുന്നു. ഇത് കാണാൻ സാധാരണ ജനങ്ങൾക്ക് കഴിയുന്നത് ഒരു ഭാഗ്യവും അനുഗ്രഹവും തന്നെ.)
ശ്രീ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് തന്റെ ക്ലേശങ്ങൾ
വകവയ്ക്കാതെ നാരായണീയം എന്ന ഭാഗവത കാവ്യം പൂര്‍ത്തിയാക്കിയ ദിവസമായിട്ടാണ് നാരായണീയദിനം ആഘോഷിക്കുന്നത്.
ശ്രീ ഭാഗവതമെന്ന പാലാഴി കലക്കികുറുക്കിയെടുത്തതാണ് നാരയണീയം .
ഒരു ദിവസം പത്ത് ശ്ളോകം വീതം എഴുതി 100 ദിവസം കൊണ്ട് ഭാഗവതം മുഴുക്കെ നാരായണീയത്തിൽ സംഗ്രഹിച്ച് ശ്രീ ഗുരുവായൂരപ്പന്
സമർപ്പിക്കുകയാണ് ശ്രീ മേല്‍പ്പത്തൂര്‍ ചെയ്തത്.
ഏവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകുവാൻ പ്രാർത്ഥിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ നാരായണീയദിന ആശംസകൾ നേരുന്നു.
ഹരി ഓം
കടപ്പാട്
Dr. K. Ramasubramanian, historian of science and mathematics in India, explains the contributions to grammar made by Melpathur Narayana Bhattathiri (1559 - 1621 CE) of Kerala.
വ്യാഘ്രപാദമുനിക്ക് പാർവതീ സമേതനായി ശ്രീ പരമേശ്വരൻ ദർശനം നൽകിയ ദിനം.
താരകാസുരനിഗ്രഹം കഴിഞ്ഞു വരുന്ന മകൻ സുബ്രഹ്മണ്യനെ(ഉദയനാപുരത്തപ്പൻ) പിതാവായ മഹാദേവൻ (വൈക്കത്തപ്പൻ) സ്വീകരിക്കുന്ന അഷ്ടമിവിളക്ക്. കൂട്ടിഎഴുന്നള്ളിപ്പ്. പങ്കെടുക്കുവാൻ കൂട്ടുമ്മേൽ ഭഗവതിയും,
മൂത്തേടത്ത് ഭഗവതിയും, കിഴക്കും കാവിലമ്മയും, ഇണ്ടൻതുരുത്തി ഭഗവതിയും, ശ്രീനാരായണപുരത്ത് തേവരും, പുഴുവായിക്കുളങ്ങര ശ്രീകൃഷ്ണനും. അവിടെ അപ്പോൾ അടിയന്തിര മാരാർ(കുറുപ്പ്) നടത്തുന്ന കൊട്ടിപ്പാടിസേവ(സോപാന സംഗീതം), വലിയ കാണിക്ക.
ക്ഷേത്രാവകാശിയായ കൈമൾ ക്ഷേത്രമണ്ണിൽ കാല് കുത്താതെ പല്ലക്കിൽ വന്ന് ഭഗവത് ദർശനം നടത്തുന്നു.
തുടർന്ന് യാത്ര ചൊല്ലി പിരിയൽ. മകനെ യാത്രയയച്ചു തിരികെ വരുന്ന അച്ഛന്റെ മനസ്സിന്റെ ദുഃഖമെന്നോണം നാദസ്വരത്തിൽ ദുഃഖഘണ്ടാരം(ഗാന്ധാരം) രാഗാലാപനം!
ശ്രീപദ്മനാഭന്റെയും പഴവങ്ങാടി ഗണപതിഭഗവാന്റെയും ആറ്റുകാലമ്മയുടെയും തിരുവനന്തപുരം !!
കൊട്ടാരക്കര ഗണപതിയുടെയും കുളത്തൂപ്പുഴ ബാലകൻറെയും അച്ഛൻ കോവിൽ ശാസ്താവിന്റെ കൊല്ലം !!
പന്തള രാജ കുമാരൻ മണികണ്ഠന്റെയും ശ്രീ വല്ലഭന്റെയും ആറന്മുള പാർത്ഥസാരഥിയുടെയും പത്തനംതിട്ട !!
മുല്ലയ്ക്കൽ രാജ രാജേശ്വരിയുടെയും മണ്ണാറശ്ശാല നാഗത്താൻമാരുടെയും ചെട്ടികുളങ്ങര ഭഗവതിയുടെയും അമ്പലപ്പുഴ സുദർശന മൂർത്തിയുടെയും ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിയുടെയും ചേർത്തല കാർത്യായനിയുടെയും ആലപ്പുഴ !!
ഏറ്റുമാനൂർ തേവരുടെയും പനച്ചിക്കാട്ടമ്മയുടെയും തിരുനക്കര മഹാദേവന്റെയും വൈക്കത്തപ്പന്റെയും കോട്ടയം !!
ഋഷിനാഗക്കുളത്തപ്പന്റെ ചോറ്റാനിക്കരയമ്മയുടെ പൂർണത്രയീശന്റെ തിരുവൈരാണിക്കുളത്തപ്പന്റെ തൃക്കാക്കരപ്പന്റെ എറണാകുളം !!
#മരപ്പാണി അഥവാ #വലിയപാണി
കേരളീയ ക്ഷേത്ര വാദ്യ സങ്കൽപ്പങ്ങളിൽ, താന്ത്രിക ചടങ്ങുകൾക്കുള്ള ഉപയോഗക്രമം അനുസരിച്ചു, വാദ്യകലയെ നമുക്ക് രണ്ടായി തരം തിരിക്കാം. ക്ഷേത്ര മേളവാദ്യം എന്നും, ക്ഷേത്ര അടിയന്തിരവാദ്യം എന്നും. കാതുകളെ ഹരം കൊള്ളിക്കുന്ന പഞ്ചാരിയും, പാണ്ടിയും,
പഞ്ചവാദ്യവുമെല്ലാം ഇതിൽ ആദ്യ ഗണത്തിൽ വരുന്ന, ക്ഷേത്ര മേളവാദ്യങ്ങളിൽ ഉൾപ്പെടുന്നവായണ്. എന്നാൽ അത്രയും ഗംഭീരമായി തോന്നില്ലെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക്, പ്രത്യേകിച്ചും താന്ത്രിക ചടങ്ങുകൾക്ക് വളരെയധികം പ്രാധാന്യമുള്ളതാണ് ക്ഷേത്ര അടിയന്തിരവാദ്യം.
ആ ഗണത്തിൽ ഉൾപ്പെടുന്ന ഏറ്റവും പ്രധാന്യമേറിയ വാദ്യസംഹിതയത്രെ മരപ്പാണി.
നമ്മുടെ ക്ഷേത്രങ്ങളിൽ ഉത്സവബലി, അഷ്ടബന്ധ, നവീകരണ കലശങ്ങൾ, പ്രതിഷ്ഠാ കലശങ്ങൾ മുതലായ ഏറ്റവും പ്രാധാന്യമേറിയ താന്ത്രിക ചടങ്ങുകൾക്ക് മാത്രമാണ് മരപ്പാണി കൊട്ടുന്നത്.
ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം.
സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.
ശബരിമല തീർത്ഥാടനം എന്നത് ഗുരുസ്വാമിമാരിൽ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ ആശയങ്ങളുടെ കടന്നുവരവ് .ശബരിമല എന്നത് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സമ്മിശ്ര വികാരമാണ്.