ഞാനാണ് സിബിഐ ഡയറക്ടർ എങ്കിൽ:-
സരിതയുടെ പീഡനപരാതിയിൽ പേരുള്ള എല്ലാവരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതികളുടെ മൊഴിയെ തുടർന്നുള്ള അന്വേഷണത്തിൽ മൂന്നു പ്രമുഖ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യും.
1/4
അബ്ദുള്ളക്കുട്ടി ഒരു ഡിസ്ചാർജ് പെറ്റീഷൻ ഫയൽ ചെയ്യും. ഞാനതിനെ ദുർബലമായി മാത്രം പ്രതിരോധിക്കും. അബ്ദുള്ളക്കുട്ടി രക്ഷപെടും. കോൺഗ്രസ് - സിപിഎം നേതാക്കൾ അറസ്റ്റ് ജാമ്യം അറസ്റ്റ് എന്ന വൃത്തത്തിൽ കറങ്ങിക്കൊണ്ടിരിക്കും. ജോസ് കെ മാണിയുടെ പേരിൽ സരിതയിൽ നിന്ന് പുതിയ പരാതി എഴുതി വാങ്ങും
2/4
തുടർന്ന് ജോസിനെയും അറസ്റ്റ് ചെയ്യും. പരാതി തന്നില്ലെങ്കിൽ അന്വേഷണം തടസ്സപ്പെടുത്തി, വ്യാജ പരാതികൾ നൽകി തുടങ്ങിയ കുറ്റങ്ങൾക്ക് സരിത അറസ്റ്റ് ചെയ്യപ്പെടും. ഇത്രയൊക്കെ ആവുമ്പോൾ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും. ബാക്കി വരുന്നിടത്ത് വെച്ച് കാണാം
3/4
പ്രത്യേക ശ്രദ്ധയ്ക്ക്: പ്രതികൾ വമ്പൻ രാഷ്ട്രീയ നേതാക്കളായതിനാൽ കേസുകളെല്ലാം കർണാടക കോടതികളിലായിരിക്കും നടക്കുക
4/4
പക്ഷേ നിർഭാഗ്യവശാൽ ഞാനല്ലല്ലോ സിബിഐ ഡയറക്ടർ! അതിനാൽ നടക്കാൻ പോകുന്ന കാര്യം പറയാം:-

സോളാർ കേസ് സിബിഐ ഏറ്റെടുക്കേണ്ട dimensions ഇല്ലാത്ത കേസാണ്. അന്തർ സംസ്ഥാന/ അന്തർദേശീയ മാനങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ റേപ്പ് കേസ് മാത്രമാണ്. സിബിഐക്ക് ഇപ്പോൾത്തന്നെ ആവശ്യത്തിന് സ്റ്റാഫില്ല
രാഷ്ട്രീയ കാരണങ്ങൾ സംശയിക്കാവുന്ന കേസുകളിൽ അന്താരാഷ്ട്ര ബന്ധങ്ങൾ ഇല്ലെങ്കിൽ സിബിഐ അന്വേഷണം വേണ്ട എന്ന് ദുർഗാ ദേശ്പാണ്ഡെ കേസിൽ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ സിബിഐക്ക് ഈ കേസ് ഏറ്റെടുക്കാൻ നിർവാഹമില്ല!

ഇതായിരിക്കും സിബിഐ നിലപാട്!
ഈ കാര്യങ്ങളെ ഖണ്ഡിച്ചു കൊണ്ട് കേരള സർക്കാർ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയയ്ക്കും. മോദി അത് സിബിഐക്ക് കൈമാറും. സിബിഐ വീണ്ടും ഹാഹൂ എന്നൊക്കെ പറഞ്ഞ് കേരള സർക്കാരിന് മറുപടി നൽകും.
ഇതിനിടയിൽ ഈഡി സ്പീക്കറെ ചോദ്യം ചെയ്യാൻ നോട്ടീസ് കൊടുക്കും. തനിക്ക് ഭരണഘടനാ പരിരക്ഷ ഉണ്ടെന്ന് വാദിച്ച് സ്പീക്കർ ഹൈക്കോടതിയിൽ എത്തും. ഈ സമയം മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ നിയമസഭ പിരിച്ചു വിടും. തെരഞ്ഞെടുപ്പിൻ്റെ നോട്ടിഫിക്കേഷൻ ഇറങ്ങും!
നിയമസഭ പിരിച്ചു വിട്ടാലും പുതിയ സഭ നിലവിൽ വരുന്നത് വരെ തനിക്ക് ഭരണഘടനാ പരിരക്ഷ ഉണ്ടെന്ന് സ്പീക്കർ വാദിക്കും. സ്പീക്കർക്ക് വേണ്ടി ഇന്ദിരാ ജയ്സിംഗ് ഹാജരാകും. മഴ വന്നപ്പോൾ ഒരു തവണ മജിസ്ട്രേറ്റ് കോടതിയുടെ തിണ്ണയിൽ കയറി നിന്ന പഴയ എസ്എഫ്ഐക്കാരൻ അഡ്വ പി പി ഷൈജു ഈഡിക്ക് വേണ്ടി ഹാജരാകും
ഗുരുതരമായ ഭരണഘടനാ പ്രശ്നങ്ങൾ അന്തർഭവിച്ചിട്ടുള്ളതിനാൽ ഈഡിയുടെ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്യും. തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കും. മോദി വരും. പാവങ്ങളെ സഹായിക്കുന്നതിൽ നിന്ന് തന്നെ തടയാൻ ആർക്കും സാധിക്കില്ല എന്ന് പ്രഖ്യാപിക്കും. സിപിഎമ്മിൻ്റെ ഇരട്ടത്താപ്പിനെ കണക്കറ്റ് പരിഹസിക്കും
സോളാർ കേസ് സിബിഐ ഏറ്റെടുക്കത്തത് കോൺഗ്രസ് ബിജെപി ബന്ധത്തിന്റെ തെളിവാണ് എന്നായിരിക്കും സിപിഎമ്മിൻ്റെ പ്രചാരണം. സിബിഐ അന്വേഷിക്കട്ടെ, ഞങ്ങൾക്ക് പ്രശ്നമല്ല എന്ന് കോൺഗ്രസ് പറയും. സിബിഐ സ്വതന്ത്ര ഏജൻസിയാണ്, തങ്ങൾ അതിൽ കൈ കടത്തില്ല എന്നൊക്കെ ബിജെപി പറയും
സിപിഎമ്മിൻ്റെ സ്ഥാനാർത്ഥി പട്ടിക ആദ്യം ഇറങ്ങും. ചരിത്രത്തിലെ ഏറ്റവും കൂടുതൽ സ്വതന്ത്രൻമാരുള്ള പട്ടിക! അടിച്ചും തൊഴിച്ചും കോൺഗ്രസിന്റെ പട്ടികയും പുറത്ത് വരും. അവസാന നിമിഷം ബിജെപിയുടെ പട്ടികയും പുറത്ത് വരും..
അമിത് ഷാ പ്രചരണത്തിന് വരും. ദേശദ്രോഹികളുടെ തലയെല്ലാം പറ്റെ, ഒരു കുറ്റി പോലും നിർത്താതെ, ചെത്തിക്കളയുമെന്നു പറയും. സോഷ്യൽ മീഡിയയിലെ RW ആഘോഷിച്ചു തിമിർക്കും. പക്ഷേ പ്രമോദ് രാമൻ, സിന്ധു സൂര്യകുമാർ ഒക്കെ ചേർന്ന് ഇടതുപക്ഷ വ്യാജ വാർത്തകളും ട്രോളും ചെയ്ത് സിപിഎമ്മിൻ്റെ morale രക്ഷിക്കും
ഇതിനിടയിൽ കാനം രാജേന്ദ്രൻ, എൻ കെ പ്രേമചന്ദ്രൻ, ഡി രാജ മുതലായവർ നിരന്തരം ഭരണഘടന ഉയർത്തിപ്പിടിച്ച് ക്ഷീണിക്കും...

പക്ഷേ ഒരു കാര്യം...
തലകീഴായി കെട്ടിത്തൂക്കി നെറ്റിയിൽ തോക്കമർത്തി ഭീഷണിപ്പെടുത്തിയാൽ പോലും ശശി തരൂർ ഭാര്യാപീഡനക്കേസിൽ പ്രതിയാണ് എന്ന് ഒരു ബിജെപിക്കാരനും പറയില്ല
തെങ്ങിൽ പിടിച്ചു കെട്ടി തുണിയഴിച്ച് നിർത്തി കടലാവണക്കിൻ പത്തലിനടിച്ചാൽ പോലും ഒരു ബിജെപിക്കാരനും സോണിയയും രാഹുലും നാഷണൽ ഹെറാൾഡ് കേസിൽ പ്രതികളായി ജാമ്യത്തിലാണ് എന്ന് പറയില്ല...

തെരഞ്ഞെടുപ്പ് അടുത്തു വരുന്നു.. വരട്ടെ... നോക്കാം 😊

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

19 Jan
ലോകത്ത് രണ്ടു വർഗങ്ങൾ - ഉള്ളവനും ഇല്ലാത്തവനും അഥവാ മുതലാളിയും തൊഴിലാളിയും. ഇവർ തമ്മിൽ നിരന്തരം വർഗസംഘട്ടനം. ഒടുവിൽ മുതലാളിയെ ഉൻമൂലനം ചെയ്യുന്നു. തൊഴിലാളിവർഗ സർവാധിപത്യം വരുന്നു. ശുഭം. ഉപചോദ്യങ്ങളൊക്കെ മാറ്റി വെച്ചാൽ ഇതാണ് കമ്മ്യൂണിസം. ഈ സർവാധിപത്യം നേടാൻ ബലപ്രയോഗമേ പറ്റൂ
1/7
എന്നാൽ ബലപ്രയോഗം അംഗീകരിക്കാവുന്ന ഒരു കാര്യമാണോ? അല്ല എന്ന് എല്ലാവരും പറയും. പക്ഷേ..

ശക്തൻ ദുർബലനെ കീഴ്പെടുത്തിയാലെന്താ? കൊള്ളയടിച്ചാലെന്താ? ചതിച്ചാലെന്താ? സ്ത്രീകളെ ബലാത്സംഗം ചെയ്താലെന്താ? വക്കീലിനെ വെച്ച് കേസിൽ നിന്ന് തടിയൂരണം. അത്രയല്ലേയുള്ളൂ?
2/7
ഈ ചോദ്യങ്ങൾക്ക് മുൻപിലാണ് ഭൗതിക വാദവും കമ്മ്യൂണിസവും തോറ്റു പോകുന്നത്. കാരണം - ക്ഷമ ദയ സ്നേഹം അനുതാപം പ്രണയം.. ഈവകയൊന്നും ശാസ്ത്രീയമായി നിർവചിക്കാൻ സാധ്യമല്ല. ഇതിനൊന്നും യുക്തിയുമില്ലല്ലോ. ഇവിടെയാണ് ഭാരതീയ ആധ്യാത്മികതയുടെ വരവ്. സകലചരാചരങ്ങളും ഒരേ ആത്മാവിന്റെ ആവിഷ്കാരങ്ങൾ..
3/7
Read 9 tweets
17 Jan
എടീ ഞാനൊരു തമാശ പറയട്ടേ?

വേഗം പറ. എനിക്ക് ജോലിയൊണ്ട്..

ഒരു കേന്ദ്രമന്ത്രി വേലക്കാരനോട് ചെടികൾക്ക് വെള്ളമൊഴിക്കാൻ ഏൽപിച്ചിട്ടു പോയി. തിരിച്ചു വന്ന് ചോദിച്ചു:
വെള്ളമൊഴിച്ചോടാ?

ഇല്ല സാർ.. നല്ല മഴയായിരുന്നു!

പൊട്ടൻ! നിനക്ക് കൊടപിടിച്ച് ചെടി നനയ്ക്കായിരുന്നില്ലേ?
1/4
ഒരു പൊട്ടിച്ചിരിക്കായി ഞാൻ അവളുടെ മുഖത്ത് നോക്കി..

ഇവിടെ ചെടി നനയ്ക്കാൻ ഒരു ഹോസ് വേണമെന്ന് പറഞ്ഞിട്ട് ഇതുവരെ കൊണ്ടു വന്നോ? 😠 ഈ വീട്ടിലെ എന്തെങ്കിലും കാര്യം ഇതുവരെ നോക്കിയിട്ടുണ്ടോ? 👺

ഞാനൊന്ന് ചമ്മിയെങ്കിലും വിട്ടില്ല..

എടീ നീ ഇതുകൂടി കേൾക്ക്..

എന്തോന്നാ?..
2/4
ഞാനും നീയും രണ്ടിഞ്ച് അകലത്തിൽ നിൽക്കും. പക്ഷേ നിനക്ക് എന്നെ തൊടാൻ പറ്റില്ല!

ങ്ഹേ! അതെങ്ങനെ?

എടീ അടച്ചിട്ട വാതിലിന് അപ്പുറവുമിപ്പുറവും നിൽക്കും!

എന്റെ ദൈവമേ! ഇങ്ങേരെ സൈക്കിയാട്രിസ്റ്റിനെ കാണിക്കാറായി 🤯 ഇതൊക്കെ വല്ല നഴ്സറി പിള്ളേരോടും പോയി പറ. എന്റെ തലേലെഴുത്ത് 🤦 👹
3/4
Read 4 tweets
9 Jan
ആർഎസ്എസ് - സിപിഎം സൗഹൃദം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേസരി വാരികയിൽ ഞാൻ 2012 ൽ ലേഖനമെഴുതി. ഇസ്ലാമിക ഭീഷണിയെ നേരിടാൻ അത് ആവശ്യവുമായിരുന്നു. Let bygones be bygones എന്ന് തീരുമാനിച്ച് ഒരു working relationship ഉണ്ടാക്കുക എന്ന നയമാണ് ഞാൻ മുന്നോട്ട് വെച്ചത്
1/8
സ്വയംസേവകന് യോജിച്ച ആത്മവിശ്വാസമായതിനാൽ
ആർഎസ്എസിൽ പലരും അതിനോട് യോജിച്ചെങ്കിലും സിപിഎം ഭയപ്പെട്ടു പോയി! ഗോൾവൾക്കറെ ആദ്യം തള്ളിപ്പറ എന്നൊക്കെയുള്ള നടക്കാത്ത കാര്യങ്ങളാണ് സിപിഎം ഉന്നയിച്ചത്.

അങ്ങനെ അത് അവസാനിച്ചു...

ആ സമയത്താണ് ഞാൻ ആർഎസ്എസ് നടത്തുന്ന
2/8
അയോദ്ധ്യ പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിൽ നിന്ന് രാജി വെയ്ക്കുന്നത്. ലേഖനം എഴുതിയതിന്റെ പേരിൽ എന്നെ പുറത്താക്കിയതാണ് എന്ന് വാർത്തകളും വന്നു. പൊതുവെ അപവാദങ്ങളോട് പ്രതികരിക്കുന്ന സ്വഭാവമില്ലാത്തതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല. ശബരിമല വിഷയം വന്നപ്പോഴും മറ്റും പലരും ഈ സംഭവം പറഞ്ഞു:
3/8
Read 8 tweets
8 Jan
ജോസ് കെ മാണി വിഭാഗം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഇലക്‌ഷൻ കമ്മീഷനും ഹൈക്കോടതിയും രണ്ടില ചിഹ്നം കൊടുത്തതിനാലാണ്. ധർമ്മം പി ജെ ജോസഫിന്റെ ഭാഗത്തും നിയമം ജോസിന്റെ ഭാഗത്തുമായതിന്റെ ദുരന്തം! പക്ഷേ ജോസാണ് ഔദ്യോഗിക കേരളാ കോൺഗ്രസ് എന്ന് വ്യാപകമായ ധാരണയുണ്ടാക്കാൻ ഇത് സഹായകമായി
1/6
അതാണ് ജോസ് വിഭാഗം ജയിക്കാൻ കാരണം. കൃസ്ത്യാനികൾക്ക് മുസ്ലീങ്ങളോട് ദേഷ്യം തോന്നി അത് ലീഗിനോടുള്ള ദേഷ്യമായി മാറി - എന്നൊക്കെ പറയുന്നത് എൽഡിഎഫിന്റെ ചെറിയൊരു മേൽക്കൈ വലുതാക്കാൻ വേണ്ടിയാണ്. അതിന് cherry pick ചെയ്ത ചില ഉദാഹരണങ്ങളും എടുക്കുന്നു എന്നേയുള്ളൂ...
2/6
എൻസിപി പിളർന്ന് മാണി സി കാപ്പനും മറ്റും യുഡിഎഫിൽ വന്നാൽ അത് ജോസഫ് വിഭാഗത്തിന് വലിയ ഗുണം ചെയ്യും. ഓർക്കുക - ജോസഫ് ഒരു സീസൺഡ് പൊളിറ്റീഷ്യനാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ "എനിക്കുറങ്ങാൻ കഴിയുന്നില്ല!" എന്ന ഒറ്റ പ്രസ്താവന കൊണ്ട് മൊത്തം കേരളത്തിന്റെ ഉറക്കം കെടുത്തിയ ആൾ!
3/6
Read 6 tweets
6 Jan
വാളയാർ കേസിലെ കേരളാ ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണ്. പുനർവിചാരണയ്ക്കുള്ള ഉത്തരവിനെതിരെ പ്രതികൾ സുപ്രീം കോടതിയിൽ പോകും. അവിടെ അവർ ജയിക്കാനാണ് സാധ്യത. വിചാരണയുടെ ഘട്ടത്തിലെ അട്ടിമറിയേക്കാൾ വലുതാണ് അന്വേഷണത്തിലെ അട്ടിമറി. അതിനാൽ അന്വേഷണം സിബിഐക്ക് വിടുകയോ..
1/5
കേരള പോലീസിന്റെ ഒരു special Investigation team നെ ഉണ്ടാക്കുകയോ വേണമായിരുന്നു. അതിന് ഹൈക്കോടതി മേൽനോട്ടം വഹിക്കുകയും ചെയ്യണമായിരുന്നു. തുടരന്വേഷണം വേണമെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കൂ എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല. കീഴ്ക്കോടതിക്ക് സിബിഐ അന്വേഷണം നിർദ്ദേശിക്കാൻ കഴിയില്ലല്ലോ!
2/5
ഈ വൈകിയ വേളയിൽ ഇനി എന്തു തെളിവ് കിട്ടാൻ എന്ന് എല്ലാവരും പറയുന്നത് പോലെ ഹൈക്കോടതിയും കരുതി എന്ന് തോന്നുന്നു. എന്നാൽ ഇത്തരം കേസുകളിൽ ഇരകളുടെ സാഹചര്യം കോടതി മനസ്സിലാക്കണം. ബലാൽക്കാരം റിപ്പോർട്ട് ചെയ്യാൻ വൈകി എന്നും മറ്റുമുള്ള വാദം ഇപ്പോഴും കീഴ്ക്കോടതി കേട്ടു എന്ന് വരും
3/5
Read 5 tweets
22 Dec 20
പറയുമ്പോൾ വിഷമം തോന്നരുത്. ആഘോഷങ്ങൾക്ക് ഒരു കുറവ് വേണ്ട എന്ന് കരുതി ഞാൻ നേരത്തെ പറയാഞ്ഞതാ...

ഗുരുവായൂർ ക്ഷേത്രത്തിന്റെ പണം തിരിച്ചു കൊടുക്കണമെന്നൊന്നും സർക്കാരിനോട് ഹൈക്കോടതി പറഞ്ഞിട്ടില്ല. സംഭവിച്ചത് ഇതാണ്:
ദേവസ്വം സ്വത്തിന്റെ കൈകാര്യം വിശദീകരിക്കുന്നത് ഗുരുവായൂർ..
1/6
ദേവസ്വം നിയമത്തിലെ 27ാം വകുപ്പാണ്. ഇതനുസരിച്ച് ഇത്തരം സംഭാവനകൾ പാടില്ല എന്ന് ഒരു രണ്ടംഗ ബെഞ്ച് വിധിച്ചു. ഇത് ശ്രദ്ധയിൽ പെടാതെ സംഭാവനകൾ കൊടുക്കാം എന്ന് മറ്റൊരു രണ്ടംഗ ബെഞ്ചും വിധിച്ചു. അപ്പോഴാണ് പുതിയ കേസ് വരുന്നത്.
2/6
രണ്ടു ജഡ്ജിമാർ വീതമുള്ള രണ്ടു ഡിവിഷൻ ബെഞ്ചുകൾ പരസ്പര വിരുദ്ധമായ വിധികൾ എഴുതിയത് ശ്രദ്ധയിൽ പെട്ടപ്പോൾ പുതിയ ഡിവിഷൻ ബെഞ്ച് അതിൽ ഫൈനൽ തീരുമാനം എടുക്കാൻ പ്രശ്നം ഒരു മൂന്നംഗ ബെഞ്ചിന് വിട്ടു. ഇതാണ് ഫുൾ ബെഞ്ച്. Section 27 ന്റെ ശരിയായ വ്യാഖ്യാനം എന്ത് എന്നു മാത്രമാണ് ചോദ്യം.
3/6
Read 6 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!