ഈ ചോദ്യങ്ങൾ നമ്മളെ കൊണ്ടെത്തിക്കുന്നത്, ഇവിടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും, മതങ്ങളിലേക്കും, മത സംഘടനകളിലേക്കും, മത ജീവികളിലേക്കും, ഇവിടെയുള്ള മാധ്യമങ്ങളിലേക്കും തന്നെയാവും.
2/23
കേരളത്തിൽ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടി ഈ മുദ്രാവാക്യമുയർത്തി പിടിക്കുന്നുണ്ടെങ്കിൽ, അത് തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടു കൊണ്ട് മാത്രമാണ്.
3/23
ഒരുപക്ഷേ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ കഴിവുള്ളത്രയും ജൂതന്മാർ കേരളത്തിലുണ്ടായിരുന്നുവെങ്കിൽ മാറി മറിയുമായിരുന്ന ഒരു മുദ്രാവാക്യം മാത്രമാവുമായിരുന്നു ഇത്!
4/23
ഇസ്രയേൽ - പലസ്തീൻ പ്രശ്നം ചില രാഷ്ട്രീയ നയങ്ങളുടെ പേരിലുള്ളതാണെന്ന് തെറ്റിദ്ധരിക്കപ്പെടുമ്പോഴാണ് ശരിക്കും നമ്മൾക്ക് അടി പതറുന്നത്. ഇസ്രയേൽ - പലസ്തീൻ പ്രശ്നമെന്താണെന്ന് മനസ്സിലാക്കണമെങ്കിൽ നൂറ്റാണ്ടുകൾ പുറകിലേക്ക് നമ്മൾ പോവേണ്ടി വരും.
5/23
ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുണ്ടായ ചർച്ചകൾക്കും, കരാറുകൾക്കും, ഇതിനെല്ലാം വഴിവെച്ച ഇസ്രയേൽ - അറബ് യുദ്ധത്തിനും, ഈ യുദ്ധത്തിന് കാരണമായ ഇസ്രയേൽ രാജ്യത്തിന്റെ ജനനത്തിനുമെല്ലാം ഒത്തിരി ഒത്തിരി പിറകോട്ട് നമുക്ക് സഞ്ചാരിക്കേണ്ടതായിട്ടുണ്ട്,
6/23
യഥാർത്ഥ ഇസ്രയേൽ - പലസ്തീൻ പ്രശ്നത്തിന്റെ കാരണമെന്താണെന്ന് മനസ്സിലാക്കാൻ.
1948മെയ് 14നാണ് ഇസ്രയേൽ എന്ന രാജ്യം, 1920 മുതൽ നിലനിന്നിരുന്ന ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടുന്നത്.അറബ്-ജൂത സംഘർഷങ്ങൾ ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന സമയം മുതൽ തന്നെയുണ്ടായിരുന്ന ഒന്നാണ്
7/23
ഇതിനൊരു പരിഹാരമെന്ന രൂപത്തിലാണ് 1947 ൽ, മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ സ്വാതന്ത്ര്യ അറബ് രാജ്യമായും, ജൂത ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ഇസ്രയേൽ എന്ന രാജ്യമായും വിഭജിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ വിഭജന പദ്ധതി [UN - Resolution 181 (II)] മുന്നോട്ടു വരുന്നത്.
8/23
ഇത് പിന്നീട് ജൂത സമൂഹമംഗീകരിക്കുകയും, ഇതിൻ പ്രകാരം ഇസ്രയേൽ എന്ന രാജ്യം രൂപം കൊള്ളുകയുമാണുണ്ടായത്. അറബ് സമൂഹങ്ങളിത് അംഗീകരിക്കാൻ തയ്യാറായില്ല.
9/23
അറബ് സമൂഹങ്ങളും ഇസ്രായേലും തമ്മിലുള്ള ഇത്തരം അസ്വാരസ്യങ്ങളാണ് 1947 മുതൽ 1949 വരെ നീണ്ടു നിന്ന ആദ്യ ഇസ്രയേൽ - അറബ് യുദ്ധത്തിനും, ശ്രദ്ധേയമായ 1967 ലെ യുദ്ധത്തിനുമെല്ലാം വഴി വെച്ചത്.
10/23
ഈ യുദ്ധങ്ങളെല്ലാം തുടങ്ങി വെക്കാൻ കാരണം, അറബ് രാജ്യങ്ങളുടെ ഇസ്രയേലിനെതിരെയുള്ള നയങ്ങളായിരുന്നു.
11/23
ഒരു രാജ്യവുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ, അത് തീരാനായി ചർച്ചകൾ നടത്തുക, അല്ലെങ്കിൽ അത് തീരും വരെ യുദ്ധം ചെയ്യുക തുടങ്ങിയ നയങ്ങളല്ല അറബ് രാജ്യങ്ങൾ ഇസ്രയേലിനെതിരെ സ്വീകരിച്ചത്. ഇസ്രയേലിന്റെ സമ്പൂർണ ഉന്മൂലനമായിരുന്നു അവരുടെ ആവശ്യം!
12/23
രാഷ്ട്രീയ പ്രശ്നങ്ങളേക്കാളുപരി എന്താണ് ഇസ്രയേൽ - പലസ്തീൻ പ്രശ്നത്തിന്റെ കാരണമെന്ന് ചോദിച്ചാൽ, അത് മനുഷ്യത്വ വിരുദ്ധമായ മതമല്ലാതെ മറ്റൊന്നുമല്ല.
13/23
ഇന്നിപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പോലും പലസ്തീനിലെ തീവ്രവാദ സംഘടനയായ "ഹമാസ്" നടത്തുന്നവയാണ്.കഴിഞ്ഞ ദിവസം മലയാളിയായ ഒരു വനിത ഇസ്രയേലിൽ വെച്ച് കൊല്ലപ്പെട്ടതും ഇതേ തീവ്രവാദ സംഘടനയുടെ ആക്രമണത്തിലാണ്.എന്നിട്ടും അതൊരു തീവ്രവാദ ആക്രമണമാണെന്ന് പറയാൻ നമുക്കിന്നും മടിയാണ്!
14/23
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായോ, സ്വാതന്ത്ര്യത്തിനായോ അങ്ങനെയൊന്നിനും തന്നെ വേണ്ടി നടക്കുന്ന പോരാട്ടങ്ങളല്ല ഇന്ന് ഇസ്രയേലിൽ നടന്നു കൊണ്ടിരിക്കുന്നത്.
15/23
ഇരു കൂട്ടരുടേയും മത വിശ്വാസങ്ങളും, യുദ്ധങ്ങൾ ബാക്കി വെച്ചു പോയ പ്രശ്ങ്ങളും, രാഷ്ട്രീയ നയങ്ങളുമെല്ലാം ഇന്നീ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പുറകിലുണ്ട്.
16/23
ഒരു ജനതയെ തന്നെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തിന്റെ മറപറ്റി നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ തുടങ്ങിവെച്ച അക്രമ പരമ്പരകളുടെ തുടർച്ച കൂടിയാണിപ്പോഴുമവിടെ നടന്നു കൊണ്ടിരിക്കുന്നത്.
17/23
അതുകൊണ്ടാണ് പലസ്തീനിലുൾപ്പടെ ഫാസിസ്റ്റു വക്താവായ ഹിറ്റ്ലറും, അദ്ദേഹത്തിന്റെ മനുഷ്യത്വ വിരുദ്ധ പ്രവൃത്തികളും, വാചകങ്ങളും ഇന്നും വിശുദ്ധ മന്ത്രങ്ങൾ പോലെ അലയടിച്ചു കൊണ്ടിരിക്കുന്നത്!
18/23
കഴിഞ്ഞദിവസങ്ങളിലായി ഗാസയിൽനിന്നും ഇസ്രയേലിലേക്ക് നൂറുകണക്കിന് റോക്കറ്റുകളാണ് ഹമാസ്ആർമി തൊടുത്തുവിട്ടത്.പണ്ടുമുതൽക്കേ ഇത്തരം ആക്രമണങ്ങൾ നേരിട്ടിട്ടുള്ള പരിചയസമ്പത്തും, ഇവയെചെറുക്കാനുള്ള സാങ്കേതികവിദ്യയും കൈവശമുള്ളത്കൊണ്ടുമാത്രമാണ് ഇസ്രയേൽ എന്നരാജ്യമിന്നുമവിടെ നിലനിൽക്കുന്നത്
19/23
യുദ്ധം ചെയ്യുമ്പോൾ പോലും അതിനും ചില മാന്യതകളുണ്ട്. അത് പോലും മറന്ന് കൊണ്ടുള്ളതാണ് ഹമാസിന്റെ പ്രവർത്തികൾ. ആർമികൾ തമ്മിലാണ് യുദ്ധങ്ങൾ നടത്തേണ്ടത്. സാധാരണ ജനവിഭാഗങ്ങളെ കവചമാക്കി ഹമാസിപ്പോൾ നടത്തി കൊണ്ടിരിക്കുന്ന ഈ നീച പ്രവൃത്തിയെ യുദ്ധമെന്ന് പോലും വിശേഷിക്കാൻ കഴിയില്ല.
20/23
യുദ്ധമെപ്പോഴും ഒഴിവാക്കപെടേണ്ടത് തന്നെയാണ്. മരിച്ചു വീഴുന്നത് ഏത് പക്ഷത്തുള്ളവരായാലും മനുഷ്യർ തന്നെയാണ്. എന്നാൽ, ഇതിൽ ചിലയാളുകളെ മാത്രം മതത്തിന്റെപേരിലും, രാഷ്ട്രീയ ലാഭത്തിന്റെ പേരിലും തിരഞ്ഞെടുത്തു കൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്ത് തീർത്തും നീചമായ ഒന്നാണ്.
21/23
"യുദ്ധം വേണ്ട" എന്ന് പ്രഖ്യാപിക്കേണ്ടിടതാണ്, അവനവന്റെ താല്പര്യം മാത്രം മാനദണ്ഡമാക്കി ഒരു വിഭാഗത്തെ മാത്രം വിശുദ്ധ വൽക്കരിക്കുകയും, അവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നത്.
22/23
ഏറ്റവും കുറഞ്ഞ പക്ഷം, മത താല്പര്യങ്ങൾക്കും, രാഷ്ട്രീയ ലാഭങ്ങൾക്കും വേണ്ടി വിവിധ മത-രാഷ്ട്രീയ മേലാളന്മാർ ഇറക്കുമതി ചെയ്യുന്ന ഇത്തരം ദുഷിച്ച മുദ്രാവാക്യങ്ങളെ തള്ളി കളയാനുള്ള ആർജ്ജവമെങ്കിലും നമ്മൾ കാണിക്കേണ്ടതുണ്ട്.
കടപ്പാട്
23/23
• • •
Missing some Tweet in this thread? You can try to
force a refresh
മുൻപ് ഉണ്ടായിരുന്ന തീവ്ര ഇസ്ലാമിസ്റ് സംഘടന ആയ #NDF നിരോധിക്കപെട്ടപ്പോൾ പോപ്പുലർ ഫ്രണ്ട് നിലവിൽ വന്നു. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടന ആണ് SDPI. യഥാർത്ഥത്തിൽ ഞങ്ങൾ മുസ്‌ലിം ലീഗിന്റെ പോഷക സംഘടന ആണ്. ഇത് 99% ലീഗുകാർക്കും 90% #SDPI പ്രവത്തകർക്കും അറിയാത്ത വസ്തുത ആണ്.
2/38
തീവ്രവാദി ആരോപണം ലീഗിന്റെ മേൽ വരാതെ നോക്കുക, അവർക്ക് ബദലായി ആ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതാണ് ഞങ്ങളുടെ പാർട്ടിയുടെ #SDPI പ്രധാന അജണ്ട.
നാലഞ്ചു മാസങ്ങളായി പ്രമുഖ മലയാളം - ഇംഗ്ലീഷ് ദിനപ്പത്രങ്ങളിലും, സായാഹ്‌ന പത്രങ്ങളിലും, സ്വകാര്യ ചാനലുകളിലും പിണറായി വിജയന്റെ ഇല്ലാത്ത ഭരണനേട്ടങ്ങൾ പരസ്യം ചെയ്യാനായി ദിവസേന ധൂർത്തടിക്കുന്നത് കോടികളാണ്. ഒരു ദിവസത്തെ ഏകദേശക്കണക്കാണ് കണക്കില്ലാത്ത ഈ കോടികൾ.
കട്ടുമുടിച്ചിട്ടേ പിണറായി വിജയനും, കിങ്കരന്മാരും സെക്രട്ടറിയേറ്റിന്റെ പടിയിറങ്ങൂ. ഈ ധൂർത്തൊക്കെ കാണുമ്പോൾ, ഒരു നേരം ആഹാരം കഴിക്കാൻ വകയില്ലാത്തവനും, തലചായ്ക്കാനൊരു കിടപ്പാടമില്ലാത്തവനുമൊക്കെ രോഷം തോന്നുന്നത് സ്വാഭാവികമാണ്.
പക്ഷേ, വിജയനെപ്പോലെയുള്ള കോർപ്പറേറ്റ് നേതാക്കൾക്ക് കമ്മ്യൂണിസം ഒരു വിൽപ്പനച്ചരക്ക് മാത്രമാണ്. പൊതുജനങ്ങൾ ഇനിയും ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുത്. ഇനിയൊരിക്കൽക്കൂടി വിജയന് എന്ന കേരളത്തിന്റെ ഭരണം കിട്ടിയാൽ, ഇപ്പോഴത്തേതിനേക്കാൾ പതിന്മടങ്ങ് നാശത്തിലേക്ക് കൂപ്പു കുത്തുമെന്നുറപ്പാണ്.
പ്രളയ ദുരിത പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട 'റീബിൽഡ് കേരള ഇൻഷ്യേറ്റീവിന്റെ' ഓഫീസിന് വേണ്ടി ലക്ഷ്മി നായരുടെ കെട്ടിടം അഞ്ചു വർഷത്തേക്ക് പാട്ടത്തിനെടുത്തു. ഈ കെട്ടിടം മോടി പിടിപ്പിക്കാനായി 86,00,000/- (എൺപത്തിയാറ് ലക്ഷം) രൂപ ചെലവാക്കി.
ആരാണ് ഈ ലക്ഷ്മി നായരെന്നല്ലേ.? മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് NK ജയകുമാറിന്റെ അനന്തിരവളും, കൈരളി ടിവിയിൽ പാചകപരിപാടി അവതരിപ്പിക്കുന്നവളും, സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻനായരുടെ ജ്യേഷ്ഠൻ നാരായണൻ നായരുടെ മകളുമാണ് ഈ ലക്ഷ്മി നായർ.
കേരള ലോ അക്കാഡമിക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി സർക്കാർ വിട്ടുകൊടുത്ത ഭൂമിയിലാണ് ലക്ഷ്മി നായർ സ്വകാര്യ ബിൽഡിംഗ് കമ്പനിയുമായിച്ചേർന്ന് ഫ്ലാറ്റ് പണിതത്. ഇത് അനധികൃത നിർമ്മാണമായത് കൊണ്ടുതന്നെ വിറ്റു പോയില്ല.
കേരള സംസ്ഥാനം രൂപീകൃതമായതിൽപ്പിന്നെ നടന്ന തീവെട്ടിക്കൊള്ളയാണ് പിണറായി വിജയന്റെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ധൂർത്തിന്റെ ചില കണക്കുകൾ നമുക്ക് നോക്കാം.
അധികാരത്തിലേറിയ സമയത്ത് ഇപ്പോഴത്തെ ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് പറഞ്ഞത്, 'ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ്' എന്നാണ്.
ഇന്ത്യൻ എക്സ്പ്രസും ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും മലയാളത്തിലെ ദിനപ്പത്രങ്ങളുമടക്കം, പ്രമുഖ പത്രങ്ങളുടെയെല്ലാം മുൻപേജിൽ പത്തു കോടി മുടക്കി പരസ്യം ചെയ്തു കൊണ്ടാണ് പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. അവിടെ തുടങ്ങുന്നു പിണറായി സർക്കാരിന്റെ അഴിമതിപ്പരമ്പര
ഇലക്ഷൻ കാലത്ത് മാത്രം സിപിഎമ്മുകാർ പൊടിതട്ടിയെടുക്കുന്നൊരു നേതാവുണ്ട്. സഖാവ് VS അച്യുതാനന്ദൻ. വിഎസ്സിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് ജയിച്ച പിണറായി വിജയൻ മുഖ്യമന്ത്രിയായി. വിഎസ്സിന് വേണ്ടി 'ഭരണപരിഷ്ക്കാര കമ്മീഷൻ' എന്നൊരു കമ്മീഷനുണ്ടാക്കി, വിഎസ്സിനെ അതിന്റെ ചെയർമാനുമാക്കി.