, 22 tweets, 7 min read
My Authors
Read all threads
ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരം

#templehistory

അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും, ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ്.

മൂന്നു വാതിലുകളിൽ കൂടി മാത്രം പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ 1
അപൂർവമായയൊരു പ്രതിഷ്ഠയാണ്.

അനന്തശയനം നിർമ്മിച്ചിരിക്കുന്നത് എങ്ങിനെയെന്നാൽ , നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിൻ അടിത്തറ തീർത്തിരിക്കുന്നത്. വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല
കടുശർക്കരയോഗം എന്ന 2
അത്യപൂർവആയുര്‍വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്..

ദേവവൃക്ഷങ്ങളുടെ ചട്ടകൂടില്‍ ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നത്..
അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും, ആന്തരിക അവയവങ്ങളായി സാളഗ്രാമവും, ശരീരമായി ഔഷധക്കൂട്ടും ചേര്‍ന്ന 3
മഹനീയമായ നിര്‍മ്മിതിയാണ്‌, മൂന്നു വാതിലിലൂടി നാം കാണുന്ന അനന്തശയനം...
ധാരാളം തുരങ്കങ്ങള്‍ ക്ഷേത്രത്തില്‍ നിന്നുമുണ്ടെന്നതു വാസ്തവവും വിശ്വാസവും.കവടിയാര്‍ കൊട്ടാരത്തിലെയ്ക്കും , കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്ന തുരങ്കങ്ങള്‍ ഭാവനാശകലങ്ങളല്ല എന്നറിയണം എങ്കില്‍ , ക്ഷേത്രത്തില്‍ 3
നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ഒടിയന്‍വാഴി എന്നൊരു ഇടം ചെല്ലണം. ( അവിടേയ്ക്കു പൊതുജനങ്ങള്‍ക്കു ഇപ്പോൾ പ്രവേശനം ഇല്ല. )
കടല്‍തീരത്തുള്ള ഈ തുരങ്കത്തില്‍, വേലിയേറ്റവേളയില്‍ കയറുന്ന ജലം തിരികെ ഒഴുകിപോകുവാന്‍ ആഴ്ചകള്‍ എടുക്കുമെന്നു മാത്രമല്ല, പവിഴം , മുത്തു , സ്വര്‍ണം എന്നിവ 5
ചിലപ്പോള്‍ ഒക്കെ അവിടം നിന്നും കണ്ടെത്താറും ഉണ്ട് .

മുങ്ങല്‍വിഗദ്ധരായ മത്സ്യതൊഴിലാളികളായ പലരും ഈ തുരങ്കത്തില്‍ ഇറങ്ങി എങ്കിലും ആരും തിരികെ വരികയുണ്ടായില്ലാ.
മാത്രമല്ല , ഈയിടെ കാടുതെളിക്കും നേരമാണു വളരെ പഴക്കമുള്ള ഒരു കിണര്‍ കോവളം കൊട്ടാരത്തിനു അരികെ കണ്ടെത്തിയതു. കടലിനു, 6
ചുവടുകള്‍ അരികെയെങ്കിലും തെളിഞ്ഞ ശുദ്ധജല ഉറവയാണ് അവിടം ഉള്ളത്.

പുരാവസ്തുവകുപ്പ് റഡാര്‍ ഉപയോഗിച്ചു ത്രിമാനചിത്രം നിര്‍മ്മിച്ചതും , അതിലെ കണ്ടെത്തലുകള്‍ തൃപ്തികരമായ രീതിയില്‍ പുറത്തുവിടാത്തതും സുരക്ഷാകാരണങ്ങള്‍ കൊണ്ടു മാത്രമാണ്..
അതായിരിക്കാം അനന്തശയനത്തിനു അരികെയുള്ള 7
ഒരു ചെറുകുഴിയില്‍ കാതോര്‍ത്താല്‍ കടല്‍ ഇരമ്പുന്ന ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നത്..ഇന്നത്തെ കാലത്തും വാസ്തുവിദ്യാ അത്ഭുതമാണ് നൂറു ആനകളും പതിനായിരം പണിക്കാരും ചേര്‍ന്നു നിര്‍മ്മിച്ച ഈ ക്ഷേത്രം. വര്‍ഷദിവസങ്ങളെ സൂചിപ്പിക്കാന്‍ 365കാല്‍ തൂണുകളും ,
മനുഷ്യശരീരത്തെ സൂചിപ്പിക്കാന്‍ 8
നവവഴികളും ക്ഷേത്രത്തിലുണ്ട്.

ആയിരംകല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വരമണ്ഡപത്തിന്‍ തൂണുകളില്‍ കൃത്യായി തട്ടിയാല്‍ ശിലയില്‍ നിന്നും സപ്തനാദമാണ് ഉണ്ടാവുക .നൂറ്റാണ്ടുകള്‍ മുന്നേ യാതൊരു സാങ്കേതികവിദ്യയും ഇല്ലാതെ കിള്ളിയാര്‍ കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു9
മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്‌ എന്നതു ആശ്ചര്യമാണ്.
ബി നിലവറ തുറക്കാന്‍ പാടില്ലാ എന്നൊരു വിശ്വാസമുണ്ട്‌...
ബി നിലവറയ്ക്കു ഉള്ളില്‍ ഒരു നിലവറയുണ്ട് , അതിനുള്ളില്‍ മറ്റൊരു നിലവറയുണ്ട് അതു ഒരിക്കലും തുറക്കരുത് എന്നാണു വിശ്വാസം . കാരണം , ദേവന്മാരും ഋഷിമാരും കൂടാതെ 10
കാഞ്ഞിരോട്ട് യക്ഷിയമ്മയും ധ്യാനഭാവത്തില്‍ കുടികൊള്ളുന്നയിടവും , സാക്ഷാല്‍ ശ്രീ നരസിംഹമൂര്‍ത്തി സംരക്ഷിക്കുന്ന അറയുമാണ് ഇതെന്നാണ് വിശ്വാസം

ബി നിലവറ,നാഗപാശബന്ധനമന്ത്രം പ്രയോഗിച്ചു, നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്‍പ്പാളികളാല്‍ ആകുന്നു പൂട്ടിയത് ,മഹാഗരുഡമന്ത്രം അറിവോടും 11
ശുദ്ധിയോടും ജപിച്ചു മാത്രേ ഈ നിലവറ തുറക്കാന്‍ പാടുള്ളൂ എന്ന് പറയുന്നു
ക്ഷേത്രത്തിനു മതിലകം എന്നൊരു വിളി പേരുണ്ടായിരുന്നു . ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടും പിന്നീടു കരിങ്കല്ലുകൊണ്ടും തീര്‍ത്ത മതിലുകള്‍ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയര്‍ത്തിയതിനാലാണ് അങ്ങിനെ..12
ഒരു അരിമണി ആണേല്‍ കൂടി, അമ്പലത്തില്‍ സമര്‍പ്പിച്ചാല്‍ അത് താളിയോലയില്‍ കോലെഴുത്ത്, മലയാണ്‍മ, ഗ്രന്ഥാക്ഷരം,വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളില്‍ രേഖപ്പെടുത്തണം എന്നു നിയമമുണ്ടായിരുന്നു. അതിനെയാണ് മതിലകം രേഖകള്‍ എന്നു പറയുക. അപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്നു പറയും. 13
ഒരു ചുരുണയില്‍ ആയിരത്തിലധികം ഓലകളുണ്ടാകും. അങ്ങിനെ ആയിരക്കണക്കിനു ചുരുണകള്‍
ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടു നിര്‍മ്മിച്ച കോട്ട , ശേഷം കാലം കരിങ്കല്ലുകൊണ്ടു തീര്‍ത്തു.
എന്നാല്‍ ഇതേ കോട്ട അമ്പലം വിപുലീകരിക്കുന്ന ജോലികള്‍ നടക്കും നേരം തകര്‍ക്കുകയുണ്ടായി. അങ്ങിനെ തകര്‍ത്ത ഭാഗം "14
വെട്ടിമുറിച്ച കോട്ട" എന്ന പേരില്‍ ഇന്നു അറിയപ്പെടുന്നു. ക്ഷേത്ര നിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നതു കിള്ളിയാറ്റിലെ കല്ലന്‍ പാറയില്‍ നിന്നായിരുന്നു. ആദ്യ സെന്‍ട്രല്‍ ജയില്‍ വന്നതും കോട്ടയ്ക്കുള്ളില്‍ തന്നെയാണു തിരുവിതാംകൂര്‍ സൈന്യത്തിന്‍ ബാരക്കുകളസെന്‍ട്രല്‍ ജയിലാക്കി 15
മാറ്റുകയായിരുന്നു . ശേഷമതു കോട്ടയ്ക്കു പുറമെയാക്കി..

തോവാള മുതല്‍ തിരുവല്ല വരെ വ്യാപിച്ചുകിടന്ന ഐക്യവേണാട്, ശേഷം ഭാഗം വച്ചു പലതായിയെങ്കിലും ഇന്നും പൂജാപുഷ്പങ്ങള്‍ എത്തുന്നതു തോവാളയില്‍ നിന്നും തന്നെയാണു. ശുദ്ധിയോടു മാത്രമാണു ക്ഷേത്രത്തിലേയ്ക്കുള്ള പുഷ്പങ്ങള്‍ വളര്‍ത്തുക അവിടം16
താമര പുഷ്പങ്ങള്‍ വെള്ളയാണി കായലില്‍ നിന്നും കൊണ്ടു വരുന്നു. അനന്തശയനത്തില്‍ നിന്നും പൂക്കള്‍ മാറ്റുക മയില്‍പീലി ഉപയോഗിച്ചു മാത്രമാണ്..

ക്ഷേത്രത്തിന്‍ മൂലസ്ഥാനമെന്നാല്‍ കാസര്‍ഗോഡ്‌ ജില്ലയിലെ കുമ്പളത്തിനു അരികെയുള്ള ശ്രീ അനന്ത പദ്മനാഭ ക്ഷേത്രമാണ്. "17
ബിബിയ" എന്ന ചോറു ഭക്ഷിക്കുന്ന മുതലയുള്ള അമ്പലം. കടുശര്‍ക്കരയോഗപ്രകാരം നിര്‍മ്മിച്ച വിഗ്രഹമാണ്‌ അവിടയും ഉള്ളതു . അമ്പലം സ്ഥിതിചെയ്യുന്ന കുളം മരത്തടിയും റബ്ബര്‍പശയും പോലുള്ള ഒരു മിശ്രിതം കൊണ്ട് കോര്‍ക്ക് ചെയ്തു അടച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. അതു ഇളക്കിയാല്‍ കുളത്തിലെ വെള്ളം 18
ഭൂമിയുടെ അടിയില്‍ നിര്‍മ്മിച്ച തുരങ്കം വഴി ഒഴുകിപ്പോകുമത്രേ.
ഭഗവാന്‍ ഭരണാധികാരിയായുള്ള ഒരേയൊരു രാജ്യമിത് മാത്രമാണു. ( ഇന്ത്യന്‍ യൂണിയനില്‍ സ്റ്റേറ്റ് ഓഫ് ട്രാവന്‍കൂര്‍ ലയിക്കുന്നതിനു മുന്നേ വരെ ). ഓരോരോ ദിനവും തിരുവിതാംകൂറിലെ മുതിര്‍ന്നയാള്‍ പുലര്‍ച്ചെ ഭഗവാനെ മുഖം കാട്ടി , 19
ദൈന്യദിന ഭരണകാര്യങ്ങള്‍ ഉണര്‍ത്തിക്കുകയെന്നൊരു രീതിയുണ്ടായിരുന്നു.
ഒരുദിനം അതില്‍ വീഴ്ചവരുത്തിയാല്‍, സമസ്താപരാധം ചൊല്ലി മാപ്പിരിക്കുകയും പിഴയൊടുക്കുകയും നിര്‍ബന്ധം . വേണാടിന്‍റെ ദേശിയപതാകയിലുള്ള വലംപിരി ഭഗവല്‍ മുദ്രയാണ്, രാജ്യാധികാരി ശ്രീഅനന്തപദ്മനാഭനും.20
ബ്രിട്ടീഷ്‌ഭരണകാലത്തു തന്നെ ആറാട്ട്‌ വേളയില്‍ കര, വ്യോമ, വായു സേനാവിഭാഗങ്ങളും, പോലീസും , അര്‍ദ്ധസൈന്യവിഭാഗങ്ങളും 21 തോക്കുഅഭിവാദ്യം ശ്രീപദ്മനാഭനു നടത്തി വന്നിരുന്നു.
ശേഷമത്, ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തു നിര്‍ത്തലാക്കുകയുണ്ടായി.
ആറാട്ടു വേളയില്‍ മാത്രമാണു , 21
അനന്തപുരി അന്തര്‍ദേശിയ വിമാനതാവളം അടയ്ക്കുക.
ആറാട്ടു എഴുന്നള്ളിപ്പ് വിമാനത്താവളത്തിനു ഉള്ളില്‍ കൂടിയാണ് കടന്നു പോവുക എന്നതാണ് കാരണം...22

ശുഭം
കടപ്പാട്
Missing some Tweet in this thread? You can try to force a refresh.

Keep Current with Aradhya

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!