ഫെബ്രുവരി 19

ഭാരതത്തിന്റെ ആത്മീയ, ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുന്ന RSS എന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ഗുരുജിയുടെ ജന്മദിനം...
മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ.. ❤️🔥
-1- Image
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക്. ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ ജനാർദ്ദന ഭാവത്തിൽ കണ്ട് രാഷ്ട്രസേവനം നടത്താൻ ജനലക്ഷങ്ങൾക്ക് പ്രചോദനമേകിയ കർമ്മയോഗി . രാഷ്ട്ര ശരീരത്തിന്റെ ഓരോ അണുവിലും കർമ്മോത്സുകതയുടെ പ്രോജ്ജ്വലനം നടത്തിയ മഹാമനീഷി..
-2-
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ജന്തുശാസ്ത്രം പ്രൊഫസറായിരിക്കുന്ന കാലത്താണ് ഗോൾവൽക്കർ സംഘവുമായി അടുക്കുന്നത് . പിന്നീട് സാരഗാച്ഛിയിൽ അഖണ്ഡാനന്ദ സ്വാമികളിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചെങ്കിലും തന്റെ കർമ്മ മണ്ഡലം രാഷ്ട്രസേവനമാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. -3-
1940 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകായി തെരഞ്ഞെടുക്കപ്പെട്ടു . പിന്നീട് ഭാരതത്തെ അറിഞ്ഞും അറിയിച്ചും നീണ്ട മുപ്പത്തിമൂന്നുവർഷത്തെ കഠിന തപസ് …രാഷ്ട്രം മാധവനിലൂടെ കേശവനെ അറിയുകയായിരുന്നു..
-4-
രാഷ്ട്രായ സ്വാഹ ഇദം ന മമ എന്ന മന്ത്രവുമായി അറുപതില്പരം തവണ അദ്ദേഹം ഭാരത പരിക്രമണം ചെയ്തു . ഇതിലൊരിക്കൽ പോലും ഹോട്ടലുകളിൽ താമസിച്ചതുമില്ല . ഡോക്ടർജി പാകിയ സുദൃഢമായ അടിത്തറയിൽ അതിവിശാലമായ സംഘടനാമന്ദിരം അദ്ദേഹം പടുത്തുയർത്തി . -5-
ആദ്യം അവഹേളിക്കപ്പെടുകയും പിന്നീട് എതിർക്കപ്പെടുകയും ചെയ്ത ആർ.എസ്.എസ് അംഗീകാരത്തിന്റെ പടവുകൾ കയറുക തന്നെ ചെയ്തു. -6-
ബിജെപിയുടെ പൂർവരൂപമായിരുന്ന ജനസംഘം , വിദ്യാർത്ഥി സംഘടനയായ എ ബി വി പി , ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ബി എം എസ് , വിശ്വഹിന്ദു പരിഷത്ത് വനവാസികൾക്ക് വേണ്ടി വനവാസി കല്യാണാശ്രമം എന്നിവയെല്ലാം രൂപമെടുക്കുന്നത് ഗുരുജിയുടെ ആശിർവാദത്തോടെയാണ് .. -7-
ഭാരതത്തിനു പുറത്തേക്ക് സംഘ പ്രവർത്തനമെത്തുന്നതും ഇക്കാലയളവിലാണ്.

രാഷ്ട്രം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോഴെല്ലാം അദ്ദേഹം മാർഗദർശകനായി നിന്നു. വിഭജന കാലത്ത് ലുധിയാനയിലും അമൃതസറിലും ജലന്ധറിലുമെല്ലാമെത്തി ദുരിതമനുഭവിക്കുന്നവർക്ക് ആത്മവിശ്വാസം നൽകി . -8-
സ്വാതന്ത്ര്യത്തിനുശേഷം കശ്മീരിനേയുംഹൈദരാബാദിനേയും ഭാരതത്തോടൊപ്പംലയിപ്പിക്കുന്നതിലും അദ്ദേഹംമുഖ്യപങ്കുവഹിച്ചു.1962 ലെ ചൈനീസ് ആക്രമണംഅദ്ദേഹം മുൻകൂട്ടിപ്രവചിച്ചിരുന്നു.എന്നാൽ ഇന്ത്യ-ചീനി ഭായ് ഭായ്എന്ന മുദ്രാവാക്യംമുഴക്കിനടന്നിരുന്ന ഭരണാധികാരികൾഅതിനെ വിടുവായത്തമെന്ന് വിളിച്ചു. -9-
ഒടുവിൽ ഗുരുജി പറഞ്ഞതു സംഭവിക്കുകയും ചെയ്തു.

താരതമ്യം ചെയ്യാനാകാത്ത ബൗദ്ധിക വ്യക്തിത്വത്തിലൂടെ ഭാരതത്തിന്‍റെ സംസ്കാരത്തിലൂന്നിയ സംഘടനാ പ്രവര്‍ത്തനം കാഴ്ച്ച വച്ച ഗുരുജി 1973 ജൂൺ 5 ന് ലോകത്തോട്‌ വിടപറഞ്ഞു. -10-
പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് ശക്തി നൽകിയ നേതാക്കളിലൊരാളെ നഷ്ടപ്പെട്ടെന്നാണ് അന്നത്തെ പ്രതിരോധ മന്ത്രി ജഗ്ജീവൻ റാം പാർലമെന്റിൽ പറഞ്ഞത് . -11-
വ്യക്തിയില്ലെങ്കിലും സംഘടന മുന്നോട്ടു തന്നെ പോകുമെന്നായിരുന്നു ഗുരുജി എക്കാലവും പറഞ്ഞിരുന്നത് . വ്യക്തിക്കതീതമായി രാഷ്ട്രത്തെ മാത്രം മനസിലുറപ്പിച്ച് മുന്നോട്ടു പോകാൻ സംഘത്തിനു കഴിയുന്നതും അതുകൊണ്ട് തന്നെയാണ്..🔥🔥🔥🔥🙏🚩 -12-

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with V.Sreekumar Nair

V.Sreekumar Nair Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @vsreekumarnair

21 Feb
1. ഏതു ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയ്ക്കാണ് കാലടി സര്‍വ്വകലാശാലയില്‍ അസ്സി. പ്രൊഫസറായി പിന്‍വാതില്‍ നിയമനം ലഭിച്ചത്?
(A) എം.ബി.രാജേഷ് (B) എ.എ. റഹീം
(C) പി.കെ.ബിജു (D) ഇവരെല്ലാവരുടെയും
-1-
2. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണപദാര്‍ത്ഥമേത്?
(A)ഈന്തപ്പഴം(B)ഏത്തപ്പഴം(C) പൂവന്‍പഴം(D)ചിങ്ങന്‍പ്പഴം
3. ശ്രീമതി സ്വപ്നസുരേഷിന് സംസ്ഥാനസ്‌പേസ് പാര്‍ക്ക് മാനേജരായിനിയമനം ലഭിച്ചരീതി?
(A) ശിവശങ്കര്‍ബന്ധം(B) പിന്‍വാതില്‍
(C)വ്യാജസര്‍ട്ടിഫിക്കറ്റ് (D) ഇതെല്ലാം
-2-
4. കേരള ജനത ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട പരസ്യവാചകം?
(A) LDF വരും എല്ലാം ശരിയാകും (B) മദ്യനിരോധനമല്ല മദ്യവര്‍ജ്ജ്യമാണ്
(C) ലഹരി മുക്ത നവകേരളം (D) ഇനിയും മുന്നോട്ട്
-3-
Read 41 tweets
20 Feb
അനന്തപുരിയുടെ സ്വന്തം കണ്ണകി...
പൗരാണിക ദ്രാവിഡ ദേവതയായ കാളീ സങ്കല്പമാണ് അനന്തപുരിയിലെ ആറ്റുകാലമ്മ. പാതിവൃത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.
-1- Image
സംഘകാലത്ത്, അതായത് ഏകദേശം രണ്ടായിരം വര്‍ഷങ്ങൾക്ക് മുമ്പ് ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസ കാവ്യത്തിലാണ് വീരനായികയായ കണ്ണകിയുടെ കഥ പറയുന്നത്.
കഥാസാരം..
-2-
കാവേരീപട്ടണത്തിലെ ഒരു ധനിക വ്യാപാരിയുടെ മകനായ കോവലൻ അതി സുന്ദരിയും സമ്പന്നയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു. എന്നാൽ മാധവിയെന്ന ഒരു നർത്തകിയുമായി പിന്നീട് അടുപ്പത്തിലായ കോവലൻ കണ്ണകിയെ മറന്ന് തന്റെ സമ്പത്ത് മുഴുവൻ മാധവിക്കായി ചെലവഴിച്ചു. -3-
Read 13 tweets
20 Feb
ബഹുമാനപ്പെട്ട ഇ ശ്രീധരൻ സാറിനോട്
കേരളമാണ് തോൽക്കുന്നത് സർ, താങ്കളല്ല-ഗുജറാത്തിൽക്ഷീരവിപ്ലവം സൃഷ്ടിച്ചഅമുൽകുര്യനോട് പണ്ട് മന്ത്രിയായഗൗരിയമ്മചോദിച്ചു, കുര്യൻനിങ്ങൾക്ക്നമ്മുടെ കേരളത്തിൽആസംരംഭം ആരംഭിച്ചൂടെ?കുര്യൻസർ ഗൗരിയമ്മോട് പറഞ്ഞു ''ഗുജറാത്തിലെഎരുമകൾപോലും ഞാൻപറയുന്നതുകേൾക്കും, -1-
പക്ഷേ കേരളത്തിൽആരാണ്കേൾക്കുക! അന്തരിച്ച ഓട്ടൻതുള്ളൽകലാകാരൻ ശ്രീ ഗീതാനന്ദൻ ചെറുപ്പകാലത്ത് ഓട്ടൻതുള്ളൽകല പഠിക്കാൻ എൺപത് രൂപയ്ക്കായ് നാട്ടിലെ വീടുകൾതോറും കയറിയിറങ്ങി.പലരും ഒന്നും നൽകിയില്ല. -2-
അവസാനം ഒരു വീട്ടിലെത്തി കാര്യമറിഞ്ഞ ആ ഗൃഹനാഥൻ ഇനി നീ അലയണ്ട എന്നും നിനക്ക് എത്രകാലം പഠിക്കണമൊ അത്രയും ഫീസ് ഞാൻ തരാം എന്നുപറയുകയും ഇന്നത്തെ ഗീതാനന്ദനാക്കി മാറ്റുകയും ചെയ്ത ആരുമറിയാത്ത ആ കഥയിലെ മനുഷ്യനന്മയുടെ പേരാണ് ഇ. ശ്രീധരൻ. -3-
Read 11 tweets
20 Feb
മാതൃഭൂമിയിലെ പരസ്യ നിരക്ക് കേരളമൊട്ടാകെ Rs 2000 / Sq cm.
Full Page പരസ്യം . ഇന്ന് മാതൃഭൂമിയിൽ മൊത്തം നൽകിയിരിക്കുന്നത് 2 ഫുൾ പേജ് (1 കളർ ) + 2 Quarter Page +(20 X33 )ഒരു Half Page അടുത്ത് (കളർ ) എന്നിങ്ങിനെ ... മൊത്തം
150 cmX52 cm X 2000 = Rs: 156,00,000(ഒരു കോടി56ലക്ഷം രൂപ) -1-
ഇത് ഒരു ദിവസത്തെ ഒരു പത്രത്തിന്റെ മാത്രം പരസ്യ ചിലവ്. മറ്റുപത്രങ്ങൾകൂടി കണക്കിലെടുത്താൽ ദിവസവും 20-25കോടി രൂപയുടെദുർവ്യയം. കഴിഞ്ഞ ഒരുമാസമായി കൊട്ടിഘോഷിക്കുന്ന പ്രത്യക്ഷത്തിൽ ഇല്ലാത്ത വികസനകുതിപ്പിന്റെ "ഇനിയും മുന്നോട്ട് "പരസ്യ ചെലവാണ്. -2-
ഇതിനകം ഇതിനു മാത്രമായി 750 കോടി രൂപയോളം ചെലവ് വന്നിട്ടുണ്ടാകും ഖജനാവിന് .
ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന് വകയിരുത്തിയ തുക, ഇതിലും കുറവായിരിക്കും. -3-
Read 5 tweets
20 Feb
*👏Joseph Hope,Editor-in-Chief of the New York Times:*

Narendra Modi's sole aim is to make India a better Country..If he is not stopped,in the future India will become the most Powerful Nation in the World..It will surprise the United States, the United Kingdom, and Russia..
-1- Image
Narendra Modi is moving towards a specific goal.. No one knows what he wants to do..

Behind the Smiling face, a dangerous Patriot.. He uses all the Countries of the world for the benefit of his Nation India..

Destroyed US ties with Pakistan and Afghanistan..
-2-
Narendra Modi has created an alliance with Vietnam, shattered China’s Superpower dream and made use of the 3 Countries..

The long-running dispute over oil extraction overseas between Vietnam and China has benefited India.. -3-
Read 13 tweets
19 Feb
കർണ്ണാടക വരെ എത്തിനിൽക്കുന്ന NDA എന്ന പാലം, കേരളത്തിലേക്ക് കൂടി നീട്ടി എടുത്ത് പൂർത്തിയാക്കാൻ ഈ മഹാ പ്രതിഭ ഒരു നിമിത്തമാകട്ടെ.

അൽപ്പം മനസ്സിലാക്കാം ഈ പ്രതിഭയെ :

ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ.

ജനനം 1932 ജൂലൈ 12 ന് പാലക്കാട്.
-1-
ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു.

ഇന്ത്യൻ പൊതുഗതാഗതസംവിധാനം ആധുനികവത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
-2-
ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി.

ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.
-3-
Read 37 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!