*കാളിയും, സൃഷ്ടിയും, രഹസ്യവും*
🙏🙏
നമ്മൾ കാളിയുടെ രൂപ സങ്കൽപ്പത്തിൽ കാണുന്നതാണു ശിവൻ്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപം ഇതു ശരിക്കും ദേവിയുടെ തത്ത്വ രൂപമാണു പ്രളയകാരിണിയായ ദേവി പ്രളയാനന്തരം ~1
അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവരൂപമായ വിശ്വത്തിൻ്റെ അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവ രൂപമായ വിശ്വത്തിൻ്റെ അഥവാ ശവരൂപമായ ശിവൻ്റെ മുകളിൽ ആരൂഢമായി നിൽക്കുന്നതാണ് . ഈ രൂപത്തേ ശവാരൂഢാ എന്നു വിളിക്കും~2
സർവ്വസംഹാരകനായ മഹാകാലൻ സമസ്തപ്രപഞ്ചത്തേയും സംഹരിച്ച് നിശ്ചേതനായി വർത്തിക്കുന്നു. സർവ്വതിനെയും സംഹരിച്ചതിനാൽ ബ്രഹ്മാണ്ഡം മഹാശ്മശാനമായി ചിത്രികരിക്കപ്പെടുന്നു. മഹാശ്മശാനത്തിൽ നിശ്ചേതനായി വർത്തിക്കുന്ന ~3
മഹാകാലന്റെ ഹൃദയത്തിൽ നിന്ന് അടുത്തസൃഷ്ടിക്കായ് ചലനാത്മകമായും കാലസംഘർഷിണിയായും കാലകാലനെന്ന വിധായിനിയുമായ മഹാകാളി ഹൃദുത്ഭവിക്കുന്നു. സാക്ഷാൽ പരമാത്മാവാണ് പുരുഷൻ, പുരുഷനിൽ നിന്ന് സ്ത്രീരൂപിണിയായ പ്രകൃതി രൂപംകൊള്ളുന്നു.~4
പ്രകൃതിപുരുഷസംയോഗത്താൽ പ്രപഞ്ചസൃഷ്ടിയുണ്ടാകുന്നു. 'പ്ര' എന്നത് പ്രകൃത്യാഷ്ടകവും 'കൃതി' എന്നത് സൃഷ്ടി വാചകവുമാകയാൽ പ്രകൃതി പദത്തിന് സൃഷ്ടിക്ക് മുഖ്യമായത് എന്ന അർത്ഥം വരുന്നു.
'പ്ര' ശുദ്ധതത്വത്തെയും 'കൃ' രജസിനെയും 'ത' തമസ്സിനെയും സൂചിപ്പിക്കുന്നതിനാൽ പ്രകൃതിക്ക്~5
സത്വരജസ്സ് തമസ്സുകൾ ചേർന്ന് ത്രിഗുണാത്മകമായ ശക്തിയോട് കലർന്ന് നിൽക്കുന്ന പ്രധാന സൃഷ്ടികർത്തൃണി എന്ന് അർത്ഥം സിദ്ധിക്കുന്നു. 'പ്ര' ശബ്ദത്തിന് മുൻപുള്ളതെന്നും 'കൃതി' എന്ന ശബ്ദത്തിന് സൃഷ്ടി എന്നും അർത്ഥമുള്ളതിനാൽ സൃഷ്ടിക്ക് മുന്പേ ഉള്ളത് എന്നും അർത്ഥം വരുന്നു.~6
സൃഷ്ടിക്ക് മുൻപ് ഈ ശക്തി പരമാത്മാവിനോട് കലർന്ന് അഭേദമായിരീക്കുന്ന ചിത്ശക്തിയാണ്. സൃഷ്ടിക്കുവേണ്ടി ഉദ്യമിക്കുമ്പോൾ ഈ ചിത്ശക്തി വലത്തേ പകുതി പുരുഷനായും ഇടത്തേ പകുതി സ്ത്രീയായ പ്രകൃതിയായും പരിണമിക്കുന്നു. പ്രകൃതിയും പുരുഷനും ഒന്നാണ്~7
എന്നറിയുന്ന യോഗീന്ദ്രന്മാർ ആ പിരിവുകളെ അഗ്നിയും ചൂടും എന്നപോലെ അഭേദ്യമായി കരുതി 'സർവം ബ്രഹ്മമയം' എന്ന് സിദ്ധിക്കുന്നു എന്ന് പറയുന്നു.

ജലം മുതലായ പഞ്ചഭൂതങ്ങളെക്കൊണ്ട് ഭൂമിയിൽ ജീവികളെ സൃഷ്ടിച്ച് പ്രകൃതി ~8
ആ ബ്രഹ്മത്തിൽ നിന്നു തന്നെയാണ് ഉണ്ടായത്. പിന്നീട് സസ്യ / ഔഷധാദികളിലും മനുഷ്യരിലും മൃഗങ്ങളിലും എന്ന് വേണ്ട സ്ഥാവരങ്ങളും ജംഗമങ്ങളുമായ എല്ലാ ഭൂതങ്ങളിലും ആ ആത്മാവ് പ്രവേശിക്കുകയും ചെയ്തു. പ്രപഞ്ചസൃഷ്ടി നടത്തുന്നത് പ്രകൃതിയാണ്, ~9
സമസ്ത ചരാചരങ്ങളും പ്രകൃതിയിൽ നിന്നും ഉത്ഭവിക്കുന്നു, ഒടുവിൽ പ്രകൃതിയിൽ തന്നെ ലയം പ്രാപിക്കുന്നു.

ആ ശക്തി ബ്രഹ്മത്തിന്റെ ശക്തി തന്നെയാണ്. ആ ശക്തിയെയാണ് 'മായ' എന്ന് പറയുന്നത്. ശക്തിസ്വരൂപിണിയായ ദേവിയായി നാം ആരാധിക്കുന്നത് സൃഷ്ടി~10
തുടങ്ങുവാൻ ആലോചിക്കുമ്പോൾ ആ ശക്തി ബ്രഹ്മത്തിൽ നിന്ന് ആവിർഭവിച്ച്, സൃഷ്ടി നടത്തുന്ന ആ സൃഷ്ടിയിലെല്ലാം ആത്മാവിന്റെ രൂപത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഒരു നിലയിൽ ബ്രഹ്മം തന്നെയാണ് ജീവജഗത്തുക്കളായി രൂപം പ്രാപിക്കുന്നത്.~11
മഹാകാലനെ ചവിട്ടിനിൽക്കുകയല്ല ദേവി എന്നും, മഹാകാലനിൽ നിന്നും സൃഷ്ട്യാർത്ഥമായി ലീലാരൂപിണിയായി ബഹിർഗമിക്കുകയാണെന്നും സ്പഷ്ടമാണല്ലോ..~12
ദേവീപാദം മഹാദേവൻ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണ് ദേവീപുരാണം സൂചന.~13/13
⚜️⚜️⚜️⚜️⚜️⚜️⚜️⚜️
*ഓം ശ്രീ മാത്രേ നമ:*
🙏🌹🤍🌟🤍🌹🙏

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with 🌸 Manikarnika🚩

🌸 Manikarnika🚩 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Ranadurga22

20 Dec
ഹൈക്കോടതിയുടെ വിധി വന്നതു കൊണ്ട് മാത്രമാണ് ഈ പോസ്റ്റ് ഇടുന്നത് . മറ്റുള്ള സമുദായക്കാർക്കും സത്യം മനസ്സിലാക്കുവാൻ . എല്ലാ മതക്കാരേയും അവരുടെ സ്ഥാപനങ്ങളേയും ഒരു പോലെ ദരണാധികാരികൾ കാണുമ്പോഴാണ് മതേതരത്വം ഉണ്ടാകുന്നതു് .~1
ഗുരുവായൂർ ദേവസ്വ ത്തിൽ നിന്നും സർക്കാർ നിയമിച്ച ദേവസ്വം ബോർഡ് അംഗങ്ങൾ ദേവസ്വത്തിൽ നിന്നും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്ത 10 കോടി രൂപ തിരിച്ച നൽകാൻ ഹൈക്കോടതി വിധി. ~2
ഇതിനു് കാരണം താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ വായിച്ചാൽ മനസ്സിലാകും
ഗുരുവായൂർ ക്ഷേത്രത്തിൽ നിനക്ക് എന്താണ് അധികാരങ്ങൾ? സർക്കാരിനും ദേവസ്വം ഭരണസമിതിക്കും എന്ത് അധികാരം? ക്ഷേത്ര സമ്പത്ത് ആരുടേതാണ് ? അത് എങ്ങനെ ചെലവാക്കണം? അറിയണ്ടേ...~3
Read 38 tweets
4 Sep
തിരുവനന്തപുരം: അമുസ്ലീം യുവതികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി നശിപ്പിക്കുന്ന ഇസ്ലാമിക ഭീകര പദ്ധതി ലൗജിഹാദ്‌ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ വാരിക കൂട്ടത്തോടെ നശിപ്പിച്ചു.~1
കലാകൗമുദി വാരികയുടെ പുതിയ ലക്കമാണ്‌ നശിപ്പിക്കപ്പെട്ടത്‌. ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കണ്ണൂര്‍, ഈരാറ്റുപേട്ട, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വാരിക കടകളില്‍ കിട്ടാനില്ല. വില്‍പ്പനയ്ക്കായി എത്തിയ പുതിയ ലക്കം മതതീവ്രവാദികള്‍ വന്ന്‌ വാങ്ങിക്കൊണ്ടു~2
പോകുകയായിരുന്നെന്ന്‌ ഇവിടങ്ങളിലെ വ്യാപാരികള്‍ പറഞ്ഞു.
കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്‌ ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്‌ വാരികയില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. കേരളത്തില്‍ ഒരു മാസം 180~3
Read 17 tweets
25 Aug
ഓണം നല്‍കുന്ന വേദസന്ദേശം

മറ്റൊരു ഓണംകൂടി വന്നെത്തിയിരിക്കുകയാണ്. ഓണത്തിന്റെ സന്ദേശമെന്തെന്ന് ചോദിച്ചാല്‍ 'ദാനം' എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയാം. സംസ്‌കൃതത്തില്‍ ദാനവുമായി ബന്ധപ്പെട്ട 'ബല്' എന്നൊരു ധാതുവുണ്ട്. ~1
ഈ ധാതുവില്‍നിന്നാണ് 'ബലി'ശബ്ദം ഉണ്ടായത്. ദാനം ചെയ്യുന്നതെന്തോ അത് ബലി. ദാനവസ്തുക്കള്‍- അവ എന്തുമായിക്കൊള്ളട്ടെ, അന്നമോ വസ്ത്രമോ ധനമോ- അവയെയെല്ലാം ബലി എന്ന വാക്കിനാല്‍ വിളിക്കാം. 'അഹരഹര്ബലിമിത്തേ ഹരന്തഃ' എന്ന് അഥര്‍വവേദത്തില്‍ കാണാം. ~2
എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന വൈശ്വാനരാഗ്‌നിക്ക് പ്രതിദിനം ബലി നല്‍കണം, അതായത് പ്രതിദിനം നാം ദാനം ചെയ്യണം എന്നാണ് ഈ മന്ത്രം ആഹ്വാനം ചെയ്യുന്നത്. ഇങ്ങനെ പ്രതിദിനവും ജീവിതത്തെ ദാനവുമായി ബന്ധിപ്പിക്കാന്‍ വൈദിക ഋഷിമാര്‍ ചിട്ടപ്പെടുത്തിയ ഒരു ആചരണമുണ്ട്.~3
Read 23 tweets
12 Aug
ഇദ്ദേഹം രാമഭദ്രചാര്യ സുപ്രീം കോർട്ടിൽ വേദ പുരാണത്തിന്റെ തെളുവുകൾ നിരത്തി രാംലാലയ്ക്ക് അനുകൂലമായി സാക്ഷ്യം വഹിച്ച വ്യക്തി
ധർമ്മചക്രവർത്തി, പദ്മവിഭൂഷൻ, ജഗദ്ഗുരു രംഭദ്രാചാര്യ ജി, ശ്രീരാം ജന്മഭൂമിക്ക് അനുകൂലമായി വേദങ്ങളിൽ നിന്നു തെളിവുകൾ പറഞ്ഞപ്പോൾ ~1
ജഡ്ജിയുടെ ചോദ്യം,"നിങ്ങൾ എല്ലാ കാര്യങ്ങളിലും വേദങ്ങളിൽ നിന്ന് തെളിവ് പറയുമ്പോൾ..അയോദ്ധ്യയിൽ തന്നെ ആണ് ശ്രീരാം ജനിച്ചുവെന്നതിന് വേദങ്ങളിൽ നിന്ന് തെളിവ് നൽകാമോ?"ജഗദ്ഗുരു രംഭദ്രാചാര്യ ജി സർ നൽകാം"എന്ന് പറഞ്ഞു.അദ്ദേഹം
ഋഗ്വേദത്തിലെ ജെയ്‌മിനി സംഹിതയിൽ നിന്ന് ഉദാഹരണങ്ങൾ പറയാൻ തുടങ്ങി,~2
അതിൽ സരിയു നദിയുടെ പ്രത്യേക സ്ഥലത്തു നിന്നുള്ള ദിശയും ദൂരവും കൃത്യമായി വിശദാംശങ്ങൾ നൽകി ശ്രീരാം ജന്മഭൂമി എവിടെ ആണന്നു കൃത്യമായി വിവരിക്കുന്നു.
കോടതിയുടെ ഉത്തരവ് പ്രകാരം ഋഗ്വേദം പരിശോധിച്ചു അതിൽ ജഗദ്ഗുരു വ്യക്തമാക്കിയ നമ്പർ തുറക്കുകയും എല്ലാ~3
Read 13 tweets
4 Jul
പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത്.

ഭാരതത്തിൽ മാതാപിതാക്കളെയോ ഗുരുക്കന്മാരെയോ കാണുമ്പോൾ പാദ നമസ്കാരം ചെയ്യാറുണ്ട്. കല്യാണത്തിനു മുൻപ് എല്ലാ ബന്ധു ജനങ്ങളെയും വരനും വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. പക്ഷെ പലർക്കും താൻ എന്തിനു ഇത് ചെയ്യുന്നു എന്ന് അറിയാതെ ആണ് ചെയ്യുന്നത്.~1
ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേര് ഉണ്ട്.~2
ഹൃദയ ഭാഗത്ത് ആണ് ( ഇടതു വശത്ത്‌ ഉള്ള ഹൃദയം അല്ല നെഞ്ചിന്റെ വലതു വശത്ത്‌ ) " ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മ സ്ഥാനം.

ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ" , "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ~3
Read 11 tweets
30 Jun
"കുറച്ചു വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയിലെ മിടുക്കനും രസികനുമായ ജോൺ ബ്രിട്ടാസ് പ്രമുഖ എഴുത്തുകാരനും സാഹിത്യ നായകനുമായ ഡോ പുനത്തിൽ കുഞ്ഞബ്ദുള്ളയെ ഇന്റെർവ്യു ചെയ്യുന്നു !!! എഴുത്തിനെപ്പറ്റി ,സ്വകാര്യ ജീവിതത്തെപ്പറ്റി ,സത്രീ സുഹൃത്തുക്കളെപ്പറ്റി, നിരവധി ചോദ്യങ്ങൾ !!! ~1
ശേഷം വിവാദമായ മാധവിക്കുട്ടിയുടെ മതം മാറ്റത്തെപ്പറ്റിയുള്ള ചോദ്യം ?? വളരെപ്പെട്ടന്ന് പുനത്തിലിന്റെ പ്രതികരണം !!! ചേച്ചി മണ്ടത്തരമാണ് കാണിച്ചത് മഹാസമുദ്രത്തിൽ നിന്നും ചെറുകുളത്തിലേക്ക് ചാടി !!! സരസനായ ബ്രിട്ടാസിന്റെ മറു ചോദ്യം ?? അപ്പോൾ താങ്കളുടെ ഇസ്ലാം മതം ചെറിയ കുളവും~2
ഹിന്ദുമതം സമുദ്രവുമാണെന്നാണൊ പറയുന്നത് ?? പുനത്തിലിന്റെ മറുപടി !! എന്റെ മതം എനിയ്ക്ക് വലുതാണെങ്കിലും വേദങ്ങളും, ഉപനിഷത്തുകളും, രാമയണവും, മഹാഭാരതവും ,ഗീതയും, പോലെ ആയിരകണക്കിന് ഗ്രന്ഥങ്ങൾ ,അത്ര തന്നെ ആചാര്യൻമാർ ദൈവിക സങ്കല്പങ്ങൾ ~3
Read 14 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!