കർണാടകവും തമിഴ്നാടും അതിർത്തി അടച്ചാൽ തീരുന്നത് മാത്രമാണ് No 1 തള്ളുകൾ എന്ന് ഇന്നലെ നിങ്ങൾക്ക് മനസ്സിലായില്ലേ? ചോദിക്കേണ്ടത് ഇവിടത്തെ ഇടതു വലതു രാഷ്ട്രീയ നപുംസകങ്ങളോട് ആണ്!
കൊറോണക്കാലത്തു നാട്ടിലേക്കു തിരിച്ചു വന്നതോ കുടുങ്ങിക്കിടക്കുന്നതോ ലൈവിൽ കരയുന്നതു ആയ വിദ്യാർത്ഥികളുടെ എണ്ണം നോക്കിയാൽ മതി No 1 കേരളം എന്താണ് വിദ്യാഭ്യാസത്തിൽ നൽകുന്ന സംഭാവന എന്ന്. എന്തു കോപ്പുണ്ടെടോ മലയാളി നിനക്ക് അഹങ്കരിക്കാൻ?
ജോലി കോയമ്പത്തൂർ, ബാംഗ്ലൂർ, ഹൈദരാബാദ് അടക്കം ഉള്ള മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ലഭിച്ചില്ല എങ്കിൽ മലയാളിയുടെ അവസ്ഥ എന്താകുമായിരുന്നു?
പ്രവാസികളെ പിഴിഞ്ഞ് ചോരകുടിച്ചു രാഷ്ട്രീയ തെമ്മാടികൾ ചീർത്തു എന്നല്ലാതെ ഇവിടെ വ്യവസായം വരാനോ പുതിയ പ്രോജക്ടുകൾക്കോ എന്തു സഹായം ആണ് ഈ പ്രബുദ്ധ കേരളം നൽകുന്നത്? നാട്ടിൽ സംരംഭം ആരംഭിച്ചവരൊക്കെ ലക്ഷങ്ങളുടെ കടത്തിൽ നട്ടം തിരിയുകയാണ്!
എല്ലാ തള്ളലും നടത്തി ചികിൽസിക്കാൻ വിദേശത്ത് പോകുന്ന നേതാക്കന്മാർ.
അവരുടെ മക്കൾ വിദേശത്തു പഠിച്ചു ചാണക സംസ്ഥാനങ്ങളിൽ വ്യവസായി ആകുന്നു.
കടപ്പാട്