വായിച്ചപാടേ ദേഷ്യപ്പെടരുത്. അൽപം ആലോചിച്ചു കഴിഞ്ഞ് പ്രതികരിക്കുക..

മതം പഠിപ്പിച്ചൊന്നും ലവ് ജിഹാദ് തടയാൻ പറ്റില്ല. ഏത് സമ്പ്രദായം പഠിപ്പിക്കും? ശൈവം? വൈഷ്ണവം? തന്ത്രം? ആഗമം?

ഏത് സിസ്റ്റം? നമ്പൂതിരി? പുലയ? ഈഴവ?

ഓരോരുത്തരും വെവ്വേറെ സമ്പ്രദായം follow ചെയ്യുന്നു
1/10
കാല ദേശങ്ങളനുസരിച്ച് ഒരേ ജാതിയിൽ പെട്ടവർ തന്നെ വെവ്വേറെ ആചാരങ്ങൾ അനുഷ്ഠിക്കുന്നു! ഇതെല്ലാം standardize ചെയ്തു പഠിപ്പിക്കാൻ സാധ്യമാണോ? സാധ്യമായാൽ തന്നെ അത് ശരിയാണോ? നമ്മുടെ വൈവിധ്യങ്ങൾ നാം തന്നെ നശിപ്പിക്കണോ? വൈവിധ്യമല്ലേ ഹിന്ദുവിന്റെ സൗന്ദര്യ രഹസ്യം?
2/10
നമുക്ക് ഗുരുവായൂരിൽ വച്ച് നാരായണീയം ചൊല്ലി കൊടുങ്ങല്ലൂർ വന്ന് രണ്ടു വരി തെറിപ്പാട്ട് പാടി തൃപ്പൂണിത്തുറയിൽ പെരുവനത്തിൻ്റെ പഞ്ചാരിക്ക് തുള്ളി 41 ദിവസം എല്ലാമുപേക്ഷിച്ച് കറുപ്പുടുത്ത് പുണ്യപാപച്ചുമടായ ഇരുമുടി കൊണ്ടുപോയി അയ്യന് സമർപ്പിക്കണ്ടേ? ഇതൊന്നുമില്ലാതെ എന്ത് ഹിന്ദു മതം?
3/10
ഇതിൽ പലതിലും അഭിപ്രായ വ്യത്യാസം പലർക്കും ഉണ്ടാവാം. പക്ഷേ അവരും ഹിന്ദുക്കളല്ലേ? വാസ്തവത്തിൽ നമ്മെ ഒന്നിപ്പിക്കുന്നത് മതമാണോ? മതം ഒന്നിപ്പിക്കുമായിരുന്നു എങ്കിൽ മുസ്ലീങ്ങൾ മാത്രമുള്ള ഗൾഫ് രാജ്യങ്ങൾ ഒന്നാവില്ലായിരുന്നോ? കൃസ്ത്യൻ ഭൂരിപക്ഷമുള്ള രാജ്യങ്ങളും ഒന്നാവുന്നില്ലല്ലോ?
4/10
അപ്പോൾ മതത്തേക്കാൾ വലുതാണ് രാഷ്ട്രബോധം. അതാണ് നമ്മളെ കൂട്ടിയോജിപ്പിക്കുന്നത്.. ഹിന്ദു മതങ്ങൾക്ക് ഒരു പ്രത്യേകതയുള്ളത് അവയിൽ രാഷ്ട്രബോധം അന്തർലീനമായിരിക്കുന്നു എന്നതാണ്. ഓരോ സ്ഥലവും പുണ്യസ്ഥലമായി കാണുന്ന സ്വഭാവം. ദൈവങ്ങൾ പോലും അറിയപ്പെടുന്നത് സ്ഥലപ്പേരിൽ!
5/10
അങ്ങനെ ഗുരുവായൂരപ്പൻ കാടാമ്പുഴയമ്മ വൈക്കത്തപ്പൻ ചോറ്റാനിക്കരയമ്മ.. ദേവതകൾക്കു പോലും മേൽവിലാസമുണ്ടാക്കുന്നവരാണ് ഹിന്ദുക്കൾ! കൃസ്ത്യൻ ഇസ്ലാം മതങ്ങൾക്ക് പിറന്ന നാട്ടിൽ ഈ സ്വഭാവം ഇല്ലെങ്കിലും ഭാരതത്തിൽ വന്നപ്പോൾ അവയ്ക്കും ഈ "അസുഖം" പിടിപെട്ടു.
6/10
അങ്ങനെ എടത്വാ ഇടപ്പള്ളി നാഗൂർ നാദാപുരം.. ഒക്കെ പുണ്യസ്ഥലങ്ങളായി

അതിനാൽ മതങ്ങളെ നമ്മൾ ബുദ്ധിമുട്ടി കൂട്ടിക്കെട്ടേണ്ടി വരുമ്പോൾ രാഷ്ട്രം അന്തര്യാമിയായി നമ്മളെ ഒന്നാക്കുന്നു.
(സൂത്രേ മണിഗണാ ഇവ എന്ന് ഭഗവദ്ഗീത - മുത്തു കോർക്കുന്ന ചരട് പോലെ)
7/
മതത്തിന് മേലെയാണ് രാഷ്ട്രം എന്ന ചിന്തയുള്ളതിനാൽ
ജയ ജയ ജയ ജൻമഭൂമി...
ജയ ജയ ജയ ഭാരതഭൂമി..
എന്ന് നാം ഓർക്കാതെ തന്നെ ഒരുമിച്ചു പാടുന്നു

മതമേതും പഠിപ്പിച്ചോളൂ.. പക്ഷേ നിർബന്ധമായും കുട്ടികളെ ഭാരതമെന്താണെന്ന് പഠിപ്പിക്കണം. വിട്ടുവീഴ്ച പാടില്ല എന്ന് കാര്യകാരണ സഹിതം പഠിപ്പിക്കണം.
8/10
ഭഗവദ്ഗീത പഠിച്ചില്ലെങ്കിൽ വേണ്ട ജ്ഞാനപ്പാന വായിച്ചാൽ മതി. ശങ്കരനെ അറിഞ്ഞില്ലെങ്കിൽ വേണ്ട വിവേകാനന്ദനെ അറിഞ്ഞാൽ മതി. രാമായണം മഹാഭാരതം ഒക്കെ വെറും കഥയായിട്ടെങ്കിലും വായിച്ചാൽ മതി.. ഉറച്ച ദേശീയ മനസ്സുള്ളവൾ ലവ് ചെയ്തു എന്നു വരും. പക്ഷേ ജിഹാദ് ചെയ്യില്ല. ഉറപ്പ്
9/
ഭർത്താവിനെപ്പോലും അവൾ ജിഹാദിൽ നിന്ന് പിൻതിരിപ്പിക്കും! അത്രയ്ക്കാണ് യഥാർത്ഥ പ്രണയത്തിന്റെ ശക്തി.

അതിനാൽ ലവ് കണ്ട് ഭയക്കണ്ട. ആ മാനുഷിക പ്രതിഭാസം തടയാനുമാവില്ല. കുറച്ചൊക്കെ നിയന്ത്രിക്കാം എന്നേയുള്ളൂ. തടയേണ്ടത് ജിഹാദാണ്. അതിന് ദൈവഭക്തിയേക്കാൾ വേണ്ടത് രാഷ്ട്രഭക്തിയാണ്..
10/10

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

20 Jun
ഒരാൾ മറ്റൊരാളെ തല്ലി അല്ലെങ്കിൽ കൊന്നു - ഇതാണ് ക്രിമിനൽ കേസ്. ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകും. എന്നാൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അങ്ങനെയല്ല. തട്ടിപ്പ് മനസ്സിലാകാൻ വലിയ പ്രയാസമാണ്. PMLA Act, Benami Act, Customs Act, COFEPOSA, FEMA, RBI Act... ഇങ്ങനെ നിരവധി നിയമങ്ങൾ അറിയണം
1/8
ഈ അറിവില്ലായ്മയുടെ മറവിലാണ് സ്പ്രിംഗ്ലർ കേസ് മുതൽ പിണറായി രക്ഷപെടുന്നത്. ഇതിനെയൊക്കെ നേരിടാൻ ബിജെപിക്ക് വിദഗ്ദ്ധൻമാരുടെ ഒരു പട തന്നെ വേണം. റിട്ടയേർഡ് IAS IPS IRS IES IB ED CBI തുടങ്ങിയവരിൽ ബിജെപിയുടെ ശുഭകാംക്ഷികൾ ധാരാളമുണ്ട്. അവരെ സഹകരിപ്പിക്കണം. ഇത് ഒരു all out war ആണ്
2/8
സ്വാമിയോട് അൽപം കയ്പ്പുള്ളപ്പോൾ പോലും രാജ്യസഭയിൽ Augusta Westland Helicopter ഇടപാട് തുറന്നു കാണിക്കാൻ അമിത് ഷാ തെരഞ്ഞെടുത്തത് സ്വാമിയെയാണ്. Aircel Maxis കേസും INX Media കേസും മനസ്സിലാക്കിയ രണ്ടു പേരേ ഇന്ത്യയിൽ ഉള്ളൂ. കുറ്റം ചെയ്ത ചിദംബരവും അത് കണ്ടുപിടിച്ച സ്വാമിയും!
3/8
Read 8 tweets
17 Jun
ഇന്നലെ രാത്രി (16.06.2021) എട്ടു മണിക്കായിരുന്നു സേതുവേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന എസ് സേതുമാധവൻ എന്ന സംഘ പ്രചാരകൻ ക്ലബ് ഹൗസിലൂടെ അടിയന്തരാവസ്ഥാ ദിനങ്ങളിലെ ആർഎസ്എസിന്റെ സമര പരിപാടികൾ ഓർമ്മിച്ചെടുത്തത്.
1/13
വലിയ വാക്കുകൾ, സംസ്കൃത ശ്ലോകങ്ങൾ, വാചാടോപം - ഇതൊന്നും സേതുവേട്ടൻ ഉപയോഗിക്കുന്ന പ്രശ്നമില്ല. നെഞ്ചിലെ നേരിന്റെ നാവാണ് എന്നും സേതുവേട്ടൻ്റെ ആയുധം. ഹരിയേട്ടൻ ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്ക് "നല്ല ജോറായി" എന്നതാണെങ്കിൽ സേതുവേട്ടൻ കൂടെക്കൂടെ ഉപയോഗിക്കുന്നത് "ഉഷാറായി" എന്നതാണ് 😀
2/13
അടിയന്തരാവസ്ഥക്കാലത്തെ ആർഎസ്എസിൻ്റെ നിലപാട് കാഴ്ചപ്പാട് കടപ്പാട് പുറപ്പാട് - ഇതെല്ലാം തന്നെ ലളിതമായ ഭാഷയിൽ സേതുവേട്ടൻ അവതരിപ്പിച്ചു. സ്വയം ദു:ഖിതനാവാതെ മറ്റുള്ളവരുടെ ദു:ഖം നിരാശ നിസ്സഹായത വേദന സന്ത്രാസം.. ഇതെല്ലാം ശ്രോതാക്കളിലേക്ക് പകരാൻ സേതുവേട്ടന് ഒരു പ്രത്യേക കഴിവാണ്
3/13
Read 14 tweets
11 May
താൻ പിടിക്കണ്ട ഞാനിറങ്ങിക്കോളാം..

ഒന്നാം നിലയിൽ നിന്ന് താഴേക്ക് പടിയിറങ്ങാൻ ബുദ്ധിമുട്ടുന്ന ഗൗരിയമ്മയെ ഒന്ന് കൈക്ക് പിടിക്കാൻ നോക്കിയതാ..
പോരുകോഴിയെപ്പോലെ ഒരു നോട്ടം!

കൈവരിയിൽ രണ്ടു കൈകൊണ്ട് പിടിച്ച് ഓരോ പടികളായി ചെരിഞ്ഞിറങ്ങി ഗൗരിയമ്മ..
നിസ്സഹായനായി ഞാനും..
1/15
അരൂർ കെൽട്രോണിൽ ജോലി ചെയ്യുന്ന ഞാൻ. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാണ്. എനിക്ക് അദ്ദേഹവുമായി ഒരടുപ്പവുമില്ല. അതിനാൽ കെൽട്രോണിൻ്റെ ചില ആവശ്യങ്ങൾ സ്ഥലം എംഎൽഎ ആയിരുന്ന ഗൗരിയമ്മയോട് പറയാൻ വന്നതാണ് ഞാൻ..

കാര്യങ്ങളൊക്കെ പറഞ്ഞു..
2/15
ഹൊ! വലിയ വിപ്ലവകരമായ മാറ്റങ്ങളാണല്ലോടോ! താനാരാ ഇതൊക്കെ പറയാൻ?

ഞാൻ എൻജിനീയർമാരുടെ സംഘടനയുടെ പ്രസിഡന്റ് ആണ്..

നിങ്ങളുടെ ലെറ്റർ പാഡിൽ ഇത് എഴുതിത്തരാമോ? ഞാൻ രണ്ട് മണിക്കൂർ നേരം കൂടി ഇവിടെയുണ്ടാകും..

വേഗം തയ്യാറാക്കി കൊണ്ടുപോയി കൊടുത്തു.
3/15
Read 15 tweets
29 Apr
എന്തു കൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർ - അവരെത്ര വലിയ പണക്കാരായാലും - സൗജന്യങ്ങൾക്കു വേണ്ടി വാദിക്കുന്നത്? പാവങ്ങൾക്ക് മാത്രമല്ല എല്ലാവർക്കും എല്ലാം സൗജന്യമായി ലഭിക്കാൻ അവകാശമുണ്ട് എന്നാണ് അവരുടെ വാദം! അതിനാൽ അവർ ഏകദേശം എല്ലാ ഭരണകൂടങ്ങളുമായും നിരന്തരം സമരത്തിലായിരിക്കും
1/12
റഷ്യയിലാണല്ലോ ആദ്യം കമ്മൂണിസം വരുന്നത്. അത് വാസ്തവത്തിൽ ലെനിനിസമായിരുന്നു. അതിനെ മോടിപിടിപ്പിച്ചാണ് മാർക്സിസം - ലെനിനിസം എന്നൊക്കെയുള്ള ഭോഷ്ക് ഇപ്പോഴും അരങ്ങേറുന്നത്. അതെന്തുമാകട്ടെ - യഥാർത്ഥ വിപ്ലവകാരികളെ വകവരുത്തി കമ്മൂണിഷ്ടുകൾ ഭരണം പിടിച്ചെടുത്തു. അതാണ് ഒക്ടോബർ വിപ്ലവം!
2/12
ഈ മാസം അവർ എടുത്തു പറയുന്നത് ഒക്ടോബറിനു മുമ്പ് വേറൊരു വിപ്ലവം നടന്നിരുന്നു എന്നതിനാലാണ്. വാസ്തവത്തിൽ സാർ ചക്രവർത്തിയുടെ ഭരണം അവസാനിപ്പിച്ചത് ആ വിപ്ലവത്തിലൂടെയായിരുന്നു. അത് തമസ്ക്കരിക്കാനാണ് റഷ്യൻ വിപ്ലവം എന്ന് പറയാതെ ഒക്ടോബർ വിപ്ലവം എന്ന് പറയുന്നത് 😀
3/12
Read 12 tweets
27 Apr
പോപ്പുലർ ഫ്രണ്ട് പയറ്റിയാലൊന്നും രക്ഷയില്ല എന്ന് കാപ്പൻ്റെ ഭാര്യ റൈഹാനത്ത് മനസ്സിലാക്കി. ഒടുവിൽ ലീഗുമായി ബന്ധപ്പെട്ടു. മുനവ്വറലി തങ്ങൾ പ്രശ്നം ഏറ്റെടുത്തു. ഉടൻ കെ സി വേണുഗോപാൽ ചാടി വീണു. മറ്റ് എംപിമാർക്ക് കൂടെച്ചേരേണ്ടി വന്നു. പി സായ്നാഥ് പിണറായിക്ക് കത്തെഴുതി...
1/5
എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവന ഇറക്കി. രാഹുൽ ഗാന്ധിയും പ്രിയങ്കയും ട്വീറ്റ് ചെയ്തു. പിണറായി സമ്മർദ്ദത്തിലായി. യോഗിക്ക് കത്തെഴുതി. To be fair - കാപ്പൻ നിരപരാധിയാണെന്നോ തുറന്നു വിടണമെന്നോ ഒന്നും @vijayanpinarayi എഴുതിയിട്ടില്ല. കെട്ടിയിട്ടു എന്നും മറ്റും കേൾക്കുന്നു..
2/5
ഉചിതമായ ചികിത്സ കൊടുക്കണം. വേണ്ട നടപടികൾ എടുക്കണം - ഇത്രേയുള്ളൂ പിണറായിയുടെ കത്ത്..
പക്ഷേ പോപ്പുലർ ഫ്രണ്ടിൽ കലാപം തുടങ്ങി. "മുസ്ലിം രക്ഷകർ" എന്ന പദവി ലീഗ് തട്ടിപ്പറിച്ചിരിക്കുന്നു! കാപ്പനല്ലാതുള്ള മൂന്നു പേരെ നേതൃത്വം ഉപേക്ഷിച്ചിരിക്കുന്നു! പണം കാപ്പനു വേണ്ടി മാത്രം ഒഴുകുന്നു
3/5
Read 5 tweets
16 Apr
കൊച്ചിയിൽ കൊല നടത്തിയ പ്രതി ഇടക്കൊച്ചി - അരൂർ പാലം വഴി തെക്കോട്ട് അരൂരേക്ക് ഓടി. പിന്നാലെ ഓടിയ കൊച്ചീപ്പോലീസ് അരൂര് ജംഗ്ഷനിൽ അയാളെ വട്ടക്കാൽ വെച്ച് വീഴ്ത്തി. മൂക്കും കുത്തി വീണ പ്രതി അരൂർ പോലീസിനോട് പറഞ്ഞു - കൊച്ചീപ്പോലീസ് എന്നെ പിണറായിയുടെ പേര് പറയാൻ നിർബന്ധിക്കുന്നു!
1/6
കൊച്ചീപ്പോലീസിൻ്റെ പേരിൽ അരൂർ പോലീസ് കേസെടുത്തു - പിണറായിക്കെതിരെ ഗൂഢാലോചന, കള്ളത്തെളിവുണ്ടാക്കൽ etc etc. പ്രതിയെ വീഴ്ത്തി പരിക്കേൽപ്പിച്ചതിന് വേറൊരു കേസും...
കൊച്ചീപ്പോലീസിൻ്റെ കൃത്യനിർവഹണം തടഞ്ഞതിന് അരൂർ പോലീസിനെതിരെ കൊച്ചീപ്പോലീസും ഒരു കേസെടുത്തു.
2/6
തൊമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യുമോ അതോ ചാണ്ടി തൊമ്മനെ അറസ്റ്റ് ചെയ്യുമോ എന്ന് ചാനലുകളിൽ യെമണ്ടൻ ചർച്ച! അരൂർ പോലീസും കൊച്ചീപ്പോലീസും ഹൈക്കോടതിയിൽ എത്തി. അരൂരുകാർക്കു വേണ്ടി പൽക്കിവാലയും രാം ജേഠ്മലാനിയും കൊച്ചീക്കാർക്ക് വേണ്ടി അംബേദ്കറും അല്ലാഡി കൃഷ്ണസ്വാമി അയ്യങ്കാരും ഹാജരായി
3/6
Read 6 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(