#Malik thread 👇
കില്ലർ കോടിയേരി ബാലകൃഷ്ണൻ ആണെന്ന സസ്പെൻസ് പൊളിച്ചു കൊണ്ട് തന്നെ എഴുതട്ടെ,രണ്ടേ മുക്കാൽ മണിക്കൂർ വലിച്ചു നീട്ടാൻ മാത്രം മാലികിൽ ഒരു ഉണ്ടയും ഇല്ല!!
പക്ഷേ ഒളിച്ചു കടത്തലുകൾ വേണ്ടുവോളം ഉണ്ട് ,റമദാപള്ളിയിൽ ഒരു സാധാരണക്കാരനായി ജനിച്ചുവളർന്ന്
അത്യാവശ്യം നന്നായി തന്നെ സ്മഗ്ലിങ് ഒക്കെ ചെയ്ത് റമദാപള്ളിയുടെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച അലിക്ക എന്ന സുലാമൈൻ അലി കൊല്ലലും കൊള്ളയും അവസാനിപ്പിച്ച് ഹജ്ജിന് പോകുമ്പോൾ "അൽ മുബാറക് "മൊബൈൽ ഷോപ്പിന്റെ ഏരിയൽ വ്യൂവിലേക്ക് പോസ് ചെയ്ത് പടത്തിന്റെ പേര് ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും
എഴുതികാണിക്കും മാലിക്!!ബീമാപള്ളി..ക്ഷമിക്കണം..,ഈ റമദാപള്ളി പൊലീസിന് ആക്സ്സസ് ഇല്ലാത്ത ഒരു ഇസ്ലാമിക് സ്റ്റേറ്റ് സെറ്റപ്പാണ്,അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജമാ അത്താണ്.
ഈ സുലൈമാൻ അലി എങ്ങനെ റമ്ദാപള്ളിയുടെ അലീക്ക ആയെന്ന് വെച്ചാൽ കടല് വഴിയുള്ള സ്മഗ്ഗലിംങ് ആയിരുന്നു മെയിൻ,
ഇതേ പരിപാടി പണ്ട് ചെയ്തിരുന്നത് ആറ്റുകാൽ പൊങ്കാലയുടെ പ്രധാന സംഘാടകനായ ചന്ദ്രൻ മൊതലാളി ആയിരുന്നു,പുള്ളിയെ പൊങ്കാലേടെ അന്ന് മാലിക് അറഞ്ചം പുറഞ്ചം വെട്ടുന്നു..മാലിക് മെയിൻ ആവുന്നു.
ഈ ചന്ദ്രൻ മുതലാളിയുടെ വീടിനു ചുറ്റുമുള്ള അഗ്രഹാര സെറ്റപ്പിൽ നിന്ന് എല്ലാ വേസ്റ്റും പള്ളിവകയുള്ള സ്ഥലത്താണ് കളയുന്നത്,ഇത് കണ്ടുപിടിച്ച അലി അതേ വേസ്റ്റ് ഹിന്ദുഭവനങ്ങളിൽ രാത്രിക്ക് രാത്രി ചാക്കിൽ കെട്ടി കളയുന്നു (ഒളിച്ചു കടത്തലില്ല)
ഈ വേസ്റ്റിരിക്കുന്ന സ്ഥലമൊക്കെ അമ്പലമാണെങ്കിൽ വൃത്തയാക്കിയേനെ,പള്ളിടെ സ്ഥലം ആയതുകൊണ്ട് ആരും ഒഴിപ്പിച്ചു തരില്ല എന്ന് അലിക്ക സബ് കലക്ടറോട് പരാതി പറയുന്നുണ്ട്....
റോസ്ലിൻ(തൊണ്ടിമുതലിൽ സുരാജിന്റെ ഭാര്യയായി അഭിനയിച്ച ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ കുട്ടി,ഒരു മാറ്റവും ഇല്ല.
നായാട്ട് കഴിഞ് ഒരു കൊന്തയും ഇട്ട് നേരെ മാലികിന്റെ സെറ്റിലേക്ക് പോയപോലെ..കോസ്‌റ്റ്യൂം മാത്രമേ മാറുന്നുള്ളു,എക്സ്പ്രെഷൻ ഒക്കെ ആനത്തലവട്ടം ആനന്ദൻ ചാനൽ ചർച്ചയിൽ ഇരിക്കുന്ന അതേ ഗൗരവഭാവം)
അലിക്ക ജയിലിലായിരിക്കുമ്പോഴാണ് റോസ്ലിൻ പ്രസവിക്കുന്നത്,
മാമോദിസ മുക്കിയ ആന്റണിയെ,അലി അമീർ ആയി തന്നെ വളർത്തുന്നുണ്ട്
കലാപങ്ങൾ മുന്നിൽ കണ്ട് ആയുധങ്ങൾ പള്ളികളിൽ സൂക്ഷിക്കുന്നത് അലി തടയുന്നുണ്ട് ,അതേ അലി ജയിലിലേക്ക് തന്റെ സ്വയ രക്ഷയ്ക്ക് വേണ്ട തോക്ക് അസ്സംബിൾ ചെയ്ത് ഉപയോഗിക്കുന്നുണ്ട്.
ഇങ്ങനെ അലി മതേതരനും സമാധാനപ്രിയനും ആണെന്ന് കാണിക്കാൻ സംവിധായകൻ
അങ്ങിങ്ങായി കാണിച്ച നറേറ്റിവ് സംവിധായകൻ തന്നെ പൊളിക്കുന്നുണ്ട്. സിനിമ കഴിഞ്ഞപ്പോൾ മുഹ്‌സിൻ പരാരിയുടെ തിരക്കഥയ്ക്ക് പി ഡി പി ചെയർമാൻ പൂന്തുറ സിറാജ് സംവിധാനം ചെയ്ത സിനിമയാണോ എന്ന് നോക്കാൻ സംവിധായകന്റെ പേര് വീണ്ടും
നോക്കി അതെ മഹേഷ് നാരായണൻ തന്നെ!.
ഇപ്പൊ ഇസ്ലാമോഫോബിയ ഉണ്ടെന്ന് ബഹളം വെക്കുന്നത് ഇത്തരത്തിലുള്ള ഒളിച്ചുകടത്തലുകൾ ഒരു മറയാക്കാൻ വേണ്ടിയാണ്.ഒരു രൂപ പോലും മുടക്കാതെ പടം കണ്ട്,അജണ്ടകളെ തുറന്ന് കാണിക്കണം എന്നത് കൊണ്ട് എഴുതിയതാണ്..നെറ്റിന്റെ പൈസ പോയികിട്ടി 🥴
• • •
Missing some Tweet in this thread? You can try to
force a refresh
ഈ ചിത്രം ഒരു തുടക്കമാണ്.... ഇന്ന് ഈ കണ്ട ഒരാൾക്ക് നാട്ടിലെ ആവേശ കമ്മിറ്റിക്കാർ പിരിവിട്ടു കാര്യം നിവൃത്തിച്ചു കൊടുക്കും. നാളെ രണ്ടാമതും മൂന്നാമതും ഓരോരുത്തർ വന്നാലും വല്ലോം ഒക്കെ ആൾക്കാർ ഒപ്പിച്ചു കൊടുക്കും, പക്ഷേ തുകകൾ കുറഞ്ഞു വരും.
കേരളത്തിനെ തുറിച്ചു നോക്കുന്ന സാഹചര്യങ്ങൾ വെച്ചു ഇത് രണ്ടിലും മൂന്നിലും ഒന്നും നിക്കില്ല...എല്ലാത്തിനും പിരിവിട്ടു കൊടുക്കാൻ ആളെ കിട്ടുകയും ഇല്ല.കാരണങ്ങളും പറയാം..കേരളത്തിലെ 3.5 കോടി ജനങ്ങളുടെ ഇന്നോളം ഉണ്ടായിരുന്ന ആകെ വാർഷിക വരുമാനത്തിന്റെ 40% വിദേശത്ത് നിന്നുള്ള റെമിറ്റൻസ് ആണ്.
അതിൽ തന്നെ സിംഹഭാഗവും ഗൾഫ് മേഖലയിൽ നിന്നാണ്. ഈ ഗൾഫ് മേഖലയിൽ നിന്നും ഭൂരിഭാഗം വരുന്ന തൊഴിലാളികളും ഇനി തിരികെ പോകുന്ന കാര്യം സംശയമാണ്. കുറച്ചു പേർ അഥവാ പോയാൽ തന്നെ ഇനി അധിക കാലം അവിടുന്നുള്ള പണം കൊണ്ട് ഉണ്ണാമെന്ന് കരുതണ്ട.