ഹൈക്കോടതിയുടെ വിധി വന്നതു കൊണ്ട് മാത്രമാണ് ഈ പോസ്റ്റ് ഇടുന്നത് . മറ്റുള്ള സമുദായക്കാർക്കും സത്യം മനസ്സിലാക്കുവാൻ . എല്ലാ മതക്കാരേയും അവരുടെ സ്ഥാപനങ്ങളേയും ഒരു പോലെ ദരണാധികാരികൾ കാണുമ്പോഴാണ് മതേതരത്വം ഉണ്ടാകുന്നതു് .~1
ഗുരുവായൂർ ദേവസ്വ ത്തിൽ നിന്നും സർക്കാർ നിയമിച്ച ദേവസ്വം ബോർഡ് അംഗങ്ങൾ ദേവസ്വത്തിൽ നിന്നും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്ത 10 കോടി രൂപ തിരിച്ച നൽകാൻ ഹൈക്കോടതി വിധി. ~2
ഇതിനു് കാരണം താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ വായിച്ചാൽ മനസ്സിലാകും
ഗുരുവായൂർ ക്ഷേത്രത്തിൽ നിനക്ക് എന്താണ് അധികാരങ്ങൾ? സർക്കാരിനും ദേവസ്വം ഭരണസമിതിക്കും എന്ത് അധികാരം? ക്ഷേത്ര സമ്പത്ത് ആരുടേതാണ് ? അത് എങ്ങനെ ചെലവാക്കണം? അറിയണ്ടേ...~3
*നിയമപരമായി മാത്രം സംസാരിക്കുക. അതിന് മലയാളം അറിയുന്ന എല്ലാ ഹിന്ദു മത സമുദായ അംഗങ്ങൾക്കും അറിവ് നൽകാൻ ഇത് പരമാവധി ആൾക്കാരിലേക്ക് പങ്കു വയ്ക്കണം* 🙏🏻~4
രാജവാഴ്ചക്കാലം മുതൽ സാമൂതിരി രാജാവിനും മല്ലിശേരി മന കാരണവർക്കും ക്ഷേത്രത്തിൽ സംയുക്ത ഊരായ്മ അവകാശമായിരുന്നു. ഭരണം കാര്യക്ഷമമായി നടക്കാഞ്ഞതിനാൽ 1932 - ൽ ഭക്ത ജനങ്ങൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തെ~5
Madras Hindu Religious and Charitable Endowment Act ൻ കീഴിലാക്കുകയും പ്രത്യേക മേൽനോട്ടത്തിൻ കീഴിൽ ഊരാളന്മാർ നടത്തിപ്പുകാർ മാത്രമാവുകയും ചെയ്തു. ഭണ്ഡാരം തുറന്ന് എണ്ണുമ്പോൾ ഭക്ത ജനങ്ങൾ കണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് 1930 ൽ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.അത് ഇന്നും തുടർന്ന് വരുന്നു.~6
[ക്ഷേത്ര സംരക്ഷണ സമിതി കേരള ഹൈക്കോടതിയിൽ സമർപ്പിക്കുന്ന പാനലിലെ അംഗങ്ങൾ ആണ് നിലവിൽ ഈ നിയോഗം ഏറ്റെടുത്തിട്ടുള്ളത് ]
തുടർന്ന് രാജവാഴ്ച അവസാനിക്കുകയും ഭരണഘടന നിലവിൽ വരുകയും ചെയ്തു. ~7
ദീർഘമായ വിശദീകരണത്തിലേക്ക് കടക്കാതെ വളരെ ചുരുക്കി പറഞ്ഞാൽ ഭരണഘടനയുടെ 25, 26 ആർട്ടിക്കിളുകളാണ് മതാചാരത്തിനുള്ള മൗലിക അവകാശം വ്യക്തമാക്കുന്നത്. ഭരണഘടന ആംഗലേയ ഭാഷയിൽ~8
നമ്മെ "Hindu religious denomination " അഥവാ ഹിന്ദുമത സമുദായം അല്ലെങ്കിൽ ഹിന്ദു മത സംഘം എന്ന് വിളിക്കുന്നു.

ഭരണഘടന പ്രകാരം ക്ഷേത്രവും അതിന്റെ നിയന്ത്രണത്തിനും പരിപാലനത്തിനും ഭരണത്തിനും നടത്തിപ്പിനും സമ്പത്ത് ചെലവഴിക്കുന്നത് നിശ്ചയിക്കുന്ന~9
തിനുമുള്ള അധികാരവും ഹിന്ദു മത സമുദായത്തിനാണ്.

അതായത് ശ്രീഗുരുവായൂരപ്പ ഭക്തർക്കുവേണ്ടി വിശ്വകർമ്മാവ് നിർമ്മിച്ച് ഗുരുവും വായുവും പ്രതിഷ്ഠിച്ച ഗുരുവായൂർ ക്ഷേത്രവും അതിന്റെ സകല സമ്പത്തും ഭരണഘടന പ്രകാരം നമ്മൾ ഹിന്ദുക്കളുടെയും നമ്മുടെ അനന്ത~10
സന്തതി പരമ്പരകളുടെയും ദൈവീകമായി ലഭിച്ച മൗലിക അവകാശമുള്ള ഒന്നാണെന്ന് തിരിച്ചറിയണം.

ഭാരതത്തിലും പുറമെയുമായി കോടിക്കണക്കിനു വ്യാപിച്ചു കിടക്കുന്ന ഹിന്ദു മത സമുദായത്തിനുവേണ്ടി ആ സമുദായത്തിലെ അംഗങ്ങൾ~11
ഉൾപ്പെടുന്ന ഒരു കമ്മിറ്റി / സമിതി / ബോർഡ് ആയിരിക്കണം ഭരണം നടത്തേണ്ടത്. ഇത്തരം സമിതിയെ തിരഞ്ഞെടുക്കാൻ ഹിന്ദു മത സമുദായത്തിന് ഏകീകൃതമായ സംവിധാനം ഇല്ലാത്തതിനാൽ ഭരണഘടന തന്നെ ഒരു സമ്പ്രദായം നിർദ്ദേശിച്ചു. അതിൻ പ്രകാരം സംസ്ഥാന സർക്കാരിന് ദേവസ്വം~12
ബോർഡ് / ഭരണ സമിതിയെ നിയോഗിക്കുന്നതിന് ചുമതല നൽകി. അങ്ങനെ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള അധികാരം മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാർക്ക് നൽകി.
ഈ ഒരു അധികാരം ഹിന്ദു മന്ത്രിമാരിൽ നിക്ഷിപ്തമാക്കി എന്നതല്ലാതെ ദേവസ്വം സർക്കാരിന്റെ~13
ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഭരണത്തിലോ ഉള്ള സ്ഥാപനമല്ല എന്ന് അറിയുക.

ഭരണസമിതി ഹിന്ദുമത സമുദായത്തിന്റെ പ്രതിനിനിധിയാണ് അല്ലാതെ ഗവൺമെന്റിന്റെ പ്രതിനിധി അല്ല.~14
ക്ഷേത്ര സ്വത്ത് പ്രതിഷ്ഠയിൽ നിക്ഷിപ്തമാണ്. നിയമ പ്രകാരം പ്രതിഷ്ഠ ഒരു മൈനർ ആണ്. ഗവൺമെന്റിനോ ഭരണസമിതിക്കോ സ്വത്തവകാശം ഇല്ല .

സ്വത്ത് സ്വരൂപിക്കുന്നതിനും നിയമവിധേയമായി വിനിമയം ചെയ്യുന്നതിനുമുളള നടത്തിപ്പ് അവകാശം ഹിന്ദു മത സമുദായത്തിനാണ്. ~15
ഭരണസമിതിയെ മതസമുദായത്തിനു വേണ്ടി വെറും നടത്തിപ്പുകാർ മാത്രമായി നിയോഗിച്ചിരിക്കുന്നു
ഉടമസ്ഥനു വേണ്ടി കാര്യങ്ങൾ നടത്താനുള്ള കാര്യസ്ഥൻ മാത്രം.

1970 ൽ ഗുരുവായൂർ ക്ഷേത്രത്തിൽ തീപിടുത്തം ഉണ്ടായി. ഇത് അന്വേഷിക്കുന്നതിന് സർക്കാർ ഒരു കമ്മീഷനെ നിയോഗിച്ചു. ~16
കാര്യക്ഷമം അല്ലാത്ത ഭരണമാണെന്ന് കമ്മീഷൻ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഭരണസമിതിയെ നിയോഗിക്കുന്നതിന് 1971 ൽ ആദ്യമായി കേരള നിയമസഭ ഗുരുവായൂർ ദേവസ്വം ആക്ട് പാസാക്കി. ഭരണസമിതിയെ നിയോഗിച്ചു.~17
ഈ ആക്ടിൽ ദേവസ്വത്തിന്റെ ഭരണനിർവ്വഹണവും നിയന്ത്രണവും പ്രത്യക്ഷമായും പരോക്ഷമായും സർക്കാരിൽ നിക്ഷിപ്തമാക്കുന്നതും സ്വത്തവകാശം ഭരണസമിതിയ്ക്ക് നൽകുന്നതും ക്ഷേത്രസമ്പത്ത് വകമാറ്റി ചെലവഴിക്കുന്നതിനുമുള്ളതടക്കം ഭരണഘടനാ വിരുദ്ധമായ ധാരാളം~18
വ്യവസ്ഥകൾ ഉണ്ടായിരുന്നു. അത് മുഴുവൻ വായിച്ചാൽ ഹിന്ദു മതസമുദായം അന്തം വിട്ടു പോകും.

ആക്ടിനെതിരെ മലബാർ പ്രദേശ് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ശ്രീ. തറമ്മേൽ കൃഷ്ണൻ 1973 ൽ OP.No. 314 ആയി ബഹു.കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ജസ്റ്റിസ് ബാലകൃഷ്ണ~19
ഏറാടി മുതലായ 5 അഭിവന്ദ്യ ജഡ്ജിമാർ ഉൾപ്പെട്ട ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഈ ബഞ്ച് ഭരണഘടന അനുസൃതമായി കേസിൽ വാദം കേൾക്കുകയും ആക്ട് ഭരണഘടന വിരുദ്ധമാണെന്ന് കണ്ട് റദ്ദാക്കുകയും ചെയ്തു. 1979 KLT 350 ആയി റിപ്പോർട്ട് ചെയ്യപ്പെട്ട വിധി ഇന്റർനെറ്റിൽ ലഭ്യമാണ്. ~20
അതിന്റെ ചുരുക്കം ഇതാണ് ....
1. ക്ഷേത്ര സ്വത്തുക്കൾ പ്രതിഷ്ഠയിൽ നിക്ഷിപ്തമാണ്.
2 . ഭരണഘടന നൽകുന്ന അവകാശ പ്രകാരം ക്ഷേത്ര നിർമ്മാണം, നടത്തിപ്പ്, ഭരണം, നിയന്ത്രണം, സ്വത്തുക്കൾ നിയമവിധേയമായി ക്ഷേത്രാവശ്യങ്ങൾക്ക് വിനിയോഗിക്കാനുള്ള അധികാരം~21
എന്നിവ ഹിന്ദുമത സമുദായത്തിനാണ്.
ഈ അധികാരം അവരിൽ നിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ എടുത്ത് മാറ്റി സർക്കാരിലോ ഉദ്യോഗസ്ഥരിലോ മറ്റോ നിക്ഷിപ്തമാക്കുന്നത് ഹിന്ദുമത സമുദായത്തിന്റെ ഭരണഘടനാ അവകാശം ലംഘിക്കലാണ്.~22
3. ദേവസ്വം ആവശ്യത്തിനല്ലാതെ സ്ഥാവര ജംഗമ സ്വത്തുക്കൾ അന്യാധീനപ്പെടുത്താനോ പണം കടം വാങ്ങാനോ കൊടുക്കാനോ പാടില്ല.
4. അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന് ഭരണസമിതി എടുക്കുന്ന നിയമവിധേയമായ തീരുമാനങ്ങൾ നടത്തുന്നതല്ലാതെ സ്വന്തമായി ~23
തീരുമാനം എടുത്ത് നടത്താനോ സ്വത്ത് ചെലവഴിക്കാനോ അധികാരമില്ല.

5. ക്ഷേത്ര സംബന്ധിയായ ആവശ്യത്തിനല്ലാതെ സ്വത്തുക്കൾ ചെലവഴിക്കാൻ പാടില്ല.

67 പേജുള്ള വിശദമായ വിധിയുടെ അടിസ്ഥാനത്തിൽ 1971 ലെ ആക്ട് റദ്ദാകുകയും 1978-ൽ ഭരണഘടനാ~24
വിധേയമായ പുതിയ ആക്ട് നിലവിൽ വരുകയും ചെയ്തു.

ശ്രീ. തറമേൽ കൃഷ്ണൻ അവർകളോടും ബഹുമാനപ്പെട്ട ഹൈക്കോടതിയോടും ഹിന്ദുമത സമുദായം എന്നും കടപ്പെട്ടിരിക്കുന്നു.

ഈ വിധി ഗുരുവായൂർ ക്ഷേത്രത്തിന് മാത്രം ഉള്ളതല്ല. ~25
എല്ലാ ക്ഷേത്ര ധ്വംസനങ്ങൾക്കും എതിരായി ഉപയോഗിക്കാം.

സ്വത്ത് വകമാറ്റി ചെലവഴിക്കാൻ ഉത്തരവിടുന്നതിന് കോടതിക്ക് പോലും അധികാരം ഇല്ലെന്ന് AIR 1954 SC 388 നമ്പരായി റിപ്പോർട്ട് ചെയ്ത വിധിയിൽ ബഹു സുപ്രീം കോടതിയും ഉത്തരവായിട്ടുണ്ട്.~26
കോടതി വിധിയും ആക്ടും പാലിക്കാൻ ഗവൺമെന്റും ഭരണസമിതിയും പ്രതിജ്ഞാ ബദ്ധമാണ്.
മുകളിൽ സൂചിപ്പിച്ച 1973 ലെ കേസ് നിലവിൽ ഉള്ള അവസരത്തിൽ ലക്ഷം വീട് പദ്ധതിക്കുവേണ്ടി 50,000 രൂപ നൽകാൻ ഭരണസമിതി തീരുമാനിച്ചിരുന്നു.~27
അത് കോടതി തന്നെ റദ്ദാക്കി.
1978 നു ശേഷവും സമാനമായ രീതിയിൽ പല തവണ പണം നൽകുകയും കേസുകൾ ഫയൽ ചെയ്തതിനെ തുടർന്ന് കോടതി ഇടപെട്ട് തിരികെ നൽകുകയും ചെയ്തിട്ടുണ്ട്.

നിലവിലുള്ള 1978 ലെ ദേവസ്വം ആക്ടനുസരിച്ച് ദേവസ്വത്തിന്റെ~28
controll, administration, management എല്ലാം ഭരണസമിതിക്കാണ്. സർക്കാരിനല്ല.

ആക്ടിൽ സർക്കാരിന് നൽകിയിട്ടുള്ള ചുമതലകൾ താഴെ പറയുന്നതാണ്.
ഭരണസമിതിയെ നോമിനേറ്റ് ചെയ്യുക ,
ഭരണസമിതിയെ പിരിച്ചു വിടുക, അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനുളള~29
പാനൽ തയ്യാറാക്കുക, ജീവനക്കാരുടെ സേവന വ്യവസ്ഥ പ്രതിപാദിക്കുന്ന റഗുലേഷൻ ഭരണസമിതി സമർപ്പിക്കുന്നത് അംഗീകരിക്കുക, ആക്ടിന്റെ ലംഘനം ഉണ്ടായാൽ ഇടപെടുക എന്നിവ മാത്രം.

ദേവസ്വം കമ്മീഷണർ എന്ന ഗവൺമെന്റ് ഉദ്യോഗസ്ഥന് ആക്ട് നൽകിയിട്ടുളള ചുമതലകൾ താഴെ പറയുന്നു.~30
കമ്മിറ്റി രൂപീകരിക്കപ്പെടാത്ത അവസരത്തിൽ 6 മാസത്തിൽ കൂടാത്ത കാലയളവിൽ 3 സ്ഥിരം അംഗങ്ങളോടൊപ്പം ഭരണസമിതിയുടെ പ്രവൃത്തി നടത്തുക.
ദേവസ്വത്തിന് ആവശ്യം വന്നാൽ 5000 രൂപയിൽ കൂടുതൽ വിലയുള്ള സ്ഥാവര ജംഗമ സ്വത്തുകൾ~31
( വിൽക്കാൻ ഭക്തജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം അംഗീകാരം നൽകുക. ജീവനക്കാരുടെ
തസ്തിക സൃഷ്ടിക്കാൻ അനുവാദം നൽകുക. ബഡ്ജറ്റ് പരിശോധിച്ച് അംഗീകാരം നൽകുക. ഓഡിറ്റ് റിപ്പോർട്ടിൽ നടപടി സ്വീകരിക്കുക.
5 ലക്ഷം രൂപയിൽ കൂടുതൽ വരുന്ന~32
മരാമത്ത് പണികൾക്ക് സാമ്പത്തിക അനുവാദം നൽകുക.
ഇവയല്ലാതെ മറ്റൊരു അധികാരവും കമ്മീഷണർക്ക് ഇല്ല.

ദേവസ്വം ധനം മറ്റേതെങ്കിലും കാര്യത്തിന് വിനിയോഗിക്കാൻ ഉത്തരവിടാൻ കമ്മീഷണർക്ക് അധികാരം നൽകിയിട്ടില്ല.~33
ആക്ട് വ്യവസ്ഥ ചെയ്യുന്ന ചുമതലകൾ അല്ലാതെ മറ്റ് അധികാരങ്ങൾ ഗവൺമെന്റിനോ കമ്മീഷണർക്കോ ഇല്ല.
ഹിന്ദു മത സമുദായ അംഗം ഭരണസമിതി അംഗമായാൽ മതപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് തന്നെ നിയോഗിച്ചതെന്നും മതേതരമായ~34
കാര്യത്തിനല്ല തന്റെ നിയമനo എന്നും അറിയുക. ഭരണഘടനയ്ക്കും ആക്ടിനും വിരുദ്ധമായി പ്രവർത്തിക്കലല്ല ചുമതല . വേലി തന്നെ വിളവ് തിന്നരുത്.
ഇവിടെ വായിച്ചതിൽ നിന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 മൂലമാണ് സംസ്ഥാന സർക്കാർ ഇത്തരം ഭരണസമിതി രൂപീകരിക്കാൻ~35
ഇടയാകുന്നതെന്നും അത് കേന്ദ്രസർക്കാരോ മറ്റോ നിർവ്വഹിക്കുന്നതാണ് നല്ലതെന്നും തോന്നുന്നു എങ്കിൽ ഭരണഘടന ഭേദഗതി ചെയ്യണം. അതിന് ലോക്‌സഭ രാജ്യസഭ എന്നിവയിൽ വൻ ഭൂരിപക്ഷം അംഗങ്ങൾ അനുകൂലിക്കണം. ചിന്തിക്കുക......
പൊതു ക്ഷേത്രങ്ങളുടെ~36
അധികാരിയും അവകാശിയും ഭരണഘടന പ്രകാരം താൻ ആണെന്ന് ഓരോ ഹിന്ദു മത സമുദായ അംഗവും അറിഞ്ഞ് നിയമ വിരുദ്ധ പ്രവർത്തനങ്ങളെ നിയമപരമായി എതിർക്കണം.

അല്ലാതെ മറ്റു മതസ്ഥർ പണം വകമാറ്റി ചെലവഴിച്ചാൽ ക്ഷേത്ര സ്വത്തും വകമാറ്റി ചെലവഴിക്കാം~37
എന്നൊന്നും ചാനൽ ചർച്ചകളിൽ അഭിപ്രായപ്പെടരുത്.

*നിയമപരമായി മാത്രം സംസാരിക്കുക. അതിന് മലയാളം അറിയുന്ന എല്ലാ ഹിന്ദു മത സമുദായ അംഗങ്ങൾക്കും അറിവ് നൽകാൻ ഇത് പരമാവധി ആൾക്കാരിലേക്ക് പങ്കു വയ്ക്കണം.*🙏🏻~38/38

സ്നേഹപൂർവ്വം
ഒരു അഭിഭാഷകൻ..

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with 🌸 Manikarnika🚩

🌸 Manikarnika🚩 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Ranadurga22

19 Dec
*കാളിയും, സൃഷ്ടിയും, രഹസ്യവും*
🙏🙏
നമ്മൾ കാളിയുടെ രൂപ സങ്കൽപ്പത്തിൽ കാണുന്നതാണു ശിവൻ്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപം ഇതു ശരിക്കും ദേവിയുടെ തത്ത്വ രൂപമാണു പ്രളയകാരിണിയായ ദേവി പ്രളയാനന്തരം ~1
അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവരൂപമായ വിശ്വത്തിൻ്റെ അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവ രൂപമായ വിശ്വത്തിൻ്റെ അഥവാ ശവരൂപമായ ശിവൻ്റെ മുകളിൽ ആരൂഢമായി നിൽക്കുന്നതാണ് . ഈ രൂപത്തേ ശവാരൂഢാ എന്നു വിളിക്കും~2
സർവ്വസംഹാരകനായ മഹാകാലൻ സമസ്തപ്രപഞ്ചത്തേയും സംഹരിച്ച് നിശ്ചേതനായി വർത്തിക്കുന്നു. സർവ്വതിനെയും സംഹരിച്ചതിനാൽ ബ്രഹ്മാണ്ഡം മഹാശ്മശാനമായി ചിത്രികരിക്കപ്പെടുന്നു. മഹാശ്മശാനത്തിൽ നിശ്ചേതനായി വർത്തിക്കുന്ന ~3
Read 13 tweets
4 Sep
തിരുവനന്തപുരം: അമുസ്ലീം യുവതികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി നശിപ്പിക്കുന്ന ഇസ്ലാമിക ഭീകര പദ്ധതി ലൗജിഹാദ്‌ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ വാരിക കൂട്ടത്തോടെ നശിപ്പിച്ചു.~1
കലാകൗമുദി വാരികയുടെ പുതിയ ലക്കമാണ്‌ നശിപ്പിക്കപ്പെട്ടത്‌. ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കണ്ണൂര്‍, ഈരാറ്റുപേട്ട, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വാരിക കടകളില്‍ കിട്ടാനില്ല. വില്‍പ്പനയ്ക്കായി എത്തിയ പുതിയ ലക്കം മതതീവ്രവാദികള്‍ വന്ന്‌ വാങ്ങിക്കൊണ്ടു~2
പോകുകയായിരുന്നെന്ന്‌ ഇവിടങ്ങളിലെ വ്യാപാരികള്‍ പറഞ്ഞു.
കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്‌ ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്‌ വാരികയില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. കേരളത്തില്‍ ഒരു മാസം 180~3
Read 17 tweets
25 Aug
ഓണം നല്‍കുന്ന വേദസന്ദേശം

മറ്റൊരു ഓണംകൂടി വന്നെത്തിയിരിക്കുകയാണ്. ഓണത്തിന്റെ സന്ദേശമെന്തെന്ന് ചോദിച്ചാല്‍ 'ദാനം' എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയാം. സംസ്‌കൃതത്തില്‍ ദാനവുമായി ബന്ധപ്പെട്ട 'ബല്' എന്നൊരു ധാതുവുണ്ട്. ~1
ഈ ധാതുവില്‍നിന്നാണ് 'ബലി'ശബ്ദം ഉണ്ടായത്. ദാനം ചെയ്യുന്നതെന്തോ അത് ബലി. ദാനവസ്തുക്കള്‍- അവ എന്തുമായിക്കൊള്ളട്ടെ, അന്നമോ വസ്ത്രമോ ധനമോ- അവയെയെല്ലാം ബലി എന്ന വാക്കിനാല്‍ വിളിക്കാം. 'അഹരഹര്ബലിമിത്തേ ഹരന്തഃ' എന്ന് അഥര്‍വവേദത്തില്‍ കാണാം. ~2
എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന വൈശ്വാനരാഗ്‌നിക്ക് പ്രതിദിനം ബലി നല്‍കണം, അതായത് പ്രതിദിനം നാം ദാനം ചെയ്യണം എന്നാണ് ഈ മന്ത്രം ആഹ്വാനം ചെയ്യുന്നത്. ഇങ്ങനെ പ്രതിദിനവും ജീവിതത്തെ ദാനവുമായി ബന്ധിപ്പിക്കാന്‍ വൈദിക ഋഷിമാര്‍ ചിട്ടപ്പെടുത്തിയ ഒരു ആചരണമുണ്ട്.~3
Read 23 tweets
12 Aug
ഇദ്ദേഹം രാമഭദ്രചാര്യ സുപ്രീം കോർട്ടിൽ വേദ പുരാണത്തിന്റെ തെളുവുകൾ നിരത്തി രാംലാലയ്ക്ക് അനുകൂലമായി സാക്ഷ്യം വഹിച്ച വ്യക്തി
ധർമ്മചക്രവർത്തി, പദ്മവിഭൂഷൻ, ജഗദ്ഗുരു രംഭദ്രാചാര്യ ജി, ശ്രീരാം ജന്മഭൂമിക്ക് അനുകൂലമായി വേദങ്ങളിൽ നിന്നു തെളിവുകൾ പറഞ്ഞപ്പോൾ ~1
ജഡ്ജിയുടെ ചോദ്യം,"നിങ്ങൾ എല്ലാ കാര്യങ്ങളിലും വേദങ്ങളിൽ നിന്ന് തെളിവ് പറയുമ്പോൾ..അയോദ്ധ്യയിൽ തന്നെ ആണ് ശ്രീരാം ജനിച്ചുവെന്നതിന് വേദങ്ങളിൽ നിന്ന് തെളിവ് നൽകാമോ?"ജഗദ്ഗുരു രംഭദ്രാചാര്യ ജി സർ നൽകാം"എന്ന് പറഞ്ഞു.അദ്ദേഹം
ഋഗ്വേദത്തിലെ ജെയ്‌മിനി സംഹിതയിൽ നിന്ന് ഉദാഹരണങ്ങൾ പറയാൻ തുടങ്ങി,~2
അതിൽ സരിയു നദിയുടെ പ്രത്യേക സ്ഥലത്തു നിന്നുള്ള ദിശയും ദൂരവും കൃത്യമായി വിശദാംശങ്ങൾ നൽകി ശ്രീരാം ജന്മഭൂമി എവിടെ ആണന്നു കൃത്യമായി വിവരിക്കുന്നു.
കോടതിയുടെ ഉത്തരവ് പ്രകാരം ഋഗ്വേദം പരിശോധിച്ചു അതിൽ ജഗദ്ഗുരു വ്യക്തമാക്കിയ നമ്പർ തുറക്കുകയും എല്ലാ~3
Read 13 tweets
4 Jul
പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത്.

ഭാരതത്തിൽ മാതാപിതാക്കളെയോ ഗുരുക്കന്മാരെയോ കാണുമ്പോൾ പാദ നമസ്കാരം ചെയ്യാറുണ്ട്. കല്യാണത്തിനു മുൻപ് എല്ലാ ബന്ധു ജനങ്ങളെയും വരനും വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. പക്ഷെ പലർക്കും താൻ എന്തിനു ഇത് ചെയ്യുന്നു എന്ന് അറിയാതെ ആണ് ചെയ്യുന്നത്.~1
ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേര് ഉണ്ട്.~2
ഹൃദയ ഭാഗത്ത് ആണ് ( ഇടതു വശത്ത്‌ ഉള്ള ഹൃദയം അല്ല നെഞ്ചിന്റെ വലതു വശത്ത്‌ ) " ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മ സ്ഥാനം.

ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ" , "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ~3
Read 11 tweets
30 Jun
"കുറച്ചു വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയിലെ മിടുക്കനും രസികനുമായ ജോൺ ബ്രിട്ടാസ് പ്രമുഖ എഴുത്തുകാരനും സാഹിത്യ നായകനുമായ ഡോ പുനത്തിൽ കുഞ്ഞബ്ദുള്ളയെ ഇന്റെർവ്യു ചെയ്യുന്നു !!! എഴുത്തിനെപ്പറ്റി ,സ്വകാര്യ ജീവിതത്തെപ്പറ്റി ,സത്രീ സുഹൃത്തുക്കളെപ്പറ്റി, നിരവധി ചോദ്യങ്ങൾ !!! ~1
ശേഷം വിവാദമായ മാധവിക്കുട്ടിയുടെ മതം മാറ്റത്തെപ്പറ്റിയുള്ള ചോദ്യം ?? വളരെപ്പെട്ടന്ന് പുനത്തിലിന്റെ പ്രതികരണം !!! ചേച്ചി മണ്ടത്തരമാണ് കാണിച്ചത് മഹാസമുദ്രത്തിൽ നിന്നും ചെറുകുളത്തിലേക്ക് ചാടി !!! സരസനായ ബ്രിട്ടാസിന്റെ മറു ചോദ്യം ?? അപ്പോൾ താങ്കളുടെ ഇസ്ലാം മതം ചെറിയ കുളവും~2
ഹിന്ദുമതം സമുദ്രവുമാണെന്നാണൊ പറയുന്നത് ?? പുനത്തിലിന്റെ മറുപടി !! എന്റെ മതം എനിയ്ക്ക് വലുതാണെങ്കിലും വേദങ്ങളും, ഉപനിഷത്തുകളും, രാമയണവും, മഹാഭാരതവും ,ഗീതയും, പോലെ ആയിരകണക്കിന് ഗ്രന്ഥങ്ങൾ ,അത്ര തന്നെ ആചാര്യൻമാർ ദൈവിക സങ്കല്പങ്ങൾ ~3
Read 14 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!