സഖാവ് #KKRema... ഒരു അമ്മയാണ്, മകളാണ്, ഒപ്പം സഖാവ് ടി. പി. ചന്ദ്രശേഖരന്റെ വിധവയും. സഖാവിനെ വിധവയാക്കിയത് @CPIMKerala എന്ന പാർട്ടിയും.
(Thread)
CPIM കൊലയാളികൾ കൊലപ്പെടുത്തുമ്പോഴും സഖാവ് TP ചന്ദ്രശേഖരൻ വിളിച്ച മുദ്രാവാക്യം ഇൻക്വിലാബ് സിന്ദാബാദ് എന്ന് തന്നെയാണ്. കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അഴിമതി ചോദ്യം ചെയ്തതിന്റെ ബാക്കി പത്രമായിരുന്നു സംസ്കാരിക കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിൽ ചെന്നെത്തിയത്.
ഇന്ന് സിപിഎം സൈബർ സഖാക്കൾ ക്രൂരമായ ഭാഷയിലാണ് വടകര MLA കെ. കെ. രമയെ അവഹേളിക്കുന്നത്. ഒരേ സമയം തന്നെ പോരാളിയും അതിനോടൊപ്പം സിപിഎം എന്ന കൊലയാളി സംഘത്തിന്റെ ക്രൂരതയുടെ ഇരയുമാണ് സഖാവ് കെ. കെ. രമ.
തന്റെ ഭർത്താവിന്റെ മുഖം അവസാനമായി ഒന്ന് കാണാൻ പോലും കഴിയാത്ത ഒരു ഭാര്യ, ഒരു അന്ത്യ ചുംബനം നൽകാൻ കഴിയാത്ത ഒരു ഭാര്യ. ആ ഒരു അവസ്ഥയിൽ നിന്ന് തകർന്ന് വീഴാതെ കൊലപാതക രാഷ്ട്രീയത്തിന്റെ നേർക്ക് ചൂണ്ടിയ വിരലായി ഉയർന്നു വന്നു. ഇന്ന് വടകര MLAയായി നിയമസഭയിൽ ഇരിക്കുന്നു.
സഖാവിനെ UDF പിന്തുണച്ചിരുന്നു. അത് UDF മുൻപോട്ട് വച്ച പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്. കാരണം സഖാവ് രമ ഒരു നിലപാടാണ്. സത്യപ്രതീജ്ഞക്ക് തന്റെ ഭർത്താവിന്റെ ചിത്രം നെഞ്ചിൽ പതിപ്പിച്ചത് ചട്ട ലംഘനമാണോ എന്ന് പരിശോധിക്കും എന്നാണ് ബഹുമാനപ്പെട്ട സ്പീക്കർ @MBRajeshCPM അറിയിച്ചിരിക്കുന്നത്.
സ്പീക്കർ സാർ ഒരു കാര്യം ഓർക്കണം. നിങ്ങളുടെ കൊലപതാക രാഷ്ട്രീയത്തിന്റെ ഇരയാണ് സഖാവ് കെ. കെ. രമ. അവർക്ക് തന്റെ ഭർത്താവിന്റെ ചിത്രം നെഞ്ചിൽ പതിപ്പിച്ചു സഭയിൽ വരേണ്ടി വന്നു എങ്കിൽ ആ ഒരു അവസ്ഥ ഇവിടെ സൃഷ്ടിച്ചത് നിങ്ങൾ തന്നെയാണ്.
സഖാവ് ആയി ജീവിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട TP ചന്ദ്രശേഖരന്റെ വിധവയാണ് അവർ. അവരെ വിരട്ടാൻ നിങ്ങളുടെ ഈ ഭീഷണി പോരാ മിസ്റ്റർ സ്പീക്കർ. സഖാവ് രമ പറഞ്ഞതുപോലെ ഈ ചിത്രം നെഞ്ചിലുണ്ടാവും, മരണം വരെ..!
• • •
Missing some Tweet in this thread? You can try to
force a refresh
11 പ്രാവിശ്യകളിലായി 562 നാട്ടുരാജ്യങ്ങൾ അതിൽ നിന്ന് പാക്കിസ്ഥാൻ വേർപെട്ട് പുതിയ രാഷ്ട്രം രൂപീകരിച്ചു. ചിന്നിച്ചിതറി കിടന്ന ബാക്കി നാട്ടു രാജ്യങ്ങളെ മുഴുവൻ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ മുന്നിൽ നിന്ന രാഷ്ട്ര ശിൽപി ഓർമയായിട്ട് ഇന്നേക്ക് അൻപത്തിഏഴ് വർഷം.
(Thread)
ലോകം കണ്ട ഏറ്റവും മികച്ച സ്റ്റേറ്റ്സ്മെനിൽ ഒരാൾ. നിങ്ങൾ എന്നെ വിമർശിക്കണം എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്ന നെഹ്‌റുവിന്റെ ഇന്ത്യയിൽ നിന്ന് മാധ്യങ്ങളെ വിലക്കെടുത്തു വാഴുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഭരിക്കുന്ന ഇന്നത്തെ അവസ്ഥയിലേക്ക് ഒരുപാട് ദൂരമുണ്ട്.
അതുകൊണ്ട് തന്നെയാണ് നെഹ്‌റുവിനെ എന്നും ഓർമിക്കേണ്ടത് ആവശ്യമായി തീരുന്നത്. ചില കാര്യങ്ങൾ പറയാൻ മെയ് 27 അല്ലെങ്കിൽ നവംബർ 14 ആണ് ശരിയായ ദിവസം.
അയാളുടെ നിലപാടുകളാണ് നിങ്ങളെ പരിഭ്രാന്തരാക്കുന്നത്...
കാരണം അയാൾ ശരിയുടെ പക്ഷമാണ്...
നിലപാട് ഉള്ളവർക്ക് ശത്രുക്കൾ ഉണ്ടാവും. സംഘപരിവാർ ഒരാളെ എതിർക്കുമ്പോൾ അതിനർത്ഥം എതിർവശം ശരിയുടെ പക്ഷമാണ് എന്ന് തന്നെയാണ്. പൃഥ്വിരാജ് ഒരു വശത്തും എതിർ വശത്ത് ഗോഡ്സെ പക്ഷവും നിലയുറപ്പിക്കുമ്പോൾ ശരിയുടെ പക്ഷം ഏതെന്ന് ചിന്തിക്കാൻ ഒരാൾക്കും സംശയം പോലും ഉണ്ടാവില്ല. (2/9)
സമകാലിക വിഷയങ്ങളിൽ എല്ലാം ശക്തമായ രാഷ്ട്രീയം പറഞ്ഞിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ. നടിയെ ആക്രമിച്ച വിഷയത്തിലും CAA-NRC സമരത്തിലും കാർഷിക സമരത്തിലും എല്ലാം എന്നതുപോലെ ലക്ഷദ്വീപ് വിഷയത്തിലും ശരിയുടെ പക്ഷം ആദ്യം വിളിച്ചു പറഞ്ഞത് നടൻ പൃഥ്വിരാജ് തന്നെയാണ്. (3/9)
കൊച്ചിൻ യൂണിവേഴ്സിറ്റി KSU യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ #മാനുഷികം എന്ന പേരിൽ 2020-21 വർഷത്തെ കലാലയ മാഗസിൻ പുറത്തിറങ്ങിയിരിക്കു കയാണ്.
ജീവിത മൂല്യങ്ങൾ ഉയർത്തി പിടിക്കുവാൻ അമാനുഷികത വേണ്ട മറിച്ച് മാനുഷികമായ നന്മകൾ എല്ലാവരിലും ഉണ്ടായിരിക്കണം എന്ന സന്ദേശമാണ് ഈ മാഗസിൻ നൽകുന്നത്. നാല് വർഷത്തോളമായി മുടങ്ങി നിൽക്കുന്ന കലാലയ മാഗസിൻ എന്ന വിദ്യാർത്ഥി യൂണിയന്റെ കടമ ഏറ്റെടുത്ത KSU യുണിറ്റ് കമ്മിറ്റിയെ അഭിനന്ദിക്കുന്നു.
ഇനിയും സർഗാത്മകത ഉണർത്തുന്ന ഇത്തരം കലാസൃഷ്ടികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. #മാനുഷികം എന്ന കലാലയ മാഗസിന് എന്റെ എല്ലാ ആശംസകളും നന്മകളും നേരുന്നു.