60 വയസ്സുള്ള പ്രമേഹ രോഗി :
"രണ്ട് ദിവസമായി ഇടുപ്പിനു പിടുത്തവും ഇടത്തെ കാലിലേക്ക് മിന്നലു പോലെയുള്ള വേദനയും "
ഞാൻ: എന്തെങ്കിലും ചെയ്തപ്പോൾ പെട്ടെന്ന് ഇളകിയതാണോ ?
രോഗി: ഞാൻ യോഗ കുറച്ച് കാര്യമായി ചെയ്തു
ഞാൻ : നിങ്ങൾ സർക്കസിലോ മറ്റോ ചേരാൻ പോകുന്നുണ്ടോ ? അല്ലെങ്കിൽ വേറെ വല്ല അഭ്യാസ പ്രകടനങ്ങൾക്കൊ മറ്റോ ....
രോഗി : ഹേയ് ഇല്ല ഡോക്ടർ , ഈ ഷുഗറൊക്കെ ഒന്ന് നിയന്ത്രിക്കാൻ വേണ്ടി .....
ഞാൻ : ഷുഗർ നിയന്ത്രിക്കാൻ ഇങ്ങിനത്തെ കസർത്തുകൾ കാണിക്കേണ്ട കാര്യമൊന്നുമില്ല. ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റി കൂട്ടെണ്ടത് മറ്റുള്ളവരെ അത്‌ഭുതപ്പെടുത്തുന്ന അഭ്യാസങ്ങൾ കാണിച്ച് ജീവിക്കുന്നവർക്കാണു.
നിങ്ങൾക്കതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല ഇത് പോലെ പ്രശ്നമുണ്ടാകുകയും ചെയ്യും
കെ.ആർ ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരി 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിൽ നടത്തിയ ഒരു പ്രസംഗമാണ്.
'
മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയുമോ, മിസ്റ്റർ ഗോവിന്ദ മേനോൻ (പനമ്പിള്ളി)? വേണ്ട കോളറയുള്ള വീട്ടിൽ?
അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ? അവിടെയൊക്കെ പേറ് നടക്കുന്നുണ്ടെന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ മിസ്റ്റർ ഗോവിന്ദ മേനോൻ?
'ഒന്നും വേണ്ട.... നാട്ടിൽ കോളറയുണ്ട്, വസൂരിയുണ്ട്, പ്‌ളേഗുണ്ട് എന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ?
ഇതിനൊക്കെ ഇടയിലൂടെ ഇന്ന് ഓരോ വീട്ടിലും കയറിയിറങ്ങാൻ ധൈര്യം ഈ മിഡ് വൈഫുമാർക്കു മാത്രമേയുള്ളു. അവർ നിങ്ങൾ ഭരണക്കാരേപ്പോലെ അറച്ചു നിൽക്കില്ല. ഓരോ വീട്ടിലും പോകും. പക്ഷേ, അവർക്ക് ആഴ്ചയിൽ നാലു നാഴി അരി കൊടുക്കണം എന്നു പറഞ്ഞാൽ നിങ്ങൾ ഖജനാവിനുമേൽ കെട്ടിപ്പിടിച്ചു പൂണ്ടുകിടക്കും.