അയാളുടെ നിലപാടുകളാണ് നിങ്ങളെ പരിഭ്രാന്തരാക്കുന്നത്...
കാരണം അയാൾ ശരിയുടെ പക്ഷമാണ്...
നിലപാട് ഉള്ളവർക്ക് ശത്രുക്കൾ ഉണ്ടാവും. സംഘപരിവാർ ഒരാളെ എതിർക്കുമ്പോൾ അതിനർത്ഥം എതിർവശം ശരിയുടെ പക്ഷമാണ് എന്ന് തന്നെയാണ്. പൃഥ്വിരാജ് ഒരു വശത്തും എതിർ വശത്ത് ഗോഡ്സെ പക്ഷവും നിലയുറപ്പിക്കുമ്പോൾ ശരിയുടെ പക്ഷം ഏതെന്ന് ചിന്തിക്കാൻ ഒരാൾക്കും സംശയം പോലും ഉണ്ടാവില്ല. (2/9)
സമകാലിക വിഷയങ്ങളിൽ എല്ലാം ശക്തമായ രാഷ്ട്രീയം പറഞ്ഞിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ. നടിയെ ആക്രമിച്ച വിഷയത്തിലും CAA-NRC സമരത്തിലും കാർഷിക സമരത്തിലും എല്ലാം എന്നതുപോലെ ലക്ഷദ്വീപ് വിഷയത്തിലും ശരിയുടെ പക്ഷം ആദ്യം വിളിച്ചു പറഞ്ഞത് നടൻ പൃഥ്വിരാജ് തന്നെയാണ്. (3/9)
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ മുൻ നിർത്തി ജനങ്ങളെ ദ്രോഹിക്കുന്ന മോദിയുടെ നയങ്ങൾക്ക് എതിരെ സംസാരിച്ചതിന് പൃഥ്വിരാജിനെതിരെ വളരെ മോശമായ സൈബർ ആക്രമണമാണ് സംഘപരിവാർ അഴിച്ചു വീട്ടിരിക്കുന്നത്. (4/9)
കഴിഞ്ഞ ദിവസം BJP ചാനലായ ജനം TV യുടെ പോസ്റ്റ് കണ്ടിരുന്നോ? ഒരു ചാനലിന് എത്രത്തോളം തരം താഴാവോ അതിന്റെ മാക്സിമത്തിൽ അവർ തരംതാഴ്ന്ന സംഗതി ആയിരുന്നു അത്. പൃഥ്വിരാജിനെതിരെ വളരെ മോശം ഭാഷയിലാണ് ലേഖനം എഴുതിയിരിക്കുന്നത്. (5/9)
കൂടാതെ ലക്ഷദ്വീപ് നിവാസികളെ ഒന്നടങ്കം ജിഹാദികൾ എന്ന് മുദ്രക്കുത്തുകയും ചെയ്തിരിക്കുന്ന ഇത്തരം കീഴ്‌വഴക്കം ഒരിക്കലും അനുവദിച്ചു തരാൻ കഴിയില്ല. (6/9)
സൈബർ ആക്രമണം നടത്തുന്നരെ ചില കാര്യങ്ങൾ മാത്രം ഓർമിപ്പിക്കുന്നു. മലയാള സിനിമയിലെ തംബ്രാക്കൾ തിലകൻ എന്ന മഹാ നടനെ ബാൻ ചെയ്തപ്പോൾ തന്റെ രണ്ടാമത്തെ നിർമാണ സംരംഭത്തിൽ തന്നെ ആ നടനെ അഭിനയിപ്പിച്ച വ്യക്തിയാണ്. (7/9)
2011-2012 കാലഘട്ടത്തിൽ മലയാളത്തിൽ ഇത്രയധികം സൈബർ ആക്രമണം നേരിട്ട ഒരു വ്യക്തി മലയാള സിനിമയിൽ കാണില്ല. അവരോട് മറുപടി പറഞ്ഞത് 2012ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വാങ്ങിയാണ്. ആ വ്യക്തിയെയാണ് നിങ്ങൾ സൈബർ ആക്രമണം നടത്തി പേടിപ്പിക്കുന്നത്. (8/9)
ശരിയുടെ പക്ഷം പറഞ്ഞതിന്റെ പേരിൽ പൃഥ്വിരാജ് സുകുമാരനെ വേട്ടയാടാനാണ് തീരുമാനമെങ്കിൽ ചേർത്തു പിടിക്കാനാണ് ഞങ്ങളും തീരുമാനിച്ചിരിക്കുന്നത്. (9/9)
സഖാവ് #KKRema... ഒരു അമ്മയാണ്, മകളാണ്, ഒപ്പം സഖാവ് ടി. പി. ചന്ദ്രശേഖരന്റെ വിധവയും. സഖാവിനെ വിധവയാക്കിയത് @CPIMKerala എന്ന പാർട്ടിയും.
(Thread)
CPIM കൊലയാളികൾ കൊലപ്പെടുത്തുമ്പോഴും സഖാവ് TP ചന്ദ്രശേഖരൻ വിളിച്ച മുദ്രാവാക്യം ഇൻക്വിലാബ് സിന്ദാബാദ് എന്ന് തന്നെയാണ്. കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അഴിമതി ചോദ്യം ചെയ്തതിന്റെ ബാക്കി പത്രമായിരുന്നു സംസ്കാരിക കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിൽ ചെന്നെത്തിയത്.
ഇന്ന് സിപിഎം സൈബർ സഖാക്കൾ ക്രൂരമായ ഭാഷയിലാണ് വടകര MLA കെ. കെ. രമയെ അവഹേളിക്കുന്നത്. ഒരേ സമയം തന്നെ പോരാളിയും അതിനോടൊപ്പം സിപിഎം എന്ന കൊലയാളി സംഘത്തിന്റെ ക്രൂരതയുടെ ഇരയുമാണ് സഖാവ് കെ. കെ. രമ.
11 പ്രാവിശ്യകളിലായി 562 നാട്ടുരാജ്യങ്ങൾ അതിൽ നിന്ന് പാക്കിസ്ഥാൻ വേർപെട്ട് പുതിയ രാഷ്ട്രം രൂപീകരിച്ചു. ചിന്നിച്ചിതറി കിടന്ന ബാക്കി നാട്ടു രാജ്യങ്ങളെ മുഴുവൻ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ മുന്നിൽ നിന്ന രാഷ്ട്ര ശിൽപി ഓർമയായിട്ട് ഇന്നേക്ക് അൻപത്തിഏഴ് വർഷം.
(Thread)
ലോകം കണ്ട ഏറ്റവും മികച്ച സ്റ്റേറ്റ്സ്മെനിൽ ഒരാൾ. നിങ്ങൾ എന്നെ വിമർശിക്കണം എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്ന നെഹ്‌റുവിന്റെ ഇന്ത്യയിൽ നിന്ന് മാധ്യങ്ങളെ വിലക്കെടുത്തു വാഴുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഭരിക്കുന്ന ഇന്നത്തെ അവസ്ഥയിലേക്ക് ഒരുപാട് ദൂരമുണ്ട്.
അതുകൊണ്ട് തന്നെയാണ് നെഹ്‌റുവിനെ എന്നും ഓർമിക്കേണ്ടത് ആവശ്യമായി തീരുന്നത്. ചില കാര്യങ്ങൾ പറയാൻ മെയ് 27 അല്ലെങ്കിൽ നവംബർ 14 ആണ് ശരിയായ ദിവസം.
കൊച്ചിൻ യൂണിവേഴ്സിറ്റി KSU യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ #മാനുഷികം എന്ന പേരിൽ 2020-21 വർഷത്തെ കലാലയ മാഗസിൻ പുറത്തിറങ്ങിയിരിക്കു കയാണ്.
ജീവിത മൂല്യങ്ങൾ ഉയർത്തി പിടിക്കുവാൻ അമാനുഷികത വേണ്ട മറിച്ച് മാനുഷികമായ നന്മകൾ എല്ലാവരിലും ഉണ്ടായിരിക്കണം എന്ന സന്ദേശമാണ് ഈ മാഗസിൻ നൽകുന്നത്. നാല് വർഷത്തോളമായി മുടങ്ങി നിൽക്കുന്ന കലാലയ മാഗസിൻ എന്ന വിദ്യാർത്ഥി യൂണിയന്റെ കടമ ഏറ്റെടുത്ത KSU യുണിറ്റ് കമ്മിറ്റിയെ അഭിനന്ദിക്കുന്നു.
ഇനിയും സർഗാത്മകത ഉണർത്തുന്ന ഇത്തരം കലാസൃഷ്ടികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. #മാനുഷികം എന്ന കലാലയ മാഗസിന് എന്റെ എല്ലാ ആശംസകളും നന്മകളും നേരുന്നു.