ഈ ചിത്രം ഒരു തുടക്കമാണ്.... ഇന്ന് ഈ കണ്ട ഒരാൾക്ക് നാട്ടിലെ ആവേശ കമ്മിറ്റിക്കാർ പിരിവിട്ടു കാര്യം നിവൃത്തിച്ചു കൊടുക്കും. നാളെ രണ്ടാമതും മൂന്നാമതും ഓരോരുത്തർ വന്നാലും വല്ലോം ഒക്കെ ആൾക്കാർ ഒപ്പിച്ചു കൊടുക്കും, പക്ഷേ തുകകൾ കുറഞ്ഞു വരും.
കേരളത്തിനെ തുറിച്ചു നോക്കുന്ന സാഹചര്യങ്ങൾ വെച്ചു ഇത് രണ്ടിലും മൂന്നിലും ഒന്നും നിക്കില്ല...എല്ലാത്തിനും പിരിവിട്ടു കൊടുക്കാൻ ആളെ കിട്ടുകയും ഇല്ല.കാരണങ്ങളും പറയാം..കേരളത്തിലെ 3.5 കോടി ജനങ്ങളുടെ ഇന്നോളം ഉണ്ടായിരുന്ന ആകെ വാർഷിക വരുമാനത്തിന്റെ 40% വിദേശത്ത് നിന്നുള്ള റെമിറ്റൻസ് ആണ്.
അതിൽ തന്നെ സിംഹഭാഗവും ഗൾഫ് മേഖലയിൽ നിന്നാണ്. ഈ ഗൾഫ് മേഖലയിൽ നിന്നും ഭൂരിഭാഗം വരുന്ന തൊഴിലാളികളും ഇനി തിരികെ പോകുന്ന കാര്യം സംശയമാണ്. കുറച്ചു പേർ അഥവാ പോയാൽ തന്നെ ഇനി അധിക കാലം അവിടുന്നുള്ള പണം കൊണ്ട് ഉണ്ണാമെന്ന് കരുതണ്ട.
അപ്പോൾ കേരള സമ്പദ്വ്യവസ്ഥയിലേക്ക് വരുന്ന പാതിയോളം പണം കുറവ് വരുന്ന ഈ സ്ഥിതിവിശേഷത്തിൽ അതിന്റെ പ്രതിഫലനം ജനങ്ങളുടെ കീശയിലും കാണും..
എന്നു വെച്ചാൽ എന്താണ്?
ശരാശരി മലയാളിയുടെ വാങ്ങൽശേഷി ഏതാണ്ട് പാതിയായി കുറഞ്ഞു കഴിഞ്ഞു.
ഈ അവസ്ഥയിൽ ജനം പണം ചിലവഴിക്കുന്നതിൽ വരുന്ന കുറവ് ഊഹിക്കാവുന്നതെ ഉള്ളൂ. അത് നേരിട്ട് ബാധിക്കുക സർക്കാർ ഖജനാവിനെയാണ്. ഇപ്പോൾ തന്നെ ശമ്പളത്തിനും പെൻഷനും പണം തികയാത്ത അവസ്ഥയാണ്. നാട്ടിലെ ഒരു ബാങ്കിൽ നിന്നും ആവശ്യത്തിന് പോലും കാലണ കിട്ടാത്ത അവസ്ഥയിൽ ഇപ്പഴേ കടമെടുത്തു കൂട്ടിയിട്ടുണ്ട്.
ഇതിന്റെ കൂടെ നികുതി വരുമാനം കൂടെ കുറഞ്ഞാൽ സർക്കാർ ജോലിക്കാർക്ക് ശമ്പളവും പെൻഷനും വരെ മുടങ്ങും. അതും ഒരുപക്ഷേ മാസങ്ങളോളം.... ഇവിടെ ഗ്രീസും ക്യൂബയും ആവർത്തിക്കുന്നത് കണ്മുന്നിൽ കാണാം. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ....
ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കുക....
കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിൽ വൻ കുറവ് വന്നുകഴിഞ്ഞു. കേരളമുള്ളത് കൊണ്ടാണ് അന്യസംസ്ഥാന തൊഴിലാളികൾ കഞ്ഞി കുടിച്ചു പോകുന്നത് എന്നാരോ പറയുന്നത് കേട്ടിരുന്നു. ശുദ്ധ അസംബന്ധമാണ്. 10 രൂപ കൂടുതൽ കൂലി കിട്ടിയാൽ അവർ അങ്ങോട്ട് പോകും.
നിലവിൽ ബാംഗ്ലൂർ, ചെന്നൈ, മുംബൈ, പൂനെ പോലുള്ള സകല നഗരങ്ങളിലും ഈ അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. കേരളത്തിലേക്ക് വിളിച്ചാൽ ബീഹാറികൾക്ക് വരെ താല്പര്യം കുറഞ്ഞു തുടങ്ങി. സംരംഭകരോട് ചോദിച്ചാൽ പറഞ്ഞു തരും.
ആഴ്ചയിൽ പാതി ദിവസം പണിയെടുക്കാൻ സ്വതവേ വിമുഖതയുള്ള,
എല്ലാ ദിവസവും കള്ളില്ലാതെ കഴിച്ചു കൂട്ടാൻ പറ്റാത്ത തലമുറക്ക് കയ്യിൽ നിന്നും ചോരുന്ന പണം സൃഷ്ടിക്കുന്ന അപകടം ഏറെ വൈകിയേ തിരിച്ചറിയൂ. എന്നാൽ ആ വൈകിയ വേളയിൽ അപകടം തിരിച്ചറിയുമ്പോഴും ആ അപകടം പിണഞ്ഞതിന്റെ അടിസ്ഥാന കാരണം തങ്ങൾ കടിച്ചു തൂങ്ങി കിടന്ന സോഷ്യലിസം ആണെന്ന് അവർക്ക് ഉൾക്കൊള്ളാൻ
പറ്റുമോ എന്ന് സംശയമാണ്. ഉൾക്കൊണ്ടാൽ അവരവർക്ക് കൊള്ളാം. ഇല്ലെങ്കിൽ ആർക്ക് പോയി?
പരിഹാരം?
അടിസ്ഥാനവിഭാഗത്തിന് തൊഴിൽ വേണം. ജീവിതാവശ്യം നിവൃത്തിക്കാൻ വരുമാനം വേണം. അതിന് പൊതുമേഖലയിലോ, സ്വകാര്യമേഖലയിലോ തൊഴിൽശാലകൾ വേണം. അതിനും കാത്തു നിൽക്കാൻ സമയമില്ല.
2-3 വർഷത്തിൽ മില്യൺ കണക്കിന് മനുഷ്യരുടെ കീശയിൽ പണം എത്തിക്കണം. പൊതുമേഖലയിൽ സ്ഥാപനങ്ങൾ തുടങ്ങി ഇത്രയും വലിയ ലക്ഷ്യം ഇത്ര കുറഞ്ഞ സമയം കൊണ്ട് കൈവരിക്കാൻ കഴിയുമെന്ന് തല മൂത്ത സോഷ്യലിസ്റ്റ് ബുദ്ധിജീവികൾ പോലും പറയില്ല. അപ്പോൾ തീർച്ചയായും സ്വകാര്യ സംരംഭങ്ങൾ വേണം.
അതിന് വേണ്ട അന്തരീക്ഷം ഇല്ലെങ്കിൽ, അഥവാ അതിന് വേണ്ട നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാനും ചരിത്രത്തിലില്ലാത്ത അളവിൽ മുതല്മുടക്കുകൾ ആകർഷിക്കാനും ഏതാനും മാസങ്ങൾക്കുള്ളിൽ സാധിച്ചില്ലെങ്കിൽ പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിന്റെ ഭീകരമുഖം മലയാളിയെ തുറിച്ചു നോക്കുന്നുണ്ട്.
ഇനി മുതൽമുടക്ക് ആകർഷിച്ചാൽ മാത്രം പോര. വരുന്ന 2-3 വർഷത്തിൽ അവയിൽ ഭൂരിഭാഗം നടപ്പിൽ വരുത്തണം. യഥാർത്ഥത്തിൽ താഴെതട്ടിലെ മനുഷ്യർക്ക് തൊഴിൽ കിട്ടണം. ഇല്ലെങ്കിൽ....ബാക്കി കണ്ടറിയാം..
• • •
Missing some Tweet in this thread? You can try to
force a refresh
#Malik thread 👇
കില്ലർ കോടിയേരി ബാലകൃഷ്ണൻ ആണെന്ന സസ്പെൻസ് പൊളിച്ചു കൊണ്ട് തന്നെ എഴുതട്ടെ,രണ്ടേ മുക്കാൽ മണിക്കൂർ വലിച്ചു നീട്ടാൻ മാത്രം മാലികിൽ ഒരു ഉണ്ടയും ഇല്ല!!
പക്ഷേ ഒളിച്ചു കടത്തലുകൾ വേണ്ടുവോളം ഉണ്ട് ,റമദാപള്ളിയിൽ ഒരു സാധാരണക്കാരനായി ജനിച്ചുവളർന്ന്
അത്യാവശ്യം നന്നായി തന്നെ സ്മഗ്ലിങ് ഒക്കെ ചെയ്ത് റമദാപള്ളിയുടെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച അലിക്ക എന്ന സുലാമൈൻ അലി കൊല്ലലും കൊള്ളയും അവസാനിപ്പിച്ച് ഹജ്ജിന് പോകുമ്പോൾ "അൽ മുബാറക് "മൊബൈൽ ഷോപ്പിന്റെ ഏരിയൽ വ്യൂവിലേക്ക് പോസ് ചെയ്ത് പടത്തിന്റെ പേര് ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും
എഴുതികാണിക്കും മാലിക്!!ബീമാപള്ളി..ക്ഷമിക്കണം..,ഈ റമദാപള്ളി പൊലീസിന് ആക്സ്സസ് ഇല്ലാത്ത ഒരു ഇസ്ലാമിക് സ്റ്റേറ്റ് സെറ്റപ്പാണ്,അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജമാ അത്താണ്.
ഈ സുലൈമാൻ അലി എങ്ങനെ റമ്ദാപള്ളിയുടെ അലീക്ക ആയെന്ന് വെച്ചാൽ കടല് വഴിയുള്ള സ്മഗ്ഗലിംങ് ആയിരുന്നു മെയിൻ,