കാനം രാജേന്ദ്രൻ ഗവർണറെ കടന്നാക്രമിക്കുന്നു...ഗവർണ്ണർ പോസ്റ്റ് തന്നെ വേണ്ടെന്നു പറയുന്നു..എംഎം മണി തെറി വിളിക്കുന്നു...സതീശൻ ആക്രമിക്കുന്നു....പ്രതിപക്ഷം"ഗോ ബാക്ക് " വിളിക്കുന്നു...ബാലൻ തെറി വിളിക്കുന്നു...സുധാകരൻ തന്തക്ക് വിളിക്കുന്നു... -1-
ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ പരസ്പരസഹായ സഹകരണ സംഘം ഒന്നാകെ ഗവർണറെ എടുത്തിട്ടലക്കുന്നു...!! ഹോ.. എന്തൊരു പരസ്പര സഹകരണം..?? മഹാമാരിയുടെ സമയത്തോ, പ്രളയത്തിലോ, കേരളത്തെ ബാധിക്കുന്ന ഏതെങ്കിലും നല്ല കാര്യത്തിലോ പോലും നമ്മൾ കാണാത്ത ഒത്തൊരുമ..!!
-2-
ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്നറക്കി വിട്ടാലും, ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കും എന്നോർക്കുന്നത് ഇവിടുത്തെ ഭരണ പ്രതിപക്ഷ കൂട്ടുകച്ചവടക്കാർക്കു നന്നായിരിക്കും... ഗവർണറെ ആക്രമിച്ചോളൂ... ഓടിച്ചു വിട്ടോളൂ.... -3-
പക്ഷെ, അദ്ദേഹം ഉയർത്തിയ വിഷയം നിങ്ങളെന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല ... ?? കേരളത്തിലെ മന്ത്രിമാർക്ക് എന്തിനാണ് 25 പേർസണൽ സ്റ്റാഫ്.. ? രണ്ടര കൊല്ലം പേർസണൽ സ്റ്റാഫായി ഇരിക്കുന്നവർക്ക് എന്തിനാണ് പെൻഷൻ കൊടുക്കുന്നത് ? -4-
എന്തിനാണ് പാർട്ടിക്കാരെ മന്ത്രിമാർ പേർസണൽ സ്റ്റാഫ് ആയി നിയമിക്കുന്നത് ?ഓരോ മന്ത്രിസഭയും വന്നുപോകുമ്പോൾ ഓരോ മന്ത്രിയുടെയും 50പേഴ്സണൽ സ്റ്റാഫിന് വീതം കേരളം പെൻഷൻ കൊടുക്കണം(ഓരോ രണ്ടരകൊല്ലം കഴിയുമ്പോഴും പെൻഷൻ കിട്ടാൻ വേണ്ടി മന്ത്രിമാർ പേർസണൽ സ്റ്റാഫിനെ മാറ്റി നിയമിക്കുന്നു).. -5-
!! ഓരോ മന്ത്രിസഭയുടെയും കാലാവധി കഴിയുമ്പോൾ, ഒരു മന്ത്രിക്ക് 50 പേര് എന്ന നിലയിൽ 21 മന്ത്രിമാർക്കും, മുഖ്യമന്ത്രിക്കും കൂടി 1110 പേഴ്സണൽ സ്റ്റാഫിന് പെൻഷന് അർഹത കിട്ടുന്നു... പെൻഷനും മേടിച്ചുകൊണ്ട് എല്ലാവരും തിരികെ പാർട്ടിവളർത്താൻ പോകും..!! -6-
ഓട്ടക്കാലണയില്ലാത്ത ഖജനാവിനോട് നിങ്ങൾക്കൊക്കെ എന്ത് പ്രതിബദ്ധതയാണുള്ളത്.. ??
ഓരോ മാസവും കോടികളാണ് പാർട്ടിക്കാരായ പേർസണൽ സ്റ്റാഫിന് ശമ്പളം മാത്രമായി കൊടുക്കുന്നത്... -7-
കഴിഞ്ഞ പിണറായി സർക്കാരിന്റെ
കാലത്ത്,അതായത് 2016-2021 കാലഘട്ടത്തിൽ155കോടി രൂപ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന്റെ ശമ്പളത്തിന് മാത്രം ചെലവായത്രേ...!!
കഴിഞ്ഞ കൊല്ലം,മുൻകാല പ്രാബല്യത്തോടെ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫുകളുടെ ശമ്പളം കുത്തനെ വർദ്ധിപ്പിച്ചശേഷമുള്ള സ്കെയിൽ കാണുക...
-8-
പ്രൈവറ്റ് സെക്രട്ടറി 107800-160000
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി 107800-160000
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി 107800-160000
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 63700-123700
പേഴ്‌സണൽ അസിസ്റ്റന്റ് 50200-105300
അഡീഷണൽ പേഴ്‌സണൽ
അസിസ്റ്റന്റ് 37400-79000
ക്ലാർക്ക് 37400-79000
-9-
കംപ്യൂട്ടർ അസിസ്റ്റന്റ് 37400-79000
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 37400-79000
അസിസ്റ്റൻ്റ് 37400-79000
ഡ്രൈവർ 35600-75400
ഓഫീസ് അറ്റൻഡന്റ് 23000-50200
പാചകക്കാരൻ 23000-50200
ഇക്കഴിഞ്ഞ ദിവസം, മുൻ കേന്ദ്രമന്തി അൽഫോൻസ് കണ്ണന്താനം പറഞ്ഞ ചില കാര്യങ്ങൾ കൂടി അറിയുക.
-10-
ഒരു രാജ്യത്തിന്റെ കാര്യങ്ങൾ മുഴുവൻ നോക്കി നടത്തേണ്ട കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർക്ക് സ്റ്റാഫ് ആയി ആകെ 15 പേര് മാത്രമേ ഉള്ളൂ.. !!
സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിമാർക്ക് വെറും 13 പേഴ്സണൽ സ്റ്റാഫ്... !!
-11-
കേരളത്തിലെപോലെ, നേരിട്ട് നിയമിക്കുന്ന ഒരു പേർസണൽ സ്റ്റാഫിന് പോലും കേന്ദ്രത്തിൽ പെൻഷന് അർഹതയില്ല... !!
രാം ജെഠ്‌മലാനി കേന്ദ്രത്തിൽ സഹമന്ത്രിയായിരുന്നപ്പോൾ, കണ്ണന്താനം അദ്ദേഹത്തിന്റെ PS ആയിരുന്നു.. -12-
അന്ന് ജെഠ്‌മലാനി പറയുമായിരുന്നു, ഒരു കേന്ദ്ര സഹമന്ത്രിക്ക്, 5 പേർസണൽ സ്റ്റാഫിന്റെ ആവശ്യം മാത്രമേയുളൂ എന്ന്...!! വെറുതെ ഇരിക്കുന്ന ചീഫ് വിപ്പിനും, ഭരണ പരിഷ്കാര കമ്മീഷനും ഒക്കെ എന്തിനാണ് പേർസണൽ സ്റ്റാഫ് ?
-13-
ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ, കേരളത്തിലെ പ്രതിപക്ഷവും, ഭരണപക്ഷവും ഒരേമനസ്സോടെ എന്തിനാണ് ഗവർണറെ അധിക്ഷേപിക്കുകയും, ഗോ ബാക്ക് വിളിക്കുകയും ചെയ്യുന്നതെന്ന് ?
-15-
ഗവർണർ തറരാഷ്ട്രീയം കളിക്കുന്നു,ഭരണകാര്യത്തില്‍ ഇടപെടുന്നത് അനുചിതമാണെന്ന് പറയുന്ന സുധാകരനോടും,പേർസണൽ സ്റ്റാഫിന് ശമ്പളം ഗവർണ്ണറുടെ കുടുംബത്തിൽ നിന്നുമല്ല കൊടുക്കുന്നതെന്ന് പറയുന്ന മണിയാശാനോടും,അഞ്ച് പാർട്ടി മാറിയ ആളുടെ ഉപദേശം ആവശ്യമില്ല എന്ന് പറയുന്ന വി.ഡി.സതീശനോടും, -16-
ഗോ ബാക്ക് വിളിക്കുന്ന എല്ലാ കള്ളന്മാരോടും ഒന്നേ പറയാനുള്ളൂ...!!
ഗവർണറാണ് ശെരി.. പ്രതിപക്ഷം ചെയ്യേണ്ട പണിയാണ് ഇപ്പോൾ ഗവർണ്ണർ ചെയ്യുന്നത്... -17-
ഫെഡറൽ സംവിധാനം എന്നും പറഞ്ഞു ഇവിടുത്തെ പരസ്പര സഹായ സഹകരണ സംഘം നടത്തിക്കൊണ്ടിരിക്കുന്ന തീവെട്ടിക്കൊള്ളയിൽ ജീവിതം മടുത്ത ജനങ്ങളുടെ ശബ്ദമാണ് ഗവർണ്ണർ..ഗവർണ്ണർ പദവി വേണമോ എന്ന് തീരുമാനിക്കുന്നത്CPIപാർട്ടി ആപ്പീസ്സിലല്ല,ഇന്ത്യൻ ഭരണഘടനയാണ്..നിങ്ങളുടെ സില്ബന്ധികൾക്ക് ശമ്പളോം, -18-
പെൻഷനും കൊടുക്കണമെങ്കിൽ സ്വന്തം പാർട്ടി ഫണ്ടിൽ നിന്നും തന്നെ കൊടുക്കണം... ഞങ്ങളുടെ അഞ്ചു തലമുറയെ വരെ പണയപ്പെടുത്തി ലോകം മുഴുവൻ നടന്നു തെണ്ടിയുണ്ടാക്കുന്ന പിച്ചക്കാശ് നിങ്ങളുടെ പാർട്ടിക്കാര്യങ്ങൾക്കു ധൂർത്തടിക്കാനുള്ളതല്ല...!!
-19-
മന്ത്രിമാരുടെ പേർസണൽ സ്റ്റാഫുകളെ സർക്കാർ സർവീസിൽ നിന്നും ഡെപ്യുട്ടേഷനിൽ എടുക്കട്ടേ... അവരുടെ സ്വന്തം പാർട്ടിക്കാരെ തന്നെ എടുത്തോട്ടെ... ഭരണം കഴിയുമ്പോൾ അവർ സർവ്വീസിൽ തിരികെ പോകട്ടെ... മറ്റെല്ലാവരെയും പോലെ, 55 വയസ്സിൽ പെൻഷൻ മേടിക്കട്ടെ... -20-
2.5 വര്ഷം പണിയെടുത്തതിന്റെ പേരിൽ ഇതുവരെ കൊടുത്ത പെൻഷൻ തിരികെ പിടിക്കണം... എല്ലാ പെൻഷനുകളും മുൻകാല പ്രാബല്യത്തോടെ നിർത്തലാക്കണം... കേരളത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കണം...!!
ആരെങ്കിലും, ഈ തോന്യാസത്തിനെതിരെ പൊതുതാൽപ്പര്യ ഹർജിയുമായി കോടതിയിൽ പോകണം.. -21-
കഴിഞ്ഞ ദിവസം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തലാക്കണം എന്ന് അഭിപ്രായപെടുകയുണ്ടായി. -1-
അതിനോട് അനുബന്ധിച്ചു ഇന്ന് മാധ്യമ പ്രവർത്തകർ നമ്മുടെ 123 മന്ത്രിയോട് ചോദിച്ചപ്പോൾ അയാളുടെ കുടുംബത്തിൽ നിന്നല്ലല്ലോ കൊണ്ടുവരുന്നത് എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടി ആയിരുന്നു. കൂട്ടത്തിൽ അത് സർക്കാർ ഖജനാവിൽ നിന്ന് അല്ലെ എന്നും. -2-
അതെന്താ സർക്കാർ ഖജനാവ് പാർട്ടിയുടെ സ്വത്ത് ആണോ? അതോ മന്ത്രിയുടെ കുടുംബ സ്വത്തോ.
എന്തായാലും ഈ വിഷയത്തിൽ അറിയാവുന്ന കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി. ഒന്നാമത്തെ കാരണം പൊതു ഖജനാവ് നിങ്ങളുടെ കൂടി നികുതി പണം ആണ് എന്ന് കരുതുന്നുന്നത് കൊണ്ടാണ്.
-3-
1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. -1-
ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.
-2-
ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂർത്ത രൂപമായി മാറി.സാധാരണക്കാരിലൂടെ,കൃഷിക്കാരിലൂടെ,തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. -3-
കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജോലിയുമായി ബന്ധപ്പെട്ട് ബി ജെ പിക്കെതിരെ വ്യാജ വാർത്ത നൽകിയ മാദ്ധ്യമങ്ങൾ വാർത്ത പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി ഉണ്ടാവുമെന്ന് ബി ജെ പി. -1-
മാദ്ധ്യമങ്ങളിലെ സി പി എം ഫ്രാക്ഷൻറെ അപകടകരമായ ഉദാഹരണമാണ് വ്യാജ വാർത്തയെന്നും ബി ജെ പി വൃത്തങ്ങൾ പ്രതികരിച്ചു .ബിജെപി നേതാവ് പ്രസിഡന്റായ എൻ ജി ഒ യിൽ സ്വപ്നയ്ക്ക് 43000 രൂപ ശമ്പളത്തിൽ സ്വപ്ന സുരേഷിന് പുതിയ ജോലി എന്നായിരുന്നു വാർത്ത
-2-
എസ് എഫ് ഐ നേതാവ് അജികൃഷ്ണന്റെ നേതൃത്വത്തിലുള്ള പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ് ഇന്ത്യ)എന്ന എന്‍ജിഒയിലാണ് സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിക്കുന്നത് . -3-
ഇന്നത്തെ റോഡ്ഷോ എരഞ്ഞോളി പഞ്ചായത്തിലായിരുന്നു..
പോസ്റ്റ് ഓഫീസന്റടുത്തെ സ്വീകരണവും കഴിഞ്ഞ്5:20 ന് മടത്തും ഭാഗത്തിനടുത്ത്CPM ശക്തി കേന്ദ്രത്തിൽ എത്തിയപ്പോൾ ചെകുവേര ബസ്സ് ഷെൽട്ടറിൽ ഉണ്ടായിരുന്ന പ്രമോഷിന്റെ നേതൃത്വത്തിൽ ഒരു സംഘം വണ്ടി തടഞ്ഞു വെക്കുയും അസഭ്യം പറയുകയും ചെയ്തു.. -2-
എന്റെ കൂടെ ഉണ്ടായിരുന്ന ഇ.ജി.ശാന്തയും സുശിൽ ചന്ദ്രോത്തും അവരെ മാറ്റാൻ നോക്കി അതിനിടയിൽ അശോകന്റെ മകൻ മൃഥുൽ എന്നയാൾ എന്റെ ദേഹത്ത് തുപ്പി ഓടി കളഞ്ഞു...
ജനാധിപത്യത്തെ നിന്റെയൊന്നും തുപ്പൽ കൊണ്ടോ അക്രമം കൊണ്ടോ തോൽപ്പിക്കാനാവില്ല ....
-3-
*റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാക ഉയർത്തി ആർ.എസ്.എസ് നാഗ്പൂർ കാര്യാലയം; ത്രിപുരയിൽ പതാക ഉയർത്തി പൂജനീയ സർസംഘചാലക് :*
നാഗ്പൂർ : സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയപതാക ഉയർത്തി ആർ.എസ്.എസ്. കേന്ദ്രകാര്യാലയവും സർസംഘചാലക് മോഹൻ ഭാഗവതും.
-1-
ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് തന്റെ ഔദ്യോഗിക യാത്രയോടനുബന്ധിച്ച് ത്രിപുരയിലാണ് ദേശീയ പതാക ഉയർത്തിയത്. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലെ സേവാധാം പരിസരത്താണ് പരിപാടി നടന്നത്. കൊറോണ പ്രോട്ടോക്കോൾ പാലിച്ചു നടന്ന പരിപാടിയിൽ മോഹൻ ഭാഗവത് പ്രവർത്തകരെ അഭിസംബോധന ചെയ്തു.
-2-
നാഗ്പൂരിലെ കേന്ദ്രകാര്യാലയമായ മോഹിതേ വാഡ മഹാലിൽ പതിവുപോലെ രാവിലെ 8.30നാണ് പരിപാടി നടന്നത്. മഹാനഗർ സംഘചാലക് രാജേഷ് ലോയയാണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് റിപ്പബ്ലിക് ദിനത്തിന്റേയും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. -3-
♦️നമ്മുടെ ഐഡി പ്രൂഫിൽ എത്ര സിം കാർഡുകൾ ഉണ്ടെന്നു അറിയാൻ ഇവിടെ എഴുതിയിരിക്കുന്ന രീതിയിൽ ചെക്ക് ചെയുക.
-1-
♦️ )ആദ്യം നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസറിൽ tafcop.dgtelecom.gov.inഎന്ന ലിങ്ക് തുറക്കുക.തുറന്നു കഴിയുമ്പോൾ നമ്മൾ ഇപ്പോൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ നമ്പർ ഈ വെബ്സൈറ്റിലെ "enter your mobile number"എന്ന ബോക്സിൽ ടൈപ്പ് ചെയുക- -2-
എന്നിട്ട് താഴെ ഉള്ള "get your OTP" ഓപ്ഷൻ ക്ലിക്ക് ചെയുക, OTP മൊബൈൽ നമ്പറിൽ വന്നു കഴിയുമ്പോൾ OTP എന്റർ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.
-3-