11 പ്രാവിശ്യകളിലായി 562 നാട്ടുരാജ്യങ്ങൾ അതിൽ നിന്ന് പാക്കിസ്ഥാൻ വേർപെട്ട് പുതിയ രാഷ്ട്രം രൂപീകരിച്ചു. ചിന്നിച്ചിതറി കിടന്ന ബാക്കി നാട്ടു രാജ്യങ്ങളെ മുഴുവൻ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ മുന്നിൽ നിന്ന രാഷ്ട്ര ശിൽപി ഓർമയായിട്ട് ഇന്നേക്ക് അൻപത്തിഏഴ് വർഷം.

(Thread)
ലോകം കണ്ട ഏറ്റവും മികച്ച സ്റ്റേറ്റ്സ്മെനിൽ ഒരാൾ. നിങ്ങൾ എന്നെ വിമർശിക്കണം എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്ന നെഹ്‌റുവിന്റെ ഇന്ത്യയിൽ നിന്ന് മാധ്യങ്ങളെ വിലക്കെടുത്തു വാഴുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഭരിക്കുന്ന ഇന്നത്തെ അവസ്ഥയിലേക്ക് ഒരുപാട് ദൂരമുണ്ട്.
അതുകൊണ്ട് തന്നെയാണ് നെഹ്‌റുവിനെ എന്നും ഓർമിക്കേണ്ടത് ആവശ്യമായി തീരുന്നത്. ചില കാര്യങ്ങൾ പറയാൻ മെയ് 27 അല്ലെങ്കിൽ നവംബർ 14 ആണ് ശരിയായ ദിവസം.
മാധ്യമങ്ങൾ തെറ്റായി പറയുന്നത് പോലെ കോൺഗ്രസ്‌ ഒരിക്കലും ഒരു വലതുപക്ഷ പാർട്ടി അല്ല. കോൺഗ്രസ്‌ പൂർണ്ണമായും ഇടതുപക്ഷവുമല്ല. ഇടതുപക്ഷത്തിൽ ഊന്നിയ മധ്യപക്ഷമാണ് കോൺഗ്രസ്‌.
കാലങ്ങൾക്ക് അനുസൃതമായി ഇടതുപക്ഷത്തിലെയും വലതുപക്ഷത്തിലെയും നല്ലതിനെ ഉൾകൊള്ളാനും മോശമായവ തള്ളി കളയാനും കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടാണ് ആദ്യ കാലങ്ങളിൽ ഇടതുപക്ഷ സാമ്പത്തിക നയങ്ങൾ കോൺഗ്രസ്‌ സ്വീകരിച്ചതും. ഇടതുപക്ഷ സാമ്പത്തിക നയങ്ങൾ കലഹരണപ്പെട്ടപ്പോൾ 1986നു ശേഷം കാലങ്ങൾക്ക് അനുസൃതമായി ലിബറലൈസേഷൻ പോലുള്ള നയങ്ങൾ സ്വീകരിച്ചത്.
നെഹ്‌റുവിന്റെ ആശയങ്ങളിൽ നിന്ന് വിഭിന്നമായ നയമായിരുന്നു എങ്കിലും ആ നടപടികൾ ശരിയായിരുന്നു എന്ന് കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ തകർച്ച നമ്മൾക്ക് തെളിയിച്ചതാണ്.
സാമ്പത്തിക രംഗത്ത് മാറ്റി ചിന്തിച്ച ഇതേ കോൺഗ്രസ്‌ തന്നെയാണ് ഇടതുപക്ഷ നയങ്ങൾ ആയ ബാങ്ക് നാഷണലൈസേഷനും രാജാക്കന്മാരുടെ പ്രിവി പഴ്സ് നിർത്തലാക്കലും ഇന്ത്യയിൽ കൊണ്ടു വന്നത്. അതുകൊണ്ടാണ് ഇടതുപക്ഷത്തിൽ ഊന്നിയ മധ്യപക്ഷമാണ് കോൺഗ്രസ്‌ എന്ന് പറയുന്നത്.
ഇന്ന് മറ്റു പല കാര്യങ്ങളിലും പാർട്ടി സ്വീകരിച്ച വലതുപക്ഷ നിലപാട് നമ്മളെ ജനങ്ങളിൽ നിന്ന് അകറ്റിയിട്ടുണ്ട്. വലതു പക്ഷത്തെ നല്ലതിനെ സ്വീകരിക്കുമ്പോൾ നമ്മുടെ ബേസിക് ഇടതുപക്ഷമാണ് എന്നത് നമ്മൾ പലപ്പോഴും മറന്നിട്ടുണ്ട്.
ജനങ്ങളുടെ വിശ്വാസം തിരികെ പിടിക്കാൻ നമുക്ക് നെഹ്‌റുവിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു. ചാച്ചാജിയുടെ ഓർമ്മ ദിവസം ഈ ഒരു കാര്യം കൂടെ ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു.

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Sobha Subin

Sobha Subin Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @SobhaSubin

27 May
സഖാവ് #KKRema... ഒരു അമ്മയാണ്, മകളാണ്, ഒപ്പം സഖാവ് ടി. പി. ചന്ദ്രശേഖരന്റെ വിധവയും. സഖാവിനെ വിധവയാക്കിയത് @CPIMKerala എന്ന പാർട്ടിയും.

(Thread)
CPIM കൊലയാളികൾ കൊലപ്പെടുത്തുമ്പോഴും സഖാവ് TP ചന്ദ്രശേഖരൻ വിളിച്ച മുദ്രാവാക്യം ഇൻക്വിലാബ് സിന്ദാബാദ് എന്ന് തന്നെയാണ്. കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അഴിമതി ചോദ്യം ചെയ്തതിന്റെ ബാക്കി പത്രമായിരുന്നു സംസ്കാരിക കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിൽ ചെന്നെത്തിയത്.
ഇന്ന് സിപിഎം സൈബർ സഖാക്കൾ ക്രൂരമായ ഭാഷയിലാണ് വടകര MLA കെ. കെ. രമയെ അവഹേളിക്കുന്നത്. ഒരേ സമയം തന്നെ പോരാളിയും അതിനോടൊപ്പം സിപിഎം എന്ന കൊലയാളി സംഘത്തിന്റെ ക്രൂരതയുടെ ഇരയുമാണ് സഖാവ് കെ. കെ. രമ.
Read 7 tweets
27 May
അയാളുടെ നിലപാടുകളാണ് നിങ്ങളെ പരിഭ്രാന്തരാക്കുന്നത്...
കാരണം അയാൾ ശരിയുടെ പക്ഷമാണ്...
നിലപാട് ഉള്ളവർക്ക് ശത്രുക്കൾ ഉണ്ടാവും. സംഘപരിവാർ ഒരാളെ എതിർക്കുമ്പോൾ അതിനർത്ഥം എതിർവശം ശരിയുടെ പക്ഷമാണ് എന്ന് തന്നെയാണ്. പൃഥ്വിരാജ് ഒരു വശത്തും എതിർ വശത്ത് ഗോഡ്സെ പക്ഷവും നിലയുറപ്പിക്കുമ്പോൾ ശരിയുടെ പക്ഷം ഏതെന്ന് ചിന്തിക്കാൻ ഒരാൾക്കും സംശയം പോലും ഉണ്ടാവില്ല. (2/9)
സമകാലിക വിഷയങ്ങളിൽ എല്ലാം ശക്തമായ രാഷ്ട്രീയം പറഞ്ഞിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ. നടിയെ ആക്രമിച്ച വിഷയത്തിലും CAA-NRC സമരത്തിലും കാർഷിക സമരത്തിലും എല്ലാം എന്നതുപോലെ ലക്ഷദ്വീപ് വിഷയത്തിലും ശരിയുടെ പക്ഷം ആദ്യം വിളിച്ചു പറഞ്ഞത് നടൻ പൃഥ്വിരാജ് തന്നെയാണ്. (3/9)
Read 9 tweets
26 May
കൊച്ചിൻ യൂണിവേഴ്സിറ്റി KSU യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ #മാനുഷികം എന്ന പേരിൽ 2020-21 വർഷത്തെ കലാലയ മാഗസിൻ പുറത്തിറങ്ങിയിരിക്കു കയാണ്.
ജീവിത മൂല്യങ്ങൾ ഉയർത്തി പിടിക്കുവാൻ അമാനുഷികത വേണ്ട മറിച്ച് മാനുഷികമായ നന്മകൾ എല്ലാവരിലും ഉണ്ടായിരിക്കണം എന്ന സന്ദേശമാണ് ഈ മാഗസിൻ നൽകുന്നത്. നാല് വർഷത്തോളമായി മുടങ്ങി നിൽക്കുന്ന കലാലയ മാഗസിൻ എന്ന വിദ്യാർത്ഥി യൂണിയന്റെ കടമ ഏറ്റെടുത്ത KSU യുണിറ്റ് കമ്മിറ്റിയെ അഭിനന്ദിക്കുന്നു.
ഇനിയും സർഗാത്മകത ഉണർത്തുന്ന ഇത്തരം കലാസൃഷ്ടികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. #മാനുഷികം എന്ന കലാലയ മാഗസിന് എന്റെ എല്ലാ ആശംസകളും നന്മകളും നേരുന്നു.
Read 4 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(