തിരുവനന്തപുരം സെക്രട്ടേറിയറ്റ് ആഭ്യന്തര വകുപ്പിൽ നിന്ന് നിങ്ങൾക്ക് ഒരു കടലാസ് ചോർത്തണമെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറിയെ കോൺടാക്ട് ചെയ്യരുത്. അവരൊക്കെ പേടിത്തൊണ്ടൻമാരാണ്. ഫയൽ എവിടെ ഇരിക്കുന്നു എന്ന് പോലും അവർക്ക് അറിയില്ല..
1/6
പ്യൂൺമാരാണ് എല്ലാ ഫയലുകളും കൈകാര്യം ചെയ്യുന്നത്. അവർക്ക് അറിയാത്തതായി ഒന്നുമില്ല.

തലേദിവസം തന്നെ പ്യൂൺ അറുമുഖൻ പിള്ളച്ചേട്ടനെക്കണ്ട് ഏത് വർഷത്തെ ഫയൽ വേണം എന്ന് പറയുക. പിറ്റേന്ന് രാവിലെ ഒരു പതിനൊന്നു മണി മുതൽ സെക്രട്ടറിയേറ്റിനു തെക്കുവശം നമ്മുടെ ട്രിവാൻഡ്രം ഹോട്ടൽ പരിസരത്ത്
2/6
താങ്ങിത്തൂങ്ങി നിൽക്കുക.. പരിചയക്കാർ ചോദിച്ചാൽ പറയാനുള്ള ഒരു നുണ മനസ്സിൽ തയാറാക്കി വെയ്ക്കണം. കുറച്ചു കഴിയുമ്പോൾ ഒരു സഞ്ചിയിൽ ഫയലുമായി പിള്ളച്ചേട്ടൻ പ്രത്യക്ഷപ്പെടും. സഞ്ചി വാങ്ങുന്നതിനിടയിൽ ഒരഞ്ഞൂറിൻ്റെ നോട്ട് പിള്ളച്ചേട്ടൻ്റെ ഉള്ളം കയ്യിലേക്ക് തിരുകണം.
3/6
ഫയൽ സ്വസ്ഥമായ സ്ഥലത്ത് വെച്ച് വേണ്ടത് നോക്കി ഫോട്ടോ കോപ്പിയെടുക്കണം. ഒരു മൂന്നു മണിക്ക് പഴയ സ്പോട്ടിൽ വെയ്റ്റ് ചെയ്യുക. പിള്ളച്ചേട്ടൻ വന്ന് ഫയൽ വാങ്ങിച്ചോളും..

എന്തോ വലിയ രഹസ്യം ചോർത്തുന്നു എന്ന ഭാവം ഒരിക്കലും മുഖത്ത് വരുത്തരുത്. ആ പ്രശ്നമുള്ളവർ ഈ പണിക്കു പോകരുത്
4/6
എനിക്ക് മുഖഭാവം മാറ്റാനും അഭിനയിക്കാനും അറിയാത്തതിനാലും ധൈര്യം കൂടുമ്പോൾ വിറയ്ക്കുന്ന പ്രകൃതമായതിനാലും ഞാൻ മൊത്തം ഓപ്പറേഷൻ സബ് കോൺട്രാക്ട് കൊടുക്കുകയാണ് പതിവ്. ഞാൻ ഇരിക്കുന്ന ഹോട്ടൽ മുറിയിൽ ഫയൽ വരും. എന്നാലും ലാഭമാണ്.
5/6
ഒരു കാര്യം എപ്പോഴും ഓർക്കുക. നിങ്ങൾക്ക് ആഭ്യന്തര സെക്രട്ടറിയെ പിണക്കാം. ഒന്നും വരാനില്ല. പക്ഷേ അറുമുഖൻ പിള്ളച്ചേട്ടനെ പിണക്കരുത്. ജൻമം കോഞ്ഞാട്ടയായിപ്പോകും..
ഗുണപാഠം:
പെഗാസസ് ഉപേക്ഷിക്കുക - നല്ല വ്യക്തി ബന്ധങ്ങൾ വളർത്തിയെടുക്കുക..
6/6

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

13 Jul
ഹിന്ദു ശാന്തമായി ഉറങ്ങുന്നത് ഒന്നും അറിയാതെയാണോ? അതോ എല്ലാം അറിഞ്ഞു കൊണ്ടാണോ?

ഏതാണ് അറിയേണ്ടത്? എന്താണ് വായിക്കേണ്ടത്? എത്ര ഗ്രന്ഥങ്ങൾ! ഏതെല്ലാം ദൈവങ്ങൾ! ഹൊ! ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത ഏർപ്പാട്!

ഓരോന്നാലോചിച്ച് ധർമ്മപുത്രർക്ക് തല പെരുത്തു..
1/9
ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരെ രാത്രിയിൽ പോയി കണ്ടു. കാർന്നോര് സ്ഥലംവിട്ടാൽപ്പിന്നെ പറഞ്ഞു തരാൻ ആരുമില്ല!

ക്ഷീണിത ശബ്ദത്തിൽ നിറഞ്ഞ വാത്സല്യത്തിൽ വൃദ്ധൻ ചോദിച്ചു - എന്താ മകനേ?

ഉദ്വേഗഭരിതനായിരുന്നു യുധിഷ്ഠിരൻ.. ശരവർഷം പോലെ ചോദ്യങ്ങൾ പറന്നു..
2/9
കിമേകം ദൈവതം ലോകേ?

കിംവാപ്യേകം പരായണം?

സ്തുവന്ത: കം? കമർച്ചന്ത:

പ്രാപ്നുയുർ മാനവാ: ശുഭം?

കോ ധർമ: സർവധർമ്മാണാം
ഭവത: പരമോ മത:?

കിം ജപൻമുച്യതേ ജന്തുർ
ജൻമസംസാര ബന്ധനാത്?

ലോകത്തിന് ഒരു ദൈവം ഏതാണ്? എന്താണ് വായിക്കേണ്ടത്? ആരെയാണ് സ്തുതിക്കേണ്ടത്?
3/9
Read 9 tweets
13 Jul
ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? രാമായണം മഹാഭാരതം ഭാഗവതം പുരാണങ്ങൾ - ഇതെല്ലാം ശ്രദ്ധിച്ച് പല ആവർത്തി വായിക്കുന്നത് നിരീശ്വരവാദികളും കമ്മൂണിഷ്ടുകളുമാണ്. കാരണം അവർക്ക് ഇതെല്ലാം കമ്പോട് കമ്പ് വിമർശിക്കേണ്ടതുണ്ട്. രാമൻ ബാലിയെ ഒളിയമ്പെയ്തു കൊന്നു; ശംബൂകനെ കൊന്നു; സീതയെ ഉപേക്ഷിച്ചു!
1/5
ഇന്ത്യൻ ഭരണഘടന, ക്രിമിനൽ ശിക്ഷാ നിയമം തുടങ്ങിയവയെ അടിസ്ഥാനമാക്കി അവർ രാമനെയും കൃഷ്ണനെയും വിചാരണ ചെയ്യുന്നു! ചതിയിൽ പെടുത്തി കർണ്ണനെ കൊല്ലിച്ച കൃഷ്ണൻ മഹാപാപിയാണെന്ന് യുക്തിഭദ്രമായി സമർത്ഥിക്കുന്നു. പിഎച്ച്ഡി വാങ്ങുന്നു. (കിട്ടിയില്ലെങ്കിൽ തരപ്പെടുത്തുന്നു🤭)
2/5
ഇത്രയൊക്കെ ആയിട്ടും രാമനെ മര്യാദാപുരുഷോത്തമൻ എന്ന് വിളിക്കുന്നത് അവർക്ക് സഹിക്കുന്നില്ല. കൃഷ്ണനെ പൂർണാവതാരമെന്ന് വിശേഷിപ്പിക്കുന്നത് അവർക്ക് ദഹിക്കുന്നില്ല!!
3/5
Read 5 tweets
10 Jul
പ്രധാൻമന്ത്രി ഗ്രാമീൺ സഡക് പുനരുത്ഥാൻ യോജന (PGSPY) എന്ന് പേര്. പഞ്ചായത്തിലെ പൊളിഞ്ഞ റോഡുകൾ നന്നാക്കുന്ന പദ്ധതി. 100% പണം കേന്ദ്രം തരും. സംസ്ഥാനം നടപ്പാക്കും. C.H. കണാരൻ്റെ ഓർമ്മയ്ക്ക് കണാരം എന്ന് പേരിടും. ഊരാളുങ്കൽ സൊസൈറ്റി റോഡ് പണിയും. CPM ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യും
1/5
ബിജെപി നേതാക്കളേയും ക്ഷണിക്കും. അവരും ഹാപ്പി! സ: ഘടാഘടിയൻ റോഡ് എന്നാണ് റോഡിന്റെ പേര്. പക്ഷേ ബോർഡിൽ ഒരു മൂലയ്ക്ക് PGSPY എന്ന് എഴുതിയിട്ടുണ്ടാവും. കേരള സർക്കാർ മുതൽ മൈക്കുകാരൻ ഷാജിക്ക് വരെ എല്ലാവരും നന്ദി പറയും

ഈ പദ്ധതിയുടെ വിശദാംശങ്ങൾ @avs_IND റിസർച്ച് ചെയ്ത് കണ്ടുപിടിക്കും
2/5
Mygovt App വഴി > rural development department > GoI project > states > Kerala > assembly questions > CAG > etc etc വഴി.. അങ്ങനെ ഗ്രാഫും ചാർട്ടും കടുകും കറിവേപ്പിലയും എല്ലാം വലിച്ചു പുറത്തിടും.. ഇതൊന്നും അറിയാത്ത പൊട്ടൻമാരാണോടാ ബിജെപിക്കാരേ നിങ്ങൾ എന്ന് ചോദിച്ച്..
3/5
Read 5 tweets
9 Jul
കിറ്റെക്സിനൊക്കെ സംഭവിക്കുന്നത് എന്താണെന്ന് എനിക്ക് നന്നായറിയാം. അതുകൊണ്ടാണ് ഞാൻ ഒന്നും മിണ്ടാത്തത്.. എന്റെ ആയകാലത്ത് 1978ൽ ഞാനും എന്റെ ഒരു mech engr കൂട്ടുകാരനും കൂടി ഒരു ചെറിയ industry തുടങ്ങാനായി നടന്നു. നെറ്റ് പോയിട്ട് land phone പോലും ഇല്ലാത്ത കാലം. ഉള്ളത് വൻ പണക്കാർക്ക്
1/6
ഞങ്ങൾ തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുതൽ തൃശൂർ small scale industries service institute വരെ ഒന്നര വർഷം നിരങ്ങി. ഒരു സഹായമോ guidanceഓ ഒന്നും കിട്ടിയില്ല. ഒന്നും.. ഒടുവിൽ കണ്ടത് ആലപ്പുഴ district industries ആപ്പീസറെയാണ്. ഞങ്ങൾക്ക് റോ മെറ്റീരിയൽ തരേണ്ടത് SIDCO.
2/6
അവർക്ക് തരാൻ മെറ്റീരിയൽ ഇല്ല. നേരിട്ട് ബോംബെയിൽ നിന്ന് വാങ്ങാൻ അനുമതിയും തരില്ല! കാത്തിരിക്കുക.. കിട്ടുമ്പോൾ തരും! ഒരുപാട് സംസാരിച്ചു. ഒടുവിൽ അദ്ദേഹം പറഞ്ഞു - നിങ്ങൾക്ക് വേണ്ടത് ലെഡ്. അതില്ല. വല്ല ആൻ്റിമണിയോ ബിസ്മത്തോ തരാം. വേണോ?
3/6
Read 6 tweets
8 Jul
ചെമ്പകം ഒരുപാട് പേർ ചർച്ച ചെയ്യുന്നതുകൊണ്ട് പറയുന്നു:
നമ്മുടെ നാട്ടിൽ പൂക്കൾ കായ്കൾ പാത്രങ്ങൾ ബന്ധങ്ങൾ... ഇവയുടെ ഒക്കെ പേരുകൾ പല സ്ഥലങ്ങളിലും വ്യത്യസ്തമാണ്...
കുഞ്ഞമ്മ അപ്പച്ചി ചിറ്റമ്മ.. etc etc
1/4
പണ്ട് ഞാൻ ഒരു സുഹൃത്തിന്റെ കൂടെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ വെള്ളപ്പൂക്കളുണ്ടാകുന്ന ഒരു മരച്ചോട്ടിൽ എല്ലാ സന്ധ്യകളിലും ഇരിക്കുമായിരുന്നു.

പിന്നീടൊരിക്കൽ... വാകച്ചുവട്ടിൽ ഇരുന്നത് ഓർമ്മയുണ്ടോ എന്ന് ഞാൻ ചോദിച്ചു. വാകയോ?! അത് ചെമ്പകമാണ് പൊട്ടാ എന്ന് മറുപടി കിട്ടി 🤭
2/4
അന്ന് എൻ്റെ നാടായിരുന്ന ചേർത്തലയിലും മറ്റും ഈ മരമേയില്ല. അതിനാൽ പേരും അറിയില്ല. അങ്ങനെ എൻ്റെ മനസ്സിൽ അത് ചെമ്പകമായി നിൽക്കുന്നു ഇന്നും. എപ്പോഴോ എൻ്റെ സുഹൃത്ത് ചെമ്പകം എന്താണെന്ന് പോലും മറന്നു. ഞാൻ അത് മാത്രം ഓർമ്മിച്ചുമിരുന്നു..
3/4
Read 4 tweets
21 Jun
വായിച്ചപാടേ ദേഷ്യപ്പെടരുത്. അൽപം ആലോചിച്ചു കഴിഞ്ഞ് പ്രതികരിക്കുക..

മതം പഠിപ്പിച്ചൊന്നും ലവ് ജിഹാദ് തടയാൻ പറ്റില്ല. ഏത് സമ്പ്രദായം പഠിപ്പിക്കും? ശൈവം? വൈഷ്ണവം? തന്ത്രം? ആഗമം?

ഏത് സിസ്റ്റം? നമ്പൂതിരി? പുലയ? ഈഴവ?

ഓരോരുത്തരും വെവ്വേറെ സമ്പ്രദായം follow ചെയ്യുന്നു
1/10
കാല ദേശങ്ങളനുസരിച്ച് ഒരേ ജാതിയിൽ പെട്ടവർ തന്നെ വെവ്വേറെ ആചാരങ്ങൾ അനുഷ്ഠിക്കുന്നു! ഇതെല്ലാം standardize ചെയ്തു പഠിപ്പിക്കാൻ സാധ്യമാണോ? സാധ്യമായാൽ തന്നെ അത് ശരിയാണോ? നമ്മുടെ വൈവിധ്യങ്ങൾ നാം തന്നെ നശിപ്പിക്കണോ? വൈവിധ്യമല്ലേ ഹിന്ദുവിന്റെ സൗന്ദര്യ രഹസ്യം?
2/10
നമുക്ക് ഗുരുവായൂരിൽ വച്ച് നാരായണീയം ചൊല്ലി കൊടുങ്ങല്ലൂർ വന്ന് രണ്ടു വരി തെറിപ്പാട്ട് പാടി തൃപ്പൂണിത്തുറയിൽ പെരുവനത്തിൻ്റെ പഞ്ചാരിക്ക് തുള്ളി 41 ദിവസം എല്ലാമുപേക്ഷിച്ച് കറുപ്പുടുത്ത് പുണ്യപാപച്ചുമടായ ഇരുമുടി കൊണ്ടുപോയി അയ്യന് സമർപ്പിക്കണ്ടേ? ഇതൊന്നുമില്ലാതെ എന്ത് ഹിന്ദു മതം?
3/10
Read 10 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(