My Authors
Read all threads
വെള്ളാമശ്ശേരി ഗരുഡൻകാവ്. #garudapanchami

മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ് ഭാരതത്തിലെ ഏക ഗരുഡക്ഷേത്രമെന്ന ഖൃാതിയുമായി ശ്രീ വെള്ളാമശ്ശേരി ഗരുഡന്‍കാവ് ക്ഷേത്രം നില നില്‍ക്കുന്നത്.
മണ്ഡലകാലത്ത് നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് വെള്ളാമശ്ശേരി ഗരുഡൻകാവ്.
ഇവിടെ ഗരുഡനാണ് പ്രധാന ദേവൻ. നാഗശത്രുവായ ഗരുഡനെ പ്രസാദി പ്പിച്ച് തങ്ങളുടെ ആയുസ്സ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടിയാണ് നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്ന തെന്നാണ് വിശ്വാസം.
സർപ്പദോഷവും സർപ്പശാപവും ഉള്ളവർ ഈ സമയം ഇവിടെ വന്നു തൊഴുതാൽ അവർക്കു ശാപ മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
കേരളത്തിൽ അപൂർവമാണ് ഗരുഡൻ പ്രധാന പ്രതിഷ്ഠയായ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്.
വെള്ളാമകളുടെ വാസസ്ഥലം എന്ന അർത്ഥത്തിലാണ് വെള്ളാമശ്ശേരി എന്ന പേരു വന്നത് എന്നാണ് കരുതപ്പെടുന്നത്.
വൈഷ്ണവ പ്രാധാന്യമുള്ള ക്ഷേത്രമാണ് വെള്ളാമശ്ശേരി ഗരുഡൻ കാവ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ്. ഈ ക്ഷേത്രം.
ഗരുഡ ക്ഷേത്രം എന്നാണു ഖ്യാതിയെങ്കിലും മഹാവിഷ്ണു ഇവിടെ മറ്റൊരു പ്രധാന പ്രതിഷ്ഠയാണ്. കൂർമ്മാവതാരത്തിലാണ് വിഷ്ണു പ്രതിഷ്ഠ. അതിനു നേരെ പിന്നിലാണ് ഗരുഡ പ്രതിഷ്ഠ. മണ്ഡലകാലം ഇവിടെ ഗരുഡോത്സവമായി ആഘോഷിക്കുന്നു.
ഐതീഹ്യം
ഒരിക്കൽ പെരുന്തച്ചൻ വെട്ടത്തു രാജാവിന് ഒരു പ്രതിമ സമ്മാനം നല്കി.
പ്രതിമ ഇഷ്ടപ്പെട്ട രാജാവ് ഇതിനു ജീവനുണ്ടായിരുന്നെങ്കിൽ എന്നു പറയുകയും കേട്ടു നിന്ന പെരു ന്തച്ചൻ ഒരു പതിവ്രത തൊട്ടാൽ അതിനു ജീവൻ വയ്ക്കുമെ ന്നു മറുപടി പറയുകയും ചെയ്തു.
പെരുന്തച്ചന്റെ വാക്കുക ളിൽ സന്തുഷ്ടനാകാത്ത രാജാവ്, തച്ചൻ പറഞ്ഞത് സത്യമാ യില്ലെങ്കിൽ പെരുന്തച്ചനെ വധിക്കുമെന്നു കല്പിക്കു കയും ചെയ്തു. ഇതു േകട്ടു ഒരു നിമിഷം ധ്യാനിച്ചു നിന്ന പെരുന്തച്ചന്റെയടുത്ത് അദ്ദേഹത്തിന്റെ ഭാര്യ എത്തി.
അവർ ആ പ്രതി മയെ തൊട്ട നിമിഷം അതിനു ജീവൻ വച്ചു പറന്നുയർന്നു. രാജാവും പരിവാരങ്ങളും പ്രതിമയെ പിന്തുടർന്നു. പ്രതിമ വെള്ളാമകൾ വസിക്കുന്ന തീർഥക്കുളത്തിൽ ഒരാമയുടെ പുറത്തു പറന്നിറങ്ങി. ആമ മഹാവിഷ്ണു ക്ഷേത്രം ലക്ഷ്യമാ ക്കി നീന്തുകയും ചെയ്തു.
ഈ കാഴ്ച കണ്ടു വന്ന രാജാവ്, കറുത്തേടം തിരുമേനിയെ വിളിച്ചു കാര്യങ്ങൾ ധരി പ്പിച്ചു. ഉടൻ തന്നെ വിഷ്ണു ക്ഷേത്രത്തിനു പടിഞ്ഞാറ് ഗരുഡ പ്രതിഷ്ഠ നടത്താൻ തീരുമാനിക്കുകയും ചെയ്തു അങ്ങനെ ഇവിടം ഗരുഡൻകാവ് എന്നറിയപ്പെട്ടു.
മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഋഷിവര്യൻ തപസ്സ് ചെയ്ത് മഹാവിഷ്ണുവിനെ പ്രത്യ ക്ഷപ്പെടുത്തി മനുഷ്യനു പാപമോക്ഷം ലഭിക്കാനുള്ള മാർഗ്ഗ ങ്ങൾ കാണിച്ചു കൊടുക്കണമെന്നു അഭ്യർത്ഥിച്ചു. അപ്രകാരം മഹാവിഷ്ണു തന്റെ വാഹനമായ ഗരുഡന് പാപമോക്ഷ ത്തിനുള്ള തത്ത്വങ്ങൾ വിശദീകരിച്ചു കൊടുത്തു.
ഈ തത്ത്വ ങ്ങൾ ജനനന്മയ്ക്കായി ഉപകരിക്കാൻ ഗരുഡനെ ഭൂമിയിലേ ക്കു പറഞ്ഞു വിടുകയും ചെയ്തു. ഗരുഡൻ പറന്നു വന്നിരു ന്നത് ഇപ്പോൾ ഗരുഡൻ കാവിലുള്ള തീർഥക്കുളത്തിനടുത്താ ണെന്നും പറയപ്പെടുന്നു. കാലങ്ങൾക്കു ശേഷം വെട്ടത്തു രാജാവ് ഇവിടെ ഒരു വിഷ്ണു ക്ഷേത്രവും പണിതു.
പ്രത്യേകതകൾ
മണ്ഡലകാലത്തെ ആദ്യത്തെ മൂന്നു ഞായറാഴ്ചകൾ തുടർച്ച യായി ഗരുഡൻ കാവിൽ തൊഴുതാൽ ഒരു വർഷത്തെ ദർശന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ആസ്മ, ത്വക് രോഗങ്ങൾ, ശിശുരോഗങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേകം വഴിപാടുകൾ ഉണ്ട്.
പക്ഷികളിൽ നിന്ന് കാർഷികവിളകൾക്ക് ഉപദ്രവം ഏൽക്കാതിരിക്കാൻ കർഷകർ ഇവിടെ വഴിപാടുകൾ നടത്തുന്നു. മറ്റൊരു പ്രത്യേകത ഇവിടെ സർപ്പദോഷം ഉള്ളവർ ജീവനുള്ള പാമ്പിനെ മൺകുടത്തിലാക്കി ഗരുഡനടയിൽ ഇറക്കി വിടുന്നു. തുടർന്നു പൂജാരി ഗരുഡ പഞ്ചാക്ഷരി മന്ത്രം ചൊല്ലി പാമ്പിന്റെ മേൽ തീർഥം തളിക്കുന്നു.
അതോടെ ആ പാമ്പ് ഗരുഡന്റെ ഭക്ഷണമായി എന്നാണു വിശ്വാസം. തെക്കോട്ടായി ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ പിന്നീട് ആരും കാണാറി ല്ലെന്നും ആർക്കും ഉപദ്രവമുണ്ടായിട്ടില്ല എന്നതാണ് സതൃം. മഞ്ഞൾ ഇട്ടുണ്ടാക്കുന്ന മഞ്ഞപ്പായസമാണ് ഇവിടുത്തെ പ്രധാന നിവേദ്യം.
രോഗങ്ങൾ ഉണ്ടാവാതി രിക്കാൻ സ്വർണ്ണമോ വെള്ളിയോ മറ്റെന്തെങ്കിലും ലോഹങ്ങളോ കൊണ്ട് ഉണ്ടാക്കിയ വെള്ളരിക്ക ഇവിടെ നടയ്ക്ക് വയ്ക്കുന്നു. ത്വക് രോഗങ്ങൾ അകലാൻ ഇവിടുന്ന് കിട്ടുന്ന ഗരുഡ പഞ്ചാക്ഷരി എണ്ണ ഉപയോഗിച്ചാൽ മതി.
ഗരുഡ മന്ത്രം....
ഓം ഗരുഡായ നമഃ
ഓം വേദ ഗരുഡായ നമഃ
ഓം വീര ഗരുഡായ നമഃ
ഓം ശ്രീ കൃഷ്ണ ഗരുഡായ നമഃ
ഓം മന്ത്ര ഗരുഡായ നമഃ
ഓം യന്ത്ര ഗരുഡായ നമഃ
ഓം സിദ്ധ ഗരുഡായ നമഃ
ഓം നാഥ ഗരുഡായ നമഃ
ഓം അഘോര ഗരുഡായ നമഃ
ഓം ശക്തി ഗരുഡായ നമഃ
ഗരുഡപഞ്ചാക്ഷരമന്ത്രം
ഓം നമോ ഭഗവതേ തത്വഗരുഡായ അമൃതകലശ സംഭവായ വജ്രനഖ വജ്ര തുണ്ട വജ്ര പക്ഷാലംകൃതാ ശരീരായ ഏഹ്യാഹി മഹാഗരുഡ ദുഷ്ടനാഗാൻ ച്ചിന്ദചിന്ദ ആവേശ യഹും ഫട് സ്വാഹാ
ഓം ഹ്രീം ശ്രീം നൃം ഠം
ക്ഷിപ ഓം സ്വഹ
സര്‍പ്പദോഷങ്ങള്‍, ത്വക് രോഗങ്ങള്‍, കൃഷിനാശം എന്നിവയില്‍ നിന്ന് മുക്തിനേടാനും സാക്ഷാല്‍ മഹാവിഷ്ണുവിനെ ഭക്തരിലേക്കെത്തിക്കുവാനും ഭഗവാന്‍റെ വാഹനമായ ശ്രീഗരുഡന്‍റെ അനുഗ്രഹം ലഭൃമാകുവാനും ഈ മന്ത്രങ്ങള്‍ സഹായകരമാവും.
ഏവരേയും ശ്രീഗരുഡ ഭഗവാന്‍ അനുഗ്രഹിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നൂ.
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 6.5 കി.മീറ്ററും തൃപ്രങ്ങോട് ശിവക്ഷേത്രത്തില്‍ നിന്ന് 4 കി.മീറ്ററും സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്തിച്ചേരാം.
ഫോണ്‍ നമ്പര്‍ : 0494 2426181
garudankavu.com
കടപ്പാട് : facebook.com/Alathiyoor/
Missing some Tweet in this thread? You can try to force a refresh.

Keep Current with Sreehari V

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!