ഓർഡിനൻസ്
------------------------
സാധാരണ ഗതിയിൽ നിയമം ഒരു ബില്ലായി അസംബ്ലിയിൽ അവതരിപ്പിച്ച് ചർച്ച ചെയ്തു പാസാക്കി ഗവർണറുടെ ഒപ്പ് വാങ്ങി പ്രസിഡന്റിന്റെ അനുമതിയും കിട്ടിക്കഴിയുമ്പോൾ അതിനെ ആക്റ്റ് എന്ന് വിളിക്കും. അത് ഗസറ്റിൽ പരസ്യം ചെയ്ത തീയതി മുതൽ നടപ്പിൽ വന്നതായി കൂട്ടും
1/9
എന്നാൽ നിയമസഭാ സമ്മേളനം ഇല്ലാത്ത സമയത്ത് സർക്കാരിന് അടിയന്തിരമായി ഒരു നിയമം വേണമെന്ന് ബോധ്യപ്പെട്ടാൽ ആ നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം ഗവർണർ ഒപ്പിട്ട് നേരേ ഗസറ്റിൽ പരസ്യം ചെയ്യുന്നതാണ് ഓർഡിനൻസ്. ഇത് ആറ് മാസത്തിനകം നിയമസഭയിൽ മുൻപറഞ്ഞതു പോലെ ചർച്ച ചെയ്തു പാസാക്കണം
2/9
അല്ലാത്ത പക്ഷം ഓർഡിനൻസ് ലാപ്സാകും. വേണമെങ്കിൽ അതേ ഓർഡിനൻസ് വീണ്ടും ഇറക്കാം. പക്ഷേ അത് നിയമസഭയെ അവഹേളിക്കുന്നതു പോലെയാണ്. പണ്ട് ബിഹാറിൽ ഇങ്ങനെ പതിനാറ് വർഷത്തോളം ഒരു ഓർഡിനൻസ് നിലനിന്നിരുന്നു. പിന്നെ സുപ്രീം കോടതി അത് റദ്ദാക്കി.
3/9
കേരളത്തിൽ എന്റെ അറിവിൽ ഏറ്റവുമധികം ഓർഡിനൻസ് ഇറക്കിയിട്ടുള്ളത് ദേവസ്വം നിയമത്തെ മറികടക്കാനാണ്. സ്വന്തക്കാരെയും അഹിന്ദുക്കളെയും മറ്റും നിയമിക്കാനും ക്ഷേത്രസ്വത്തുക്കൾ കൈമാറാനും ദേവസ്വം ബോർഡിന്റെ സ്വഭാവം തന്നെ ഇല്ലാതാക്കാനും മറ്റും മറ്റുമായി എത്ര ഓർഡിനൻസുകൾ!
4/9
ആരെങ്കിലും ഗസറ്റ് യാദൃച്ഛികമായി കണ്ട് അല്ലെങ്കിൽ ഏതെങ്കിലും മാധ്യമത്തിൽ വാർത്ത വന്ന് ഹൈക്കോടതി ഇടപെടുന്ന ഘട്ടം വരുമ്പോൾ ആറ് മാസം കഴിഞ്ഞ് ഓർഡിനൻസ് ലാപ്സായിട്ടുണ്ടാവും. പ്രസക്തി ഇല്ല എന്ന് പറഞ്ഞ് കോടതി ഹർജി തള്ളും. ഒരാഴ്ചയ്ക്കുള്ളിൽ അതേ ഓർഡിനൻസ് വീണ്ടും ഇറങ്ങും.
5/9
സർക്കാർ ഉദ്ദേശിച്ച കാര്യം നടപ്പായിക്കഴിഞ്ഞെങ്കിൽ ചിലപ്പോൾ വീണ്ടും ഓർഡിനൻസ് ഇറക്കിയില്ല എന്നും വരും..
അച്ചടി-ദൃശ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയയും വളഞ്ഞിട്ട് ചോദ്യം ചെയ്തപ്പോൾ തളർന്ന് തകർന്ന് പോയല്ലോ എൽഡിഎഫ് സർക്കാരും അവരെ താങ്ങുന്ന ഇടതു ജിഹാദി ശക്തികളും.
6/9
അതിൽ നിന്ന് രക്ഷപെടാനായി നമ്മുടെയെല്ലാം വാ മൂടിക്കെട്ടുന്ന നിയമം ഓർഡിനൻസ് വഴി കൊണ്ടുവരാൻ കഴിഞ്ഞ കാബിനറ്റ് മീറ്റിംഗിൽ തീരുമാനം എടുത്തു കഴിഞ്ഞു. പോലീസിനെ ഇപ്പോൾത്തന്നെ ദുരുപയോഗം ചെയ്യുന്ന സർക്കാർ ഈ ഓർഡിനൻസും കൂടി വന്നാൽ ചെയ്യുന്നത് എന്തായിരിക്കും എന്ന് ഊഹിക്കുക!
7/9
രണ്ടു കാര്യം ഓർമ്മിച്ചാൽ മതി. പത്തനംതിട്ട ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ എംഎൽഎയെ അറിയിച്ചതിനായിരുന്നു ഇലന്തൂർ സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ലസിത പാലയ്ക്കലിനെ അശ്ലീലം പറഞ്ഞ തരികിട സാബു പരമയോഗ്യനായി വിലസുന്നു!
8/9
തങ്ങൾക്ക് എതിരായുള്ള നിസ്സാര വിമർശനങ്ങൾ നടത്തുന്നവരെപ്പോലും തുറുങ്കിലടയ്ക്കാനും കമ്മൂണിഷ്ട് ജിഹാദി ശക്തികൾക്ക് പൂണ്ടുവിളയാടാനുള്ള അവസരമൊരുക്കാനുമാണ് ഈ ഓർഡിനൻസ്. കമ്മൂണിഷ്ടുകളുടെ സ്റ്റാലിനിസം കുഖ്യാതമാണ്. ദേശീയ ശക്തികളുടെ മൗനം കുറ്റകരവും...
9/9
• • •
Missing some Tweet in this thread? You can try to
force a refresh
എത്രയോ മഹത്തുക്കളുടെ ജീവചരിത്രം ഞാൻ പൊളിച്ചെഴുത്ത് എന്ന എന്റെ പരിപാടിയിലൂടെ അനാവരണം ചെയ്തു! പക്ഷേ ഒരു മഹദ് വ്യക്തിമാത്രം എന്റെ പഠനത്തിന് വഴങ്ങിയില്ല - ത്യാഗരാജ സ്വാമികൾ! ഒന്നര വർഷം കഷ്ടപ്പെട്ടിട്ടും ഒരു നരേഷൻ തയ്യാറാക്കാൻ കഴിയാതെ നിരാശനായി.
1/10
ത്യാഗരാജ സംഗീതം എപ്പിസോഡാക്കാൻ വളരെ എളുപ്പം. പക്ഷേ അത് എത്രയോ പേർ എത്രയും ഭംഗിയായി ചെയ്യുന്നു! പ്രാഥമികമായ ശ്രുതി - താള ജ്ഞാനങ്ങൾ പോലുമില്ലാത്ത ഞാൻ അത് ചെയ്താൽ അപഹാസ്യമാകും. അതിനാൽ അത് വേണ്ട എന്ന് തീരുമാനിച്ചു. പക്ഷേ ത്യാഗരാജൻ മനസ്സിൽ നിന്ന് ഇറങ്ങിപ്പോയുമില്ല.
2/10
അന്ന് പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായിരുന്ന മനോജ് മനയിലിനോട് എന്റെ പ്രയാസം പറഞ്ഞു. മനോജ് പറഞ്ഞു - ശുദ്ധ സംഗീതം മാത്രമായിരുന്നോ ത്യാഗരാജന്റെ സംഭാവന? ജനങ്ങൾ വെറുതെ ഒന്ന് സന്തോഷിക്കട്ടെ എന്ന ലഘു വിചാരം മാത്രമായിരുന്നോ ആ സംഗീതത്തിന്റെ ലക്ഷ്യം? ആ വഴിക്ക് ഒന്ന് ചിന്തിക്കൂ...
3/10
2019 ഡിസംബർ 6 ന്റെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ അഡ്വ ജയശങ്കർ ഒരു വെളിപ്പെടുത്തൽ നടത്തി. വാളയാർ കേസിലെ പ്രതികളെ പാലക്കാട് മുൻ എംപി @MBRajeshCPM ഉം അദ്ദേഹത്തിന്റെ ബന്ധുവായ നിഥിൻ കണിച്ചേരിയും ചേർന്ന് രക്ഷിച്ചെടുത്തു എന്നതായിരുന്നു വെളിപ്പെടുത്തൽ.
1/6
മറ്റെവിടെയോ ഇരുന്ന് ചർച്ച കണ്ട രാജേഷ് ക്ഷുഭിതനായി ഫോണിൽ ചർച്ചയിൽ കയറി. ജയശങ്കറിനെതിരെ നിയമ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പേടിപ്പിക്കണ്ടെന്നും ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു എന്നും ജയശങ്കർ വ്യക്തമാക്കി. തുടർന്ന് രാജേഷ് മാനനഷ്ടക്കേസിനുള്ള നോട്ടീസ് ജയശങ്കറിന് അയച്ചു
2/6
ഇവിടെ പ്രശ്നം അതല്ല. വാളയാർ കേസ് അട്ടിമറിച്ചവരുടെ പേരുകൾ ഒരു ഹൈക്കോടതി വക്കീൽ വിളിച്ചു പറഞ്ഞിരിക്കുന്നു! ഒരു കൊലപാതക - ബലാത്സംഗക്കേസിലെ പ്രതികളെ രക്ഷിക്കാൻ തെളിവുകൾ നശിപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കണം... അങ്ങനെ എന്തെല്ലാം ചെയ്യണം! ഇതിൽപരം കുറ്റകൃത്യം വേറെ എന്താണ്?
3/6
അപമാനിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയും മറ്റും പ്രതികരിച്ച രീതി തെറ്റാണ് എന്ന് സാമൂഹ്യ നീതി വെച്ച് പറയാൻ പറ്റില്ല. പോലീസിൽ പരാതിപ്പെട്ടാലും പ്രയോജനമില്ലെങ്കിൽ ജനങ്ങൾ നിയമം കയ്യിലെടുക്കും. പക്ഷേ ഇതിന്റെ ഭവിഷ്യത്ത് ഏറ്റവും നല്ല തല്ലുകാർ പറയുന്നതാണ് നിയമം എന്ന അവസ്ഥ വരും എന്നതാണ്
1/9
ഈ അവസ്ഥ അത്ര നല്ലതല്ലല്ലോ? പോലീസും നിസ്സഹായരാണ്. കാരണം ഒരാൾ മറ്റൊരാളെ ചീത്ത പറയുന്നതൊന്നും നമ്മുടെ ഒരു നിയമത്തിലും അത്ര വലിയ കുറ്റമൊന്നുമല്ല. കുറ്റമാണെന്ന് വരുത്തിത്തീർത്ത് അറസ്റ്റൊക്കെ ചെയ്താൽ കോടതിയും police complaint authority യുമൊക്കെ ഇടപെടാൻ സാധ്യതയുമുണ്ട്
2/9
എന്നാൽ ചില സന്ദർഭങ്ങളിൽ പോലീസ് ഈ റിസ്ക് എടുക്കാറുമുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ പത്തനംതിട്ട ബസ് സ്റ്റാൻഡിന്റെ ഫോട്ടോ കാണിച്ച് എംഎൽഎയുടെ ശ്രദ്ധ ആകർഷിച്ചതിന് സൂരജ് ഇലന്തൂർ എന്ന ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തത് ഓർമ്മയില്ലേ?
3/9
എനിക്കന്ന് 30 വയസ്സ്. നട്ടുച്ച. നടവഴിയിൽ തോടുണ്ട്. അഞ്ച് പടികൾ കയറി കൈവരിയില്ലാത്ത ഒരു സ്ലാബിട്ട പഞ്ചായത്ത് പാലവും. പാലത്തിൽ ഒരു വൃദ്ധൻ ഇറങ്ങാൻ ഭയന്ന് നിൽക്കുന്നു. വടി സ്റ്റെപ്പിലേക്ക് കുത്തുന്നു; തിരിച്ചെടുക്കുന്നു.. മാസങ്ങളായി അലക്കാത്ത വൃത്തികെട്ട മുണ്ട്.
1/6
ശരീരത്തിൽ മൂന്നാലിടത്ത് ഈച്ചയാർക്കുന്ന വ്രണങ്ങൾ.. ഞാൻ പിടിച്ചിറക്കാനായി കൈ നീട്ടി..
മോൻ പൊയ്ക്കോ... എന്നെ തൊടണ്ട...
ഞാൻ സമ്മതിച്ചില്ല. ഏകദേശം പൊതിഞ്ഞു പിടിച്ച മാതിരി താഴെ എത്തിച്ചു. വൃദ്ധൻ എന്റെ മുഖത്ത് നോക്കാതെ ആകാശത്തേക്ക് നോക്കി ഇടറിയ ശബ്ദത്തിൽ ദൈവമേ..! എന്ന് വിളിച്ചു
2/6
പീന്നീടെപ്പഴോ വാർധക്യം എന്നെയും ഗ്രസിച്ചു തുടങ്ങി.. ഒരു പുരസ്കാരദാനച്ചടങ്ങ്.. പത്തടിയെങ്കിലും പൊക്കമുള്ള സ്റ്റേജ്. പടികൾക്ക് കൈവരിയുമില്ല. കൈവരിയില്ലാതെ കയറിയാൽ ഞാൻ ഉറപ്പായും വീഴും.. നാണക്കേട്! എന്തു ചെയ്യും! സഹായം ചോദിക്കാൻ ഒരു മടി... പ്രായമായെന്നു സമ്മതിക്കുന്നതെങ്ങനെ? 😄
3/6
അത്യാവശ്യം പള്ളിക്കാര്യങ്ങളും കൃത്യമായി ബാങ്ക് വിളിയുമൊക്കെയായി ജീവിച്ചു പോകുന്ന മൊല്ലാക്ക. പള്ളി അടയ്ക്കാൻ പറഞ്ഞു - അടച്ചു. സാമൂഹ്യ അകലം പാലിച്ച് പള്ളിയിൽ നിസ്കാരം നടത്താൻ പറഞ്ഞു - നടത്തി. ജീവിതം അങ്ങനെ നീങ്ങവേ ഒരു വലിയ പെട്ടിയിൽ ഖുറാനുമായി കുറച്ചു പേർ വരുന്നു
1/4
ഇബടെ ഖുറാനൊന്നും ആരും ചോദിച്ചില്ലല്ലോ.. പിന്നെ എന്തിനാണിത് - എന്ന് മൊല്ലാക്ക
ഇരിക്കട്ടേന്ന് ആർക്കെങ്കിലും കൊടുക്കാലോ - എന്ന് വന്നവർ
മൊല്ലാക്ക പെട്ടി തുറന്നു - ഹായ് നല്ല അസ്സൽ ഖുറാൻ.. നല്ല മണം...
പിന്നാലെ ഫോൺ വന്നു - ഖുറാൻ ആർക്കും കൊടുക്കണ്ട
ശ്ശെടാ! ഇതെന്ത് മുസീബത്ത്!
2/4
മൊല്ലാക്ക പെട്ടി അതുപോലെ വെച്ചു...
പിന്നെ ദേ പോലീസ്!
എൻഐഎ!
ഈഡി!!
കസ്റ്റംസ്!
ടിവിക്കാരുടെ വലിയ പട!! മൊല്ലാക്കയുടെ ഓരോ വാക്കും ബ്രേക്കിംഗ് ന്യൂസ്! ടിവിക്കാരുടെ ലൈറ്റ് അടിച്ച് കണ്ണ് കലങ്ങിയിരിക്കുന്നു. നിരന്തരമുള്ള ചോദ്യങ്ങൾ കൊണ്ട് മൊല്ലാക്ക വിഷമിച്ചിരിക്കുന്നു...
3/4
പേര്യ കൊലക്കേസ്
----------------------------------
രണ്ടു ചെറുപ്പക്കാർ വെട്ടേറ്റു മരിക്കുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങുന്നു...
സിപിഎം പ്രതികളെ കൊടുക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കുന്നു
മരിച്ചവരുടെ പാരന്റ്സ് ഹൈക്കോടതിയിൽ വരുന്നു
1/6
സിംഗിൾ ബെഞ്ച് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി അന്വേഷണം സിബിഐക്ക് വിടുന്നു.
കേരള സർക്കാർ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നു. തൽക്കാലം നിങ്ങൾ ഒന്നും ചെയ്യണ്ട എന്ന് ഡിവിഷൻ ബെഞ്ച് സിബിഐയോട് വാക്കാൽ നിർദ്ദേശിക്കുന്നു. അന്വേഷണം നിശ്ചലം!
മാസം പത്ത് കടന്നു പോകുന്നു
2/6
പാരന്റ്സ് പിന്നെയും ഹൈക്കോടതിയിൽ... "ഇത്തരം കേസുകളിൽ ആറ് മാസത്തിനകം കേസ് ആ ബെഞ്ച് പരിഗണിച്ചില്ല എങ്കിൽ മറ്റൊരു ബെഞ്ചിലേക്ക് വിടണം എന്ന് സുപ്രീം കോടതി വിധിയുണ്ട്. അതിനാൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം"
ഹർജി ഫയൽ ചെയ്തപാടേ പഴയ ഡിവിഷൻ ബെഞ്ച് കേസ് വിളിപ്പിച്ച് തീർപ്പാക്കുന്നു
3/6