ആ സ്ത്രീ എന്റെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തി. റേഷൻ കാർഡ് തന്ന് ,അതുമായി റേഷൻ കടയിൽ പോകാൻ ആവശ്യപ്പെട്ടത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ആ സ്ത്രീയുടെ പെരുമാറ്റം മോശമകാതിരിക്കാൻ തെല്ലും 1
നീണ്ടു വിശാലമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് , മെക്സിക്കോയിലെ കുതിരത്തൊഴുത്തുകളെ ഓർമിപ്പിച്ചു.
മൂന്ന്ചക്രം ഉള്ള കാഴ്ചയിൽപന്നിയെ പോലെ ഉള്ള ഒരു വാഹനം വന്നു നിർത്തി.ഞാൻ അതിൽ കയറി.
കൊളംബോയിലെ കുതിരസവാരിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള യാത്ര2
വളരെ ബുദ്ധിമുട്ടി ആണെങ്കിലും ഞാൻ റേഷൻകടയിൽ എത്തി..
അംബരചുംബിയായ റേഷൻ കട..
അടുക്കടുക്കായി ഇരിക്കുന്ന ചാക്കുകൾ കണ്ടപ്പോൾ എനിക്ക് ടാൻസാനിയായിലെ കെട്ടിടങ്ങളാണ് ഓർമവന്നത്.
അവക്കിടയിൽ 3
കന്നാസുമായി ഞാൻ അകത്തേക്കുള്ള യാത്ര തുടർന്നു.
ബള്‍ഗേറിയന്‍ ഓർമ്മ പുതുക്കും പോലെ എന്‍റെ മുന്നിലും പിന്നിലും പ്രാചീന വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളും പുരുഷന്‍മാരും..
അവര്‍ ഗോത്രഭാഷയില്‍ എന്തോ പുലമ്പുന്നുണ്ട്. 4
എന്നെ കണ്ടതും അവർ പൗരാണികമായ ഏതോ ഭാഷയിൽ എന്തൊക്കെയോ പുലമ്പികൊണ്ടു ചിതറി ഓടി...അതെന്തിനാണെന്നു എനിക്ക് മനസ്സിലായില്ല
റേഷന്‍കടക്കാരന്‍ ഫ്രെഡ്ഡി സ്ത്രീകളോട് ചളി പറയുന്നു5
Swipe മെഷീന്‍ പോലെ ഒരെണ്ണം കടക്കാരന്‍ എന്‍റെ നേരെ നീട്ടി.. ഞാന്‍ ഉടനെ പേഴ്സിനുള്ളില്‍ ഇരുന്ന Debit card അദ്ധേഹത്തിന്‍റെ പക്കല്‍ കൊടുത്ത ശേഷം ആകാംഷയോടെ നോക്കി നിന്നു..
ചുറ്റിലും നിൽക്കുന്ന ആൾക്കാർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..6
ഒടുവിൽ നൈൽസ് നദീ തീരത്തുള്ള കൽ കൊത്തലങ്ങൾ അടങ്ങിയ അരിയും , മെസപൊട്ടോമിയയിലെ ആമ്പൽ കുളത്തിന്റെതായ വശ്യ സുഗന്ധമുളള മണ്ണെണ്ണയും വാങ്ങി ഞാന്‍ വീട്ടിലേക്ക് യാത്രയായി
(കടപ്പാട്)7