ബിജെപിയിലെ പടലപ്പിണക്കങ്ങളെച്ചൊല്ലി ഒരുപാട് പേർ ദു:ഖിക്കുകയും രൂക്ഷമായി പ്രതിഷേധിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്നു. മാറ്റിനിർത്തപ്പെട്ടവർ സംഘടനയുടെ നന്മയ്ക്കായി മിണ്ടാതിരിക്കണം എന്ന് നിർദ്ദേശിക്കുന്നു. ഇത്തരം പ്രശ്നങ്ങളുടെ ശരിതെറ്റുകൾ ഞാൻ നോക്കുന്നില്ല.
1/6
എന്നാൽ ഇതെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടക്കം മുതൽ ഉള്ളതായി കാണാം. സ്വാതന്ത്ര്യസമരകാലത്ത് ഗോഖലെ നേതൃത്വം നൽകിയ മിതവാദികളും തിലകൻ്റെ നേതൃത്വത്തിൽ തീവ്രവാദികളും ഉണ്ടായിരുന്നു. ഗാന്ധിജിയും ബോസും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലുണ്ടായി. അങ്ങനെ ബോസ് പുറത്തു പോയി
2/6
കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഗാന്ധിജിയെ കുറ്റപ്പെടുത്തി Gandhi and Anarchy എന്ന പുസ്തകം രചിച്ച ആളായിരുന്നു സർ സി ശങ്കരൻ നായർ..

സ്വാതന്ത്ര്യത്തിനു ശേഷവും എല്ലാ പാർട്ടികളിലും അന്ത:ഛിദ്രം തുടർന്നു. ഇപ്പോഴും തുടരുന്നു... പരസ്യമായ എതിർപ്പ് നേരിടാൻ താരതമ്യേന എളുപ്പമാണ്.
3/6
അകത്തു നിന്നുള്ള എന്നാൽ തിരിച്ചറിയാൻ പറ്റാത്ത, അറിഞ്ഞാലും എതിർക്കാൻ പറ്റാത്ത, ശത്രുക്കളെ നേരിടാൻ വലിയ പ്രയാസമാണ്..

പക്ഷേ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരന് ഈ അവസ്ഥയിലൂടെ കടന്നു പോയേ പറ്റൂ. ഇല്ലെങ്കിൽ പിൻതള്ളപ്പെടും!
അവസ്ഥയെ പഴിച്ചിട്ട് കാര്യമില്ല
4/6
അതിനാൽ ഇപ്പോൾ ബിജെപിയിൽ എന്തോ സംഭവിക്കുന്നു എന്നൊക്കെ സങ്കടപ്പെടുന്നവരോടായി പറയട്ടെ - പുതിയതായി ഒന്നും സംഭവിച്ചിട്ടില്ല. ഇതൊക്കെ പണ്ടേ ഉണ്ടായിരുന്നതാണ്. എല്ലാ പാർട്ടികളിലും ഉള്ളതാണ്.

ഇതൊക്കെ നല്ലതാണെന്നോ ചീത്തയാണെന്നോ പറയുകയല്ല. ഇതൊക്കെ ഉള്ളതാണെന്നാണ് ഞാൻ പറയുന്നത്
5/6
ഇതൊക്കെ മറി കടന്നാണ് എല്ലാ പാർട്ടികളിലും നേതാക്കൾ നേതാക്കളാകുന്നതും പാർട്ടികൾ അധികാരത്തിൽ എത്തുന്നതും...

അപ്പോൾ ബിജെപി വ്യത്യസ്തപാർട്ടി എന്ന് പറയുന്നതോ? അത് ശരി തന്നെ. പക്ഷേ ഇത്തരം മനുഷ്യ സഹജമായ കാര്യങ്ങളിലെ വ്യത്യാസമല്ല അവിടെ അർത്ഥമാക്കിയത്.. നയങ്ങളുടെ കാര്യത്തിലാണ്
6/6

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

22 Feb
ബിജെപി ഒരു കുടുംബമാണ് എന്നൊക്കെ പറയുന്നത് തെറ്റാണ്. കുടുംബമാണെങ്കിൽ - ആരാണ് അച്ഛൻ? മോദിയോ നഡ്ഢയോ? മോദിയാണെങ്കിൽ നമ്മുടെ അച്ഛനെ അയ്യഞ്ചു കൊല്ലം കൂടുമ്പോൾ നാട്ടുകാർ തെരഞ്ഞെടുക്കും എന്ന് പറയേണ്ടി വരും! നഡ്ഢയാണെങ്കിൽ അച്ഛനെ നമ്മളെല്ലാം ഇടയ്ക്കിടെ മാറ്റുന്നു എന്നാകും!
1/4
ബിജെപിക്ക് ഭരണഘടനയുണ്ട്. എന്നാൽ ഏതെങ്കിലും കുടുംബത്തിന് ഭരണഘടനയുണ്ടോ?

തലതിരിഞ്ഞ താരതമ്യത്തിനു പോയാൽ വിചിത്രമായ ചോദ്യങ്ങൾ നമ്മളെ വിഷമിപ്പിക്കും..

ഏകദേശം ഏകമനസ്സുള്ള, ഒരുപാട് കാര്യങ്ങളിൽ സമാന കാഴ്ചപ്പാടുള്ള, വ്യക്തികൾ രാഷ്ട്രീയ രംഗത്ത് കൂട്ടു ചേരുന്നതാണ് രാഷ്ട്രീയപ്പാർട്ടി
2/4
കുടുംബത്തിൻ്റെ പ്രവർത്തന ശൈലി പാർട്ടിക്ക് യോജിച്ചതേയല്ല. കുടുംബത്തിന് അതിന്റെ സ്വന്തം ഡൈനമിക്സ് ഉണ്ട്. പാർട്ടിക്ക് പാർട്ടിയുടെ ഡൈനമിക്സ് വേണം. പാർട്ടി ഒരൊറ്റ കുടുംബമായതിൻ്റെ തകർച്ചയാണ് നമ്മുടെയൊക്കെ കൺമുന്നിൽ കോൺഗ്രസിന് സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്. വലിയൊരു പാഠമാണ് അത്
3/4
Read 4 tweets
4 Feb
ഞാൻ തമാശയായി പറയുകയല്ല. ഭാരതത്തിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഞാൻ താമസിച്ചിട്ടുണ്ട്. ആരോപിക്കപ്പെടുന്നതു പോലെ ഒരു ജാതി വിവേചനവും ഞാൻ എങ്ങും കണ്ടിട്ടില്ല. വിവാഹത്തിന് മാത്രമാണ് ഇപ്പോൾ എല്ലാവരും ജാതി നോക്കുന്നത്. കൃസ്ത്യാനികൾ സഭയും മുൻജാതിയും നോക്കുന്നു
1/9
മുസ്ലീങ്ങൾ ജാതിയും പ്രദേശവും വരെ നോക്കന്നു. ദളിത് കൃസ്ത്യൻ, ദളിത് മുസ്ലിം എന്നെല്ലാം പറഞ്ഞ് സംവരണം തട്ടാൻ നോക്കുന്നു! എന്നിട്ടും ജാതിയുടെ കുറ്റം എല്ലാവരും ഹിന്ദുവിന്റെ തലയിൽ ചാരുന്നു. ഇതിനെയാണ് guilt trapping എന്ന് പറയുന്നത്.
2/9
അയ്യായിരം വർഷം മുമ്പ് നടന്നതോ നടക്കാത്തതോ ആയ കാര്യം പറഞ്ഞ് ഹിന്ദുക്കളിൽ ഒരു നിതാന്തമായ കുറ്റബോധം സൃഷ്ടിക്കുന്ന കുത്സിതവൃത്തി. ഇതിൽ നിസ്സഹായരായി കുടുങ്ങിപ്പോകുന്ന ഹിന്ദുക്കളെ പിന്നെ എന്തും ചെയ്യാം. അവരുടെ വേദങ്ങളെ ക്ഷേത്രങ്ങളെ സംസ്കാരത്തെ ആചാരത്തെ.. എന്തിനെയും വ്യഭിചരിക്കാം!
3/9
Read 9 tweets
26 Jan
ഞാനാണ് സിബിഐ ഡയറക്ടർ എങ്കിൽ:-
സരിതയുടെ പീഡനപരാതിയിൽ പേരുള്ള എല്ലാവരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതികളുടെ മൊഴിയെ തുടർന്നുള്ള അന്വേഷണത്തിൽ മൂന്നു പ്രമുഖ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യും.
1/4
അബ്ദുള്ളക്കുട്ടി ഒരു ഡിസ്ചാർജ് പെറ്റീഷൻ ഫയൽ ചെയ്യും. ഞാനതിനെ ദുർബലമായി മാത്രം പ്രതിരോധിക്കും. അബ്ദുള്ളക്കുട്ടി രക്ഷപെടും. കോൺഗ്രസ് - സിപിഎം നേതാക്കൾ അറസ്റ്റ് ജാമ്യം അറസ്റ്റ് എന്ന വൃത്തത്തിൽ കറങ്ങിക്കൊണ്ടിരിക്കും. ജോസ് കെ മാണിയുടെ പേരിൽ സരിതയിൽ നിന്ന് പുതിയ പരാതി എഴുതി വാങ്ങും
2/4
തുടർന്ന് ജോസിനെയും അറസ്റ്റ് ചെയ്യും. പരാതി തന്നില്ലെങ്കിൽ അന്വേഷണം തടസ്സപ്പെടുത്തി, വ്യാജ പരാതികൾ നൽകി തുടങ്ങിയ കുറ്റങ്ങൾക്ക് സരിത അറസ്റ്റ് ചെയ്യപ്പെടും. ഇത്രയൊക്കെ ആവുമ്പോൾ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും. ബാക്കി വരുന്നിടത്ത് വെച്ച് കാണാം
3/4
Read 15 tweets
19 Jan
ലോകത്ത് രണ്ടു വർഗങ്ങൾ - ഉള്ളവനും ഇല്ലാത്തവനും അഥവാ മുതലാളിയും തൊഴിലാളിയും. ഇവർ തമ്മിൽ നിരന്തരം വർഗസംഘട്ടനം. ഒടുവിൽ മുതലാളിയെ ഉൻമൂലനം ചെയ്യുന്നു. തൊഴിലാളിവർഗ സർവാധിപത്യം വരുന്നു. ശുഭം. ഉപചോദ്യങ്ങളൊക്കെ മാറ്റി വെച്ചാൽ ഇതാണ് കമ്മ്യൂണിസം. ഈ സർവാധിപത്യം നേടാൻ ബലപ്രയോഗമേ പറ്റൂ
1/7
എന്നാൽ ബലപ്രയോഗം അംഗീകരിക്കാവുന്ന ഒരു കാര്യമാണോ? അല്ല എന്ന് എല്ലാവരും പറയും. പക്ഷേ..

ശക്തൻ ദുർബലനെ കീഴ്പെടുത്തിയാലെന്താ? കൊള്ളയടിച്ചാലെന്താ? ചതിച്ചാലെന്താ? സ്ത്രീകളെ ബലാത്സംഗം ചെയ്താലെന്താ? വക്കീലിനെ വെച്ച് കേസിൽ നിന്ന് തടിയൂരണം. അത്രയല്ലേയുള്ളൂ?
2/7
ഈ ചോദ്യങ്ങൾക്ക് മുൻപിലാണ് ഭൗതിക വാദവും കമ്മ്യൂണിസവും തോറ്റു പോകുന്നത്. കാരണം - ക്ഷമ ദയ സ്നേഹം അനുതാപം പ്രണയം.. ഈവകയൊന്നും ശാസ്ത്രീയമായി നിർവചിക്കാൻ സാധ്യമല്ല. ഇതിനൊന്നും യുക്തിയുമില്ലല്ലോ. ഇവിടെയാണ് ഭാരതീയ ആധ്യാത്മികതയുടെ വരവ്. സകലചരാചരങ്ങളും ഒരേ ആത്മാവിന്റെ ആവിഷ്കാരങ്ങൾ..
3/7
Read 9 tweets
17 Jan
എടീ ഞാനൊരു തമാശ പറയട്ടേ?

വേഗം പറ. എനിക്ക് ജോലിയൊണ്ട്..

ഒരു കേന്ദ്രമന്ത്രി വേലക്കാരനോട് ചെടികൾക്ക് വെള്ളമൊഴിക്കാൻ ഏൽപിച്ചിട്ടു പോയി. തിരിച്ചു വന്ന് ചോദിച്ചു:
വെള്ളമൊഴിച്ചോടാ?

ഇല്ല സാർ.. നല്ല മഴയായിരുന്നു!

പൊട്ടൻ! നിനക്ക് കൊടപിടിച്ച് ചെടി നനയ്ക്കായിരുന്നില്ലേ?
1/4
ഒരു പൊട്ടിച്ചിരിക്കായി ഞാൻ അവളുടെ മുഖത്ത് നോക്കി..

ഇവിടെ ചെടി നനയ്ക്കാൻ ഒരു ഹോസ് വേണമെന്ന് പറഞ്ഞിട്ട് ഇതുവരെ കൊണ്ടു വന്നോ? 😠 ഈ വീട്ടിലെ എന്തെങ്കിലും കാര്യം ഇതുവരെ നോക്കിയിട്ടുണ്ടോ? 👺

ഞാനൊന്ന് ചമ്മിയെങ്കിലും വിട്ടില്ല..

എടീ നീ ഇതുകൂടി കേൾക്ക്..

എന്തോന്നാ?..
2/4
ഞാനും നീയും രണ്ടിഞ്ച് അകലത്തിൽ നിൽക്കും. പക്ഷേ നിനക്ക് എന്നെ തൊടാൻ പറ്റില്ല!

ങ്ഹേ! അതെങ്ങനെ?

എടീ അടച്ചിട്ട വാതിലിന് അപ്പുറവുമിപ്പുറവും നിൽക്കും!

എന്റെ ദൈവമേ! ഇങ്ങേരെ സൈക്കിയാട്രിസ്റ്റിനെ കാണിക്കാറായി 🤯 ഇതൊക്കെ വല്ല നഴ്സറി പിള്ളേരോടും പോയി പറ. എന്റെ തലേലെഴുത്ത് 🤦 👹
3/4
Read 4 tweets
9 Jan
ആർഎസ്എസ് - സിപിഎം സൗഹൃദം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേസരി വാരികയിൽ ഞാൻ 2012 ൽ ലേഖനമെഴുതി. ഇസ്ലാമിക ഭീഷണിയെ നേരിടാൻ അത് ആവശ്യവുമായിരുന്നു. Let bygones be bygones എന്ന് തീരുമാനിച്ച് ഒരു working relationship ഉണ്ടാക്കുക എന്ന നയമാണ് ഞാൻ മുന്നോട്ട് വെച്ചത്
1/8
സ്വയംസേവകന് യോജിച്ച ആത്മവിശ്വാസമായതിനാൽ
ആർഎസ്എസിൽ പലരും അതിനോട് യോജിച്ചെങ്കിലും സിപിഎം ഭയപ്പെട്ടു പോയി! ഗോൾവൾക്കറെ ആദ്യം തള്ളിപ്പറ എന്നൊക്കെയുള്ള നടക്കാത്ത കാര്യങ്ങളാണ് സിപിഎം ഉന്നയിച്ചത്.

അങ്ങനെ അത് അവസാനിച്ചു...

ആ സമയത്താണ് ഞാൻ ആർഎസ്എസ് നടത്തുന്ന
2/8
അയോദ്ധ്യ പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിൽ നിന്ന് രാജി വെയ്ക്കുന്നത്. ലേഖനം എഴുതിയതിന്റെ പേരിൽ എന്നെ പുറത്താക്കിയതാണ് എന്ന് വാർത്തകളും വന്നു. പൊതുവെ അപവാദങ്ങളോട് പ്രതികരിക്കുന്ന സ്വഭാവമില്ലാത്തതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല. ശബരിമല വിഷയം വന്നപ്പോഴും മറ്റും പലരും ഈ സംഭവം പറഞ്ഞു:
3/8
Read 8 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!