ഹിന്ദു ശാന്തമായി ഉറങ്ങുന്നത് ഒന്നും അറിയാതെയാണോ? അതോ എല്ലാം അറിഞ്ഞു കൊണ്ടാണോ?
ഏതാണ് അറിയേണ്ടത്? എന്താണ് വായിക്കേണ്ടത്? എത്ര ഗ്രന്ഥങ്ങൾ! ഏതെല്ലാം ദൈവങ്ങൾ! ഹൊ! ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത ഏർപ്പാട്!
ഓരോന്നാലോചിച്ച് ധർമ്മപുത്രർക്ക് തല പെരുത്തു..
1/9
ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരെ രാത്രിയിൽ പോയി കണ്ടു. കാർന്നോര് സ്ഥലംവിട്ടാൽപ്പിന്നെ പറഞ്ഞു തരാൻ ആരുമില്ല!
ക്ഷീണിത ശബ്ദത്തിൽ നിറഞ്ഞ വാത്സല്യത്തിൽ വൃദ്ധൻ ചോദിച്ചു - എന്താ മകനേ?
ഉദ്വേഗഭരിതനായിരുന്നു യുധിഷ്ഠിരൻ.. ശരവർഷം പോലെ ചോദ്യങ്ങൾ പറന്നു..
2/9
കിമേകം ദൈവതം ലോകേ?
കിംവാപ്യേകം പരായണം?
സ്തുവന്ത: കം? കമർച്ചന്ത:
പ്രാപ്നുയുർ മാനവാ: ശുഭം?
കോ ധർമ: സർവധർമ്മാണാം
ഭവത: പരമോ മത:?
കിം ജപൻമുച്യതേ ജന്തുർ
ജൻമസംസാര ബന്ധനാത്?
ലോകത്തിന് ഒരു ദൈവം ഏതാണ്? എന്താണ് വായിക്കേണ്ടത്? ആരെയാണ് സ്തുതിക്കേണ്ടത്?
3/9
മനുഷ്യർക്ക് നല്ലത് വരാൻ ആർക്ക് അർച്ചന ചെയ്യണം? ധർമങ്ങളിൽ ശ്രേഷ്ഠമായത് ഏതാണ്? ഈ ജൻമസംസാര ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ എന്തു ജപിക്കണം?
ഉത്തരമായി ഭീഷ്മർ യുധിഷ്ഠിരന് വിഷ്ണു സഹസ്രനാമം ചൊല്ലിക്കൊടുക്കുന്നു!
വിശ്വം വിഷ്ണു വഷട്കാര ഭൂതഭവ്യ ഭവത്പ്രഭു.. എന്നിങ്ങനെ ആയിരം പേരുകൾ
4/9
ഭീഷ്മർ പറയുന്നത് കേൾക്കാൻ ആളും കൂടി. നിസ്സാരക്കാരല്ല - കൃഷ്ണൻ പാർവതി അർജ്ജുനൻ സഞ്ജയൻ! പാർവതി ഒരു ഉടക്ക് വെച്ചു. ഇത്ര കടുകട്ടിയായ ശ്ലോകങ്ങൾ വല്ല പണ്ഡിതൻമാരും ചൊല്ലിയേക്കാം. സാധാരണ മനുഷ്യർ എന്തു ചെയ്യും? അതിന് എന്തെങ്കിലും വഴിയുണ്ടോ? ഒരു വീട്ടമ്മയ്ക്ക് ഈ ഏടാകൂടമൊന്നും പറ്റില്ല
5/9
കൃഷ്ണൻ പറഞ്ഞു: വഴിയുണ്ട്. രാമനാമം ചൊല്ലിയാൽ മതി..
"സഹസ്രനാമ തത്തുല്യം
രാമനാമ വരാനനേ.."
ങേ! ആയിരം വിഷ്ണുവിന് ഒരു രാമനോ? കൃഷ്ണൻ ദേ രാമൻ്റെ പേര് പറയുന്നു! രാമൻ ബാലിയെ ഒളിയമ്പെയ്തു കൊന്നതൊന്നും ഈ കൃഷ്ണനറിയില്ലേ? .. ഇങ്ങനെയൊക്കെ ചോദിക്കാൻ അന്ന് കമ്മൂണിഷ്ടുകൾ ഉണ്ടായിരുന്നില്ല🤭
6/9
അങ്ങനെ രാമനാമം ഭാരതമൊട്ടാകെ പരന്നു. പോയി നാമം ചൊല്ല് എന്ന് പറഞ്ഞാൽ പിള്ളേര് ആരുടെ നാമം എന്ന് ചോദിക്കാതെ രാമ രാമ എന്ന് ചൊല്ലാൻ തുടങ്ങി. ഭാരതത്തിലെ ഏകദേശം ആറരലക്ഷം ഗ്രാമങ്ങളിൽ ഒന്നര ലക്ഷം ഗ്രാമങ്ങൾക്ക് രാമൻ്റെ പേര് വീണു.
7/9
നമ്മുടെ ഷോലെ സിനിമയിൽ ഗബ്ബർ സിങ് കൊള്ളയടിക്കുകയും അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും ചേർന്ന് സംരക്ഷിക്കുകയും ചെയ്ത രാംഗഢ് എന്ന ഗ്രാമം മുതൽ രാംപൂർ രാംടേക്ക് രാംനഗർ.. അങ്ങനെ. കേരളത്തിൽ എത്ര രാമപുരമുണ്ട്? ഇത് കൂടാതെ രാമന്തളി രാമനാട്ടുകര രാമക്കൽമേട് (എത്ര മനോഹരമായ പേര്!).. അങ്ങനെ..
8/9
അപ്പോൾ രാമ രാമ എന്ന് ഒന്ന് ചൊല്ലി രാത്രിയിൽ ഉറങ്ങാൻ കിടക്കുന്ന ഹിന്ദു ഒന്നുമറിയാതെ കിടക്കുകയാണോ? അതോ എല്ലാ ഗ്രന്ഥങ്ങളും അരച്ചു കലക്കിയ സഹസ്രനാമം, അത് ഗുളികയാക്കിയ രാമനാമം എന്ന ആത്യന്തിക സത്യം അറിഞ്ഞ് അതിന്റെ ശാന്തിയിൽ കണ്ണടയ്ക്കുകയാണോ? ഒന്ന് ആലോചിച്ചു നോക്കുക 🙏
9/9
• • •
Missing some Tweet in this thread? You can try to
force a refresh
ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? രാമായണം മഹാഭാരതം ഭാഗവതം പുരാണങ്ങൾ - ഇതെല്ലാം ശ്രദ്ധിച്ച് പല ആവർത്തി വായിക്കുന്നത് നിരീശ്വരവാദികളും കമ്മൂണിഷ്ടുകളുമാണ്. കാരണം അവർക്ക് ഇതെല്ലാം കമ്പോട് കമ്പ് വിമർശിക്കേണ്ടതുണ്ട്. രാമൻ ബാലിയെ ഒളിയമ്പെയ്തു കൊന്നു; ശംബൂകനെ കൊന്നു; സീതയെ ഉപേക്ഷിച്ചു!
1/5
ഇന്ത്യൻ ഭരണഘടന, ക്രിമിനൽ ശിക്ഷാ നിയമം തുടങ്ങിയവയെ അടിസ്ഥാനമാക്കി അവർ രാമനെയും കൃഷ്ണനെയും വിചാരണ ചെയ്യുന്നു! ചതിയിൽ പെടുത്തി കർണ്ണനെ കൊല്ലിച്ച കൃഷ്ണൻ മഹാപാപിയാണെന്ന് യുക്തിഭദ്രമായി സമർത്ഥിക്കുന്നു. പിഎച്ച്ഡി വാങ്ങുന്നു. (കിട്ടിയില്ലെങ്കിൽ തരപ്പെടുത്തുന്നു🤭)
2/5
ഇത്രയൊക്കെ ആയിട്ടും രാമനെ മര്യാദാപുരുഷോത്തമൻ എന്ന് വിളിക്കുന്നത് അവർക്ക് സഹിക്കുന്നില്ല. കൃഷ്ണനെ പൂർണാവതാരമെന്ന് വിശേഷിപ്പിക്കുന്നത് അവർക്ക് ദഹിക്കുന്നില്ല!!
3/5
പ്രധാൻമന്ത്രി ഗ്രാമീൺ സഡക് പുനരുത്ഥാൻ യോജന (PGSPY) എന്ന് പേര്. പഞ്ചായത്തിലെ പൊളിഞ്ഞ റോഡുകൾ നന്നാക്കുന്ന പദ്ധതി. 100% പണം കേന്ദ്രം തരും. സംസ്ഥാനം നടപ്പാക്കും. C.H. കണാരൻ്റെ ഓർമ്മയ്ക്ക് കണാരം എന്ന് പേരിടും. ഊരാളുങ്കൽ സൊസൈറ്റി റോഡ് പണിയും. CPM ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യും
1/5
ബിജെപി നേതാക്കളേയും ക്ഷണിക്കും. അവരും ഹാപ്പി! സ: ഘടാഘടിയൻ റോഡ് എന്നാണ് റോഡിന്റെ പേര്. പക്ഷേ ബോർഡിൽ ഒരു മൂലയ്ക്ക് PGSPY എന്ന് എഴുതിയിട്ടുണ്ടാവും. കേരള സർക്കാർ മുതൽ മൈക്കുകാരൻ ഷാജിക്ക് വരെ എല്ലാവരും നന്ദി പറയും
ഈ പദ്ധതിയുടെ വിശദാംശങ്ങൾ @avs_IND റിസർച്ച് ചെയ്ത് കണ്ടുപിടിക്കും
2/5
Mygovt App വഴി > rural development department > GoI project > states > Kerala > assembly questions > CAG > etc etc വഴി.. അങ്ങനെ ഗ്രാഫും ചാർട്ടും കടുകും കറിവേപ്പിലയും എല്ലാം വലിച്ചു പുറത്തിടും.. ഇതൊന്നും അറിയാത്ത പൊട്ടൻമാരാണോടാ ബിജെപിക്കാരേ നിങ്ങൾ എന്ന് ചോദിച്ച്..
3/5
കിറ്റെക്സിനൊക്കെ സംഭവിക്കുന്നത് എന്താണെന്ന് എനിക്ക് നന്നായറിയാം. അതുകൊണ്ടാണ് ഞാൻ ഒന്നും മിണ്ടാത്തത്.. എന്റെ ആയകാലത്ത് 1978ൽ ഞാനും എന്റെ ഒരു mech engr കൂട്ടുകാരനും കൂടി ഒരു ചെറിയ industry തുടങ്ങാനായി നടന്നു. നെറ്റ് പോയിട്ട് land phone പോലും ഇല്ലാത്ത കാലം. ഉള്ളത് വൻ പണക്കാർക്ക്
1/6
ഞങ്ങൾ തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുതൽ തൃശൂർ small scale industries service institute വരെ ഒന്നര വർഷം നിരങ്ങി. ഒരു സഹായമോ guidanceഓ ഒന്നും കിട്ടിയില്ല. ഒന്നും.. ഒടുവിൽ കണ്ടത് ആലപ്പുഴ district industries ആപ്പീസറെയാണ്. ഞങ്ങൾക്ക് റോ മെറ്റീരിയൽ തരേണ്ടത് SIDCO.
2/6
അവർക്ക് തരാൻ മെറ്റീരിയൽ ഇല്ല. നേരിട്ട് ബോംബെയിൽ നിന്ന് വാങ്ങാൻ അനുമതിയും തരില്ല! കാത്തിരിക്കുക.. കിട്ടുമ്പോൾ തരും! ഒരുപാട് സംസാരിച്ചു. ഒടുവിൽ അദ്ദേഹം പറഞ്ഞു - നിങ്ങൾക്ക് വേണ്ടത് ലെഡ്. അതില്ല. വല്ല ആൻ്റിമണിയോ ബിസ്മത്തോ തരാം. വേണോ?
3/6
ചെമ്പകം ഒരുപാട് പേർ ചർച്ച ചെയ്യുന്നതുകൊണ്ട് പറയുന്നു:
നമ്മുടെ നാട്ടിൽ പൂക്കൾ കായ്കൾ പാത്രങ്ങൾ ബന്ധങ്ങൾ... ഇവയുടെ ഒക്കെ പേരുകൾ പല സ്ഥലങ്ങളിലും വ്യത്യസ്തമാണ്...
കുഞ്ഞമ്മ അപ്പച്ചി ചിറ്റമ്മ.. etc etc
1/4
പണ്ട് ഞാൻ ഒരു സുഹൃത്തിന്റെ കൂടെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ വെള്ളപ്പൂക്കളുണ്ടാകുന്ന ഒരു മരച്ചോട്ടിൽ എല്ലാ സന്ധ്യകളിലും ഇരിക്കുമായിരുന്നു.
പിന്നീടൊരിക്കൽ... വാകച്ചുവട്ടിൽ ഇരുന്നത് ഓർമ്മയുണ്ടോ എന്ന് ഞാൻ ചോദിച്ചു. വാകയോ?! അത് ചെമ്പകമാണ് പൊട്ടാ എന്ന് മറുപടി കിട്ടി 🤭
2/4
അന്ന് എൻ്റെ നാടായിരുന്ന ചേർത്തലയിലും മറ്റും ഈ മരമേയില്ല. അതിനാൽ പേരും അറിയില്ല. അങ്ങനെ എൻ്റെ മനസ്സിൽ അത് ചെമ്പകമായി നിൽക്കുന്നു ഇന്നും. എപ്പോഴോ എൻ്റെ സുഹൃത്ത് ചെമ്പകം എന്താണെന്ന് പോലും മറന്നു. ഞാൻ അത് മാത്രം ഓർമ്മിച്ചുമിരുന്നു..
3/4
വായിച്ചപാടേ ദേഷ്യപ്പെടരുത്. അൽപം ആലോചിച്ചു കഴിഞ്ഞ് പ്രതികരിക്കുക..
മതം പഠിപ്പിച്ചൊന്നും ലവ് ജിഹാദ് തടയാൻ പറ്റില്ല. ഏത് സമ്പ്രദായം പഠിപ്പിക്കും? ശൈവം? വൈഷ്ണവം? തന്ത്രം? ആഗമം?
ഏത് സിസ്റ്റം? നമ്പൂതിരി? പുലയ? ഈഴവ?
ഓരോരുത്തരും വെവ്വേറെ സമ്പ്രദായം follow ചെയ്യുന്നു
1/10
കാല ദേശങ്ങളനുസരിച്ച് ഒരേ ജാതിയിൽ പെട്ടവർ തന്നെ വെവ്വേറെ ആചാരങ്ങൾ അനുഷ്ഠിക്കുന്നു! ഇതെല്ലാം standardize ചെയ്തു പഠിപ്പിക്കാൻ സാധ്യമാണോ? സാധ്യമായാൽ തന്നെ അത് ശരിയാണോ? നമ്മുടെ വൈവിധ്യങ്ങൾ നാം തന്നെ നശിപ്പിക്കണോ? വൈവിധ്യമല്ലേ ഹിന്ദുവിന്റെ സൗന്ദര്യ രഹസ്യം?
2/10
നമുക്ക് ഗുരുവായൂരിൽ വച്ച് നാരായണീയം ചൊല്ലി കൊടുങ്ങല്ലൂർ വന്ന് രണ്ടു വരി തെറിപ്പാട്ട് പാടി തൃപ്പൂണിത്തുറയിൽ പെരുവനത്തിൻ്റെ പഞ്ചാരിക്ക് തുള്ളി 41 ദിവസം എല്ലാമുപേക്ഷിച്ച് കറുപ്പുടുത്ത് പുണ്യപാപച്ചുമടായ ഇരുമുടി കൊണ്ടുപോയി അയ്യന് സമർപ്പിക്കണ്ടേ? ഇതൊന്നുമില്ലാതെ എന്ത് ഹിന്ദു മതം?
3/10
ഒരാൾ മറ്റൊരാളെ തല്ലി അല്ലെങ്കിൽ കൊന്നു - ഇതാണ് ക്രിമിനൽ കേസ്. ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകും. എന്നാൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അങ്ങനെയല്ല. തട്ടിപ്പ് മനസ്സിലാകാൻ വലിയ പ്രയാസമാണ്. PMLA Act, Benami Act, Customs Act, COFEPOSA, FEMA, RBI Act... ഇങ്ങനെ നിരവധി നിയമങ്ങൾ അറിയണം
1/8
ഈ അറിവില്ലായ്മയുടെ മറവിലാണ് സ്പ്രിംഗ്ലർ കേസ് മുതൽ പിണറായി രക്ഷപെടുന്നത്. ഇതിനെയൊക്കെ നേരിടാൻ ബിജെപിക്ക് വിദഗ്ദ്ധൻമാരുടെ ഒരു പട തന്നെ വേണം. റിട്ടയേർഡ് IAS IPS IRS IES IB ED CBI തുടങ്ങിയവരിൽ ബിജെപിയുടെ ശുഭകാംക്ഷികൾ ധാരാളമുണ്ട്. അവരെ സഹകരിപ്പിക്കണം. ഇത് ഒരു all out war ആണ്
2/8
സ്വാമിയോട് അൽപം കയ്പ്പുള്ളപ്പോൾ പോലും രാജ്യസഭയിൽ Augusta Westland Helicopter ഇടപാട് തുറന്നു കാണിക്കാൻ അമിത് ഷാ തെരഞ്ഞെടുത്തത് സ്വാമിയെയാണ്. Aircel Maxis കേസും INX Media കേസും മനസ്സിലാക്കിയ രണ്ടു പേരേ ഇന്ത്യയിൽ ഉള്ളൂ. കുറ്റം ചെയ്ത ചിദംബരവും അത് കണ്ടുപിടിച്ച സ്വാമിയും!
3/8