ഹോ ഭയങ്കരം....

കാവി വൽക്കരണത്തിൻ്റെ ഭാഗമായി ലക്ഷദ്വീപിലെ തെങ്ങുകൾക്ക് കാവി പെയിൻ്റടിക്കുന്നു എന്ന ചാനൽ വാർത്ത മതേതര വായാടിയായ അയാൾ ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി നിയമസഭയിൽ അതു പറഞ്ഞപ്പോൾ അയാൾ ഞെട്ടിവിറച്ചു. എന്നാലതൊന്നു കാണണമല്ലോ!!
പറ്റുമെങ്കിൽ ആ മഹാപാപം തടയേം വേണം എന്നു കരുതി അയാൾ ഒരു വഞ്ചിയിൽ ബേപ്പൂർ തുറമുഖത്തു നിന്ന് നിന്ന് ലക്ഷദ്വീപ് ലക്ഷ്യമാക്കി ശരവേഗത്തിൽ പുറപ്പെട്ടു.
തീരത്തോടടുക്കുന്തോറും അയാളുടെ ഹൃദയമിടിപ്പു കൂടി. ദ്വീപിൻ്റെ ആകാശ മേൽക്കൂരയിലേക്ക് കണ്ണു പായിച്ച അയാൾ കണ്ടത് ഭയാനകമായ കാഴ്ചയായിരുന്നു.
ആകാശം മുഴുവനായും കാവി നിറത്തിൽ മുക്കിയിരിക്കുന്നു! തളർന്നു പോയ ആ വിപ്ലവകാരി ദു:ഖത്തോടെ തല താഴ്ത്തി. അപ്പോഴാണ് ഹൃദയം പിളരുന്ന മറ്റൊരു കാഴ്ച കണ്ണിൽ പെട്ടത്. നീലപ്പരപ്പായിരിക്കേണ്ട കടലതാ കാവിയണിഞ്ഞിരിക്കുന്നു. വെള്ളത്തിൽ പോലും കാവി പെയിൻ്റടിച്ചിരിക്കുന്നു!! ഇതൊക്കെ ആരോടു പറയാൻ.....
വർഗീയ ഫാസിസത്തിൻ്റെ കൊടുംഭീകരതയോടു പൊരുത്തപ്പെടാനാകാതെ കടലാഴങ്ങളിലേക്ക് ഊളിയിട്ട് ജീവിതം അവസാനിപ്പിച്ചാലോ എന്നു പോലും ഒരു വേള അയാൾ ചിന്തിച്ചു🙄🙄
പെട്ടെന്നയാൾക്കതോർമ്മ വന്നു. ഇന്ന് കേരള നിയമസഭ ഫാസിസ്റ്റുകൾക്കെതിരെ ഏകകണ്ഠേന പ്രമേയം പാസ്സാക്കിയിട്ടുണ്ട്. അതെ, പ്രത്യാശയ്ക്ക് വകയുണ്ട്..... !! നാട്ടുകാരെ കാണിക്കാൻ ഒരു പോട്ടവും പിടിച്ച് ഒട്ടും വൈകാതെ അയാൾ മടങ്ങി😅😅

(Sadanandan Master)

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with ഗൗതമൻ

ഗൗതമൻ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Purusho92480129

1 Jun
ഓഷോ ഫലിതം
ഒരു പ്രായമായ മനുഷ്യൻ ബൈക്കിൽ ഒരു ദീർഘയാത്രയിലാണ്. ഏതാണ്ട് പകുതി വഴിയായപ്പോഴേക്കും അദ്ദേഹം ആകെ തളർന്നു. മാത്രമല്ല വണ്ടിയിലെ പെട്രോളും തീർന്നു. ഒട്ടും ഓടിക്കാൻ പറ്റാത്ത അവസ്ഥയിൽ റോഡരുകിൽ വണ്ടി നിർത്തി. അപ്പോഴാണ് പീറ്റർ തൻ്റെ ഫോർഡ് ജെറ്റ് കാറിൽ അതു വഴി വന്നത്.
വയസ്സായ ആളെ കണ്ടതുകൊണ്ട് വണ്ടി നിർത്തി കാര്യം ചോദിച്ച് പ്രശ്നം മനസ്സിലാക്കി.

എന്നിട്ട് പീറ്റർ പറഞ്ഞു : ബൈക്ക് കാറിൽ കയറ്റാൻ പറ്റില്ല. എൻ്റെ കാറിൽ ഒരു കയറുണ്ട്. അതെടുത്ത് ഒരു തല കാറിൻ്റെ ബാക്കിൽ കെട്ടാം, മറ്റെത്തല ബൈക്കിൻ്റെ മുന്നിലും കെട്ടാം.
താങ്കൾ ബൈക്കിൽ ഇരുന്നാൽ മതി. ഞാനൊരു വിസിൽ തരാം, കാറിന് സ്പീഡ് കൂടി എന്നു തോന്നുമ്പോൾ വിസിലടിച്ചാൽ മതി. ഞാൻ സ്പീഡ് കുറച്ചു കൊള്ളാം.

അങ്ങിനെ സമ്മതിച്ച് അവർ യാത്ര തുടർന്നു. വഴിമധ്യേ ഒരു ഹൈവേ വഴി പോകേണ്ടതുണ്ട്. അങ്ങിനെ പോകുമ്പോൾ ഒരു ലവൽ ക്രോസിൽ റെഡ് ലൈറ്റ് കണ്ട് കാറ് നിർത്തി.
Read 5 tweets
1 Jun
മാലിദീപിലെ കലാപം ഓർമ്മയുണ്ടോ?

1988 ൽ അബ്ദുള്ള ലതുഫി എന്ന വ്യവസായിയുടെ നേതൃത്വത്തിൽ കുറെ കലാപകാരികൾ ശ്രീലങ്കൻ തമിഴ് തീവ്രവാദികളുടെ സഹായത്തോടെ മാലി ദീപിൽ അധികാരം പിടിക്കാൻ ശ്രമിച്ചു. പ്രസിഡന്റ് മുഹമ്മദ് ഗയൂമിന്റെ കൊട്ടാരം അവർ പിടിച്ചെടുത്തു. പ്രസിഡന്റും ഭരണകൂടവും ഒളിവിൽ പോയി.
അന്നത്തെ മാലി ഭരണകൂടം ശ്രീലങ്കയുടെ സഹായം ആവശ്യപ്പെട്ടു, പിന്നീട് പാകിസ്ഥാൻ, സിങ്കപ്പൂർ, അമേരിക്ക, ഇംഗ്ലണ്ട് ഒക്കെ സഹായിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അവസാനം പ്രസിഡന്റ്‌ ഗയൂമ് ഭാരതത്തോട് അപേക്ഷിച്ചു, സഹായിക്കണം. ഇന്ത്യൻ സായുധ സേന നാലുദിവസം കൊണ്ട് മാലി തിരിച്ചു പിടിച്ചു.
പ്രസിഡന്റിനെ ഭരണം തിരികെ ഏൽപ്പിച്ചു. സ്പീഡ് ബോട്ടിൽ ശ്രീലങ്കയിലേക്ക് രക്ഷപ്പെട്ട കലാപകാരികളെയടക്കം തടവിലാക്കി മാലി ഗവണ്മെന്റിനു നൽകി. അഞ്ചുലക്ഷം ജനങ്ങൾ ഉള്ള ദീപിൽ കലാപകാരികൾക്ക് അധികാരം പിടിക്കാൻ വേണ്ടി വന്നത് നൂറിൽ താഴെ വിദേശ തീവ്രവാദികൾ മാത്രം. ഇതൊക്കെ ലക്ഷദീപിലും സംഭവിക്കാം.
Read 25 tweets
31 May
36 ലക്ഷം പേർ ജോലി ചെയ്യുന്ന ധവള വിപ്ലവത്തിൻ്റെ പിതാവായ Dr വർഗീസ് കുര്യൻ തുടങ്ങിയ ഗുജറാത്തിലെ കർഷകരുടെ cooperative Society ആയ അമുലിനെ കഷ്ടിച്ച് 18 ലക്ഷം പേർ അംഗത്വമുള്ള ഡിവൈഎഫ്ഐ ബഹിഷ്കരിക്കും പോലും 😂
Amul ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ നടക്കുന്ന കമ്മി-സുഡാപ്പികട് ആദ്യമേ പറയട്ടേ.....
Amul ഒരു കോർപ്പറേറ്റ് സ്ഥാപനമോ അംബാനിയുടെ അളിയന്റെ സ്ഥാപനമോ അല്ല. 1946ൽ വല്ലഭായ് പട്ടേലിന്റെ നിർദ്ദേശത്തിൽ,ഗുജറാത്തിലെ ക്ഷീരകർഷകരുടെ ആവശ്യപ്രകാരം തുടങ്ങിയ ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപനമാണ് അമുൽ.ലോകം മുഴുവൻ വ്യാപാരം നടത്തുന്ന അമുൽ ഇപ്പോഴും ഒരു കോ-ഓപ്പറേറ്റീവ് സ്ഥാപനമാണ്.
ഏകദേശം 36 ലക്ഷം ക്ഷീര കർഷകർ അംഗങ്ങളുള്ള ഒരു കോ-ഓപ്പറേറ്റീവ് സ്ഥാപനം. നിങ്ങൾക്കു മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ നമ്മുടെ മിൽമ പോലെ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയറി കമ്പനികളിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഉള്ള ഒരെയൊരു ഇന്ത്യൻ കമ്പനി.
Read 6 tweets
30 May
ഇന്ന് മാധവ്ജിയുടെ 95മത് ജന്മദിനം ❤

കമ്മ്യൂണിസ്റ്റ് കാർമേഘങ്ങൾ കൊണ്ട് മൂടിയ കേരള ഭൂമിയെ ഹിന്ദു ധർമ്മത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയ ആചാര്യൻ....

അവർണ്ണനെന്നും സവർണ്ണനെന്നുമുള്ള ജാതിയുടെ വേലിക്കെട്ടുകൾ തകർത്ത് ഹിന്ദുക്കൾ ഒന്നാണെന്ന സന്ദേശം പ്രചരിപ്പിച്ച മഹാത്മാവ്.....
ജാതീയത നടനമാടിയ കാലത്ത് സർവ്വ ജാതിയേയും ഒരു മാലയുടെ മുത്തുകൾ പോലെ കോർത്തെടുത്ത വിശാല ഹിന്ദു സമ്മേളനത്തിന്റെ മുൻനിര സംഘാടകൻ.......

തന്ത്ര വിദ്യകൾ യുവതലമുറക്ക് പാഠ്യപദ്ധതിയാക്കി അഭ്യസിപ്പിച്ച തന്ത്ര വിദ്യാപീഠത്തിന്റെ സ്ഥാപകൻ........
മാമൂലുകൾ മാറ്റിവെച്ച് ഹിന്ദു സമൂഹത്തിന്റെ നവോത്ഥാനത്തിനായി അണിചേർന്ന പാലിയം വിളമ്പരത്തിന്റെ സൂത്രധാരൻ......

ജാതിഭേതമന്യേ എല്ലാ ഹിന്ദുക്കൾക്കും പൂജാതിക്രീയാ പദ്ധതികൾ അഭ്യസിപ്പിച്ച് ചരിത്രം സൃഷ്ടിച്ച സമാജ ഋഷി........
സർവ്വാംഗീകാരം നേടിയ ക്ഷേത്ര ചൈതന്യ രഹസ്യത്തിന്റെ രചയിതാവ്......
Read 4 tweets
30 May
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ശിവഭക്തനായ നയനാർക്ക് വലിയൊരു ശിവക്ഷേത്രം പണിയണമെന്ന് ആഗ്രഹമായി. പക്ഷേ സാധാരണക്കാരനായ അദ്ദേഹത്തിന് എങ്ങനെ അത് സാധിക്കാനാകും?
തന്റെ നിസ്സാഹായാവസ്ഥ മനസ്സിലാക്കി നയനാർ തന്റെ മനസ്സിൽ തന്നെ വിശാലമായൊരു ശിവക്ഷേത്രം പണിയാൻ തീരുമാനിച്ചു.
അങ്ങനെ നിത്യവും മണിക്കൂറുകളോളം മനസ്സിനകത്ത് ക്ഷേത്രം പണിനടക്കുന്നതായി അദ്ദേഹം ഭാവന ചെയ്തു തുടങ്ങി. മാസങ്ങൾ കഴിഞ്ഞു... നായനാരുടെ മാനസമന്ദിര നിർമാണം പൂർത്തിയായി. അടുത്ത നല്ല ശുഭമുഹൂർത്തത്തിൽ തന്നെ കുംഭാഭിഷേകം നടത്താനും തീരുമാനിച്ചു.
ഈ സമയം പല്ലവരാജാവ് കാഞ്ചീപുരത്ത് വലിയൊരു ശിവമന്ദിരം പണികഴിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം ആ മന്ദിരത്തിന്റെ കുംഭാഭിഷേകം തീരുമാനിച്ചതും അതേ ദിവസം തന്നെയായിരുന്നു. അന്നു രാത്രി പല്ലവരാജാവ് ഈശ്വരനെ സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഭഗവാൻ അരുളി "രാജൻ, നിന്റെ കുംഭാഭിഷേകം മാറ്റിവെക്കൂ.
Read 6 tweets
30 May
പ്രഫുദ്ധരെ വീണ്ടും കുഴിയിൽ ചാടിച്ച മോദിജിയുടേയും, അമിഷായുടേയും ബുദ്ധിക്കു മുന്നിൽ നമിക്കുന്നു. ലക്ഷദ്വീപിൽ കേന്ദ്രം തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ മോദിക്കും അമിത് ഷാക്കും യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. ഒരു സർജിക്കൽ സ്ട്രൈക്ക് പോലെ നിഷ്പ്രയാസം സാധിക്കുമായിരുന്നു!
ഇവിടെയാണ് രാമായണത്തിന്റെ ഒരേട് പ്രസ്ക്തമാകുന്നത്. രാവണൻ കടത്തികൊണ്ട് പോയ സീതയെ യാതൊരു പ്രയാസവുമില്ലാതെ ഉള്ളം കയ്യിൽ എടുത്തു കൊണ്ട് വരാമെന്ന് ഹനുമാൻ പറഞ്ഞു. എന്നിട്ടുംശ്രീരാമൻ യുദ്ധം ചെയ്ത് സീതയെ മോചിപ്പിച്ചു. എന്തായിരുന്നു കാരണം?
രാവണന് സഹായം ചെയ്യുന്ന സകല അധർമികളേയും, രാക്ഷസരേയും പുറത്ത് കൊണ്ട് വരണം. സമൂഹത്തിന് ഭീഷണിയായ അവരെ ഒതുക്കണമായിരുന്നു.
ഇത് ഇവിടേയും പ്രസക്തമാണ്. ലക്ഷദ്വീപിലെ പദ്ധതികൾക്കെതിരെയും ജിഹാദി രാക്ഷസർക്ക് വേണ്ടിയും നിൽക്കുന്നവരെ പുറത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു.
Read 7 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(