ശ്രീപദ്മനാഭന്റെയും പഴവങ്ങാടി ഗണപതിഭഗവാന്റെയും ആറ്റുകാലമ്മയുടെയും തിരുവനന്തപുരം !!
കൊട്ടാരക്കര ഗണപതിയുടെയും കുളത്തൂപ്പുഴ ബാലകൻറെയും അച്ഛൻ കോവിൽ ശാസ്താവിന്റെ കൊല്ലം !!
പന്തള രാജ കുമാരൻ മണികണ്ഠന്റെയും ശ്രീ വല്ലഭന്റെയും ആറന്മുള പാർത്ഥസാരഥിയുടെയും പത്തനംതിട്ട !!
മുല്ലയ്ക്കൽ രാജ രാജേശ്വരിയുടെയും മണ്ണാറശ്ശാല നാഗത്താൻമാരുടെയും ചെട്ടികുളങ്ങര ഭഗവതിയുടെയും അമ്പലപ്പുഴ സുദർശന മൂർത്തിയുടെയും ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിയുടെയും ചേർത്തല കാർത്യായനിയുടെയും ആലപ്പുഴ !!
ഏറ്റുമാനൂർ തേവരുടെയും പനച്ചിക്കാട്ടമ്മയുടെയും തിരുനക്കര മഹാദേവന്റെയും വൈക്കത്തപ്പന്റെയും കോട്ടയം !!
ഋഷിനാഗക്കുളത്തപ്പന്റെ ചോറ്റാനിക്കരയമ്മയുടെ പൂർണത്രയീശന്റെ തിരുവൈരാണിക്കുളത്തപ്പന്റെ തൃക്കാക്കരപ്പന്റെ എറണാകുളം !!
മംഗളാദേവിയുടെ അണ്ണാമലൈ മഹാദേവന്റെ ഉറവപ്പാറ മുരുകസ്വാമിയുടെ ഇടുക്കി !!
വടക്കും നാഥന്റെയും കൊടുങ്ങല്ലൂരമ്മയുടെയും ഗുരുവായൂരപ്പന്റെയും പാറമേക്കാവിലമ്മയുടെയും തൃക്കൂരപ്പന്റെയും തൃശ്ശിവപേരൂർ എന്ന തൃശൂർ.!!
കല്പാത്തി വിശ്വനാഥന്റെയും കോട്ടയിൽ ആഞ്ജനേയ സ്വാമിയുടെയും പന്നിയൂർ വരാഹ മൂർത്തിയുടെയും ദക്ഷിണ അയോധ്യയിലെ ശ്രീരാമന്റെയും പാലക്കാട് !!
വ്യാഘ്രപാദമുനിക്ക് പാർവതീ സമേതനായി ശ്രീ പരമേശ്വരൻ ദർശനം നൽകിയ ദിനം.
താരകാസുരനിഗ്രഹം കഴിഞ്ഞു വരുന്ന മകൻ സുബ്രഹ്മണ്യനെ(ഉദയനാപുരത്തപ്പൻ) പിതാവായ മഹാദേവൻ (വൈക്കത്തപ്പൻ) സ്വീകരിക്കുന്ന അഷ്ടമിവിളക്ക്. കൂട്ടിഎഴുന്നള്ളിപ്പ്. പങ്കെടുക്കുവാൻ കൂട്ടുമ്മേൽ ഭഗവതിയും,
മൂത്തേടത്ത് ഭഗവതിയും, കിഴക്കും കാവിലമ്മയും, ഇണ്ടൻതുരുത്തി ഭഗവതിയും, ശ്രീനാരായണപുരത്ത് തേവരും, പുഴുവായിക്കുളങ്ങര ശ്രീകൃഷ്ണനും. അവിടെ അപ്പോൾ അടിയന്തിര മാരാർ(കുറുപ്പ്) നടത്തുന്ന കൊട്ടിപ്പാടിസേവ(സോപാന സംഗീതം), വലിയ കാണിക്ക.
ക്ഷേത്രാവകാശിയായ കൈമൾ ക്ഷേത്രമണ്ണിൽ കാല് കുത്താതെ പല്ലക്കിൽ വന്ന് ഭഗവത് ദർശനം നടത്തുന്നു.
തുടർന്ന് യാത്ര ചൊല്ലി പിരിയൽ. മകനെ യാത്രയയച്ചു തിരികെ വരുന്ന അച്ഛന്റെ മനസ്സിന്റെ ദുഃഖമെന്നോണം നാദസ്വരത്തിൽ ദുഃഖഘണ്ടാരം(ഗാന്ധാരം) രാഗാലാപനം!
#മരപ്പാണി അഥവാ #വലിയപാണി
കേരളീയ ക്ഷേത്ര വാദ്യ സങ്കൽപ്പങ്ങളിൽ, താന്ത്രിക ചടങ്ങുകൾക്കുള്ള ഉപയോഗക്രമം അനുസരിച്ചു, വാദ്യകലയെ നമുക്ക് രണ്ടായി തരം തിരിക്കാം. ക്ഷേത്ര മേളവാദ്യം എന്നും, ക്ഷേത്ര അടിയന്തിരവാദ്യം എന്നും. കാതുകളെ ഹരം കൊള്ളിക്കുന്ന പഞ്ചാരിയും, പാണ്ടിയും,
പഞ്ചവാദ്യവുമെല്ലാം ഇതിൽ ആദ്യ ഗണത്തിൽ വരുന്ന, ക്ഷേത്ര മേളവാദ്യങ്ങളിൽ ഉൾപ്പെടുന്നവായണ്. എന്നാൽ അത്രയും ഗംഭീരമായി തോന്നില്ലെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക്, പ്രത്യേകിച്ചും താന്ത്രിക ചടങ്ങുകൾക്ക് വളരെയധികം പ്രാധാന്യമുള്ളതാണ് ക്ഷേത്ര അടിയന്തിരവാദ്യം.
ആ ഗണത്തിൽ ഉൾപ്പെടുന്ന ഏറ്റവും പ്രധാന്യമേറിയ വാദ്യസംഹിതയത്രെ മരപ്പാണി.
നമ്മുടെ ക്ഷേത്രങ്ങളിൽ ഉത്സവബലി, അഷ്ടബന്ധ, നവീകരണ കലശങ്ങൾ, പ്രതിഷ്ഠാ കലശങ്ങൾ മുതലായ ഏറ്റവും പ്രാധാന്യമേറിയ താന്ത്രിക ചടങ്ങുകൾക്ക് മാത്രമാണ് മരപ്പാണി കൊട്ടുന്നത്.
ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം.
സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.
ശബരിമല തീർത്ഥാടനം എന്നത് ഗുരുസ്വാമിമാരിൽ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ ആശയങ്ങളുടെ കടന്നുവരവ് .ശബരിമല എന്നത് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സമ്മിശ്ര വികാരമാണ്.
മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ് ഭാരതത്തിലെ ഏക ഗരുഡക്ഷേത്രമെന്ന ഖൃാതിയുമായി ശ്രീ വെള്ളാമശ്ശേരി ഗരുഡന്‍കാവ് ക്ഷേത്രം നില നില്‍ക്കുന്നത്.
മണ്ഡലകാലത്ത് നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് വെള്ളാമശ്ശേരി ഗരുഡൻകാവ്.
ഇവിടെ ഗരുഡനാണ് പ്രധാന ദേവൻ. നാഗശത്രുവായ ഗരുഡനെ പ്രസാദി പ്പിച്ച് തങ്ങളുടെ ആയുസ്സ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടിയാണ് നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്ന തെന്നാണ് വിശ്വാസം.
സർപ്പദോഷവും സർപ്പശാപവും ഉള്ളവർ ഈ സമയം ഇവിടെ വന്നു തൊഴുതാൽ അവർക്കു ശാപ മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
കേരളത്തിൽ അപൂർവമാണ് ഗരുഡൻ പ്രധാന പ്രതിഷ്ഠയായ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്.
#എന്താണ് സോപാനസംഗീതം?
സോപാനം, സംഗീതം എന്നീ രണ്ട് വാക്കുകളുടെ സമന്വയം ആണ് സോപാനസംഗീതം.
സോപാനം എന്നാൽ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് കയറുന്ന പടികൾ എന്നാണ് അർഥം. കുറച്ചുകൂടി വിശദമായി ഈ വാക്കിന്റെ അർത്ഥത്തിലേക്കു പോയാൽ ഈ വാക്കിന്റെ ഉത്ഭവത്തേക്കുറിച്ചു കാണാം.
സഹ + ഉപ + ആനം = സോപാനം
സഹ = കൂടെ, ഉപ = പൂജ, ആനം = ഗമനം.
അതായത് പൂജാപൂർവ്വം(ആദര പൂർവ്വം) കയറുകയും ഇറങ്ങുകയും ചെയുന്ന പടികൾ അതാണ് സോപാനം.
സംഗീതം എന്നാൽ ഗീതം, വാദ്യം, നൃത്തം എന്നീ മൂന്നംഗങ്ങൾ (തൗര്യതൃകങ്ങൾ) കൂടിയതിനെ സൂചിപ്പിക്കുന്നു.
ഇതിൽ നൃത്തം ഒരു സ്വയം പര്യാപ്ത കലയായി ഗതി മാറ്റം ചെയ്തതിനാൽ ഗീതവും വാദ്യവും ചേർന്നാണ് സംഗീതം എന്നും പ്രമാണമുണ്ട്. #എന്താണ് കൊട്ടിപ്പാടി സേവയും സോപാനസംഗീതവും തമ്മിലുള്ള ബന്ധം?