#എന്താണ് സോപാനസംഗീതം?
സോപാനം, സംഗീതം എന്നീ രണ്ട് വാക്കുകളുടെ സമന്വയം ആണ് സോപാനസംഗീതം.
സോപാനം എന്നാൽ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് കയറുന്ന പടികൾ എന്നാണ് അർഥം. കുറച്ചുകൂടി വിശദമായി ഈ വാക്കിന്റെ അർത്ഥത്തിലേക്കു പോയാൽ ഈ വാക്കിന്റെ ഉത്ഭവത്തേക്കുറിച്ചു കാണാം.
സഹ = കൂടെ, ഉപ = പൂജ, ആനം = ഗമനം.
അതായത് പൂജാപൂർവ്വം(ആദര പൂർവ്വം) കയറുകയും ഇറങ്ങുകയും ചെയുന്ന പടികൾ അതാണ് സോപാനം.
സംഗീതം എന്നാൽ ഗീതം, വാദ്യം, നൃത്തം എന്നീ മൂന്നംഗങ്ങൾ (തൗര്യതൃകങ്ങൾ) കൂടിയതിനെ സൂചിപ്പിക്കുന്നു.
#എന്താണ് കൊട്ടിപ്പാടി സേവയും സോപാനസംഗീതവും തമ്മിലുള്ള ബന്ധം?
കൊട്ടിപ്പാടിസേവ അഥവാ സോപാനസംഗീതം ഇടയ്ക്കയിൽ കൊട്ടി കിർത്തനങ്ങൾ പാടുന്ന വെറുമൊരു ചടങ്ങല്ല. ഗുരുമുഖത്തുനിന്ന് പഠിച്ചെടുക്കേണ്ട ഒരു അനുഷ്ഠാന കർമ്മമാണിത്. ഈ അനുഷ്ഠാന കലയുടെ ചിട്ടവട്ടങ്ങൾ ഈ വിധത്തിലാണ്.
ഉഷപൂജ : ദേശാക്ഷി രാഗം
പന്തീരടി പൂജ : നളത്ത രാഗം
ഉച്ചപൂജ: മലഹരി രാഗം
പ്രദോഷ പൂജ : അന്ധാളി രാഗം
ദീപരാധന : സാമന്ത മലഹരി രാഗം
അത്താഴപൂജ : ഭൗളി രാഗം
ഇവ കൂടാതെ വിശേഷ അവസരങ്ങളിൽ ഉപയോഗികുന്ന ആഹരി, ഭൂപാളി എന്നീ ഒൻപത് രാഗങ്ങൾ സോപാന സംഗീതത്തിൽ "നിദാന രാഗങ്ങൾ" എന്നറിയപ്പെടുന്നു.
അവസാനം ഇടയ്കയിൽ തീറു കൊട്ടി അവസാനിപ്പിക്കണം.
മാരാർജി രാമപുരം✍️