കടപയാദി 'കമ' എന്ന ഒരക്ഷരം

എന്റെ കൂടെ നീ വരുന്നത് കൊള്ളാം.. പക്ഷെ അവിടെ ചെന്ന് 'കമ' എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്.
നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട്.. പറഞ്ഞിട്ടുണ്ട്. എന്താണ് ഈ 'കമ'.. ? ഒരക്ഷരം ആണോ ?? അതോ ഒരു വാക്കോ ?? Image
കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന/ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് 'കടപയാദി' അഥവാ 'പരൽപ്പേര്' അഥവാ 'അക്ഷരസംഖ്യ' എന്നത്. സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയിഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായം.
മലയാളത്തിലെ 51 അക്ഷരങ്ങൾക്ക് പകരം 0 മുതൽ 9 വരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത്.
സംഖ്യകളെ, എളുപ്പം ഓർത്തു വക്കത്തക്ക വിധം വാക്കുകൾ ആയും കവിതകൾ ആയും മാറ്റി എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം, ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്.
യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ, പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് കടപയാദി രേഖകളിൽ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്.

താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്....

ക1 ഖ2 ഗ3 ഘ4 ങ5
ച6 ഛ7 ജ8 ഝ9 ഞ0
ട1 ഠ2 ഡ3 ഢ4 ണ5
ത6 ഥ7 ദ8 ധ9 ന0
പ1 ഫ2 ബ3 ഭ4 മ5
യ1 ര2 ല3 വ4 ശ5 ഷ6 സ7 ഹ8 ള9 ഴ,റ 0

സ്വരാക്ഷരങ്ങൾക്ക് എല്ലാം 0 ആണ് മൂല്യം.
കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില (ഉദാഹരണം- 'ക്ത' എന്നതിൽ 'ത' ക്ക് മാത്രം വില).
ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല.
ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി വലത്തു നിന്നും ഇടത്തേക്ക്‌ വായിക്കുക.

ഇത് പ്രകാരം 'കമ' എന്നത്.. ക1 മ5. തിരിച്ചു വായിച്ചാൽ 51. മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്പന....!!

ഉദാഹരണങ്ങൾ:
കമലം - 351 (ക1 മ5 ല3)
ഭാരതം - 624 (ഭ4 ര2 ത 6)
രഹസ്യം - 182 (ര2 ഹ8 യ1)
രാജ്യരക്ഷ - 6212 (ര2 യ1 ര2 ഷ6)

ഇഗ്ളീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം, കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാന്റെ ശ്ലോകത്തിലൂടെ കാണൂ...

"പലഹാരേ പാലു നല്ലൂ
പുലർന്നാലോ കലക്കിലാം
ഇല്ല പാലെന്നു ഗോപാലൻ
ആംഗ്‌ളമാസം ദിനം ക്രമാൽ"
ഇവിടെ... പല31 ഹാരേ28 പാലു31 നല്ലൂ30
പുലർ31 ന്നാലോ30 കല31 ക്കിലാം31
ഇല്ല30 പാലെ31 ന്നുഗോ30 പാലൻ31

എത്ര രസകരമായ അവതരണം..!!

കർണ്ണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളുടെ പേരുകൾ കടപയാദിയിൽ ആണെന്ന് നമ്മുക്ക്‌ എത്ര പേർക്കറിയാം...

ഉദാഹരണങ്ങൾ:

കനകാംഗി - ക1 ന0 = ഒന്നാമത്തെ രാഗം
ഖരഹരപ്രിയ - ഖ2 ര2 = 22-)ത്തെ രാഗം
ധീരശങ്കരാഭരണം - ധ9 ര2 = 29)ത്തെ രാഗം
ഹരികാംബോജി - ഹ8 ര2 = 28)ത്തെ രാഗം

കലിവർഷം, കൊല്ലവർഷം, ക്രിസ്തുവർഷം എന്നിവയുടെ കൺവേർഷൻ നടത്തുന്നത് കാണുക...

"കൊല്ലത്തിൽ തരളാംഗത്തെ കൂട്ടിയാൽ കലിവത്സരം.
കൊല്ലത്തിൽ ശരജം കൂട്ടി ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം"
തരളാംഗം - 3926
ശരജം - 825

കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷവും 825 കൂട്ടിയാൽ ക്രിസ്തു വർഷവും ലഭിക്കും.

വിദ്യാരംഭത്തിൽ കുറിക്കുന്ന 'ഹരിശ്രീ ഗണപതയെ നമ' എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാൽ മലയാള ഭാഷയിലെ അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം. ('അമ്പത്തൊന്നക്ഷരാളീ......')
ഹരി 28 ശ്രീ 2 ഗ3 ണ5 പ1 ത6 യ1 ന 0 മ5
28+2+3+5+1+6+1+0+5 = 51

മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കൃതിയായ 'നാരായണീയം' അവസാനിപ്പിക്കുന്നത് 'ആയുരാരോഗ്യസൗഖ്യം കൃഷ്ണാ' എന്നു പറഞ്ഞു കൊണ്ടാണ്. ഇതിൽ 'ആയുരാരോഗ്യസൗഖ്യം' എന്നത് കടപയാദി സംഖ്യ പ്രകാരം 1712210 ആണ്.
ഈ കലിദിനസംഖ്യക്ക് തുല്യമായ കൊല്ല വർഷദിനം 762 വൃശ്ച്ചികം 28. മേൽപ്പത്തൂർ, 'നാരായണീയം' എഴുതി പൂർത്തിയാക്കിയ ദിവസം....

മഹാകവി ഉള്ളൂർ മരിച്ചപ്പോൾ, കൃഷ്ണവാരിയർ എഴുതിയ ശ്ലോകത്തിന് പേര് നൽകിയത് 'ദിവ്യ തവ വിജയം' എന്നാണ്.
(ദ8 യ1 ത6 വ4 വ4 ജ8 യ1) 1844619 എന്ന കലി ദിന സംഖ്യ ക്രിസ്തു വർഷമാക്കിയാൽ 1949 ജൂൺ 15 ആണ് ലഭിക്കുക. ഉള്ളൂരിന്റെ ചരമദിനം......

ഗണിതശാസ്ത്രത്തിലെ ജ്യോതിശാസ്ത്രത്തിലെ ചില കണക്കുകൾ

1. അനന്തപുരി - 21600 = വൃത്തത്തിന്റെ അംഗുലർ ഡിഗ്രി 360×60
2. അനൂനനൂന്നാനനനുന്നനിത്യം (1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല(31415926536) ആയിരിക്കും എന്നു്‌. പൈ യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു.

3. ഭൂമിയുടെ അംഗുലർ വെലോസിറ്റി - 'ഗോപാജ്‌ഞയാ ദിനധാമ'
ഗ3 പ1 ഞ0 യ1 ദ8 ന0 ധ9 മ5
അതായത് 59 മിനിറ്റ് 08 സെക്കന്റ് 10 ഡെസി സെക്കന്റ് 13 മൈക്രോ സെക്കന്റ്

നമ്മുടെ നാടിന്റെ പൈതൃകമായ അത്ഭുതാവഹമായ ഇത്തരം അറിവുകൾ തന്ന ആചാര്യരെ പ്രണമിച്ചു കൊള്ളുന്നു....
വാൽക്കഷ്ണം: കടപയാദി സംഖ്യ ഇന്ന് പേറ്റന്റ് ചെയ്‌തിരിക്കുന്നത്‌ അമേരിക്കയിലെ റോച്ചസ്റ്റർ യൂണിവേഴ്സിറ്റിക്ക് വേണ്ടിയാണ്. നാസയുടെ ഡിഫൻസ് സിസ്റ്റത്തിൽ ഉപയോഗിക്കുവാൻ...!!!!

കടപ്പാട് : whatsapp

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with 𝕾𝖗𝖊𝖊𝖍𝖆𝖗𝖎

𝕾𝖗𝖊𝖊𝖍𝖆𝖗𝖎 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @harisree_18

Apr 23, 2021
തൃശ്ശൂർ പൂരം

കേരളത്തിലെ ക്ഷേത്രങ്ങളിൽ വേല പൂരം ഉത്സവം എന്നിങ്ങനെ നിരവധി ആഘോഷങ്ങൾ നടക്കുന്നു. മദ്ധ്യകേരളത്തിൽ പ്രത്യേകിച്ച് തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന ആഘോഷമാണ് പൂരം. ഭദ്രകാളി ദുർഗ്ഗാ ശാസ്താ ക്ഷേത്രങ്ങളിലാണ് പൂരാഘോഷം കണ്ടു വരുന്നത്.
(ചിത്രത്തില്‍ 1965ലെ കുടമാറ്റം)
പൂരം എന്ന വാക്കിന് ശബ്ദതാരാവലിയിൽ പതിനൊന്നാമത്തെ നക്ഷത്രം ഒരു ഉത്സവം, പടയണി എന്നിങ്ങനെയൊക്കെ അർത്ഥം കാണുന്നു. മദ്ധ്യകേരളത്തിൽ നടക്കുന്ന പ്രധാന ചില പൂരങ്ങളായ ചിനക്കത്തൂർ, ചോറ്റാനിയ്ക്കര പൂരങ്ങൾ ( കുംഭത്തിൽ പൂരം) ആറാട്ടുപുഴ പൂരം (മീനത്തിൽ പൂരം)
തൃശ്ശൂർ കാട്ടകാമ്പാൽ പൂരങ്ങൾ (മേടത്തിൽ പൂരം) എന്നിവ പൂരം നാളിൽ നടക്കുന്നു. പൂരം നാളിൽ നടക്കുന്ന ആഘോഷമായതുകൊണ്ട് പൂരാഘോഷമെന്നും ചുരുക്കി പൂരം എന്നും പറഞ്ഞു വന്നു.
മേൽപ്പറഞ്ഞ പൂരാഘോഷങ്ങളൊക്കെ താന്ത്രിക വിധി പ്രകാരം നടക്കുന്ന
Read 33 tweets
Apr 22, 2021
എഴുന്നള്ളിച്ച ആന തുമ്പിക്കൈ പൊക്കുന്നത് ഉപചാരം ചൊല്ലുന്ന ചടങ്ങിന് മാത്രമാണ്...അത് എഴുന്നള്ളിച്ച ദേവനോ ദേവിയോ ചെയ്യുന്നതിന്റെ പ്രതീകം ആയിട്ടാണ്...കഴിഞ്ഞ കുറച്ച് വർഷങ്ങളായി തെക്കേ ഗോപുരം തുറക്കുന്ന നെയ്തലക്കാവ് ഭഗവതി എന്തിനാണ് നാട്ടുകാരെ വണങ്ങുന്നത് എന്ന് മനസ്സിലായിട്ടില്ല
ഈ കോപ്രായം കൊട്ടിഘോഷിക്കാൻ കുറേ മാധ്യമങ്ങളും അത് കണ്ട് രസിക്കാൻ കുറേ ഭക്തജനങ്ങളും
Read 4 tweets
Apr 21, 2021
പും നാമ നരകാത്‌ ത്രായതേ ഇതി പുത്രാഃ

എന്താണ് ഈ നരകം ?

നിങ്ങളുടെ ജന്മ വാസനകൾ വീണ്ടും വീണ്ടും നിങ്ങളെ ജന്മത്തിലേക്കു കൊണ്ടുവരുന്നതിൽ നിന്ന് നിങ്ങൾ നിങ്ങളുടെ സങ്കല്പങ്ങളോട് കൂടി ഒരു പുത്രനെ ജനിപ്പിക്കുമ്പോൾ...
നിങ്ങളുടെ ശേഷക്രിയകൾ അവൻ ഏറ്റെടുക്കുന്നു.
ശേഷക്രിയ എന്നുപറഞ്ഞാൽ നിങ്ങൾക്കു പിണ്ഡാടിയന്തരാദികൾ തരുന്നതല്ല...
നിങ്ങളുടെ സ്വപ്‌നങ്ങൾ...
നിങ്ങളുടെ ഇനിയും തീരാതെ കിടക്കുന്ന കർമ്മങ്ങളുടെ മുഴുവൻ ഉത്തരദായിത്വവും അവൻ ഏറ്റെടുത്തു നിങ്ങളെ മുക്തമാക്കുന്നു...

അതുകൊണ്ടാണ്...
തന്റെ സ്വപ്നങ്ങളിലൂടെ...
തന്റെ കുഞ്ഞു വളർന്ന്...
തന്റെ ശേഷക്രിയകൾ ചെയ്യാനുള്ളവൻ...
അവന്‍ അന്യന്റെ സ്വപ്നങ്ങളിൽ പഠിച്ചും വളർന്നും വരരുത് എന്നുള്ളതുകൊണ്ടാണ്...
ഭാരതീയ വിദ്യാഭ്യാസംമാതൃകാപരങ്ങളായ ഗുരുകുലങ്ങളും ഗോത്രത്തിന്റെ ഗുരുക്കന്മാരും ഗോത്രസംസ്കാരത്തെ അറിയുന്ന ആചാര്യന്മാരും ആ സംസ്കാരത്തിന് അച്ഛനമ്മമാരോട് യോജിച്ചു
Read 4 tweets
Dec 15, 2020
BBC വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ വന്ന് ഒരു Documentary നിർമ്മിച്ചിരുന്നു. അതിൻ്റെ തലക്കെട്ട് 'Calculating Pi, Madhava style' എന്നായിരുന്നു.
ആരാണ് ഈ മാധവൻ?

നഗ്നനേത്രങ്ങൾ കൊണ്ട് ശൂന്യാകാശത്തിലേക്ക് നോക്കി തന്റെ അറിവുകൾ നമ്മുക്ക് ആവാഹിച്ച് തന്ന
സംഗമഗ്രാമ മാധവനെ കുറിച്ച് ആയിരുന്നു ആ Documentary.

14-ാം നൂറ്റാണ്ടിൽ ഇരിഞ്ഞാലകുടയ്ക്ക് അടുത്ത് കല്ലേറ്റുകര എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന ഗണിത ജ്യോതി ശാസ്ത്രജ്ഞനാണ് സംഗമേശന്റെ (ഭരതൻ) ഗ്രാമത്തിലെ മാധവൻ. ഇരിഞ്ഞാറ്റപ്പിള്ളിമന മാധവൻ നമ്പൂതിരി എന്ന് ആണ് യഥാർത്ഥ പേര്.
ആധുനിക ഗണിത സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവ് ആയിരുന്ന ഐസക് ന്യൂട്ടൻ
ജനിക്കുന്നതിന് 300 വർഷം മുൻപ് ആണ് മാധവാചാര്യൻ ജീവിച്ചിരുന്നത്.
1825 ൽ പുറത്ത് ഇറങ്ങിയ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ശാസ്ത്ര മാസികയിൽ ചാൾസ് വിഷ് ആണ് മാധവനെ പാശ്ചാത്യർക്ക് പരിചയപ്പെടുത്തിയത്.
Read 9 tweets
Dec 14, 2020
യാദൃശ്ചികമായി ജീവിക്കാന്‍ പഠിച്ചാല്‍, ജീവിതം സുഖമാണ്, സുന്ദരമാണ്.

എന്ത് ലക്ഷ്യമാണ്‌ ജീവിതത്തിന്? നമുക്ക് മുന്‍പ് ജീവിച്ചുമരിച്ച ആളുകള്‍ എന്ത് ലക്ഷ്യത്തില്‍ എത്തി?

ഇത് ഒരു ഒഴുക്കല്ലേ? ഈ നദി ഒഴുകി കടലില്‍ ചെന്ന് പതിക്കുന്നു എന്നല്ലാതെ എന്ത് ലക്‌ഷ്യം?
ലോകം നന്നാക്കാന്‍ ശ്രമിച്ച മഹാപുരുഷന്മാര്‍, അവതാരങ്ങള്‍, ദൈവപുത്രന്മാര്‍, എല്ലാവരും മരിച്ചു പോയി!!!

അജയ്യബലവാന്മാരായിരുന്നവര്‍ - തന്റെ തപശക്തികൊണ്ട് വിൺഗംഗയെ ഭൂമിയില്‍ ഒഴുക്കിയ ഭഗീരഥന്‍, ചക്രവര്‍ത്തിയായിരുന്ന രഘു, അവതാരവരിഷ്ഠനായ ശ്രീരാമന്‍,
പിതാവിന് വധുവിനെ തേടിപ്പോയ ഭീഷ്മന്‍, ഉത്തരായനവും കാത്ത് സ്വച്ഛന്ദമൃത്യുവായിക്കിടന്ന ഭീഷ്മന്‍.... ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്?

ലോകൈകവന്ദ്യന്മാരായിരുന്ന യോഗീശ്വരന്മാര്‍ - വിശ്വാമിത്രന്‍, വസിഷ്ഠന്‍... എവിടെപ്പോയി ഇവരെല്ലാം?
Read 7 tweets
Dec 13, 2020
ഇന്ന് നാരായണീയദിനം

"സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം
നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം
തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം"
(പൂർണ്ണമായ ജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും രൂപത്തിലുള്ളതും താരതമ്യം ചെയ്യാൻ പറ്റാത്തതും സമയത്തിനും വാനത്തിനും അപ്പുറത്തുള്ളവനും നിർമ്മലനും 100,000 വേദ വാക്യങ്ങളാൽ സ്തുതിക്കപ്പെടുന്നെങ്കിലും വിവരണത്തിന് അതീതനുമായവൻ.
ഈ ബ്രഹ്മം കാണുമ്പോൾ ഒരുവൻ നാലു പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ) ഇവിടെ ഗുരുവായൂരിനു മുൻപിൽ വിളങ്ങുന്നു. ഇത് കാണാൻ സാധാരണ ജനങ്ങൾക്ക് കഴിയുന്നത് ഒരു ഭാഗ്യവും അനുഗ്രഹവും തന്നെ.)

ശ്രീ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് തന്റെ ക്ലേശങ്ങൾ
Read 6 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(