വാളയാർ കേസിലെ കേരളാ ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണ്. പുനർവിചാരണയ്ക്കുള്ള ഉത്തരവിനെതിരെ പ്രതികൾ സുപ്രീം കോടതിയിൽ പോകും. അവിടെ അവർ ജയിക്കാനാണ് സാധ്യത. വിചാരണയുടെ ഘട്ടത്തിലെ അട്ടിമറിയേക്കാൾ വലുതാണ് അന്വേഷണത്തിലെ അട്ടിമറി. അതിനാൽ അന്വേഷണം സിബിഐക്ക് വിടുകയോ..
1/5
കേരള പോലീസിന്റെ ഒരു special Investigation team നെ ഉണ്ടാക്കുകയോ വേണമായിരുന്നു. അതിന് ഹൈക്കോടതി മേൽനോട്ടം വഹിക്കുകയും ചെയ്യണമായിരുന്നു. തുടരന്വേഷണം വേണമെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കൂ എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല. കീഴ്ക്കോടതിക്ക് സിബിഐ അന്വേഷണം നിർദ്ദേശിക്കാൻ കഴിയില്ലല്ലോ!
2/5
ഈ വൈകിയ വേളയിൽ ഇനി എന്തു തെളിവ് കിട്ടാൻ എന്ന് എല്ലാവരും പറയുന്നത് പോലെ ഹൈക്കോടതിയും കരുതി എന്ന് തോന്നുന്നു. എന്നാൽ ഇത്തരം കേസുകളിൽ ഇരകളുടെ സാഹചര്യം കോടതി മനസ്സിലാക്കണം. ബലാൽക്കാരം റിപ്പോർട്ട് ചെയ്യാൻ വൈകി എന്നും മറ്റുമുള്ള വാദം ഇപ്പോഴും കീഴ്ക്കോടതി കേട്ടു എന്ന് വരും
3/5
പക്ഷേ ഹൈക്കോടതിക്ക് ഇത്തരം ന്യൂനതകൾ മറികടക്കാനുള്ള അധികാരമുണ്ട്. മറ്റ് ഹൈക്കോടതികൾ അത് ഉപയോഗിക്കാറുമുണ്ട്. കേരളാ ഹൈക്കോടതി മാത്രം മടിച്ചതെന്തിന് എന്ന് മനസ്സിലാകുന്നില്ല. കീഴ്ക്കോടതിയെ, പോലീസിനെ, പ്രോസിക്യൂഷനെ.. ഒക്കെ രൂക്ഷമായി വിമർശിച്ചിട്ട് എന്തു കാര്യം!?
4/5
ഏറിയാൽ ഹൈക്കോടതിയെ ഭയന്ന് കീഴ്ക്കോടതി വലിയ തെളിവില്ലാതെ തന്നെ പ്രതികളെ ശിക്ഷിച്ചു എന്ന് വരും. അതും ഒരു ന്യായമല്ല. ഒരു തുടരന്വേഷണത്തിലൂടെ സത്യം കണ്ടെത്താനുള്ള മാർഗം ഹൈക്കോടതി സ്വീകരിക്കണമായിരുന്നു.
Grave injustice has been done to the victims!!
5/5

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

8 Jan
ജോസ് കെ മാണി വിഭാഗം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഇലക്‌ഷൻ കമ്മീഷനും ഹൈക്കോടതിയും രണ്ടില ചിഹ്നം കൊടുത്തതിനാലാണ്. ധർമ്മം പി ജെ ജോസഫിന്റെ ഭാഗത്തും നിയമം ജോസിന്റെ ഭാഗത്തുമായതിന്റെ ദുരന്തം! പക്ഷേ ജോസാണ് ഔദ്യോഗിക കേരളാ കോൺഗ്രസ് എന്ന് വ്യാപകമായ ധാരണയുണ്ടാക്കാൻ ഇത് സഹായകമായി
1/6
അതാണ് ജോസ് വിഭാഗം ജയിക്കാൻ കാരണം. കൃസ്ത്യാനികൾക്ക് മുസ്ലീങ്ങളോട് ദേഷ്യം തോന്നി അത് ലീഗിനോടുള്ള ദേഷ്യമായി മാറി - എന്നൊക്കെ പറയുന്നത് എൽഡിഎഫിന്റെ ചെറിയൊരു മേൽക്കൈ വലുതാക്കാൻ വേണ്ടിയാണ്. അതിന് cherry pick ചെയ്ത ചില ഉദാഹരണങ്ങളും എടുക്കുന്നു എന്നേയുള്ളൂ...
2/6
എൻസിപി പിളർന്ന് മാണി സി കാപ്പനും മറ്റും യുഡിഎഫിൽ വന്നാൽ അത് ജോസഫ് വിഭാഗത്തിന് വലിയ ഗുണം ചെയ്യും. ഓർക്കുക - ജോസഫ് ഒരു സീസൺഡ് പൊളിറ്റീഷ്യനാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ "എനിക്കുറങ്ങാൻ കഴിയുന്നില്ല!" എന്ന ഒറ്റ പ്രസ്താവന കൊണ്ട് മൊത്തം കേരളത്തിന്റെ ഉറക്കം കെടുത്തിയ ആൾ!
3/6
Read 6 tweets
22 Dec 20
പറയുമ്പോൾ വിഷമം തോന്നരുത്. ആഘോഷങ്ങൾക്ക് ഒരു കുറവ് വേണ്ട എന്ന് കരുതി ഞാൻ നേരത്തെ പറയാഞ്ഞതാ...

ഗുരുവായൂർ ക്ഷേത്രത്തിന്റെ പണം തിരിച്ചു കൊടുക്കണമെന്നൊന്നും സർക്കാരിനോട് ഹൈക്കോടതി പറഞ്ഞിട്ടില്ല. സംഭവിച്ചത് ഇതാണ്:
ദേവസ്വം സ്വത്തിന്റെ കൈകാര്യം വിശദീകരിക്കുന്നത് ഗുരുവായൂർ..
1/6
ദേവസ്വം നിയമത്തിലെ 27ാം വകുപ്പാണ്. ഇതനുസരിച്ച് ഇത്തരം സംഭാവനകൾ പാടില്ല എന്ന് ഒരു രണ്ടംഗ ബെഞ്ച് വിധിച്ചു. ഇത് ശ്രദ്ധയിൽ പെടാതെ സംഭാവനകൾ കൊടുക്കാം എന്ന് മറ്റൊരു രണ്ടംഗ ബെഞ്ചും വിധിച്ചു. അപ്പോഴാണ് പുതിയ കേസ് വരുന്നത്.
2/6
രണ്ടു ജഡ്ജിമാർ വീതമുള്ള രണ്ടു ഡിവിഷൻ ബെഞ്ചുകൾ പരസ്പര വിരുദ്ധമായ വിധികൾ എഴുതിയത് ശ്രദ്ധയിൽ പെട്ടപ്പോൾ പുതിയ ഡിവിഷൻ ബെഞ്ച് അതിൽ ഫൈനൽ തീരുമാനം എടുക്കാൻ പ്രശ്നം ഒരു മൂന്നംഗ ബെഞ്ചിന് വിട്ടു. ഇതാണ് ഫുൾ ബെഞ്ച്. Section 27 ന്റെ ശരിയായ വ്യാഖ്യാനം എന്ത് എന്നു മാത്രമാണ് ചോദ്യം.
3/6
Read 6 tweets
22 Dec 20
അടുക്കളയുടെ കതക് യുഡിഎഫ് പോലെ ആടിയുലയാൻ തുടങ്ങിയിട്ട് നാള് കുറച്ചായി. കാലുപിടിച്ചും വഴിപാട് നേർന്നും ആവാഹനക്രിയ നടത്തിയും ഒടുവിൽ ഒരാശാരി വന്നു:

വിജാഗിരി എല്ലാം മാറ്റണം

മാറ്റിക്കോ

പുതിയത് ഇരിപ്പൊണ്ടോ?

ഇല്ല

ന്നാ ഞാമ്പോയി വാങ്ങീട്ട് വരാം

ഓ ശരി

സ്റ്റീല് വേണോ പിച്ചള വേണോ?
1/9
നല്ലതേതാന്നുവെച്ചാ മേടിച്ചോ

സ്റ്റീല് കുറേക്കാലം കിടക്കും. പിച്ചളയും മോശമല്ല. ഏതുവേണം?

ഏതാണെങ്കിലും വിരോധമില്ല. ഇതൊന്ന് ശരിയാക്കി തന്നാൽ മതി

അപ്പപ്പിച്ചള മതി അല്ലേ?

ഓ മതി 🤦

ശകലം കാശിങ്ങെടുത്തേ..

എത്ര വേണം?

ഓ ഒരിരുനൂറോ മറ്റോ..

അത് മതിയാകുവോ?

ന്നാ ഒരഞ്ഞൂറ്തന്നേര്
(🤦)
2/9
വിജാഗിരി വന്നു..

സാറേ ഇവിടെ വലിയ സ്ക്രൂഡ്രൈവർ ഒണ്ടോ?

യ്യോ ഇല്ലല്ലോ!

ഛെ അതില്ലാതെ പറ്റില്ല

നിങ്ങള് കൊണ്ട് വന്നില്ലേ?

അതിന് വിജാഗിരി മാറ്റണമെന്ന് ഞാനറിഞ്ഞോ!

(ഇടയിൽ ചട്ടുകവുമായി ഒരാൾ വന്നു)

ദേ ഇതിന്റെ തണ്ട് പോരേ?

എന്റെ ചേച്ചീ.. 😅🤣🤣
3/9
Read 9 tweets
15 Dec 20
ഞാനൊന്നു പുറത്ത് പോയിട്ട് വരാം... നിനക്കെന്തെങ്കിലും വേണോ?

ഒന്നും വേണ്ട

പച്ചക്കറി പഴം?...

വേണ്ട. എല്ലാം ഇവിടെ ഒണ്ട്

ശരി. ഞാനിറങ്ങുന്നു...

ഒന്നു നിന്നേ... ഒരരക്കിലോ വെണ്ടയ്ക്ക മേടിച്ചോ...

ങാ

നല്ലത് നോക്കി വാങ്ങണം. മൂത്തത് വേണ്ട..


1/8
കോന്ന് പറഞ്ഞാപ്പോര.. നല്ലതേ വാങ്ങാവൂ...

നോക്കിത്തന്നെ മേടിച്ചോളാം..

ദൈവത്തിനറിയാം... മോദി തകർക്കുവല്ലേ സാറേ എന്ന് കടക്കാരൻ പറഞ്ഞാൽ പിന്നെ അയാള് തരുന്ന പൊതിയും കൊണ്ട് സാറിങ്ങു പോരും... 😏

എന്താടീ മോദിക്കൊരു കൊറവ്?
2/8
ഒരു ഖൊറവുമില്ലേേേ... മൂത്ത വെണ്ടയ്ക്ക ഇട്ട് സാമ്പാർ അങ്ങേര് ഒണ്ടാക്കിത്തരുവോ?

ഹൊ! എന്റെ ദൈവമേ!! ഞാമ്പോട്ടെ... വേറൊന്നും വേണ്ടല്ലോ?

പറഞ്ഞല്ലോ വേണ്ടന്ന്!..

പച്ചമുളക് കറിവേപ്പില?

വേണ്ടാാാാ

അപ്പശ്ശരി...

ഒരു ചെറിയ പടവലങ്ങ കൂടി വേണം

പിന്നെ ഒന്നും വേണ്ട എന്ന് പറഞ്ഞതോ?
3/8
Read 8 tweets
14 Dec 20
മംഗളം ചാനലിന്റെ ഉദ്ഘാടനദിവസം - ആ വോയ്സ് ക്ലിപ്പ് വന്ന ദിവസം - ഞാൻ ദില്ലിയിൽ ആയിരുന്നു. രാത്രിയാണ് ഒരു മാധ്യമപ്രവർത്തകൻ എന്നെ വിളിച്ച് വിവരം പറയുന്നത്. പിന്നെ ഞാൻ പലരേയും വിളിച്ച് കാര്യങ്ങൾ തിരക്കി...
പിന്നെ.. ശശീന്ദ്രൻ രാജി വെച്ചത്രേ! പിറ്റേന്ന് മംഗളം അജിത്തിനെ വിളിച്ചു:
1/5
പ്രയോജനമില്ലായിരിക്കാം പക്ഷേ എന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു...

വളരെ നന്ദി

വിചാരിച്ചതു പോലെയല്ല; പിണറായി അതിശക്തമായി തിരിച്ചടിക്കും. അതുകൊണ്ട്..

അതുകൊണ്ട്?

കയ്യിലുള്ള അടുത്ത വോയ്സ് ക്ലിപ്പ് കൂടി പുറത്ത് വിടണം

അജിത്ത് അമ്പരന്നു പോകുമെന്നായിരുന്നു ഞാൻ ധരിച്ചത്
2/5
പക്ഷേ അദ്ദേഹം കൂളായി ഒരു ചിരി ചിരിച്ചു: ശരി മോഹൻദാസ്.. പിന്നെക്കാണം...

അജിത് ഞാൻ പറഞ്ഞത് കേൾക്കൂ. ആ ഒരു മന്ത്രിയുടെ വോയ്സ് ക്ലിപ്പ് കൂടി പുറത്ത് വിട്ടില്ലെങ്കിൽ നിങ്ങൾ കുടുങ്ങും. രാജവെമ്പാലയെ നോവിച്ചു വിടരുത്..

അജിത്ത് ചിരിക്കുക മാത്രം ചെയ്തു.. പിന്നെ അറസ്റ്റ് വിലങ്ങ്...
3/5
Read 5 tweets
24 Oct 20
ഓർഡിനൻസ്
------------------------
സാധാരണ ഗതിയിൽ നിയമം ഒരു ബില്ലായി അസംബ്ലിയിൽ അവതരിപ്പിച്ച് ചർച്ച ചെയ്തു പാസാക്കി ഗവർണറുടെ ഒപ്പ് വാങ്ങി പ്രസിഡന്റിന്റെ അനുമതിയും കിട്ടിക്കഴിയുമ്പോൾ അതിനെ ആക്റ്റ് എന്ന് വിളിക്കും. അത് ഗസറ്റിൽ പരസ്യം ചെയ്ത തീയതി മുതൽ നടപ്പിൽ വന്നതായി കൂട്ടും
1/9
എന്നാൽ നിയമസഭാ സമ്മേളനം ഇല്ലാത്ത സമയത്ത് സർക്കാരിന് അടിയന്തിരമായി ഒരു നിയമം വേണമെന്ന് ബോധ്യപ്പെട്ടാൽ ആ നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം ഗവർണർ ഒപ്പിട്ട് നേരേ ഗസറ്റിൽ പരസ്യം ചെയ്യുന്നതാണ് ഓർഡിനൻസ്. ഇത് ആറ് മാസത്തിനകം നിയമസഭയിൽ മുൻപറഞ്ഞതു പോലെ ചർച്ച ചെയ്തു പാസാക്കണം
2/9
അല്ലാത്ത പക്ഷം ഓർഡിനൻസ് ലാപ്സാകും. വേണമെങ്കിൽ അതേ ഓർഡിനൻസ് വീണ്ടും ഇറക്കാം. പക്ഷേ അത് നിയമസഭയെ അവഹേളിക്കുന്നതു പോലെയാണ്. പണ്ട് ബിഹാറിൽ ഇങ്ങനെ പതിനാറ് വർഷത്തോളം ഒരു ഓർഡിനൻസ് നിലനിന്നിരുന്നു. പിന്നെ സുപ്രീം കോടതി അത് റദ്ദാക്കി.
3/9
Read 9 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!