My Authors
Read all threads
ടോണി റോബിൻസിന്റെ അൺലിമിറ്റഡ് പവറും ലക്ഷ്മീ സഹസ്ര നാമവും:
കുറച്ചു നാൾ മുൻപ് ദുബായിലേക്ക് ഒരു ചെറിയ ഡെപ്യുട്ടേഷൻ പോകേണ്ടി വന്നു. താമസ്സം മാരിയറ്റ് ഹോട്ടലിൽ ആയിരുന്നു .വൈകിട്ട് 6 മണിയോടെ സൈറ്റിൽനിന്നും മടങ്ങി ഹോട്ടലിൽ എത്തും. ദുബായിൽ ധാരാളം ഫ്രണ്ട്‌സ് ഉണ്ടായിരുന്നു

1/25
എങ്കിലും ഇവിടെ എത്തിയ കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഡെപ്യൂട്ടേഷൻ തീരുന്നതിന്റെ തലേ ദിവസ്സം വൈകിട്ട് റൂമിലേക്ക് പോകാൻ ലിഫ്റ്റ് കാത്തു ഹോട്ടൽ ലോബിയിൽ നിൽക്കുകയായിരുന്നു.
പെട്ടന്ന് ചുമലിൽ ആരോ സ്പർശിച്ചതായി തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ പാലക്കാട്ടുകാരൻ RK മേനോൻ. നേരത്തെ ഞങ്ങൾ
2/25
ഒന്നിച്ച് വർക്ക്‌ ചെയ്തിട്ടുണ്ട്.അന്ന് HR മാനേജർ ആയിരുന്നു.ഇപ്പോൾ ദുബയിൽ ഏതോ MN മാൻ പവർ consultancy യുടെ GM ആണ് RK മേനോൻ.
ഹായ് അൻസാരി ..ഇവിടെ?
ചമ്മൽ മറച്ചുകൊണ്ട് ഞാൻ കാര്യം പറഞ്ഞു.
ഇവിടെ വന്നിട്ട് അറിയിക്കാഞ്ഞതിൽ RK നീരസം പറഞ്ഞു.
കാര്യം കൂടുതൽ വഷളാകുന്നതിന് മുൻപ് ഞാൻ
3/25
ചോദിച്ചു, RK നിങ്ങൾ എന്താണ് ഈ സമയത്ത് ഇവിടെ? കുടുംബം നാട്ടിൽ ആണോ ?
RK പറഞ്ഞു " കുടുംബം ഇവിടെയുണ്ട് അൻസാരി .ഞങ്ങളുടെ സ്ഥാപനം ഇവിടെ ഒരു ഇവന്റ് ഓർഗനൈസ് ചെയ്തിട്ടുണ്ട്. അതിനാ ഞാൻ വന്നത്.
ഇവന്റൊ ? ഞാൻ ചോദിച്ചു.
"ടോണി റോബിൻസിന്റ ഒരു മോട്ടിവേഷൻ ടോക്ക് ഇവിടെ
4/25
ഞങ്ങളുടെ സ്ഥാപനം ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്.

ടോണി റോബിൻസോ, അതാര് ? ഞാൻ ചോദിച്ചു

ടോണി ലോക പ്രശസ്തൻ ആയ ഒരു അമേരിക്കൻ ലൈഫ് ഗുരു ആണ്.
അദേഹത്തിന്റെ ലക്ച്ചറുകളുടെ ഒരു സിറ്റിംഗ് ന് പതിനായിരങ്ങൾ ആണ് ഫീ .
ഇന്നത്തെ ഇവന്റിൽ ഒരു ടിക്കറ്റിന് 80/85 Kരൂപയാണ് ഞങ്ങൾ ചാർജ് ചെയ്യുന്നത്.
5/25
എനിക്ക് ഒന്നും മനസ്സിലായില്ല.
RK പറഞ്ഞു. ഇന്ന് ലൈഫ് കോച്ച് , സെൽഫ് ഹെല്പ് ഗുരു ഇവയെല്ലാം മൾട്ടി മില്യൺ ഡോളർ ബിസ്സിനെസ്സുകൾ ആണ്.

ലക്ഷങ്ങൾ ഫീ വാങ്ങുന്ന റോബിൻ ശർമ്മ പോലെ ലോക പ്രസിദ്ധർ ആയി പല ഗുരുക്കളും ഉണ്ട്.

വലിയ വലിയ സെലിബ്രറ്റികളും ബിസ്സിനെസ്സ് കാരും മറ്റും

6/25
ഇതുപോലുള്ള പ്രോഗാമിൽ പങ്കെടുത്ത്‌,കിട്ടുന്ന അറിവുകൾ അവരുടെ ബിസിനെസ്സ് മെച്ചപ്പെടുത്താനും ജീവിതം സന്തോഷമാക്കാനും ഉപയോഗിക്കുന്നു.
ഇത് കേട്ടതും എന്റെ മനസ്സിലൂടെ ഒരു മിന്നൽ കടന്ന് പോയി."ആഹാ കൊള്ളാല്ലോ".ഞാൻ അറിയാതെ പറഞ്ഞു പോയി.
എന്റെ ഉത്സാഹം കണ്ട RK പറഞ്ഞു" തനിക്ക് ഇനീം വേറെ പണി
7/25
ഒന്നും ഇല്ലല്ലോ..വരൂ ലെക്ചർ കേൾക്കാം.
85 K രൂപാ ന്ന് ഓർത്ത് ഞാൻ ഒന്ന് പരുങ്ങിയപ്പോൾ RK പോക്കറ്റിൽ നിന്നും ഒരു കോപ്ലി.പാസ്സ് എടുത്തു തന്നിട്ട് പറഞ്ഞു" താൻ ഫ്രഷ് ആയിട്ട് 6.50 ന് മുകളിൽ ദുബായി ബാൾ റൂമിൽ വരിക.ഞാൻ അവിടെ കാണും.പോകട്ടെ..കുറെ കാര്യങ്ങൾ ഇനിയും തീർക്കാനുണ്ട്. 8/25
പാസ്സും വാങ്ങി ഞാൻ റൂമിലേക്ക് പോയി.ധൃതിയിൽ കുളിച്ചൊരുങ്ങി ഞാൻ ക്ര്യത്യ സമയത്ത്തന്നെ ബാൾ റൂമിൽ ചെന്നു.
RK ഹോളിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു.
എന്നെ കണ്ടതും ഓടി വന്ന്‌ എന്നെ ഒരു സീറ്റിൽ കൊണ്ട് ഇരുത്തി.
സമയമായി...ലൈറ്റുകൾ ഡിം ആയി.
200 ഓളം ആളുകൾ വന്നിട്ടുണ്ട്.

9/25
RK എന്റെ അടുത്തുള്ള കസേരയിൽ സ്ഥാനം പിടിച്ചു. എയർ ഹോസ്റ്റസിനെ പോലെ തോന്നുന്ന ഒരു ലേഡി സ്റ്റേജിൽ കയറി കലപില എന്തൊക്കെയോ പറഞ്ഞു ടോണിയെ സ്റ്റേജിലേക്ക് സ്വാഗതംചെയ്തു.
ചാര നിറത്തിലുള്ള കോട്ട് അണിഞ്ഞ,ആറരഅടിക്ക് മുകളിൽ പൊക്കമുള്ള, ചിമ്പാൻസിയെ അനുസ്മരിപ്പിക്കുന്ന

10/25
ചലങ്ങളും ആയി മധ്യവയസ്കനായ ഒരു സായിപ്പ് സ്റ്റേജിലേക്ക് ചാടിക്കയറി. കോട്ടിന് പകരം ഒരു രോമക്കുപ്പായം അണിയിച്ചരുന്നേൽ ഹോളിവുഡ് സിനിമകളിലെViking കഥാപാത്രങ്ങളും ആയി സാമ്യം തോന്നുന്ന മുഖഭാവങ്ങൾ.
നേരേ കയറി വന്ന്‌ സ്റ്റേജിന്റെ ഒത്ത നടുക്കായി നിന്ന് ടോണി സദസ്സിനെ അഭിസംബോധന ചെയ്തു.
11/25
ഞെട്ടിപ്പോയി.നമ്മുടെ സിനിമാ നടൻ ജനാർദ്ദനെ തോൽപ്പിക്കുന്ന ശബ്ദ മാധുര്യം.
അദ്ദേഹത്തിന്റെ ബുക്കുകൾ വായിച്ചുട്ടുള്ളവർ കൈ പൊക്കാൻ പറഞ്ഞു .ഞാനും RKയും ഒഴികെ വലിയ നല്ലൊരു വിഭാഗവും കൈപൊക്കി.സന്തോഷവാനായ ടോണി ടോപ്പിക്കിയിലേക്കു കടന്നു.ജീവിതവിജയം എങ്ങനെ നേടാം എന്നതായിരുന്നു ഇന്നത്തെ 12/25
വിഷയം. നിസ്സാരമായ മൂന്ന് കാര്യങ്ങൾ ആണ് ജീവിതവിജയത്തിന് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.1. Burning desire 2. Knowledge to attain the desire 3. Right way of applying the knowledge into action and getting the desired result!!
സായിപ്പ് വാചാലൻ ആയി.
നമ്മുടെ ലൈഫ് ഇപ്പോൾ ഉള്ളതിലും
13/25
മെച്ചമാക്കണമെങ്കിൽ നമ്മൾ ഇപ്പോൾ ഉള്ള comfort zone ൽ നിന്നും പുറത്ത് വരണം.അദ്ദേഹം ഒരു കഥ പറഞ്ഞു." ഒരു രാജവ് ഉണ്ടായിരുന്നു.അദേഹത്തിന്റെ അയൽപക്കത് അതി ശക്തമായ ഒരു ദ്വീപ് രാജ്യം ഉണ്ടായിരുന്നു.
അത് ഏതുവിധവും ആക്രമിച്ച് കീഴ്പ്പെടുത്താൻ രാജവ് തീരുമാനിച്ചു.
അതിൽ പ്രകാരം രജാവ്
14/25
തന്റെ സൈന്യവുമായി കപ്പലിൽ ദീപിന്ന് അടുത്ത് ചെന്നു. എല്ലാ സൈനികരും പുറത്തിറങ്ങിയ ശേഷം കപ്പൽ തീയിട്ട് നശിപ്പിച്ചു. അതിനു ശേഷം സൈനികരോട് പറഞ്ഞു ഇനി നമുക്ക് മുന്നിൽ 2 വഴികൾ മാത്രമേ ഉള്ളൂ. യുദ്ധം ജയിക്കുക ,അല്ലെങ്കിൽ നശിക്കുക. യുദ്ധം തുടങ്ങി .രാജാവിന്റെ സൈന്യം വിജയിച്ചു.
15/25
അല്ലാതെ അവർക്ക് മുന്നിൽ മറ്റ് വഴികൾ ഒന്നും ഇല്ലായിരുന്നു.
പിന്നെയും പല വിഷയങ്ങൾ അദ്ദേഹം സംസാരിച്ചു.അദ്ദേഹത്തിന്റെ ഓരോ വാക്കിനായി സദസ്സ് ചെവി കൂർപ്പിച്ച് കാത്തിരുന്നു.
പിന്നീട് അദ്ദേഹം സംസാരിച്ചത് Positive Thinking നെ പ്പറ്റി ആയിരുന്നു.
നമ്മുടെ ചിന്തകൾ ആണ് നമ്മളെ നാം ആക്കി
16/25
മാറ്റുന്നത്. തുടർച്ചയായി നമ്മൾ പറയുന്ന വാക്കുകൾ നമ്മുടെ ചിന്തയായും, ചിന്ത പ്രവർത്തികളും ആയി പരിണമിക്കും. നല്ല പ്രവർത്തികൾ നല്ല അനുഭവമായും മോശം പ്രവർത്തികൾ മോശം അനുഭവമായും നമ്മുടെ ജീവിതത്തിൽ വന്നു ചേരും.
നമുക്ക് ജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങൾ എഴുതി എടുത്ത്
17/25
ക്രമമായി നമ്മൾ ചൊല്ലിയാൽ അത് നമ്മുടെ ചിന്തകളിലേക്കും അവിടെ നിന്ന് പ്രവൃത്തി പഥത്തിലേക്കും അത് വഴി ജീവിത വിജയത്തിലേക്കും കൊണ്ട് എത്തിക്കും.
ഇങ്ങനെ വാക്കുകളും ശബ്ദങ്ങളും ആവർത്തിച്ച് ഉരുവിടുന്നതിന് "Affirmations" എന്ന് പറയും.
അങ്ങനെ 2 മണിക്കൂർ നീണ്ട ഗംഭീരമായ പ്രഭാഷണം വലിയ
18/25
കൈയ്യടിയോടെ അവസാനിച്ചു.
പിന്നെ കുറെ Q&A എല്ലാം തിടുക്കത്തിൽ പൂർത്തിയാക്കി ടോണി എയർപോർട്ടിലേക്ക് യാത്രയായി.
ഡിന്നർ ആരംഭിച്ചു. RK യും ഞാനും ഫുഡ്ഡും ആയി ദൂരെമാറി 2 കസേരകളിൽ ഇരുന്നു.
RK ആകെ ത്രില്ലിൽ ആണ്.
ടോണി പറഞ്ഞ കാര്യങ്ങൾ അതേപടി പകർത്തി ജീവിത വിജയം കൊയ്യാനുള്ള മൂഡിലാണ്. 19/25
ചിക്കൻകാൽ കടിച്ചു പറിച്ചുകൊണ്ട് RK ടോണിയെ വാതോരാതെ പ്രശംസിച്ചു.
കുറെ നേരമായിട്ടും എന്നിൽ നിന്നും വലിയ പ്രതീകരങ്ങൾ ഒന്നും കാണാത്തപ്പോൾ RK ചോദിച്ചു " എന്താണ് അൻസാരി , ടോണിയുടെ ലക്ച്ചർ ഇഷ്ടമായില്ലേ ?
"ലെക്ച്ചർ ഇഷ്ടമായി, പക്ഷേ പുതിയതായി ഒന്നും കിട്ടിയില്ല " ഞാൻ പറഞ്ഞു .
20/25
"ഹെന്ത് ഇതെല്ലാം തനിക്ക് നേരത്തേ അറിയാമായിരുന്നുവോ?"RK ചോദിച്ചു.

"ഇതെല്ലാം നിങ്ങളുടെ ഗ്രന്ഥങ്ങളിൽ ഉള്ള അറിവുകൾ അല്ലേ? ഇന്ന് ടോണി പറഞ്ഞ രഹസ്യങ്ങൾ Desire,Knowledge,Action എന്നിവ വർഷങ്ങൾക്ക് മുമ്പേ ലക്ഷ്മി സഹസ്രനാമത്തിൽ പറഞ്ഞിട്ടുണ്ട്. ഇച്ഛാശക്തി ജ്ഞാന ശക്തി ക്രിയാശക്തി

21/25
ആയ സ്വരൂപിണി.ജീവിതവിജയം നേടാൻ ഏതൊരാൾക്കും ആവശ്യമുള്ള കാര്യങ്ങൾ"

ഇതൊക്കെ ദൈവ പ്രീതിതിക്കല്ലേ നമ്മൾ പലവട്ടം ഉരുവിടുന്നത്? RK ചോദിച്ചു.

RK,താങ്കൾ ചെറുപ്പത്തിൽ കണക്കിന്റെ എഞ്ചുവടി ചൊല്ലി ചൊല്ലി പഠിച്ചു. അത് അക്കങ്ങളെ സന്തോഷിപ്പിക്കാൻ ആയിരുന്നോ?എന്നിട്ട് അവർ പ്രസാദിച്ചോ?

22/25
PK പറഞ്ഞു " അക്കങ്ങൾ അറിവുകൾ ആയി എന്നിൽ അലിഞ്ഞ് ചേർന്നു"

ഞാൻ പറഞ്ഞു" മന്ത്രങ്ങൾ അറിവുകൾ ആണ്.അത് വിധി പോലെ ചൊല്ലി പഠിക്കുന്നവനിൽ ആ അറിവ് പ്രകാശിക്കും.മന്ത്രങ്ങൾ വിധിപോലെ ആവർത്തിച്ച് ചൊല്ലുന്നതാണ് സായിപ്പിന്റെ "Affirmations". വാക്കുകളുടെ അർത്ഥം ഉൾക്കൊണ്ട്, തുടർച്ചയായി
23/25
ഉച്ചരിക്കുമ്പോൾ വാക്കിലുള്ള അറിവ് (ശക്തി) ചിന്തയിലേക്കും അവിടെ നിന്ന് അത് നമ്മുടെ പ്രവർത്തി മണ്ഡലത്തിലേക്കും വരുകയും ജീവിതവിജയം ഉറപ്പാക്കുകയും ചെയ്യും"

RK,നിശബ്ദനായി എല്ലാം കേട്ട് ഇരുന്നു.
ഞങ്ങൾ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. നാളത്തെ ഡിന്നറിനായി RK ക്ഷണിച്ചു .പക്ഷേ റിട്ടേൺ
24/25
ഫ്ലൈറ്റ് 7 pm ന് ആയിരുന്നതിനാൽ നന്ദി പൂർവ്വം No പറഞ്ഞു.

ലോബിയിലേക്ക് നടക്കുമ്പോൾ RK
വളരെ ഗൗരവത്തിൽ പറഞ്ഞു "അൻസാരി ഞാൻ സീരിയസ് ആയി ആലോചിക്കുകയാണ് ഈ ജോലി രാജിവെച്ചു ഒരു ലൈഫ് കോച്ച് ആയാലോ എന്ന്.വീട്ടിൽ ഗീതയും ഉപനിഷത്തും എല്ലാം ഉണ്ടല്ലോ"

ഞാൻ പറഞ്ഞു " All The Best..RK'

🙏🙏🙏
Missing some Tweet in this thread? You can try to force a refresh.

Keep Current with Dr.അൻസാരിക്ക

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!