My Authors
Read all threads
പ്രബുദ്ധ മലയാളിക്ക് മുന്നിലേക്ക് ഒരു സ്ത്രീയെ വെർബൽ റേപ്പ് ചെയ്യാൻ വിട്ടുകൊടുത്തിട്ട് സഖാക്കളും, മാധ്യമ സഖാപ്പികളും കളിക്കുന്ന കളിയുടെ ഗതി മനസിലാകാതെ കുഴിയിൽ വീഴുന്നത് ഇവിടുത്തെ മുഖ്യ പ്രതിപക്ഷവും ബിജെപിയുമാണ്.
സഖാക്കൾ പീഡിപ്പിക്കും, മോഷണം നടത്തും, പ്രളയ ഫണ്ട്‌ ഉൾപ്പെടെ അടിച്ചു മാറ്റും, രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളും, പിടിച്ചു പറിക്കും, അപവാദപ്രചരണം നടത്തും എന്നതിലൊന്നും പുതുമയൊന്നുമില്ല. അത് കേരളത്തിൽ വലിയ വാർത്തയുമല്ല.
സ്വർണ കടത്ത് കേസിലെ പ്രതിയുടെ ലോകത്തിലെ ഏറ്റവും വിലയുള്ള കാറുകളിൽ ഒന്നിൽ പാർട്ടി സെക്രട്ടറി തന്നെ യാത്ര ചെയ്തത് എല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ സ്വർണ്ണ കടത്തിൽ സഖാക്കൾ ഉണ്ട് എന്നതിലും എന്താണ് പുതുമ?
ഈ സംഭവത്തോട് അനുബന്ധിച്ച് മുഖ്യൻ സ്വന്തം സെക്രട്ടറിയെ മാറ്റി, രണ്ട് പേരെ പ്രതികൾ ആക്കുകയും ചെയ്തു. സംഭവം ഇവിടം കൊണ്ട് തീർന്നു. മുഖ്യൻ ഒന്നുമറിഞ്ഞില്ല. ലാവ്‌ലിനും, സ്‌പ്രിംഗ്‌ളരും, എല്ലാം അങ്ങനെ ആയിരുന്നല്ലോ.
മാധ്യമ സഖാക്കൾ ഇനിയുള്ള കുറെ ദിവസങ്ങളിൽ മസാല കഥകൾ വാരി വിതറും. അവസാനം ഈ സ്ത്രീ ഒരു നവോത്ഥാന നായികയും ആകും. ഇതാണ് കേരളത്തിൽ ഇപ്പോൾ സംഭവിക്കുന്നത്.

ഇതിന്റെ പേരിൽ സർക്കാരിന് ഒന്നും സംഭവിക്കില്ല. അതിനുള്ള നീക്കങ്ങൾ നടത്താനുള്ള ആർജവം ഇവിടുത്തെ പ്രതിപക്ഷ കക്ഷികൾക്കോ, ബിജെപിക്കോ ഇല്ല.
കൂടുതൽ മസാല ചേരുവകൾ മാധ്യമ സഖാക്കളെ കൊണ്ട് തന്നെ ഇട്ടുതരും.
സ്വപ്‍ന സുന്ദരിയുടെ ഇഷ്ട്ടപെട്ട ഡ്രെസ്സ്, ആഭരണങ്ങൾ, ഭക്ഷണം, ഹെയർ സ്റ്റൈൽ എന്ന് വേണ്ട കുമരകത്ത് വന്നപ്പോൾ കരിമീൻ മപ്പാസ് കഴിച്ചത് വരെ അനർഗ്ഗള നിർഗളം പ്രവഹിക്കും..
ശരിക്കും ശ്രദ്ധിക്കേണ്ടത് ഇത് രാജ്യദ്രോഹത്തിനു തുല്യമായ ഒരു കുറ്റകൃത്യം ആണ് എന്നതാണ്. പിടിക്കപ്പെട്ടത് 30 കിലോ സ്വർണം, അതിന് മുമ്പ് എത്രയോ തവണ ഇതുപോലെയോ ഇതിൽ കൂടുതലോ ഒക്കെ കടത്തി കാണും? ചോട്ടാ ടീംസിനൊന്നും ഇതുപോലുള്ള വലിയ ഡീൽ നടത്താൻ കഴിയില്ല.
മുമ്പ് കടത്തിയ സ്വർണം ആർക്ക് കൊടുത്തു?ആ സ്വർണം ഇപ്പോൾ എവിടെയാണ്? അത് സ്വർണ കച്ചവടക്കാരുടെ കൈകളിൽ ആണോ അതോ മത തീവ്രവാദികൾ ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിച്ചോ എന്നൊക്കെയാണ് അറിയേണ്ടത്.സർക്കാർ സംവിധാനം ഉപയോഗിച്ചുള്ള ഈ കൊള്ളക്ക് രണ്ടോ മൂന്നോ പേർ വിചാരിച്ചാൽ കഴിയില്ല
അന്താരാഷ്ട്ര തട്ടിപ്പ് ആയത് കൊണ്ട് അന്വേഷണത്തിന് കസ്റ്റംസിന് നിരവധി പരിമിതികൾ ഉണ്ടാകും. പാഷാണം ഷാജി അന്വേഷിച്ചാൽ എന്താകും എന്ന് പറയേണ്ടല്ലോ.. തീവ്രവാദ ആംഗിളിൽ കൂടി അന്വേഷണം വ്യാപിപ്പിക്കേണ്ടത് കൊണ്ട് NIA പോലുള്ള ഏജൻസികൾക്ക് കൈമാറുകയാണ് വേണ്ടത്.
കൊച്ചിയിൽ കണ്ടെയ്നറിൽ കള്ളനോട്ട് ഇറങ്ങിയ വാർത്ത പണ്ട് മനോരമയിൽ വായിച്ചത് ഓർക്കുന്നു. പിന്നെ ആർക്കും അതിനെ കുറിച്ച് അറിയില്ല. പക്ഷെ പിന്നീട് ഒന്നുണ്ടായി കേരളത്തിൽ ഭൂമി കച്ചവടം പൊടിപൊടിച്ചു. ആഡംഭര വസ്തുക്കളുടെ കച്ചവടവും കുതിച്ചു കയറി.
കോവിഡ് കാലത്ത് തെരുവിൽ ഇറങ്ങി സമരം ചെയ്യുക എന്നത് ശരിക്കും വിഡ്ഢിത്തരം ആണ്. അല്ലെങ്കിൽ തന്നെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ മുന്നിൽ ജനാധിപത്യ സമരം നടത്തുന്നവനെ വേണം തല്ലാൻ.. മാനേജ്മെന്റിൽ പറയും ഹാർഡ് വർക്കിനെക്കാൾ സ്മാർട്ട്‌ വർക്ക്‌ ആണ് വേണ്ടതെന്ന്. അത് തന്നെയാണ് ഇവിടെയും വേണ്ടത്.
മസാല കഥകൾക്ക് പിന്നാലെ മലയാളിയെ മാധ്യമ സഖാപ്പികൾ കൊണ്ടുപോകുമ്പോൾ അതിൽ പോയി വീഴുന്നതിനു പകരം കേന്ദ്ര ഏജൻസികളെ കൊണ്ട് പഴുതടച്ച് അന്വേഷണം നടത്തുകയാണ് വേണ്ടത്. സ്വപ്‍ന സുന്ദരിയെ അല്ല നമുക്ക് വേണ്ടത്, ഇതിന്റെ പിന്നിലുള്ള രാജ്യദ്രോഹികളെ ആണ്.
അത് മനസിലാക്കി കരുനീക്കങ്ങൾ നടത്താൻ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് കഴിയാത്തിടത്തോളം ഇതുമൊരു പൈങ്കിളി കഥയായും, സ്വപ്ന സുന്ദരിയുടെ ജീവിതം തുടർക്കഥയായും, സിനിമയായും ഒക്കെ വിപണി കയ്യടക്കും. അവർക്ക് അങ്ങനെയും ഒരുപക്ഷേ വരുമാനം ഉണ്ടാകും.
ഇനി ഇതൊരു കൂട്ടുകച്ചവടം ആണെങ്കിൽ ഈ നാടകം സ്വപ്ന സുന്ദരിയുടെ കീഴടങ്ങലോടെ കെട്ടടങ്ങുകയും മലയാളി പതിവുപോലെ വിഡ്ഢികൾ ആകുകയും ചെയ്യും.

(Jithin K Jacob)
Missing some Tweet in this thread? You can try to force a refresh.

Keep Current with ഗൗതമൻ

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!